മോഹന്‍ലാല്‍ തിരിതെളിച്ചു,മലയാളത്തിന്റെവമ്പന്‍സിനിമയ്ക്ക് ശ്രീലങ്കയില്‍ തുടക്കം

ശ്രീലങ്ക : മലയാളസിനിമയില്‍ പുതുചരിത്രമെഴുതിക്കൊണ്ട് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ തുടക്കം. മമ്മൂട്ടിയും മോഹന്‍ലാലും കാല്‍നൂറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന ഈ വമ്പന്‍സിനിമയിലെ കണ്ണഞ്ചിപ്പിക്കുന്ന താരനിരയില്‍ ഫഹദ് ഫാസില്‍,കുഞ്ചാക്കോബോബന്‍,നയന്‍താര തുടങ്ങിയവരുമുണ്ട്. മോഹന്‍ലാലാണ് ഭദ്രദീപം കൊളുത്തിയത്. കോ പ്രൊഡ്യൂസർമാരായ സുഭാഷ് മാനുവല്‍ സ്വിച്ച് ഓണും സി.ആര്‍.സലിം ആദ്യ ക്ലാപ്പും നിര്‍വഹിച്ചു. രാജേഷ് കൃഷ്ണ,സലിം ഷാര്‍ജ,അനുര മത്തായി,തേജസ് തമ്പി എന്നിവരും തിരി തെളിയിച്ചു. മോഹന്‍ലാല്‍ നേരത്തെതന്നെ ശ്രീലങ്കയിലെത്തിയിരുന്നു. കഴിഞ്ഞദിവസം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും വന്നതോടെ മലയാളസിനിമ കാത്തിരിക്കുന്ന

Read More

രാജ്യത്തെ ഏറ്റവും എയ്റോ ലോഞ്ച് കൊച്ചി വിമാനത്താവളത്തിൽ

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ . 41 ഗസ്റ്റ് റൂമുകളും ബോർഡ് റൂമുകളും കോൺഫറൻസ് ഹാളുകളും കോ-വർക്കിംഗ് സ്പേസും പ്രത്യേക കഫേ ലോഞ്ചും ജിമ്മും ലൈബ്രറിയും സ്പായും ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് എയ്റോ ലോഞ്ച് നിർമ്മിച്ചിരിക്കുന്നത്. യാത്രക്കാർക്കും സന്ദർശകർക്കും ഒരുപോലെ പ്രവേശനം അനുവദിക്കുന്ന 0484 എയ്റോ ലോഞ്ച് സെപ്തംബർ 1ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.2022ൽ രാജ്യത്തെ പ്രമുഖ ആഡംബര ബിസിനസ് ജെറ്റ് ടെർമിനൽ കമ്മീഷൻ ചെയ്തതിനുശേഷം,

Read More

ഡിജിപിയുടെ ഓൺലൈൻ അദാലത്ത് സെപ്റ്റംബർ 24 ന്

തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും സര്‍വീസ് സംബന്ധമായ പരാതികളില്‍ പരിഹാരം കാണുന്നതിന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സെപ്റ്റംബര്‍ 24ന് ഓണ്‍ലൈന്‍ അദാലത്ത് നടത്തും. എം.എസ്.പി, ആര്‍.ആര്‍.ആര്‍.എഫ്, ഐ.ആര്‍.ബറ്റാലിയൻ, എസ്.ഐ.എസ്.എഫ്, വനിതാ ബറ്റാലിയന്‍ എന്നീ യൂണിറ്റുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളാണ് പരിഗണിക്കുന്നത്. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ മൂന്ന്. പരാതികള്‍ spctalks.pol@kerala.gov.in വിലാസത്തിലാണ് അയയ്ക്കേണ്ടത്. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243. SPC Talks

Read More

നിയാസിന് ജീപ്പ് വാങ്ങി നൽകി യൂത്ത് കോൺഗ്രസ്

മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീപ്പ് നഷ്ടമായ യുവാവിന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ജീപ്പ് വാങ്ങി നൽകി. മുണ്ടക്കൈ സ്വദേശി നിയാസിനാണ് ജീപ്പ് ലഭിച്ചത്. മേപ്പാടിയിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽമാങ്കൂട്ടത്തിൽ വാഹനം കൈമാറി. നിയാസിന്റെ ആഗ്രഹം സഫലമാക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു.വിനോദസഞ്ചാര കേന്ദ്രമായ കള്ളാടി തൊള്ളായിരം കണ്ടിയിൽ ജീപ്പ് സർവീസ് നടത്തി ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്ന ആളാണ് നിയാസ്. ഉരുൾപൊട്ടൽ ദുരന്തത്തിൽ തന്റെ ഉപജീവനമാർഗ്ഗമായ ജീപ്പ് തകർന്നതോടെ വലിയ മാനസിക

Read More