വയനാട് തരുന്ന ചരിത്രപാഠങ്ങൾ;പ്രകാശനം വ്യാഴാഴ്ച

വയനാട് തരുന്ന ചരിത്രപാഠങ്ങൾ;പ്രകാശനം വ്യാഴാഴ്ച

മീനങ്ങാടി : ജോർജ്ജ് ചക്കാല രചിച്ച വയനാട് തരുന്ന ചരിത്രപാഠങ്ങൾ എന്ന പുസ്തകത്തിൻ്റെ പ്രകാശനം മാധ്യമപ്രവർത്തകൻ വിനയകുമാർ അഴിപ്പുറത്ത് നിർവ്വഹിക്കും.മീനങ്ങാടി എസ്.എ മജീദ് ഹാളിൽ വച്ച് മെയ് 14 വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടു മണിക്ക് നടക്കുന്ന ചടങ്ങിൽ എഴുത്തുകാരി അന്നക്കുട്ടി പീറ്റർ അധ്യക്ഷത വഹിക്കും.ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി.കെ സത്താർ,പ്രാദേശിക ചരിത്ര ഗവേഷകൻ ഡോ.ബാവ കെ പാലുകുന്ന്,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജാ സുരേഷ്,എ.പി തോമസ്,സിന്ധു ബിജു എന്നിവർ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *