കോട്ടയം : സൂര്യ അയൽക്കൂട്ടത്തിലെ
5 പേർ പങ്കിട്ടെടുത്ത ടിക്ക ടിക്കറ്റിന് 50 ലക്ഷം.സാലി സാബു,രമ്യ അനൂപ്, ഉഷ മോഹിനി,ഉഷ സാബു,സൗമ്യ – ഇവർ അഞ്ചുപേർ ആണ് കേരളക്കര കാത്തിരുന്ന ആ ഓണം ബംബർ ഭാഗ്യശാലികൾ.കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ BR 105 നറുക്കെടുപ്പിലെ 25 കോടി രൂപയുടെ ഒന്നാം സമ്മാനം ആലപ്പുഴക്കാരൻ ശരതിനാണ്.
എന്നാൽ,ബമ്പറിന്റെ മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ലഭിച്ച സന്തോഷത്തിലാണ് കോട്ടയം പൂഞ്ഞാർ തെക്കേക്കരയിലെ ‘സൂര്യ’ അയൽക്കൂട്ടത്തിലെ അഞ്ച് സ്ത്രീകൾ: സാലി സാബു,രമ്യ അനൂപ്,ഉഷ മോഹിനി,ഉഷ സാബു,സൗമ്യ.പണി പാതിവഴിയിൽ മുടങ്ങിയ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ പണമില്ലാതെ വിഷമിച്ചിരുന്ന സമയത്താണ് ഈ അപ്രതീക്ഷിത ഭാഗ്യം ഇവരെ തേടിയെത്തിയത്.അഞ്ച് പേരും ചേർന്ന് 100 രൂപ വീതം പിരിവെടുത്ത് പൂഞ്ഞാറിൽനിന്ന് ടിക്കറ്റ് എടുക്കുകയായിരുന്നു.
“ഒരു സമ്മാനവും കിട്ടുമെന്ന് പ്രതീക്ഷിച്ചതല്ല. ദൈവാനുഗ്രഹം ഞങ്ങൾക്ക് ഒപ്പമുണ്ട്,” എന്ന് രമ്യ അനൂപ് പറയുന്നു.ഒന്നിച്ചുള്ള ഈ സന്തോഷത്തിൽ അയൽക്കൂട്ടത്തിലെ 17 അംഗങ്ങളും പങ്കുചേർന്നു. കടങ്ങൾ വീട്ടാനും വീട് പണി പൂർത്തിയാക്കാനുമാണ് ഈ അഞ്ച് ഭാഗ്യശാലികളുടെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. തിരുവോണം ബമ്പറിൽ മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ 20 പേർക്കാണ് ലഭിക്കുക.