യുവതിയെ പിന്തുടർന്ന് നഗ്നതാ പ്രദര്‍ശനം നടത്തിയയാള്‍ അറസ്റ്റില്‍

യുവതിയെ പിന്തുടർന്ന് നഗ്നതാ പ്രദര്‍ശനം നടത്തിയയാള്‍ അറസ്റ്റില്‍

വൈത്തിരി : യുവതിക്കെതിരെ നഗ്നതാ പ്രദര്‍ശനം നടത്തിയയാൾ അറസ്റ്റില്‍.മലപ്പുറം,അരീക്കോട്, അമ്പിളിയാനത്ത് വീട്ടില്‍ വി.സി.മുഹമ്മദ് സാലിഹ് (29) നെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്.11.10.2026 തീയതി ചുണ്ടേല്‍ ടൗണില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ ബൈക്കിൽ പിന്തുടർന്ന് റോഡരികില്‍ നിർത്തിയ ശേഷം ഇയാൾ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.യുവതിയുടെ പരാതിപ്രകാരം വൈത്തിരി പോലീസ് കേസെടുക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *