അഴിമതി വിരുദ്ധ പൗരാവകാശ സംഘടനയായ ലോക്കൽ ഗവേണൻസ് വാച്ച് രൂപീകരിച്ചു

അഴിമതി വിരുദ്ധ പൗരാവകാശ സംഘടനയായ ലോക്കൽ ഗവേണൻസ് വാച്ച് രൂപീകരിച്ചു

കൽപ്പറ്റ : കൽപ്പറ്റ കേന്ദ്രമാക്കി അഴിമതി വിരുദ്ധ പൗരാവകാശ സംഘടനയായ ലോക്കൽ ഗവേണൻസ് വാച്ച് (LGW) രൂപീകരിച്ചു. പ്രശസ്ത സാംസ്കാരിക പ്രവർത്തകനായ അലി ബ്രാൻ ലോഗോ പ്രകാശനം നടത്തി.രമേഷ് എ ആർ പ്രസിഡന്റും,അനീഷ് വരദൂർ സെക്രട്ടറിയുമായും,മനു മത്തായി ട്രഷററുമായി തിരഞ്ഞെടുക്കപ്പെട്ടു.മാത്യു എബ്രഹാം (വൈസ് പ്രസിഡന്റ്),പീറ്റർ എം എ (വൈസ് പ്രസിഡന്റ്),രഞ്ജിത്ത് ദിവാകർ (ജോ.സെക്രട്ടറി) ലിമേഷ് കുമാർ ടി എം (ജോ.സെക്രട്ടറി) തോമസ് ഉഴുന്നിങ്കൽ (എക്സിക്യൂട്ടീവ് അംഗം) എന്നിവരെയും ഭാരവാഹികളായി തിരഞ്ഞെടുത്തു.
അഴിമതിക്കും,ക്രമക്കേടുകൾക്കുമെതിരെ മൂന്നാം കണ്ണായി സംഘടന നിലയുറപ്പിക്കുമെന്ന് പ്രസിഡന്റ് രമേഷ് എ ആർ യോഗത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *