കേരളത്തിലെ എ പ്ലസുകള്‍ പൊള്ളത്തരം: പ്രൊഫ. കാനാ സുരേശന്‍

കോഴിക്കോട് : കേരളത്തിലെ ഫുള്‍ എ പ്ലസുകള്‍ പൊള്ളത്തരമാണെന്ന് ശാസ്ത്രജ്ഞനും ഇന്ത്യന്‍ നാഷണല്‍ അക്കാഡമി ഫെലോയുമായ പ്രൊഫ. കാനാ സുരേശന്‍. എസന്‍സ് ഗ്ലോബല്‍ കോഴിക്കോട് സ്വപ്‌ന നഗരിയിലെ കലിക്കറ്റ് ട്രേഡ് സെന്ററില്‍ നടത്തിയ ലിറ്റ്മസ്24 സ്വതന്ത്രചിന്താ സമ്മേളനത്തില്‍ പ്രസന്റേഷന്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.അടുത്ത കാലങ്ങളിൽ വരെ മാർക്കടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന ഇന്ത്യയിലെ പ്രമുഖ യൂനിവേഴ്‌സിറ്റികളില്‍ കേരള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിരുന്നു. കേരളത്തിലെ അമിതമായ മാർക്ക് നൽകുക വഴി ഡൽഹി യൂണിവേഴ്സിറ്റി പോലുള്ള നാഷണൽ യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിച്ച

Read More

മികച്ച തദ്ദേശ ജനപ്രതിനിധി : അംബേദ്കർ ദേശീയപുരസ്‌കാരം ജുനൈദ് കൈപ്പാണിക്ക്

ന്യൂഡൽഹി : രാജ്യത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധിക്കുള്ള ബാബസാഹിബ് അംബേദ്കർ ദേശീയ അവാർഡ് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക്. മികവാർന്ന സേവനങ്ങളും വ്യത്യസ്തമായ വികസന-ക്ഷേമ പ്രവർത്തനങ്ങളും ക്രിയാത്മക പൊതുപ്രവർത്തനവുമാണ് അവാർഡിന് അർഹമാക്കിയതെന്ന് അവാർഡ് ജൂറി വിശദീകരിച്ചു. ജനുവരി മാസമവസാനം ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങും.ഡൽഹി സായി ഒയാസിസ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയാണ് അവാർഡ് പ്രഖ്യാപിച്ചത്. തദ്ദേശ സംവിധാനത്തിലെ ഉത്തരവാദിത്തങ്ങൾക്കപ്പുറം സാമൂഹിക-സാംസ്‌കാരിക-വൈജ്ഞാനിക- ജീവകാരുണ്യ

Read More

സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ഡൽഹി : സി.പി.എം. ദേശീയ സെക്രട്ടറിസീതാറാം യെച്ചൂരി അന്തരിച്ചു.72 വയസ്സായിരുന്നു. ന്യൂമോണിയ ബാധിച്ച് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു . സി.പി.എമ്മിൻ്റെ വിദ്യാർത്ഥി സംഘടനയായ എസ് .എഫ് .ഐ .യിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സീതാറാം യെച്ചൂരി 1992 മുതൽ 32 വർഷം സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. മൂന്ന് തവണ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.രാജ്യത്തെ കറകളഞ്ഞ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും കർമ്മനിരതനായ സഖാവായിരുന്നു. വയനാട് ഉൾപ്പടെ പ്രാദേശിക രാഷ്ട്രീയം മുതൽ ദേശീയ രാഷ്ട്രീയം വരെ ഇടത് നിലപാടിലുറച്ച്

Read More

കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ : സുപ്രീംകോടതി നടപടി ഉണ്ടാക്കും

ഡൽഹി : സുപ്രിം കോടതി അതിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ നിരവധി ഐടി സംരംഭങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. എന്നിട്ടും കേസുകളുടെ കെട്ടിക്കിടപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് . ദേശീയ ജുഡീഷ്യൽ ഡാറ്റ ഗ്രിഡിൻ്റെ (എൻജെഡിജി) കണക്കനുസരിച്ച് 82,989 കേസുകൾ തീർപ്പാക്കാതെ കിടക്കുന്നുണ്ട്. ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്.

Read More

ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവം രാജമാകെ ചർച്ചയാകുന്നു

ഡൽഹി : ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവം രാജ്യമാകെ ചർച്ചയാകുന്നു. ഛത്രപതി ശിവജി എന്നത് വെറുമൊരു പേര് മാത്രമല്ല എനിക്ക്, ഞങ്ങളുടെ ആരാധനാപാത്രമാണെന്ന് മോദി പറഞ്ഞു. ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ, പ്രയാസം നേരിട്ട ജനങ്ങളോട് ഞാൻ തല കുമ്പിട്ട് മാപ്പു ചോദിക്കുന്നു, മോദി പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്രപതി ശിവജിയുടെ പ്രതിമ അനാഛാദനം ചെയ്തത്. എന്നാൽ, ഒരു വർഷം തികയും മുമ്പേ പ്രതിമ തകർന്നു വീഴുകയായിരുന്നു. കഴിഞ്ഞവർഷം

Read More

ഇ പി ജയരാജൻ എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്നു മാറുന്നു : പകരം ടി.പി രാമകൃഷ്ണൻ

തിരുവനന്തപുരം: ഇ പി ജയരാജന്‍ എല്‍ ഡി എഫ് കണ്‍വീനര്‍സ്ഥാനത്ത് നിന്ന് മാറുന്നു: പകരം ടി.പി.രാമകൃഷ്ണൻ ഇടതുമുന്നണി കൺവീനറാകും.ബി ജെ പി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചാ വിവാദത്തിലാണ് നീക്കം.ഇന്നത്തെ സി പി എം സംസ്ഥാന സമിതി യോഗത്തില്‍ ഇ പി പങ്കെടുക്കില്ല.ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുന്നണിക്കുള്ളില്‍ നിന്നും കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു. ഇ പി കണ്ണൂരിലേക്ക് മടങ്ങും.

Read More

ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവം രാജ്യമാകെ ചർച്ചയാകുന്നു

ഡൽഹി : ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവം രാജ്യമാകെ ചർച്ചയാകുന്നു. ഛത്രപതി ശിവജി എന്നത് വെറുമൊരു പേര് മാത്രമല്ല എനിക്ക്, ഞങ്ങളുടെ ആരാധനാപാത്രമാണെന്ന് മോദി പറഞ്ഞു. ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ, പ്രയാസം നേരിട്ട ജനങ്ങളോട് ഞാൻ തല കുമ്പിട്ട് മാപ്പു ചോദിക്കുന്നു, മോദി പറഞ്ഞു.കഴിഞ്ഞ വർഷം ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്രപതി ശിവജിയുടെ പ്രതിമ അനാഛാദനം ചെയ്തത്. എന്നാൽ, ഒരു വർഷം തികയും മുമ്പേ പ്രതിമ തകർന്നു വീഴുകയായിരുന്നു. കഴിഞ്ഞവർഷം ഡിസംബറിൽ

Read More

രാജ്യത്തുതന്നെ ആദ്യമായി മയക്കുമരുന്ന് നിർമ്മാണകേന്ദ്രം കണ്ടെത്തിയും ഉടമസ്ഥനെ അറസ്റ്റ് ചെയ്തും കേരള പോലീസിന് ചരിത്രനേട്ടം.

തൃശൂർ : എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദിലെ സിന്തറ്റിക് മയക്കുമരുന്ന് നിർമ്മാണകേന്ദ്രം കേരള പോലീസ് കണ്ടെത്തിയത്.2024 ജൂലൈ രണ്ടിന് തൃശ്ശൂർ സിറ്റിയിലെ ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് എംഡിഎംഎ കൈവശമുണ്ടായിരുന്നയാളെ പോലീസ് പിടികൂടി. ചോദ്യം ചെയ്തതിൽ കൈവശം ഉണ്ടായിരുന്നതിനു പുറമേ രണ്ടര കിലോ മയക്കുമരുന്ന് താമസസ്ഥലത്തുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് അത് കണ്ടെടുത്തു. തുടരന്വേഷണത്തിൽ ഇയാൾക്ക് മയക്കുമരുന്ന് നൽകിയ മൂന്നുപേരെ അന്വേഷണസംഘവും തൃശൂർ ലഹരി വിരുദ്ധസേനയും ചേർന്ന് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.മയക്കുമരുന്ന് ഹൈദരാബാദിൽ

Read More

പ്രകൃതിദത്ത വജ്രാഭരണം വിപണിയിൽ ഇന്ത്യ രണ്ടാമത്

മുംബൈ: പ്രകൃതിദത്ത വജ്രാഭരണ വിപണിയിൽ ആഗോളതലത്തിൽ ചൈനയെ പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തി. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത് .പ്രകൃതിദത്ത വജ്രാഭരണങ്ങളുടെ ഉപഭോഗത്തിൽ ആഗോള വിപണിയിൽ 11ശതമാനം വിപണി വിഹിതമാണ് ഇന്ത്യയ്ക്കുള്ളത്. വളർന്നുവരുന്ന വിപണി എന്ന നിലയിൽ ഇടത്തരക്കാരുടെ സാമ്പത്തിക മുന്നേറ്റം വജ്രാഭരണ വിപണിയിൽ വലിയ അവസരങ്ങളാണ് തുറന്നിടുന്നതെന്ന് അഭിപ്രായമുണ്ട്. സമീപകാലത്ത് വജ്രാഭരണങ്ങൾ വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ടൈറ്റാൻ കമ്പനിയുടെ മൊത്തം വിൽപ്പനയിൽ മൂല്യത്തിൽ 30 മുതൽ 35% വരെ വിഹിതം വജ്രഭരണ വിഭാഗത്തിൽ നിന്നാണെന്ന് സി.ഇ.ഒ

Read More

ഡീപ് ഫെയ്ക്കുകളെ നിയന്ത്രിക്കണമെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ഇൻറർനെറ്റിലെ ഡീപ്പ് ഫെയ്ക്കുകളെ നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്ന് ഡൽഹി ഹൈക്കോടതി. ഈ വിഷയത്തിൽ വന്ന രണ്ട് ഹരജികൾ പരിഗണിക്കവേ ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹനും ജസ്റ്റിസ് തുഷാർ റാവുവുമാണ് അപകടങ്ങളെക്കുറിച്ച് പരാമർശിച്ചത്. ഇന്ന് കാണുന്നതും കേൾക്കുന്നതും ഒന്നും വിശ്വസിക്കാൻ ആവില്ലെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ ഡീപ്പ് ഫേക്കുകൾ നിർമ്മിക്കുന്ന പ്ലാറ്റ്ഫോമുകളെ ഐ.ടി നിയമത്തിനു കീഴിൽ ഇൻറർ മീഡിയ ഇല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഡീപ് ഫേയ്ക്കുകൾ തലവേദനയാണെന്ന് കേന്ദ്രസർക്കാരും കോടതിയിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിൽ നടപ്പാക്കിയിട്ടുള്ള നിയമങ്ങൾ

Read More

നീറ്റ് പീജി പരീക്ഷ : ദേശീയതല സീറ്റ് അലോട്ട്മെന്റ് എം സി സി നടത്തും

ഡൽഹി : നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് ( എൻ ബി ഇ എം എസ് ) നടത്തിയ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് പോസ്റ്റ് ഗ്രാജുവേറ്റ് ( നീറ്റ് പി.ജി 2024) അടിസ്ഥാനമാക്കി ദേശീയതലത്തിൽ നികത്തുന്ന സീറ്റുകളിലേക്കുള്ള കൗൺസിലിംഗ് പ്രവേശനം മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി ( എം.സി.സി) വഴി ആയിരിക്കും. സംസ്ഥാനതല ക്വാട്ട സീറ്റുകളിലേക്കുള്ള അലോട്ട്മെൻറ് പ്രവേശനം നടത്തുക സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ ആയിരിക്കും. കേരളത്തിൽ പ്രവേശന പരീക്ഷ

Read More

മലയാളത്തിന്റെ സ്നേഹാദരം ഏറ്റുവാങ്ങി ഡോക്ടർ സ്വീകൃതി ഒഡീഷ്യയിലേക്ക് മടങ്ങി

മേപ്പാടി: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ അപകടത്തിൽനിന്നും രക്ഷപ്പെട്ട ഡോ.സ്വീകൃതി മഹപത്ര മലയാളത്തിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി സ്വന്തം നാടായ ഒഡീഷയിലേക്ക് മടങ്ങി. കൂട്ടുകാരായ മൂന്നുപേരുമൊത്ത് അവധി ആഘോഷിക്കാൻ വയനാട്ടിൽ എത്തിയപ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്. അപ്രതീക്ഷിതമായി ഉണ്ടായ കുത്തൊഴുക്കിൽ നാടും നാട്ടുകാരും മൺമറഞ്ഞപ്പോൾ കൂടെ ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെയും സ്വീകൃതിക്ക് നഷ്ടമായി. അതിൽ ഒരാൾ ഇന്നും കാണാമറയത്തുതന്നെ.മാരക പരിക്കുകളോടെ ജൂലൈ 30 നായിരുന്നു ഡോ.സ്വീകൃതിയെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അന്നേ ദിവസം തന്നെ ഐസിയുവിൽ അഡ്മിറ്റാക്കുകയും തുടർന്ന്

Read More