• admin

  • February 23 , 2020

മാന്നാർ :

അച്ചൻകോവിലാറ്റിൽ വ്യാപകമായി മാലിന്യ തള്ളുന്നു. ചെന്നിത്തല പഞ്ചായത്ത് പറയങ്കേരി, കുരയ്‌ക്കലാർ, വാഴകൂട്ടം, വലിയ പെരുമ്പുഴ ആറുകളിലാണ് മാലിന്യം തള്ളിയത്. രാത്രിയിൽ കൗണടി ഗേവേണിപ്പാലം, പറയങ്കേരിപ്പാലം എന്നിവിടങ്ങളിൽ വാഹനങ്ങളിലെത്തിയാണ്‌ പ്ലാസ്‌റ്റിക്ക് ചാക്കുകളിലും കവറിലുമായി മാലിന്യം ആറ്റിലേക്ക് എറിയുന്നത്. ആറ്‌ മലിനമായതോടെ ശുദ്ധജലത്തിനായി മറ്റുവഴികൾ തേടേണ്ട അവസ്ഥയിലാണ്‌ പ്രദേശവാസികൾ.

പറയേങ്കരി, തെങ്ങും തോപ്പ്, ഇഞ്ചക്കത്തറ, നാമങ്കേരി, കുരയ്‌ക്കലാർ പ്രദേശങ്ങളിലുള്ളവരും അപ്പർകുട്ടനാട്ടിലെ രണ്ട്, മൂന്ന്, ഏഴ് ബ്ലോക്കുകളിലെ കൃഷിക്കാരും വെള്ളത്തിനായി ആശ്രയിക്കുന്നത്‌ അച്ചൻകോവിലാറിനെയാണ്‌. കഴിഞ്ഞദിവസം പോത്തിന്റെ ജഡം ഒഴുകി വന്നിരുന്നു. മാലിന്യം അടിഞ്ഞതോടെ വസ്‌ത്രം അലക്കാനും കുളിക്കാനും കഴിയാത്ത നിലയാണ്‌.