• admin

  • March 2 , 2020

വയനാട് : വയനാട് സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ ക്ലാസ്സിന്റെ പ്രവേശനോത്സവങ്ങള്‍ പ്രൗഡഗംഭീരമായി കോളനികളില്‍ സംഘടിപ്പിച്ചു.  ജില്ലയിലെ ആദിവാസി സാക്ഷരത 71 % ല്‍ നിന്നും 90% ആക്കുന്നതിന് വേണ്ടി സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കുന്നതാണ് പദ്ധതി.  2975 ആദിവാസി കോളനികളിലാണ് പദ്ധതി നടപ്പാക്കുന്നത്.  ഊരുകളില്‍ എല്ലാ ദിവസവും വൈകിട്ട് 4 മണി മുതല്‍ 6 മണി വരെയാണ് ക്ലാസ്സുകള്‍. ഈ മാസം തന്നെ ക്ലാസ്സുകള്‍ ആരംഭിക്കാനാണ് തീരുമാനം. ആദിവാസി വിഭാഗത്തില്‍പ്പെട്ട പത്താം ക്ലാസ്സ് വിജയിച്ച 1300 ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരിയിലെ കട്ടയാട് കോളനിയില്‍ ചെയര്‍മാന്‍ TLസാബുവും പൊഴുതന സുഗന്ധഗിരി കാട്ടുനായ്ക്കകോളനിയില്‍ പ്രസിഡണ്ട് NC പ്രസാദും പൊഴുതന അമ്പ കോളനിയില്‍ സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ P N ബാബുവും മുള്ളന്‍കൊല്ലി മരക്കടവ് കോളനിയില്‍ പ്രസിഡണ്ട് ഗിരിജാ കൃഷ്ണനും നെന്‍മേനി അമ്പലക്കുന്ന് കോളനിയില്‍ പ്രസിഡണ്ട് കെ പത്മനാഭനും കല്‍പറ്റ നഗരസഭയിലെ കരടി മണ്ണ് കോളനിയില്‍ കൗണ്‍സിലര്‍ MAസുരേഷ് കുമാറും പ്രവേശനോത്സവങ്ങള്‍ ഉദ്ഘാടനം ചെയ്തു. എല്ലാ കോളനികളിലും വിപുലമായ രീതിയില്‍ പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട് .