• Anjana P

  • August 22 , 2022

: കൽപ്പറ്റ: വയനാട് ജില്ലാ ടൂറിസം പ്രമോഷന കൗണ്‍സിലും ജില്ലാ സൈക്കിൾ അസോസിയേഷനും വയനാട് പ്രസ്സ് ക്ലബ്ബുമായി സഹകരിച്ച് വയനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വയനാട് ബൈക്കേഴ്‌സ് ക്ലബ്ബിന്റെ തേൃത്വത്തില്‍ വയനാട് സൈക്കിള്‍ ചലഞ്ച് സംഘടിപ്പിച്ചു. ലക്കിടിയിൽ നിന്നും ആരംഭിച്ച് ചെമ്പ്രാപീക്ക്‌ വരെയായിരുന്നു റാലി. ആവേശം പകർന്ന റാലയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ളവർ അണിനിരന്നു. മലയോര സൈക്കിൾ സവാരിയുടെ അനന്ത സാധ്യതതകളിലേക്ക്‌ ശ്രദ്ധയാകർഷിക്കുക എന്ന ലക്ഷ്യത്തോടെ യു എൻ പ്രഖ്യാപിച്ച അന്തർദ്ദേശീയ സുസ്ഥിര പർവ്വത വികസന വർഷത്തോടനുബന്ധിച്ചാണ്‌ വയനാട്ടിൽ മത്സരം സംഘടിപ്പിച്ചത്‌. എം ടി ബി, റോഡ്‌ സൈക്കിൾ, ഓപ്പൺ വുമൺ വിഭാഗങ്ങളിലും കുട്ടികൾക്ക് പ്രത്യേകമായും മത്സരം നടന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി അജേഷ്‌, ജില്ലാ സൈക്കിളിങ്‌ അസോസിയേഷൻ പ്രസിഡന്റ്‌ സത്താർ വിൽട്ടൻ എന്നിവർ മത്സരത്തിന്‌ ഫ്ലാഗ്‌ ഓഫ്‌ ചെയ്‌തത്‌. റോഡ് ബൈക്ക് മെൻ വിഭാഗത്തിൽ സീനിയർ കാറ്റഗറിയിൽ ആലപ്പുഴക്കാരനായ കെ.എ ആദർശും ജൂനിയർ കാറ്റഗറിയിൽ വയനാട്ടുക്കാരനായ ആഥിത്യനും സീനിയർ എം ടി ബി വിഭാഗത്തിൽ വയനാട്ടുക്കാരനായ ജുനൈദും ജൂനിയർ എം ടി ബി വിഭാഗത്തിൽ വയനാട്ടുക്കാരനായ സെയദ്‌ മുഹമ്മദ്‌ മസിനും വനിത വിഭാഗത്തിൽ വയനാട്ടുകാരിയായ മഹി സുധിയും ജേതാക്കളായി.