• Lisha Mary

  • March 30 , 2020

കല്‍പ്പറ്റ : ജില്ലയില്‍ കഴിയുന്ന അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം തുടങ്ങും. ഇതിനുളള നിര്‍ദേശം ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നല്‍കി. നിലവില്‍ കമ്മ്യൂണിറ്റി കിച്ചന്‍ വഴി സൗജന്യ ഭക്ഷണം നല്‍കി വരുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ് ഇത് നിര്‍വഹിക്കുന്നത്. കളക്ട്രേറ്റില്‍ ആരംഭിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ബംഗാളി, ഹിന്ദി തുടങ്ങിയ ഭാഷകള്‍ കൈകാര്യം ചെയ്യുന്നതിന് ആളുകളെ നിയോഗിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ തൊഴിലാളികള്‍ക്ക് പ്രശ്നങ്ങള്‍ അറിയിക്കാവുന്നതാണ്. നിലവില്‍ താലൂക്ക് അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. ഫോണ്‍: കല്‍പ്പറ്റ 8547655684, മാനന്തവാടി 8547655686, ബത്തേരി 8547655690.