കോവളം : അവസാന പന്തുവരെ ആവേശം അലതല്ലിയ കലാശപ്പോരാട്ടത്തില്‍ ഹിറ്റേഴ്‌സ് എയര്‍പോര്‍ട്ടിനെ കീഴടക്കി വിഴിഞ്ഞം ബാച്ച്‌മേറ്റ്‌സ് പ്രഥമ അദാണി റോയല്‍സ് കപ്പില്‍ മുത്തമിട്ടു. അദാണി ട്രിവാന്‍ഡ്രം റോയല്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റിന്റെ ഫൈനലില്‍, വിജയറണ്‍ നേടാന്‍ അവസാന പന്തില്‍ ബൗണ്ടറി പായിച്ചാണ് ബാച്ച്‌മേറ്റ്‌സ് ആവേശകരമായ വിജയം സ്വന്തമാക്കിയത്. പതിനാറ് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ആവേശകരമായ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്കാണ് കാണികള്‍ സാക്ഷ്യം വഹിച്ചത്. ആദ്യ സെമിയില്‍ അരോമ എയര്‍പോര്‍ട്ടിനെ പരാജയപ്പെടുത്തിയാണ് വിഴിഞ്ഞം ബാച്ച്‌മേറ്റ്‌സ് ഫൈനലില്‍ ഇടംപിടിച്ചത്.രണ്ടാം സെമിയില്‍
Category: Sports
കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും;വൈസ് ക്യാപ്റ്റൻ ഗോവിന്ദ് ദേവ് പൈ
തിരുവന്തപുരം : കെസിഎൽ രണ്ടാം സീസണിലേക്കുള്ള അദാണി ട്രിവാൻഡ്രം റോയൽസ് ടീമായി.പതിനാറ് അംഗ ടീമിനെ കൃഷ്ണപ്രസാദ് നയിക്കും. ഗോവിന്ദ് ദേവ് പൈ ആണ് വൈസ് ക്യാപ്റ്റൻ.ബേസിൽ തമ്പി , അബ്ദുൾ ബാസിത്ത് എന്നിവരാണ് ടീമിലെ പ്രധാന താരങ്ങൾ. സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന നായകൻ കൃഷ്ണപ്രസാദ് വിജയ് ഹസാരെ ട്രോഫിയിൽ സെഞ്ച്വറിയടക്കം കേരളത്തിനായി മികച്ച പ്രകടനം കഴ്ച വച്ചിരുന്നു. കഴിഞ്ഞ സീസണിൽ ആലപ്പി റിപ്പിൾസിന് വേണ്ടി ഏറ്റവും കൂടുതൽ തിളങ്ങിയ ബാറ്റർമാരിലൊരാൾ കൂടിയായിരുന്നു കൃഷ്ണപ്രസാദ്. സീസണിലാകെ 192 റൺസായിരുന്നു
ചെളിയിലൊരു കളി
മാനന്തവാടി : കാൽപ്പന്തുകളിയുടെ ലഹരി പടർത്തി എം ജി എം ഫുട്ബോൾ ടീം ആവേശത്തോടെ വള്ളിയൂർക്കാവ് പാടത്ത് പോരാടി.ചെളി നിറഞ്ഞ വയലിൽ മഴയത്തും ഫുട്ബോൾ ആവേശത്തിലായിരുന്നു എം ജി എമ്മിലെ കുട്ടികളും അധ്യാപകരും. ചെളിയും വെള്ളവും നിറഞ്ഞ വയൽ ഫുട്ബോൾ കളിക്കാരുടെ ആവേശമായി. കഴിഞ്ഞവർഷവും ചെളി എന്ന പേരിൽ മഡ് ഫുട്ബോൾ മത്സരം നടത്തുകയുണ്ടായി.മണ്ണിനെ അറിഞ്ഞ്, മണ്ണിൽ കുളിച്ച്,മണ്ണിൽ കളിച്ച് മണ്ണിന്റെ മഹത്വം തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികൾ മഡ് ഫുട്ബോൾ നടത്തിയത് നിരവധി കാണികൾ മത്സരം
വേൾഡ് മലയാളി കൗണ്സിലിന്റെ മുപ്പതാം വാർഷികം ബാകുവിൽ
തിരുവനന്തപുരം : വേൾഡ് മലയാളി കൗണ്സിലിന്റെ 30 വാർഷികം അസർബജാനിലെ ബാകുവിൽ വെച്ച് ഈ മാസം 27 മുതൽ 30 വരെ നടത്തുമെന്ന് വേൾഡ് മലയാളി കൗണ്സിൻ ആഗോള ചെയർമാൻ ജോണി കുരുവിള അറിയിച്ചു. സമ്മേളനത്തിൽ വെച്ച് മലയാളികളുടെ ഉന്നമനത്തിന് വേണ്ടി 30 വർഷത്തേക്കുള്ള കർമ്മ പദ്ധതി പ്രഖ്യാപിക്കുക്കും. 1995 -ൽ പ്രവർത്തനമാരംഭിച്ച മലയാളികളുടെ ആഗോള സംഘടനായണ് വേൾഡ് മലയാളി കൗൺസിൽ മുപ്പതാം വാർഷിക ആഘോഷങ്ങളുടെ ഉത്‌ഘാടനവും പതിനാലാമത് ദ്വൈവാർഷിക ആഗോള സമ്മേളനവുമാണ് നടക്കുക. അവിടെ വെച്ച്
വുഷു ചാമ്പ്യൻഷിപ്പിൽ കേരളത്തിന് സ്വർണ്ണ തിളക്കം കോച്ചുമ്മാരിൽ വയനാട് സ്വദേശിയും
നാമക്കൽ : മെയ് 26 മുതൽ 31 വരെ തമിഴ് നാട്ടിലെ നാമക്കക്കൽ കെ.എ. സ്. ആർ എൻജിനീറിങ് കോളേജിൽ വെച്ച് നടന്ന 25ആമത് സുബ്ജൂനിയർ നാഷണൽ ചാമ്പ്യൻ ഷിപ്പിൽ കേരളത്തിന് മെഡൽ തിളക്കം. സാന്താവിഭാഗത്തിൽ 3 വെങ്കല മെഡലും. തവ് ലു വിഭാഗത്തിൽ 2 ഗോൾഡ് മെഡലും, 14 സിൽവർ മെഡലും 6 വെക്കലമെഡലോട് കൂടി 25 മെഡലുകൾ കരസ്തമാക്കി. വയനാട് മേപ്പാടി സ്വദേശി ഷമീറും കോഴിക്കോട് സ്വദേശി ജറീഷുമാണ് കോച്ചു മ്മാർ. ഷമീർ നിലവിൽ
വിമൻസ് അണ്ടർ 19 ഏകദിനം : കേരളത്തിനെതിരെ വിജയവുമായി ഹരിയാന
നാഗ്പൂർ : വിമൻസ് അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ കേരളത്തെ തോല്പിച്ച് ഹരിയാന. എട്ട് വിക്കറ്റിനായിരുന്നു ഹരിയാനയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ആറ് വിക്കറ്റിന് 195 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന രണ്ട് വിക്കറ്റ് നഷ്ടത്തിൽ 36ആം ഓവറിൽ ലക്ഷ്യത്തിലെത്തി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടത് തിരിച്ചടിയായി. മധ്യനിര കരുതലോടെ ബാറ്റ് വീശിയെങ്കിലും സ്കോറിങ്ങിൻ്റെ വേഗം കൂട്ടാനായില്ല.അവസാന ഓവറുകളിൽ ഇസബെലും നിയ
മൗണ്ടൻ സൈക്ലിംഗിൽ ചരിത്രം രചിച്ച് വയനാട് സൈക്ലിംഗ്
തൊടുപുഴ : സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്ന് വർഷത്തെ വിജയം കരസ്ഥമാക്കി വയനാട് ജില്ലയുടെ സൈക്ലിംഗ് ചരിത്രത്തിൽ ആദ്യ ഹാട്രിക്ക് കരസ്ഥമാക്കി വയനാട് ജില്ലാ ടീം. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലയിൽ നിന്നും പങ്കെടുത്ത 26 അംഗ ടീമാണ് ഈ വിജയം കരസ്ഥമാക്കിയത്. 14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ മൈസ ബക്കർ (ഒന്നാം സ്ഥാനം) അബീഷ സിബി (മൂന്നാം സ്ഥാനം), പെൺ കുട്ടികളുടെ 16 വയസിൽ അക്ഷര ജയേഷ് (ര്രണ്ടാം സ്ഥാനം)
വിജയ് ഹസാരെ ട്രോഫി : കേരള ടീം സ്ക്വാഡ് പ്രഖ്യാപിച്ചു
തിരുവനന്തപുരം : വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള സീനിയർ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെൻ്റിലും മികച്ച പ്രകടനം കാഴ്ചവച്ച സല്‍മാന്‍ നിസാര്‍ ആണ് ടീം ക്യാപ്റ്റന്‍. ഹൈദരാബാദില്‍, ഡിസംബര്‍ – 23 ന് ബറോഡയ്ക്കെതിരെയാണ് കേരളത്തിന്‍റെ ആദ്യ മത്സരം. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ തീവ്ര പരിശീലനത്തിലാണ് ടീമംഗങ്ങള്‍. ഡിസംബര്‍ 20 ന് ടീം ഹൈദരാബാദില്‍ എത്തും. ടീമംഗങ്ങള്‍ : സല്‍മാന്‍ നിസാര്‍( ക്യാപ്റ്റന്‍), റോഹന്‍ എസ് കുന്നുമ്മല്‍, ഷോണ്‍ റോജര്‍,
ആരവം സീസൺ 4 സ്വാഗത സംഘം രൂപീകരിച്ചു
വെള്ളമുണ്ട : വെള്ളമുണ്ടയിൽ നടക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് ആരവം സീസൺ 4 ൻ്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. സാമൂഹ്യ , രാഷ്ട്രീയ , കായിക മേഖലയിലെ നിരവധിപേർ പങ്കെടുത്തു. വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുധീ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുജീബ് എം ചെയർമാനും , ഹാരിസ് എം ജനറൽ കൺവീനറും , സാലിം ടി ട്രഷററുമായ സംഘാടക
സംസ്ഥാന കായികമേള അമന്യക്ക് സ്വര്‍ണ്ണം
കൽപ്പറ്റ : സംസ്ഥാന കായിക മേളയില്‍ കല്‍പ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അമന്യ മണിക്ക് സ്വര്‍ണ്ണം. സബ് ജൂനിയര്‍ വിഭാഗം ഹൈ ജമ്പിലാണ് താരം മെഡല്‍ കരസ്ഥമാക്കിയത്.
സി കെ നായിഡു ട്രോഫി: അഭിഷേക് നായർ, വരുൺ നയനാർ, ഷോൺ റോജർ എന്നിവർക്ക് അർദ്ധ സെഞ്ച്വറി
തിരുവനന്തപുരം : കേരളം ഭേദപ്പെട്ട സ്കോറിലേക്ക്_ സി കെ നായിഡു ട്രോഫിയിൽ ഒഡിഷയ്ക്കെതിരെ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്. ആദ്യ ദിവസം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റിന് 276 റൺസെന്ന നിലയിലാണ് കേരളം. ക്യാപ്റ്റൻ അഭിഷേക് നായർ, വരുൺ നയനാർ, ഷോൺ റോജർ എന്നിവരുടെ അർദ്ധ സെഞ്ച്വറികളാണ് കേരള ഇന്നിങ്സിന് കരുത്തായത്. അഭിഷേക് നായർ 62ഉം, വരുൺ നയനാർ 58ഉം ഷോൺ റോജർ 68ഉം റൺസെടുത്തു.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് റിയാ ബഷീറും അഭിഷേക് നായരും
മിസ്റ്റർ കേരള സബ്ജൂനിയർ വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി ക്രിസ്ത്യാനോ പോൾ വിൻസെന്റ്
പുൽപ്പള്ളി : മിസ്റ്റർ കേരള സബ്ജൂനിയർ വിഭാഗം ഒന്നാംസ്ഥാനം ക്രിസ്ത്യാനോ പോൾ വിൻസെന്റിന്.ഇരിങ്ങാലക്കുടയിൽ വച്ച് നടന്ന മിസ്റ്റർ കേരള സബ്ജൂനിയർ വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ക്രിസ്ത്യാനോ പോൾ വിൻസെന്റ്.പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് ക്രിസ്റ്റ്യാനോ.പുൽപ്പള്ളി , ചെറ്റപ്പാലം ചെങ്ങനാമഠത്തിൽ സി.പി വിൻസന്റിന്റെയും ശാ ന്ദിനിയുടെയും മകനാണ് ക്രിസ്ത്യാനോ.പുൽപ്പള്ളി ജാഗ്വർ ജിംനേഷ്യത്തിലെ അശ്വിനും, റിയാസു മാണ് ക്രിസ്ത്യാനോയുടെ പരിശീലകർ.