• admin

  • January 7 , 2020

: വാഷിങ്ടണ്‍: മനുഷ്യരുടെ നടത്തത്തിന്റെ വേഗതയനുസരിച്ചായിരിക്കും അവരുടെ മസ്തിഷ്‌കത്തിന് വയസ്സാവുകയെന്ന് പഠന റിപ്പോര്‍ട്ട്. 45 വയസ്സില്‍ നടക്കുന്നതിന്റെ വേഗത അവരുടെ തലച്ചോറിന്റെ പ്രായം നിര്‍ണയിക്കുമെന്നാണ് ജമ്മ നെറ്റ് വര്‍ക്ക് ഓപ്പണ്‍ മാസികയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. പതുക്കെ നടക്കുന്നവരുടെ മസ്തിഷ്‌കത്തിന് വേഗത്തില്‍ പ്രായമാകും. ഇവരുടെ ശ്വാസകോശം, പല്ല്, രോഗ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയ്ക്ക് വേഗത്തില്‍ നടക്കുന്നവരെക്കാള്‍ ആരോഗ്യം കുറവായിരിക്കുവെന്നും പഠനം പറയുന്നു. 70തും 80തും വയസ്സുള്ള പതുക്കെ നടക്കുന്നവര്‍ ഇതേ പ്രായത്തില്‍ വേഗത്തില്‍ നടക്കുന്നവരേക്കാള്‍ മുന്‍പ് മരിക്കുമെന്ന് ഡ്യൂക് സര്‍വകലാശാലയിലെ ടെറി ഇ മോഫിറ്റ് പറഞ്ഞു. ന്യൂസിലന്‍ഡിലെ ഡ്യുനെഡിനില്‍ ഒരേ വര്‍ഷം ജനിച്ച ആയിരത്തോളം പേരിലാണ് പഠനം നടത്തിയത്. അപ്പോള്‍ ഇനി ആഞ്ഞു ഉള്ള നടത്തം തന്നെ ആവാം അല്ലേ..