വോട്ടുചോർച്ചക്കെതിരെ കൽപ്പറ്റയിൽ സംയുക്ത കിസാൻ മോർച്ചയുടെ നൈറ്റ് മാർച്ച്

വോട്ടുചോർച്ചക്കെതിരെ കൽപ്പറ്റയിൽ സംയുക്ത കിസാൻ മോർച്ചയുടെ നൈറ്റ് മാർച്ച്

കൽപ്പറ്റ : വോട്ടുചോർച്ചക്കെതിരെ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൽപ്പറ്റയിൽ നൈറ്റ് മാർച്ച് നടത്തി.സംയുക്ത കിസാൻ മോർച്ചയുടെയും തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിൽ ദേശീയ പതാകയേന്തിയായിരുന്നു മാർച്ച്.കിസാൻ സഭ ജില്ലാ സെക്രട്ടറി അമ്പി ചിറയിൽ മാർച്ച് ഉദ്ഘാടനം ചെയ്തു.എൻ.ഒ.ദേവസി അധ്യക്ഷത വഹിച്ചു.കെ.സുഗതൻ,ജോസ് ജോർജ്,ഡി. രാജൻ,എം.സെയ്ത്,പി.എം.സന്തോഷ് കുമാർ, സി.എസ്.സ്റ്റാൻലി,കെ.എസ്.ബാബു,കെ. അബ്ദുറഹ്മാൻ,എം.ഡി.സെബാസ്റ്റ്യൻ,പി.സി. ഹരിദാസൻ,പി.ജി.സതീഷ്,ദിനേശൻ,അബ്ദുൾ ഗഫൂർ, മുരളീധരൻ എന്നിവർ സംസാരിച്ചു.ജെയിൻ ആന്റണി സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *