• admin

  • July 4 , 2020

തിരുവനന്തപുരം : സമ്പർക്കത്തിലൂടെയും ഉറവിടം അറിയാത്തവര്‍ക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ തലസ്ഥാന നഗരത്തില്‍ സ്ഥിതി അതീവ ഗുരുതരം. നഗരപരിധിയില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ബ്രേക്ക് ദ ചെയിന്‍ ഡയറി സൂക്ഷിക്കണമെന്ന് മേയര്‍ കെ.ശ്രീകുമാര്‍ അഭ്യര്‍ത്ഥിച്ചു. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ഇതില്‍ കൃത്യമായി യാത്ര ചെയ്ത വിവരം, എവിടെയൊക്കെ സന്ദര്‍ശിച്ചു എന്നുള്ള മുഴുവന്‍ സഞ്ചാര പഥവും രേഖപ്പെടുത്തണമെന്നും മേയര്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പ്രതിരോധനീക്കം ആരംഭിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ സ്ഥിതി എത്രത്തോളം ആശങ്കാജനകമാണെന്നതിന്റെ വ്യക്തമായ സൂചനയാണിത്.