ഡൽഹി : സി.പി.എം. ദേശീയ സെക്രട്ടറിസീതാറാം യെച്ചൂരി അന്തരിച്ചു.72 വയസ്സായിരുന്നു. ന്യൂമോണിയ ബാധിച്ച് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു . സി.പി.എമ്മിൻ്റെ വിദ്യാർത്ഥി സംഘടനയായ എസ് .എഫ് .ഐ .യിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സീതാറാം യെച്ചൂരി 1992 മുതൽ 32 വർഷം സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. മൂന്ന് തവണ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.രാജ്യത്തെ കറകളഞ്ഞ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും കർമ്മനിരതനായ സഖാവായിരുന്നു. വയനാട് ഉൾപ്പടെ പ്രാദേശിക രാഷ്ട്രീയം മുതൽ ദേശീയ രാഷ്ട്രീയം വരെ ഇടത് നിലപാടിലുറച്ച്
Category: Politics
സംസ്ഥാന സർക്കാർ സ്ത്രീകളോട് മാപ്പ് പറയണം : കെ സുരേന്ദ്രൻ
ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും കാലം പൂഴ്ത്തിവെച്ചതിന് സംസ്ഥാന സർക്കാർ കേരളത്തിലെ സ്ത്രീകളോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതി നിർദ്ദേശം പിണറായി സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. നാല് കൊല്ലം റിപ്പോർട്ട് പൂഴ്ത്തിവെച്ചതിന് ഹൈക്കോടതി സർക്കാരിനെ നിർത്തി പൊരിച്ചു. സിനിമാ മേഖലയിലെ മാത്രമല്ല സംസ്ഥാനത്തെ മുഴുവൻ സ്ത്രീകളോടുമുള്ള വെല്ലുവിളിയാണ് ഇടതുപക്ഷ സർക്കാർ നടത്തിയത്. ഇത്രയും സ്ത്രീവിരുദ്ധമായ സർക്കാർ കേരളം ഭരിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.ഹേമ കമ്മിറ്റി പൂർണ റിപ്പോർട്ട് എസ്ഐടിക്ക് വിടാനുള്ള
കെ മുരളീധരനെ വിഡി സതീഷനും സംഘവും ബലിയാടാക്കി : കെ സുരേന്ദ്രൻ
കോഴിക്കോട് : ലീഡർ കെ.കരുണാകരന്റെ മകൻ കെ മുരളീധരനെ തൃശൂരിൽ കൊണ്ടുവന്ന് മത്സരിപ്പിച്ച് വിഡി സതീശനും സംഘവും ബലിയാടാക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തൃശൂരിൽ വിജയസാധ്യത എൽഡിഎഫിന് ആയിരുന്നുവെന്നും അങ്ങനെ യുഡിഎഫിന്റെ കുറെ വോട്ടുകൾ എൽഡിഎഫിന് പോയതായും വിഡി സതീശൻ തുറന്നുപറഞ്ഞിരുന്നു. സുനിൽ കുമാറിന് വോട്ട് മറിച്ചുകൊടുക്കുകയായിരുന്നുവെന്ന് സതീശൻ സമ്മതിച്ചിരിക്കുകയാണെന്നും കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ സുരേന്ദ്രൻ പറഞ്ഞു. മുരളീധരനെ ചതിക്കാൻ വേണ്ടിയാണ് വിജയസാധ്യതയുണ്ടായിരുന്ന വടകരയിൽ നിന്ന് തൃശൂരിലേക്ക് അദ്ദേഹത്തെ മാറ്റിയത്. മുരളീധരന്റെ രാഷ്ട്രീയ ഭാവി തന്നെ
ഇ പി ജയരാജൻ എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്നു മാറുന്നു : പകരം ടി.പി രാമകൃഷ്ണൻ
തിരുവനന്തപുരം: ഇ പി ജയരാജന്‍ എല്‍ ഡി എഫ് കണ്‍വീനര്‍സ്ഥാനത്ത് നിന്ന് മാറുന്നു: പകരം ടി.പി.രാമകൃഷ്ണൻ ഇടതുമുന്നണി കൺവീനറാകും.ബി ജെ പി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചാ വിവാദത്തിലാണ് നീക്കം.ഇന്നത്തെ സി പി എം സംസ്ഥാന സമിതി യോഗത്തില്‍ ഇ പി പങ്കെടുക്കില്ല.ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുന്നണിക്കുള്ളില്‍ നിന്നും കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു. ഇ പി കണ്ണൂരിലേക്ക് മടങ്ങും.
കോൺഗ്രസ് കളക്ടറേറ്റ് ധർണ ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെ കുറിച്ച് പഠിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്ന മുഴുവന്‍ ആളുകള്‍ക്കെതിരെയും മുഖം നോക്കാതെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ആവശ്യപ്പെട്ടു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്‌ട്രേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആറ് പേജുകള്‍ കാണാതാവുകയും ആറ് പാരഗ്രാഫുകള്‍ മാറ്റുകയും ചെയ്തിരിക്കുകയാണ്. ഇതെല്ലാം മുഖ്യമന്ത്രിയുടെ പേരിലുണ്ടായ
