• admin

  • April 24 , 2023

കൽപ്പറ്റ :   "യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സർക്കാർ, വയനാടിനെ വഞ്ചിക്കുന്ന യു.ഡി.എഫ് ജനപ്രതിനിധികൾ" എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന് നാളെ തുടക്കമാവും. ഏപ്രിൽ 25 മുതല്‍ 30വരെയാണ് ജില്ലാ കാൽനട ജാഥയെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.   ജില്ലാ സെക്രട്ടറി കെ റഫീഖാണ് ജാഥാ ക്യാപ്റ്റന്‍. ജില്ലാ പ്രസിഡന്റ് കെ എം ഫ്രാൻസിസ് മാനേജരും സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു വൈസ് ക്യാപ്റ്റനുമാണ്. 25ന് വൈകിട്ട് അഞ്ചിന് വൈത്തിരിയില്‍ ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനംചെയ്യും. 26ന്‌ രാവിലെ ഒമ്പതിന്‌ തലപ്പുഴയിൽനിന്ന്‌ ജാഥ പ്രയാണമാരംഭിക്കും. ആദ്യദിന പര്യടനം സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനംചെയ്യും. സമാപനം തരുവണയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്‌ഘാടനംചെയ്യും. 27ന്‌ നടക്കുന്ന പര്യടനം പനമരത്ത്‌ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌ ഉദ്‌ഘാടനം ചെയ്യും. സമാപനം കോട്ടത്തറയിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എം ഷാജർ ഉദ്‌ഘാടനം ചെയ്യും. 28ന്‌ മുട്ടിലിൽ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം എം വിജിൻ എം.എൽ.എ പര്യടനം ഉദ്‌ഘാടനംചെയ്യും. മേപ്പാടിയിൽ നടക്കുന്ന സമാപനം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം എൻ വി വൈശാഖൻ ഉദ്‌ഘാടനംചെയ്യും. 29ന്‌ പാടിച്ചിറയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ പര്യടനം ഉദ്‌ഘാടനംചെയ്യും. സമാപനം ഇരുളത്ത്‌ ഡി.വൈ.എഫ്.ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജെയ്‌ക്‌ സി തോമസ്‌ ഉദ്‌ഘാടനംചെയ്യും. 30ന്‌ സമാപന ദിവസത്തെ പര്യടനം മൂലങ്കാവിൽ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം ഒ ആർ കേളു എം.എൽ.എ ഉദ്‌ഘാടനംചെയ്യും. വൈകിട്ട്‌ ആറിന്‌ മീനങ്ങാടിയിൽ നടക്കുന്ന സമാപനസമ്മേളനം ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എം.പി ഉദ്‌ഘാടനംചെയ്യും. ജില്ലയിലെ 23 കേന്ദ്രങ്ങളിലാണ് ജാഥാ സ്വീകരണം. മാർച്ചിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്‌. പ്രചരണ ബോർഡുകളും ചുവരെഴുത്തുകളും വ്യാപകമായി ജില്ലയിലാകെ വന്നു കഴിഞ്ഞു. മെഡിക്കൽ ക്യാമ്പുകൾ, രക്തദാനം , ബസ് വെയിറ്റിംഗ് ഷെഡ് നിർമ്മാണം, ജീവകാരുണ്യ പ്രവർത്തനങ്ങൾ , ശുചീകരണ പ്രവർത്തനങ്ങൾ, കാലാ- കായിക മത്സരങ്ങൾ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അനുബന്ധ പരിപാടികളായി ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.       ജില്ലാ സെക്രട്ടറി കെ റഫീഖ് ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ് സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു   ജില്ലാ വൈസ് പ്രസിഡണ്ടുമാരായ സി ഷംസുദ്ദീൻ, അർജുൻ ഗോപാൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.     *ജാഥാ റൂട്ട്*   ഉദ്ഘാടനം - ഏപ്രിൽ 25 -5 pm - വൈത്തിരി   ഏപ്രിൽ 26 9 മണി - തലപ്പുഴ 11 മണി - കണിയാരം 12 മണി - മാനന്തവാടി 3 മണി - തോണിച്ചാൽ 5 മണി - തരുവണ   ഏപ്രിൽ 27 9 - പനമരം 11 - കൂടോത്തുമ്മൽ 12 - കമ്പളക്കാട് 5 - കോട്ടത്തറ   ഏപ്രിൽ 28 9 - മുട്ടിൽ 11. 30 - കൽപ്പറ്റ 3.30 - കാപ്പംകൊല്ലി 5 - മേപ്പാടി   ഏപ്രിൽ 29 9 - പാടിച്ചിറ 11 - മുള്ളൻകൊല്ലി 12 - പുൽപ്പള്ളി 5 - ഇരുളം   ഏപ്രിൽ 30 9 - മൂലങ്കാവ് 11 - കോട്ടക്കുന്ന് 12 - ബീനാച്ചി 3.30 - കൃഷ്ണഗിരി 5 - മീനങ്ങാടി ( സമാപനം)