വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ പ്രതിഷേധം

ഡൽഹി : ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എം. പി. മാർ സംയുക്തമായി വയനാട് എം. പി. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റിനു മുന്നിൽ പ്രതിഷേധം നടത്തി. വയനാടിന് കേന്ദ്ര സർക്കാരിന്റെ സഹായത്തിനായി പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ബോധ്യപ്പെടുത്തുന്നത് ഉൾപ്പടെ സാധ്യമായ എല്ലാം ചെയ്തുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കേന്ദ്ര സർക്കാർ രാഷ്ട്രീയ വൈരാഗ്യത്തോടെ ദുരന്തബാധിതർക്ക് ലഭിക്കേണ്ട സഹായം നിഷേധിക്കുകയാണ്. വയനാട്ടിലെ ജനങ്ങളും ഇന്ത്യയിലെ പൗരന്മാരാണ്.

Read More

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കല്‍പറ്റയില്‍ മാധ്യമങ്ങളോട് പറഞ്ഞത്

കൽപ്പറ്റ : കയ്യില്‍ പണമുണ്ടായിട്ടും വയനാട് പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല; പുനരധിവാസത്തില്‍ സര്‍ക്കാരിന് നല്‍കിയിരിക്കുന്ന സഹകരണം തുടരണമോയെന്ന് യു.ഡി.എഫ് തീരുമാനിക്കും; മണിയാര്‍ കരാര്‍ 25 വര്‍ഷത്തേക്ക് നീട്ടിക്കൊടുത്തതിന് പിന്നില്‍ അഴിമതി; അവസാന സമയമായപ്പോള്‍ എല്ലായിടത്തും കൊള്ള. വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിന് നല്‍കിയിരിക്കുന്ന സഹകരണം തുടരണമോയെന്നാണ് പ്രതിപക്ഷം ചിന്തിക്കുന്നത്. ഈ വിഷയം അടുത്ത ദിവസം ചേരുന്ന യു.ഡി.എഫ് യോഗം തീരുമാനമെടുക്കും. വയനാട് പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പൂര്‍ണ അവഗണനയാണ്. കേന്ദ്രം ഇതുവരെ പണം

Read More

യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തല്ലിചതച്ച സംഭവം; കോണ്‍ഗ്രസ് എസ് പി ഓഫീസ് മാര്‍ച്ച് നാളെ:പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും

കല്‍പ്പറ്റ : ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരോടുള്ള കേന്ദ്ര-കേരള സര്‍ക്കാരുകളുടെ അവഗണനക്കെതിരെ കലക്ട്രേറ്റ് മാര്‍ച്ച് നടത്തിയ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് നടത്തുന്ന എസ് പി ഓഫീസ് മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ദുരന്തബാധിതരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നോക്കുകുത്തികളായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അതിനെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ അവരെ അടിച്ചമര്‍ത്താനാണ്

Read More

മുണ്ടക്കൈ ചൂരൽമല ദുരന്തം: കേന്ദ്ര അവഗണനയ്ക്കെതിരെ രാഷ്ട്രീയ യുവജനതാദൾ പ്രതിഷേധം

മേപ്പാടി : വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതിരിക്കുകയും നാലുമാസം പിന്നിടുമ്പോഴും ഒരു തരത്തിലുള്ള സഹായം പോലും പ്രഖ്യാപിക്കാത്തകേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ രാഷ്ട്രീയ യുവജനതാദൾ മേപ്പാടിയിൽ പ്രതിഷേധ റാലിയും ധർണയും നടത്തി.ദുരന്തം നടന്ന ചൂരൽമലയും മുണ്ടക്കയും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കുകയും ദുരന്തബാധിതരെ നേരിട്ട് കാണുകയും വയനാട് സിവിൽ സ്റ്റേഷനിൽ ജില്ലാ കളക്ടറും മാറ്റ് മുതിർന്ന സംസ്ഥാനത്തെ ഉദ്യോഗസ്ഥരുമായും നേരിട്ട് ചർച്ച നടത്തിയിട്ടും ഒരു രൂപയുടെ സഹായം നൽകാത്തതും ദേശീയ ദുരന്തമായി കണക്കാക്കണമെന്ന സംസ്ഥാനത്തിന്റെ അപേക്ഷ

Read More

കൈകൂപ്പി, നന്ദി പറഞ്ഞ് പ്രിയങ്ക; ഹൃദയത്തിൽ സ്വീകരിച്ച് മാനന്തവാടി-ആദ്യത്തെ ഉദ്യമം മലയാളം പഠിക്കുകയെന്നത്: പ്രിയങ്ക ഗാന്ധി

മാനന്തവാടി : ചരിത്രവിജയം നൽകിയ ജനങ്ങളോട് നന്ദി പറയാനെത്തിയ പ്രിയങ്ക ഗാന്ധിയെ ഹൃദയത്തിൽ സ്വീകരിച്ച് മാനന്തവാടി. കന്നിയങ്കത്തിൽ തന്നെ ഉജ്വല വിജയം നൽകിയ വോട്ടർമാരോട് കൈകൂപ്പി നന്ദി പറഞ്ഞ പ്രിയങ്ക ഗാന്ധിയുടെ വാക്കുകൾ മാനന്തവാടിയിൽ ഒഴുകിയെത്തിയ ആയിരങ്ങൾ നെഞ്ചിലേറ്റി. വയനാട്ടിലെ ജനങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ജനപ്രതിനിധിയായി തെരഞ്ഞെടുത്തതിനും നന്ദി പറഞ്ഞായിരുന്നു പ്രിയങ്ക ഗാന്ധി പ്രസംഗം ആരംഭിച്ചത്. തെരഞ്ഞെടുപ്പിന് വേണ്ടി കഠിനപ്രയത്നം ചെയ്ത യു.ഡി.എഫ്. പ്രവർത്തകർക്ക് നന്ദി. നിങ്ങളുടെ കഠിനാധ്വാനം ഇല്ലായിരുന്നുവെങ്കിൽ ഇത്രയും വലിയ ഭൂരിപക്ഷം സാധ്യമല്ലായിരുന്നു. തന്റെ

Read More

ലാത്തിച്ചാർജിൽ പരുക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് ഫോണിൽ സംസാരിച്ച് പ്രിയങ്ക ഗാന്ധി

കൽപ്പറ്റ : മുണ്ടക്കൈ- ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ചിൽ പോലീസ് ക്രൂരമായി മർദ്ദിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് ഫോണിൽ സംസാരിച്ച് വയനാട് എം.പി പ്രിയങ്ക ഗാന്ധി. ജില്ലാ പ്രസിഡൻ്റ് അമൽ ജോയിയെ ഫോണിൽ വിളിച്ച പ്രിയങ്ക ഗാന്ധി പോലീസിൽ നിന്നേറ്റ പരുക്കുകളെ കുറിച്ച് ചോദിക്കുകയും യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി നടത്തുന്ന എല്ലാ പോരാട്ടങ്ങൾക്കും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. വയനാട്ടിൽ തിരിച്ചെത്തുമ്പോൾ

Read More

ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല : സംഘാടക സമിതി രൂപീകരിച്ചു

കൽപ്പറ്റ : ചൂരൽമല മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ഡിസംബർ രണ്ടാം തിയ്യതി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പാടിയിൽ തീർക്കുന്ന മനുഷ്യ ചങ്ങലയുടെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരിച്ചു. രൂപീകരണ യോഗം ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. അർജുൻ ഗോപാൽ അദ്ധ്യക്ഷനായി. കെ എം ഫ്രാൻസിസ് , സി ഷംസുദീൻ , ബിനീഷ് മാധവ് , കെ വിനോദ് , കെ കെ സഹദ് , അബ്ദുറഹ്മാൻ , മാത്യു എന്നിവർ

Read More

സ്ട്രോങ് റൂമുകൾ 7 മണിക്ക് തുറന്നു: വോട്ടെണ്ണൽ 8 മണിക്ക് തുടങ്ങി

കൽപ്പറ്റ : എസ്.കെ.എം.ജെ സ്‌കൂള്‍ ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രം· രാവിലെ 8 ന് വോട്ടെണ്ണല്‍ തുടങ്ങും· ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകള്‍· പഴുതടച്ച സുരക്ഷാ സംവിധാനം· ഫലമറിയിക്കാന്‍ പി.ആര്‍.ഡി മീഡിയ സെന്റര്‍ മൂന്ന് കേന്ദ്രങ്ങളിലായാണ് വയനാട് ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുന്നത്. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകള്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലാണ് എണ്ണുക. നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ അമല്‍ കോളേജ് മൈലാടി സ്‌കില്‍ ഡെവലപ്പ്മെന്റ് ബില്‍ഡിങ്ങിലും തിരുവമ്പാടി നിയോജക മണ്ഡലത്തിലെ

Read More

സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം : ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയതിന് ഹൈക്കോടതിയിൽ നിന്നും കനത്ത പ്രഹരമേറ്റ സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസ് അന്വേഷണത്തിൽ സംഭവിച്ച ഗുരുതര വീഴ്ച ആഭ്യന്തര വകുപ്പിൻ്റെ പരാജയണമാണ് തെളിയിക്കുന്നത്. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുഖത്തേറ്റ അടിയാണ് ഹൈക്കോടതി വിധി. ഭരണഘടനയെ അവഹേളിച്ചതിന് രാജിവെക്കേണ്ടി വന്ന മന്ത്രിയെ തിരിച്ചെടുത്തത് മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരമാണ്. ഇത് രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്ന് ബിജെപി നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയ മന്ത്രിയെ

Read More

പോളിംഗ് കുറയാൻ കാരണം യുഡിഎഫ്- എൽഡിഎഫ് മുന്നണികളോടുള്ള ജനങ്ങളുടെ പ്രതിഷേധം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം : വയനാട്ടിലും ചേലക്കരയിലും പോളിംഗ് കുറഞ്ഞത് എൽഡിഎഫിനോടും യുഡിഎഫിനോടുമുളള ജനങ്ങളുടെ പ്രതിഷേധം കാരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രണ്ടു മുന്നണികളിലും കേരളത്തിലെ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ കന്നി മത്സരത്തിൽ 5 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്ന പ്രചരണങ്ങൾ നടത്തിയിട്ടും വയനാട്ടിൽ യുഡിഎഫുകാരും എൽഡിഎഫുകാരും വോട്ട് ചെയ്യാൻ എത്തിയില്ല. കോൺഗ്രസിന് വോട്ട് ചെയ്യുന്ന ഒരു വലിയ വിഭാഗം നിഷ്പക്ഷക്കാർ വയനാട്ടിൽ അവരോട് വിമുഖത കാണിച്ചു. യുഡിഎഫ് ന്യൂനപക്ഷ ഏകീകരണത്തിന് ശ്രമിച്ചിട്ടും വയനാട്ടിൽ

Read More

വോട്ട് രേഖപ്പെടുത്തി പ്രമുഖർ: പോളിംഗ് ശതമാനം ഉയരുന്നു

കൽപ്പറ്റ : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് പാർലമെന്റ് മണ്ഡലത്തിൽ പ്രമുഖർ വോട്ട് രേഖപ്പെടുത്തി. സിനിമാ നടൻ അബു സലീം കൽപറ്റ ജി.എൽ.പി. സ്കൂളിൽ വോട്ട് ചെയ്തു. *പോളിങ്@വയനാട്* *ഇൻഫർമേഷൻ ഓഫീസ് – വയനാട് സമയം 9.43 AMആകെ പോളിങ് – 13.73%പുരുഷന്മാർ- 14.66സ്ത്രീകൾ – 12. 79ട്രാൻസ് ജെൻഡർ o%മാനന്തവാടി 13 . 05M- 14.33 F – 11.81സുൽത്താൻ ബത്തേരി 12. 66 M-14.20 F- 11.27കൽപ്പറ്റ-13. 81M-15.07 F-12.62TG – 0തിരുവമ്പാടി.14. 36Tg. 0M-

Read More

മുസ്ലിം ലീഗിനെ അപമാനിച്ച പ്രിയങ്ക ഗാന്ധി മാപ്പ് പറയണം എൻസിപി(എസ്) ജില്ലാ കമ്മിറ്റി

കൽപ്പറ്റ : അഹോരാത്രം കഷ്ടപ്പെട്ട് തരുവണയിൽ പ്രിയങ്ക ഗാന്ധിയുടെ സ്വീകരണ പരിപാടി സംഘടിപ്പിക്കുകയും മതേതര പാർട്ടിയായ മുസ്ലിം ലീഗിന്റെ അ ണികൾ വളരെ ആവേശത്തോടുകൂടി സ്വീകരണം ഒരുക്കി അവരെ കേൾക്കുവാനും സ്റ്റേജിൽ സ്വീകരിക്കുവാനും വേണ്ടി തടിച്ചുകുടുകയും ചെയ്തപ്പോൾ പച്ചക്കൊടി കണ്ടതിന്റെ പേരിൽ ഉത്തരേന്ത്യൻ മാധ്യമങ്ങളെ പേടിച്ച് സ്റ്റേജിൽ പോലും കയറാതെ ലീഗ് നേതാക്കളെയും അണികളെയും അപമാനിച്ച ലീഗിന്റെ പാർട്ടി പതാകയെ അവമതിച്ച ശ്രീമതി പ്രിയങ്ക ഗാന്ധി മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തോടും അണികളോടും മാപ്പ് പറയണമെന്ന് എൻസിപി(എസ്)

Read More

ചൂരല്‍മല- മുണ്ടക്കൈ പ്രദേശത്തെ വോട്ടര്‍മാര്‍ക്ക് വാഹന സൗകര്യം

മേപ്പാടി : ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ദിവസം ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് താത്ക്കാലികമായി പുനരസിപ്പിച്ചവര്‍ക്ക് സമ്മതിദാനം വിനിയോഗിക്കാന്‍ സൗജന്യ വാഹനം സൗകര്യം സജ്ജമാക്കുന്നു. മേപ്പാടി -ചൂരല്‍മല പ്രദേശങ്ങളില്‍ സജ്ജീകരിക്കുന്ന 167, 168, 169 ബൂത്തുകളിലേക്കാണ് ബസ് സൗകര്യം ക്രമീകരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ സഹകരണത്തോടെ നാല് റൂട്ടുകളിലായി 04 വയനാട് എച്ച് പി.സി – ഉപതെരഞ്ഞെടുപ്പ് 2024, ചൂരല്‍മല-മുണ്ടക്കൈ വോട്ട് വണ്ടി എന്ന പേരിലാണ് വാഹനം സര്‍വീസ് നടത്തുക. മുട്ടില്‍-തൃക്കൈപ്പറ്റ-മാണ്ടാട്-മൂപ്പൈനാട് -മേപ്പാടി വഴി ബൂത്തുകളിലേക്കും മീനങ്ങാടി-

Read More

ഉപതെരഞ്ഞെടുപ്പ്:വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കൽപ്പറ്റ : ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന് പോളിങ് ബൂത്തുകളായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും (നവംബര്‍ 12, 13) തിയതികളില്‍ തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ -സ്വീകരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍, മാനന്തവാടി സെന്റ് പാട്രിക് സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ്, സുല്‍ത്താന്‍ ബത്തേരി എച്ച്.എസ്. സകൂളിനും അവധിയായിരിക്കും.

Read More

ഉപതെരഞ്ഞെടുപ്പ്: വയനാട് ജില്ലയിൽ 13 ന് പൊതു അവധി

കൽപ്പറ്റ : വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13 ന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും ജില്ലയിൽ അന്ന് അവധിയായിരിക്കും. എല്ലാ സ്വകാര്യ വാണിജ്യ- വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കണം. ഇത് കൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭ, ചേലക്കര, മണ്ഡലങ്ങളിൽ വോട്ടുള്ളവരും എന്നാല്‍ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍-

Read More

നവ്യ ഹരിദാസ് വിജയിച്ചാൽ കേന്ദ്രമന്ത്രി; ജയിപ്പിച്ച് തരൂ, കേന്ദ്രമന്ത്രിയാക്കി തിരിച്ച് തരാം: സുരേഷ് ഗോപി

കൽപ്പറ്റ : വയനാട്ടിൽ നിന്നും നവ്യ ഹരിദാസ് വിജയിച്ചാൽ കേന്ദ്രമന്ത്രിയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്രമന്ത്രിയാവാൻ സാധ്യതയുള്ള വ്യക്തിയെ ആയിരിക്കണം വയനാട്ടിൽ നിന്നും വിജയിപ്പിക്കേണ്ടതെന്നും,നവ്യയെ ജയിപ്പിച്ചു വിട്ടാൽ കേന്ദ്ര മന്ത്രിയാക്കി തിരിച്ചു തരാമെന്നും സുരേഷ് ഗോപി പറഞ്ഞു. കൽപറ്റ- കമ്പളക്കാട് എൻഡിഎ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി ‘ മത ജാതി രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറത്ത് പ്രജയാണ് ദൈവമെന്ന് കരുതുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം ഇവിടെ വളർന്നുവരുന്നുണ്ട്. ആ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കണം.തൃശ്ശൂരിലെ തൻ്റെ വിജയത്തിനായി പ്രവർത്തിച്ചത് പാർട്ടി പ്രവർത്തകരും ഒപ്പം

Read More

പ്രിയങ്ക ഞായറാഴ്ച വയനാട്ടില്‍

കല്‍പ്പറ്റ : വയനാട് പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ഞായർ, തിങ്കൾ ദിവസങ്ങളിൽ വയനാട്ടില്‍ മൂന്നാംഘട്ട പ്രചാരണത്തിനെത്തും. ഞായറാഴ്ച രാവിലെ 12 മണിക്ക് ആരംഭിക്കുന്ന പ്രചാരണ പര്യടത്തില്‍ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും പ്രിയങ്ക പ്രചാരണത്തിനെത്തും. 12 മണിക്ക് കാട്ടിക്കുളം, ഒരു മണിക്ക് എടവക പഞ്ചായത്തിലെ രണ്ടേനാല്‍, ഒന്നര മണിക്ക് തരുവണ, രണ്ട് മണിക്ക് കോട്ടത്തറ, രണ്ടരക്ക് കമ്പളക്കാട്, മൂന്ന് മണിക്ക് നായ്‌ക്കെട്ടി, മൂന്നരക്ക് ചീരാല്‍, നാല് മണിക്ക് ചുള്ളിയോട്, നാലരക്ക്

Read More

പിണറായി വിജയൻ വിടുപണിയെടുക്കുന്നു.നജീബ് കാന്തപുരം എം.എൽ.എ

സുൽത്താൻബത്തേരി : മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിക്ക് വിടുപണിയെടുക്കുകയാണെന്നും ഇതിന് മറികടക്കാൻ വയനാട് പാർലമെന്റ് മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായ മത്സരിക്കുന്ന പ്രിയങ്ക ഗാന്ധി റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിക്കണമെന്നും നെന്മേനി പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു.മുഖ്യമന്ത്രി കസേരകളും മണിമന്ദിരങ്ങളും. വൻ കൊടുങ്കാറ്റിൽ ആടിയുലഞ്ഞു നിലംപൊത്തും. അത് പ്രിയങ്ക ഗാന്ധിയുടെ ഇന്ത്യൻ പാർലമെന്റിലേക്കുള്ള കന്യപ്രവേശനത്തോടെ സംഭവിക്കും എന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. നന്മനി പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ പി മൊയ്തീൻ

Read More

സത്യന്‍ മൊകേരി നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കല്‍പറ്റ : വയനാട് പാര്‍ലമെന്റ് മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ കല്‍പറ്റ സര്‍വ്വീസ് സഹകര ബാങ്ക് പരിസരത്ത് നിന്ന് പ്രകടനമായെത്തിയാണ് ജില്ലാ കലക്ട്ടര്‍ ഡി ആര്‍ മേഘശ്രീ മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. ഇടതു മുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, നേതാക്കളായ അഡ്വ. പി സന്തോഷ് കുമാര്‍ എം പി, കെ കെ ഹംസ, സി എം ശിവരാമന്‍

Read More

കല്‍പറ്റയെ ചുകപ്പണിയിച്ച് എല്‍ഡിഎഫ് പ്രകടനം

കല്‍പറ്റ : വയനാട് മണ്ഡലം സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയുടെ നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിനു മുന്നോടിയായി എല്‍ഡിഫ് നടത്തിയ പ്രകടനം നഗരത്തെ ചുകപ്പണിയിച്ചു. നേതാക്കളും പ്രവര്‍ത്തകരും അടക്കം നൂറുകണക്കിനാളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തു. രാവിലെ 11 ഓടെ സര്‍വീസ് സഹകരണ ബാങ്ക് പരിസരത്ത് ആരംഭിച്ച പ്രകടനത്തിന് എല്‍ഡിഎഫ് സംസ്ഥാന കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍, ജില്ലാ കണ്‍വീനര്‍ സി.കെ. ശശീന്ദ്രന്‍, സിപിഎം സംസ്ഥാന സമിതിയംഗം പി. ജയരാജന്‍, ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേന്ദ്ര സെക്രട്ടേറിയറ്റ്

Read More

സത്യൻ മൊകേരി ഇന്ന് പത്രിക സമര്‍പ്പിക്കും

കൽപ്പറ്റ : വയനാട് ലോക്സസഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് പത്രിക സമര്‍പ്പിക്കും. രാവിലെ ഓന്‍പത് മണിക്ക് കല്‍പറ്റ സഹകരണ ബാങ്ക് പരിസരത്ത് നിന്ന് റോഡ് ഷോയായാണ് പ്രതികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥി പോകുന്നത്. 10.30ന് പത്രിക സമര്‍പ്പിച്ച ശേഷം കല്‍പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ നടക്കും. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയ രാഘവന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ,

Read More

രാഹുലിന് പിന്നാലെ പ്രിയങ്കയ്ക്കുംനാമനിർദേശ പത്രിക തയ്യാറാക്കുന്നത് അഡ്വ. എം. ഷഹീർ സിങ്ങ്

കല്പറ്റ : വയനാട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി നാമനിർദേശപത്രിക തയ്യാറാക്കുന്നത് പ്രമുഖ അഭിഭാഷകനായ അഡ്വ. എം. ഷഹീർ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ രാഹുൽഗാന്ധിക്ക് വേണ്ടി നാമനിർദേശ പത്രിക തയ്യാറാക്കിയതും അഡ്വ.എം. ഷഹീർ സിങ്ങ് തന്നെയായിരുന്നു.പ്രിയങ്കാ ഗാന്ധിയുടെയും ഭർത്താവ് റോബർട്ട് വദ്രയുടെയും ആസ്തികളുടെയും ബാധ്യതകളും അടങ്ങുന്ന സ്വത്തുവിവരങ്ങളും പ്രിയങ്കാഗാന്ധിയുടെ വ്യക്തിവിവരങ്ങളുമാണ് പത്രികയ്ക്കൊപ്പം സമർപ്പിക്കേണ്ടത്. പ്രിയങ്കാ ഗാന്ധിയുടെ ആദ്യതിരഞ്ഞെടുപ്പായതിനാൽ തന്നെ സൂക്ഷ്മതയോടെയാണ് പത്രിക തയ്യാറാക്കുന്നതെന്ന് അഡ്വ. എം. ഷഹീർ സിങ്ങ് പറഞ്ഞു.

Read More

പ്രിയങ്ക ഗാന്ധിയുടെ പേരിൽ അനാവശ്യമായി വയനാടിന് വണ്ടി കയറരുത് : നിർദ്ദേശം നൽകി നേതൃത്വം

കൽപ്പറ്റ : പ്രിയങ്കഗാന്ധിയുടെ മല്‍സരത്തിന്‍റെ പേരു പറഞ്ഞ് നേതാക്കള്‍ കൂട്ടത്തോടെ ചുരം കയറാതിരിക്കാന്‍ കോണ്‍ഗ്രസിന്‍റെ മുന്നൊരുക്കം. ചേലക്കരയിലും പാലക്കാടും തിരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കള്‍ അനാവശ്യമായി വയനാടിന് വണ്ടി കയറരുതെന്ന് കെപിസിസി കര്‍ശന നിര്‍ദേശം നല്‍കി. പാലക്കാട്ടെയും ചേലക്കരയിലെയും തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന് മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തി. ഗാന്ധി കുടുംബമാകെ വയനാട്ടിലേക്ക് വരുമ്പോള്‍ നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ ചുരം കയറിയാല്‍ ചേലക്കരയിലും പാലക്കാട്ടും പ്രചരണത്തിന് നേതാക്കൾ ഇല്ലാതെ വരുന്ന അവസ്ഥ ഉണ്ടാവുമെന്ന് കോൺഗ്രസിനറിയാം.അതുകൊണ്ടാണ് ഈ ഉപതിരഞ്ഞെടുപ്പ് കാലത്ത് സംഘടനാ മുന്നൊരുക്കങ്ങള്‍

Read More

ലോക്സഭാ ഉപതെരഞ്ഞെടുപ്പ്:ജില്ലയില്‍ നാമനിര്‍ദേശ പത്രിക നല്‍കിയത് രണ്ട് പേര്‍

കൽപ്പറ്റ : വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് ഇത് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് രണ്ട് സ്ഥാനാര്‍ത്ഥികള്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷെയ്ക്ക് ജലീല്‍ ഇന്നലെ (ഒക്ടോബര്‍ 21) ജില്ലാ കളക്ടര്‍ കൂടിയായ ജില്ലാ വരണാധികാരി ഡി.ആര്‍ മേഘശ്രീക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കി. ഒക്ടോബർ 18 ന് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. കെ പത്മരാജൻ പത്രിക നൽകിയിരുന്നു. അവധി ദിവസങ്ങളില്‍ ഒഴികെ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ നാമനിര്‍ദേശ പത്രിക സ്വീകരിക്കും. നാമനിര്‍ദേശ പത്രിക നല്‍കാനുള്ള

Read More

മല്ലികാർജജുൻ ഖർഗെയും സോണിയ ഗാന്ധിയും എത്തും. പ്രിയങ്ക ഗാന്ധി ബുധനാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും

കല്പറ്റ : ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ പത്രിക സമർപ്പണത്തിന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി എം. പി. യുമെത്തും. ലോകസഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എം. പി. യുമായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്ന റോഡ് ഷോ കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് പതിനൊന്നിന് ആരംഭിക്കും. പന്ത്രണ്ട് മണിയോടെ വരണാധികാരിയായ ജില്ലാ കളക്ടർക്ക് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

Read More

എ.ഡി.എമ്മിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ മൗനം ക്രൂരം: വി.ഡി സതീശൻ

തിരുവമ്പാടി : സ്വന്തം ജില്ലയിൽ നടന്ന എ.ഡി.എം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തുടരുന്ന മൗനം ക്രൂരമാണെന്നും ഉയർന്ന സർക്കാർ ഉദ്യോഗസ്ഥന്റെ മരണത്തിൽ അനുശോചന കുറിപ്പ് ഇറക്കാൻ പോലും തയാറാവാത്ത ധാർഷ്ട്യമാണ് പിണറായി വിജയൻ പിന്തുടരുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച തിരുവമ്പാടി നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മുസ്ലിംങ്ങളെ പോലെ ക്രൈസ്തവരും ആക്രമിക്കപ്പെടുകയാണ്.

Read More

ഉപതെരഞ്ഞെടുപ്പുകൾ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വിധിയെഴുത്ത്: പി.കെ കുഞ്ഞാലിക്കുട്ടി

അരീക്കോട് : വയനാട് ലോക്‌സഭ മണ്ഡലം, ചേലക്കര, പാലക്കാട് ഉപതെരെഞ്ഞെടുപ്പുകൾ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വിധി എഴുത്തായിരിക്കുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച ഏറനാട് നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.കെ അബ്ദുല്ലക്കുട്ടി അധ്യക്ഷനായി. ലോക്സഭ തെരഞ്ഞെടുപ്പ് കമ്മിറ്റി വർക്കിങ് ചെയർമാൻ പി.കെ ബഷീർ എം.എൽ.എ, നിരീക്ഷകരായ സി.ആർ മഹേഷ്‌ എം.എൽ.എ, കുറുക്കോളി

Read More

നവ്യ ഹരിദാസ് വയനാട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി

കൽപ്പറ്റ : കോഴിക്കോട് കോർപ്പറേഷനിലെ ബിജെപി പാർലമെൻ്ററി പാർട്ടി നേതാവും, മഹിളാ മോർച്ചാ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശ്രീമതി നവ്യാ ഹരിദാസിനെ വയനാട് പാർലമെൻ്റ് മണ്ഡലം എൻ.ഡി. എ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.കോഴിക്കോട് കോർപ്പറേഷനിൽ രണ്ടു തവണ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള നവ്യ ഹരിദാസ്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലം സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. തിങ്കളാഴ്ച കൽപ്പറ്റയിൽ എത്തുന്ന സ്ഥാനാർത്ഥിയെ പ്രവർത്തകരും നേതൃത്വവും ചേർന്ന് റോഡ് ഷോ ആയി സ്വീകരിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയൽ അറിയിച്ചു.

Read More

പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം: അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജി മേൽനോട്ടം വഹിക്കണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം : കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസന്വേഷണം ആട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുമെന്ന് ഉറപ്പാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സി.പി.എം നേതൃത്വം നവീൻ ബാബുവിനെ അപകീർത്തിപ്പെടുത്താനും ദിവ്യയ്ക്ക് സംരക്ഷണ കവചം ഒരുക്കാനും ശ്രമിക്കുകയാണ്. ഈ സാഹചര്യത്തിൽ സിറ്റിംഗ് ജഡ്ജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണം. ദിവ്യയുടെ പേരിൽ കേസെടുക്കാനുള്ള തീരുമാനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ളത് മാത്രമാണ്. ദിവ്യയെ

Read More

മാസപ്പടി കേസിൽ എൽഡിഎഫ്- യുഡിഎഫ് ഡീലാണുള്ളത്: കെ.സുരേന്ദ്രൻ

കോഴിക്കോട് : മാസപ്പടി കേസിൽ വീണാ വിജയനെ എസ്എഫ്ഐഒ ചോദ്യം ചെയ്തതോടെ കേന്ദ്രസർക്കാരിനെതിരായ യുഡിഎഫ് ആരോപണത്തിൻ്റെ മുനയൊടിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.കേരളത്തിലെ ഇടതു- വലതു മുന്നണികളുടെ യഥാർത്ഥ മുഖം ഈ കേസിലൂടെ വ്യക്തമായിരിക്കുകയാണ്. കരിമണൽ കർത്തയുടെ കയ്യിൽ നിന്നും പണം വാങ്ങാത്ത ഒരേയൊരു പാർട്ടി കേരളത്തിലുള്ളത് ബിജെപി മാത്രമാണ്. വീണ വിജയൻ വാങ്ങിയ 1.71 കോടി മാത്രമല്ല 90 കോടി രൂപയാണ് കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് രാഷ്ട്രീയ നേതാക്കന്മാരും ഉദ്യോഗസ്ഥരും അടക്കമുള്ളവർ കർത്തയിൽ നിന്നും വാങ്ങിയത്. ബിജെപിയും

Read More