കൽപ്പറ്റ : ആഫ്രിക്കൻ പന്നി പനി സ്ഥിതീകരിച്ച പന്നി ഫാമുകളിലെ പന്നികളെ കൊന്നൊടുക്കുന്നത് മൂലം കർഷകർക്ക് ഭീമമായ തുകയാണ് നഷ്ടം സംഭവിക്കുന്നത് .വിവിധ ബാങ്കുകളിൽ നിന്നും ലോൺ എടുത്താണ് കർഷകർ ഫാം തുടങ്ങിയത്.എന്നാൻ ആഫ്രിക്കൻ പന്നി പനി സ്ഥിതീകരിച്ച ഫാംമുകളിലെ പന്നികളെ കൊന്നൊടുക്കുന്നതിൻ്റെ ഭാഗമായി കർഷകർക്ക് നൽക്കുന്ന നഷ്ട പരിഹാര തുക വളരെ കുറവാണ് .നിലവിലുള്ള മാനദണ്ഡ പ്രകാരം പന്നികളുടെ തൂക്കത്തിന് അനുസരിച്ചാണ് നഷ്ടപരിഹാര തുക അനുവദിക്കുന്നത്. ഇത് പ്രകാരം ഒരു പന്നിക്ക് ലഭിക്കുന്ന പരമാവധി തുക 15000 രൂപയാണ് .ഇത്രയും തുക ഫാമിലെ എല്ലാ പന്നികൾക്കും ലഭിക്കാനുള്ള സാധ്യതയുമില്ല. നിലവിലെ നിയമപ്രകാരം കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ആനുപാതികമായിട്ടാണ് നഷ്ടപരിഹാര തുക അനുവദിക്കേണ്ടത്.സംസംസ്ഥാന സർക്കാർ ആനുപാതികയി തുക വർധിപ്പിക്കുകയും. നഷ്ട പരിഹാര തുക വർധിപ്പിക്കാൻ കേന്ദ്ര സർക്കാരിൽ സമർത്ഥം ചെലുത്തുകയും ചെയ്യണം. ആഫ്രിക്കൻ പന്നി പനി മൂലം പന്നികളെ കൊന്നൊടുക്കിയതിന് ശേഷം ഫാമിന്റെ പ്രവർത്തനം പുന:ആരംഭിക്കൻ കർഷകർക്ക് പലിശ രഹിത വായ്പയും അനുവദിക്കണം എന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ആവശ്യപെട്ടു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി