ശ്രേഷ്ഠ കാതോലിക്ക 23 ന് വയനാട്ടിൽ:സ്വീകരണത്തിന് ഒരുങ്ങി മലബാർ

കൽപറ്റ : യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് 23ന് മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.ഓഗസ്റ്റ് 23 ശനിയാഴ്ച വൈകുന്നേരം 3 ന് മീനങ്ങാടി കത്തീഡ്രലിൽ ശമുവേൽ മാർ പീലക്സീനോസ് തിരുമേനിയുടെ കബറിടത്തിൽ ശ്രേഷ്ഠ ബാവ ധൂപ പ്രാർത്ഥന നടത്തും.തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ അനുമോദന സമ്മേളന വേദിയായ മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി ദൈവാലയത്തിലേയ്ക്ക് ആനയിക്കും. 3:30

Read More

വാളത്തൂരിലെ ഇലക്ട്രിസിറ്റി വർക്ക് ദ്രുത ഗതിയിലാക്കണം:എസ്. ഡി.പി.ഐ

റിപ്പൺ : മാസങ്ങളായി തുടരുന്ന വാളത്തൂരിലെ കെഎസ്ഇബി ലൈൻ്റെ അറ്റകുറ്റപണി ദ്രുതഗതിയിലാക്കണമെന്ന് എസ്ഡിപിഐ പുതുക്കാട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.ആഴ്ചയിൽ മൂന്നും നാലും ദിവസങ്ങൾ കറണ്ട് കട്ട് ചെയ്യുന്നത് പൊതുജനങ്ങൾക്ക് വലിയ പ്രയാസം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.ആയതിനാൽ എത്രയും പെട്ടെന്ന് അറ്റുകുറ്റപ്പണി തീർത്ത് ജനങ്ങളുടെ പ്രയാസത്തിന് പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാവണമെന്ന് യോഗം ആവശ്യപെട്ടു.യോഗത്തിൽ മുഹമ്മദ് ടി അദ്ധ്യക്ഷത വഹിച്ചു.ജാഫർ വി,അസീസ് വി,കുഞ്ഞിമുഹമ്മദ് പി.നെസ്ൽ പി.പി എന്നിവർ സംസാരിച്ചു.

Read More

എൻ എസ് എസ് സ്റ്റേറ്റ് പ്രോഗ്രാം ഓഫിസർ:ഡോ.ആർ.എൻ.അൻസർ അന്തരിച്ചു

കൊല്ലം : നാഷനൽ സർവീസ് സ്കീം സ്റ്റേറ്റ് ഓഫിസർ വെളിന്ല്ലൂർ അമ്പലംകുന്ന് ചെങ്കൂർ റഹ്‌മ ത്ത് നിവാസിൽ ഡോ.ആർ.എൻ.അൻസർ (47) അന്തരിച്ചു.ഔദ്യോഗിക ചടങ്ങിൽ പ്രസംഗി ച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു തുടർന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശു പത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണു മരണം. കഴിഞ്ഞ ആഴ്‌ച കൊല്ലം ക്രിസ്തു‌രാജ് സ്കൂ‌ളിൽ നടന്ന ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരുടെ ദക്ഷിണ മേഖലാ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.പരിപാടി തുടങ്ങുന്നതിനു മുൻപ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തിനെത്തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർ

Read More

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

ബത്തേരി : എം.ഡി.എം.എയുമായി യുവാവ് പിടിയില്‍.കോഴിക്കോട് തിരുവമ്പാടി എലഞ്ഞിക്കൽ കവുങ്ങിൻ തൊടി വീട്ടിൽ കെ.എ നവാസി(32)നെയാണ് ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 19.08.2025 ചൊവ്വാഴ്ച ഉച്ചയോടെ മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് 28.95 ഗ്രാം എം.ഡി.എം.എയുമായി ഇയാൾ പിടിയിലായത്. കർണാടകയിൽ നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ 64 ഇ 3401 നമ്പർ കാർ നിർത്തിച്ച് പരിശോധിച്ചതിൽ സ്റ്റിയറിങ്ങിനടിയിൽ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. വാഹനവും പോലീസ് പിടിച്ചെടുത്തു. ബത്തേരി സ്റ്റേഷൻ

Read More

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

ബത്തേരി : എം.ഡി.എം.എയുമായി യുവാവ് പിടിയില്‍.കോഴിക്കോട് തിരുവമ്പാടി എലഞ്ഞിക്കൽ കവുങ്ങിൻ തൊടി വീട്ടിൽ കെ.എ നവാസി(32)നെയാണ് ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 19.08.2025 ചൊവ്വാഴ്ച ഉച്ചയോടെ മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് 28.95 ഗ്രാം എം.ഡി.എം.എയുമായി ഇയാൾ പിടിയിലായത്. കർണാടകയിൽ നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ 64 ഇ 3401 നമ്പർ കാർ നിർത്തിച്ച് പരിശോധിച്ചതിൽ സ്റ്റിയറിങ്ങിനടിയിൽ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്.വാഹനവും പോലീസ് പിടിച്ചെടുത്തു. ബത്തേരി സ്റ്റേഷൻ സബ്

Read More

ആദിവാസി ക്ഷേമസമിതി കളക്ട്രേറ്റ് മാർച്ച് നടത്തി

കൽപ്പറ്റ : ഭൂരഹിത, നാമമാത്ര ഭൂമിയുള്ള ആദിവാസികൾക്ക് ഉടൻ ഭൂമി നൽകണമെന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് ആദിവാസി ക്ഷേമസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട‌റേറ്റ് മാർച്ച് നടത്തി.ഭൂമിക്കായി കുടിൽ കെട്ടി സമരംനടത്തുന്ന 1500ഓളം കുടുംബങ്ങൾ ജില്ലയിലുണ്ട്.ഇവർക്ക് അടി യന്തരമായി ഭൂമി നൽകണം.മെൻ്റർ അധ്യാപകരെ സ്ഥിരപ്പെടുത്തി വേതനം നൽകണം.ശമ്പളം ലഭിക്കാൻ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാർക്ക് റിപ്പോ ർട്ട് നൽകണമെന്ന മാനദണ്ഡം ഒഴിവാക്കണം. ദിവസവേതന സംവിധാനം ഒഴിവാക്കി സ്ഥിര ശമ്പളം നിശ്ചയിക്കണം.ചില ട്രൈബൽ ഉദ്യോഗസ്ഥർ മെൻ്റർ അധ്യാപക രെയും പ്രൊമോട്ടർമാരെയും മാനസികമായി

Read More

മെഗാ രക്‌തദാന ക്യാമ്പ് നടത്തി

ബത്തേരി : മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ പള്ളിയുടെയും,മൂലങ്കാവ് സെന്റ് ജോൺസ് ഇംഗ്ലീഷ് സ്കൂളിന്റെയും ആഭിമുഖ്യത്തിൽ മെഗാ രക്ത ദാന ക്യാമ്പ് നടത്തി.മലയാളമാനോരമ നല്ലപാഠത്തിന്റെയും ജ്യോതിർഗമയരക്‌തദാന പദ്ധതിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ഈ ക്യാമ്പ് ഫാദർ കിഴക്കേക്കര ഗീവർഗീസ് കോറെപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ ജിതേഷ് വള്ളു വാടി അധ്യക്ഷത വഹിച്ചു.ജ്യോതിർഗമയ കോർഡിനേറ്റർ ഷിനോജ് കെ എം,വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി അബ്ദുൽ ജലീൽ എന്നിവർ ആശംസ അർപ്പിച്ചു.സ്കൂൾ പ്രിൻസിപ്പൽ മോളി വര്ഗീസ്,

Read More

നിരോധിത പുകയില ഉൽപ്പന്നം പിടികൂടി

മുത്തങ്ങ : വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരപ്രകാരം മുത്തങ്ങ എക്സൈസ് ചെക്ക് ഹോസ്റ്റൽ നടത്തിയ വാഹന പരിശോധനയിൽ ലോറിയിൽ കടത്തുകയായിരുന്ന 6675 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ ചെലവൂർ വില്ലേജിൽ അടുക്കത്ത് പറമ്പിൽ വീട്ടിൽ അഷറഫ്( വയസ്സ് 52) എന്നയാളെ അറസ്റ്റ് ചെയ്തു.മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബാലഗോപാലൻ.എസ് ന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ദീപു എ,സിവിൽ എക്സൈസ് ഓഫീസർമാരായ സജി പോൾ,പ്രജീഷ് എം.വി

Read More

കാർഷിക മേഖലയിലെ വെല്ലുവിളികൾ പരിഹരിക്കണം:അഡ്വ.ടി സിദ്ദീഖ് എം.എൽ.എ

കൽപ്പറ്റ : കൃഷിഭവനിൽ കർഷക ദിനാചരണം നടത്തി.കർഷകർ നാടിൻ്റെ നട്ടെല്ലാണെന്നും അവരുടെ അധ്യാനമാണ് നാടിൻ്റെ നിലനിൽപ്പെന്നും അഡ്വ.ടി.സിദ്ദീഖ് എം.എൽ.എ പറഞ്ഞു.കൽപ്പറ്റ കൃഷിഭവൻ കർഷക ദിനാചരണവും മികച്ച കർഷകരെ ആദരിക്കലും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. നഗരസഭാ ചെയർമാൻ അഡ്വ.ടി.ജെ.ഐസക്ക് അധ്യക്ഷത വഹിച്ചു.കൽപ്പറ്റ ജി.എൽ.പി.സ്കൂളിൽ ആരംഭിക്കുന്ന “കുട്ടി കൃഷി തോട്ടം” പദ്ധതി നഗരസഭാ വൈസ് ചെയർ പേഴ്സൺ ശ സരോജി ഓടമ്പത്ത് ഉദ്ഘാടനം ചെയ്തു.പച്ചക്കറി വിത്ത് വിതരണം എം.എൽ.എ. നിർവഹിച്ചു. കൃഷി വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ജില്ലാ കൃഷി

Read More

വോട്ട് കൊള്ളക്കെതിരായ ഇന്ത്യ സഖ്യത്തിന്റെ പോരാട്ടത്തിൽ അണിചേരണം:രാഷ്ട്രീയ യുവജനതാദൾ

കൽപ്പറ്റ : വോട്ടർ പട്ടികയിൽ തിരിമറി നടത്തി അധികാരത്തിൽ തുടരുന്ന ബിജെപിയുടെ ഫാസിസ്റ്റ് വർഗീയ ഭരണകൂടത്തെ താഴെയിറക്കാനായി ഇന്ത്യാസഖ്യം ബീഹാറിൽ ആരംഭിച്ച പോരാട്ടത്തെ രാജ്യവ്യാപകമായി ജനാധിപത്യ വിശ്വാസികൾ ഏറ്റെടുക്കണമെന്ന് രാഷ്ട്രീയ യുവജനതാദൾ സുൽത്താൻബത്തേരി മണ്ഡലം കമ്മിറ്റി കൺവെൻഷൻ.വരാനിരിക്കുന്ന ബീഹാർ തിരഞ്ഞെടുപ്പിൽ ആർജെഡിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി സർക്കാർ അധികാരത്തിൽ വരാതിരിക്കാനായി ആധാർ കാർഡ് അടക്കം ഉള്ള അമ്പത്തൊന്ന് ലക്ഷം വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിനെതിരെ ആർജെഡി നേതാവും ബിഹാർ നിയമസഭാ പ്രതിപക്ഷ നേതാവുമായ തേജസ്വിയാദവാണ്

Read More

മുപൈനാട് കൃഷിഭവൻ ചിങ്ങം-1 കർഷക ദിനം ആഘോഷിച്ചു

മുപൈനാട് : ഗ്രാമപഞ്ചായത്തിൽ സമുചിതമായി ചിങ്ങം -1 കർഷക ദിനം ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡയാന മച്ചാഡോ സ്വാഗതം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈബാൻ സലാം അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ആർ ഉണ്ണികൃഷ്ണൻ നിർവഹിച്ചു.കൃഷി ഓഫീസർ അമൽ ബേബി പദ്ധതി വിശദീകരിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാലിം പി.കെ, വാർഡ് മെമ്പർമാർ,സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി.ശീല വേലായുധൻ കാർഷിക വികസന സമിതി അംഗമായ കെ.വി മാത്യു

Read More

വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ

കൽപ്പറ്റ : സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം SHRPC വയനാട് നേത്യത്വം കൊടുക്കുന്ന മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയത്തിൽ C.H. സജിത്ത് കുമാറിന്റെ അധ്യക്ഷതയിൽ പ്രതിഷേധ കൂട്ടായ്മ ചേർന്നു. ജില്ലയിലെ നൂറു കണക്കിന് സ്ത്രീകളടങ്ങുന്ന ചടങ്ങ് അഡ്വ:വി.പി എൽദോ ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്ക് സൗകര്യപ്രദവും ,ജനഹിതത്തിന് അനുസരിച്ചുമാകണം മെഡിക്കൽ കോളേജ് ആരoഭിക്കേണ്ടത്. ജില്ലയുടെ പ്രധാന ഭാഗത്ത് 50 ഏക്കർ ഭൂമി സർക്കാരിന് ദാനമായി കിട്ടിയിട്ടും അത് ഫലപ്രാപ്തമായി ഉപയോഗിക്കാതെ അടിസ്ഥാനരഹിതമായ പഠന റിപ്പോർട്ടുകൾ

Read More

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്

കൽപ്പറ്റ : വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഷജു ജോസഫും സംഘവും പിടികൂടിയത്.മാവോയിസ്റ്റ് സാന്നിധ്യമുള്ള ഒഡീഷയിലെ ഉൾഗ്രാമത്തിലെത്തി ആഗസ്റ്റ് 14ന് പുലർച്ചെ വീട് വളഞ്ഞ് സാഹസികമായാണ് ഒഡീഷ പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്. വയനാട് സ്വദേശിയായ യുവതിയുടെ പരാതി പ്രകാരമാണ് നടപടി. യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ

Read More

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

ബത്തേരി : വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.2025 സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ അങ്കമാലി പെരുമ്പാവൂർ മേഖലയുടെ മാത്യൂസ് മോർ അഫ്രേം തിരുമേനിയുടെയും,മലബാർ ഭദ്രാസനത്തിന്റെ മോർ ഗീവർഗീസ് സ്തേഫാനോസ് തിരുമേനിയുടെയും, വീട്ടൂർ ദയറാധിപൻ മാത്യൂസ് മോർ തിമോത്തിയോസ് തിരുമേനിയുടെയും,വന്ദ്യ കോർ എപ്പിസ്കോപ്പാമാരുടെയും,ബഹുമാനപ്പെട്ട വൈദികരുടെയും നേതൃത്വത്തിൽ വിശുദ്ധ കുർബാനയും,വന്ദ്യ പൗലോസ് പറേക്കര കോപ്പ,

Read More

ചീ നമ്പീടൻ കൂടുംബ സംഗമം നടത്തി

തരുവണ : വയനാട്ടിലെ പുരാതന കുടുംബമായ കെല്ലൂർ ചീ നമ്പീടൻ കുടുംബ സംഗമം നാലാം മൈൽ CAH ആഡിറേറാറിയത്തിൽ മന്ത്രി OR കേളു ഉൽഘാടനം ചെയ്തു.ചെയർമാൻ സി അന്ത്രു ഹാജി അധ്യക്ഷനായി.ഇബ്രാഹിം പള്ളിയാൽ സ്വാഗ തവും അലി ബ്രാൻ നന്ദിയും പറഞ്ഞു കുടുംബത്തിലെ മുതിർന്നവരെയും പ്രതിഭകളെയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ സിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി,എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമദ് കുട്ടി, മെമ്പർ ഷിഹാബ്

Read More

ജി വി എച്ച് എസ് എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി

മാനന്തവാടി : തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു.സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും ഒന്നാംപോളിംഗ് ഓഫീസർ വോട്ടേഴ്സ് ലിസ്റ്റിൽ ഒപ്പ് വെപ്പിച്ചും രണ്ടാം പോളിങ് ഓഫീസർ വിരലിൽ മഷി പുരട്ടിയും മൂന്നാം പോളിംഗ് ഓഫീസർ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽവോട്ട് ചെയ്യിപ്പിച്ചുമാണ് ഇലക്ഷൻ നടത്തിയത്. സ്റ്റുഡൻറ് പോലീസ് കേഡറ്റ് ബൂത്തുകളിലെ സുരക്ഷ ഉറപ്പാക്കി.പ്രിസൈഡിങ് ഓഫീസറായി നിയമിക്കപ്പെട്ട അധ്യാപകർ ബൂത്തുകളിൽഇലക്ഷന് നേതൃത്വം നൽകി.രക്ഷാധികാരിയായ ഹെഡ്മാസ്റ്റർ ശ്രീ.സുരേഷ് കുമാറും

Read More

തൊടുവട്ടിയിൽ ഗ്യാസ് കയറ്റി വന്ന ദോസ്ത് വാഹനവും കാറും കൂട്ടിയിടിച്ചു

നമ്പി കൊല്ലി : പുത്തൻകുന്ന് തൊടുവെട്ടി വളവിൽ എച്ച്പി ഗ്യാസിന്റെ ദോസ്ത് വാഹനവും കാറും തമ്മിൽ കൂട്ടിയിടിച്ചു,പരിക്കേറ്റ രണ്ടു വാഹനത്തിലെയും ഡ്രൈവർമാരെ സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക്ഗു രുതരമല്ല.നൂൽപ്പുഴ പോലീസ് സംഭവസ്ഥലത്ത് എത്തി ഗതാഗത ക്രമീകരണങ്ങൾ നടത്തിവരുന്നു

Read More

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി

മാനന്തവാടി : അഹല്യ ഐ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കുഴിനിലം പ്രതിധ്വനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ കുഴിനിലത്ത് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി.ക്യാമ്പിൽ നൂറുകണക്കിന് ആളുകൾ ചികിത്സ തേടി മാനന്തവാടി നഗരസഭ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാർ ലേഖ രാജീവൻ കൗൺസിലർമാരായ എം നാരായണൻ,ഷീജ മോബി,ക്ലബ്‌ പ്രസിഡന്റ് സലാം കുഴിനിലം,റ്റി വി വിനീഷ് എന്നിവർ നേതൃത്വം നൽകി ഡോക്റ്റർ പ്രഭാകരൻ,ജിനി അനാമിക,ആദിത്യ എന്നിവർ രോഗികളെ പരിശോദിച്ച് വേണ്ട നിർദേശങ്ങൾ നൽകി.

Read More

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മാനന്തവാടി : ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിനോദ് തോട്ടത്തിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി.കുട്ടികളുടെ കലാപരിപാടികളും മുതിർന്നവരെ ആദരിക്കലും മധുര വിതരണവുമായി സ്വാതന്ത്ര്യദിനാഘോഷം കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു.പനമരം ബ്ലോക്ക് ചെയർമാൻ ഷിനു പായോട്,ജില്ലാ ഭാരവാഹികളായ ഷഫീഖ് സി,ജോയ്സി ഷാജു,ശശികുമാർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം

Read More

ഔറ 2025-26 സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു

കുഞ്ഞോം : അക്കാദമിക തലത്തിൽ മികച്ച നേട്ടങ്ങൾ ലക്ഷ്യം വെച്ചുകൊണ്ട് കുഞ്ഞോം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നടപ്പാക്കുന്ന AURA 2025-26 സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഓരോ കുട്ടിയേയും ഒരു യൂണിറ്റ് ആയി പരിഗണിച്ചു കൊണ്ടുള്ള വ്യക്തിഗത പഠനപിന്തുണയും വായന പരിപോഷണവും രക്ഷാകർതൃ വിദ്യാഭ്യാസവും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.പി ടി എ പ്രസിഡണ്ട് ബഷീർ ടി കെ അധ്യക്ഷത

Read More

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി : ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ജമാൽ സഅദി പള്ളിക്കൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു.യുവതയുടെ സേവന ഭൂപടം എത്ര വിശാലമാണെന്ന് കർമം കൊണ്ട് അടയാളപ്പെടുത്തിയ പ്രസ്ഥാനമാണ് എസ്.വൈ.എസ്സെന്നും സർഗാത്മക യൗവനത്തെ രാജ്യത്തിന്റെ മതനിരപേക്ഷ സങ്കൽപങ്ങൾക്കും ജനാധിപത്യ മൂല്യങ്ങൾക്കുമൊപ്പം മാതൃകപരമായി അണിനിരത്തുവാൻ എസ്.വൈ.എസിന് സാധിച്ചിട്ടുണ്ടെന്നും ജുനൈദ്

Read More

വോട്ട് കള്ളൻമാർക്കെതിരെയുള്ള പോരാട്ടം ശക്തമാക്കണം-പി.ജമീല

തരുവണ : ജനാധിപത്യം അട്ടിമറിച്ച് ബിജെപി സ്ഥാനാർഥിതികളെ വിജയിപ്പിച്ചെടുക്കാന്‍ വോട്ട് തട്ടിപ്പ് നടത്തിയ വോട്ട് കള്ളൻമാർക്കെതിരെയുള്ള പോരാട്ടം ശക്തമാക്കി അവരിൽ നിന്ന് ജനാധിപത്യത്തെ വീണ്ടെടുക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി.ജമീല.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എസ്‌ഡിപിഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി തരുവണയിൽ നടത്തിയ ആസാദി സ്‌ക്വയർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കും അധികാരം നേടുന്നതിനും ജനാധിപത്യത്തെ പോലും അട്ടിമറിക്കുന്നതുള്‍പ്പെടെ എന്തു ഹീനമായ ശ്രമവും ബിജെപി ചെയ്യുമെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് വോട്ട് തട്ടിപ്പ്.അതേസമയം വോട്ട് തട്ടിപ്പ് സംബന്ധിച്ച് ആക്ഷേപങ്ങളും

Read More

79 -ാം സ്വാതന്ത്ര്യദിനം:വെള്ളമുണ്ടയിൽ വിപുലമായി ആഘോഷിച്ചു

വെള്ളമുണ്ട : ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി വെള്ളമുണ്ട എ.യു.പി സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.സ്വാതന്ത്ര്യദിനം ഒരു ആഘോഷം മാത്രമല്ല, ഇന്ത്യയിലെ ഓരോ പൗരന്മാരുടെയും ഉത്തരവാദിത്തത്തിലേക്കുള്ള ഓർമപ്പെടുത്തൽ കൂടിയാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു. പി.ടി.എ പ്രസിഡന്റ്‌ കെ.കെ മുഹമ്മദലി അഹ്സനി അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ഷൈല പുത്തൻപുരയ്ക്കൽ ആമുഖപ്രസംഗം നടത്തി.മുൻ എച്ച്‌.എം.സി.ജ്യോതി ടീച്ചർ,പി അഷ്‌റഫ്‌, വി.എം റോഷ്നി,അബ്ബാസ് പി തുടങ്ങിയവർ പ്രസംഗിച്ചു.

Read More

തരിയോട് നിർമ്മല ഹൈസ്കൂളിന്റെ ആദരം ഏറ്റുവാങ്ങി പൾസ് എമർജൻസി ടീം

തരിയോട് : നാടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ ആദരം. സ്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് സ്കൂൾ അധികൃതരും വിദ്യാർഥികളും ചേർന്ന് ടീം അംഗങ്ങളെ ആദരിച്ചു.നാടിന്റെ വിവിധ ആവശ്യങ്ങൾക്കായി,വിശേഷിച്ച് അടിയന്തിര ഘട്ടങ്ങളിൽ,നിസ്വാർത്ഥ സേവനം നടത്തുന്ന പൾസ് എമർജൻസി ടീമിന്റെ പ്രവർത്തനങ്ങളെ ചടങ്ങിൽ പങ്കെടുത്ത ഷിജു മാസ്റ്റർ അഭിനന്ദിച്ചു. സ്കൂൾ മാനേജർ ഫാ.തോമസ് പ്ളാസനാൽഅധ്യക്ഷത വഹിച്ച ചടങ്ങിൽ ടീം അംഗങ്ങളുടെ സേവനം സമൂഹത്തിന് വലിയ മാതൃകയാണെന്ന് അദ്ദേഹം

Read More

സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

മാനന്തവാടി : റോട്ടറി കബനി വാലി മാനന്തവാടിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷവും ഹവീൽദാർ സുധീർ കെ വി യെ ആദരിക്കലും സംഘടിപ്പിച്ചു.റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ബിജോഷ് മാനുവേൽ മുഖ്യാതിഥി ആയിരുന്നു.പ്രസിഡന്റ്‌ ഷാജി അബ്രഹാം നേതൃത്വം നൽകി,സെക്രട്ടറി റിൻസ് കെ പി,ജോൺസൻ ജോൺ,സണ്ണി സി കെ,ഡിഗോൾ തോമസ്,ക്രിസ്റ്റി പോൾ, മരിയ മാർട്ടിൻ,രാജേഷ് സി പി, അഗസ്റ്റിൻ പി തോമസ്,പ്രാഭിലാഷ് കെ ടി,ജോജൻ ചാക്കോ,റെജി എം ഒ,വിനീത് വയനാട് എന്നിവർ സംസാരിച്ചു.

Read More

ഐക്യത്തിന്റെ ചൈതന്യം ആസ്വദിക്കണം:ജുനൈദ് കൈപ്പാണി

തരുവണ : സ്വാതന്ത്ര്യ സമര സേനാനികൾക്ക് നന്ദി പറയാനും അവരുടെ നന്മകളെ ഓർമ്മിക്കാനുമുള്ള അവസരമാണ് സ്വാതന്ത്ര്യദിനം നൽകുന്നത്.രാജ്യത്തിന്റെ മഹത്തായ ചരിത്രം ഓർമ്മിക്കാനും,ഐക്യത്തിന്റെ ചൈതന്യം കൃത്യമായി ആഘോഷിക്കാനും ആസ്വദിക്കാനും പൗരമാർക്ക് സാധിക്കണമെന്നും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.തരുവണ ജി.എച്ച്‌. എസ്.എസിൽ സംഘടിപ്പിച്ച ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പി.ടി.എ പ്രസിഡന്റ്‌ കെ.സി.കെ നജുമുദ്ധീൻ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ജെസി എം. ജെ, ഹെഡ്മാസ്റ്റർ മുസ്തഫ എം,നാസർ സാവാൻ,അശോകൻ

Read More

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണം 23ന്

മീനങ്ങാടി : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഊഷ്മളമായ സ്വീകരണവും അനുമോദന സമ്മേളനവും സംഘടിപ്പിക്കുന്നു.2025 ഓഗസ്റ്റ് 23 ശനിയാഴ്ച വൈകുന്നേരം 3:30ന് മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി ദൈവാലയത്തിൽ വെച്ചാണ് പരിപാടികൾ നടക്കുന്നത്. 3:30 ന് ദൈവാലയ കവാടത്തിൽ ശ്രേഷ്ഠ കാതോലിക്കയ്ക്ക് സ്വീകരണം നൽകും.തുടർന്ന് ധൂപപ്രാർത്ഥന നടക്കും.വൈകുന്നേരം 4 മണിക്ക് അനുമോദന സമ്മേളനം ആരംഭിക്കും. മലബാർ ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഗീവർഗ്ഗീസ്

Read More

കൃഷിവകുപ്പിന്റെ മികച്ച കാർഷിക എൻജിനീയർ അവാർഡ് വാകേരി സ്വദേശി പി.ഡി രാജേഷിന്:വയനാടിന് അഭിമാനമായി പ്രഥമ പുരസ്കാരം ജില്ലയിലേക്ക്

സുൽത്താൻ ബത്തേരി : സംസ്ഥാനത്ത് ആദ്യമായി ഏര്‍പ്പെടുത്തിയ മികച്ച കാർഷിക എൻജിനീയർക്കുള്ള  അവാർഡ് നേടി വയനാട് ജില്ലാ കൃഷി വകുപ്പ് അസിസ്റ്റന്റ്  എജിനീയർ പി ഡി രാജേഷ്.കണിയാമ്പറ്റയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ അധിക ചുമതലയോടെ സേവനമനുഷ്ഠിക്കുകയാണ് രാജേഷ്. കാർഷിക യന്ത്രവത്ക്കരണത്തിനും കൃഷിയുടെ സാങ്കേതിക അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള മികവിനാണ് പുരസ്കാരം. ജില്ലയുടെ അഭിമാനമായി മാറിയ അമ്പലവയൽ ആർഎആർഎസിലെ സെന്റര്‍ ഓഫ് എക്സലൻസ് അടക്കമുള്ള പ്രധാന സ്ഥാപനങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. ഇതിന്പുറമെ, ജില്ലയിലെ വിവിധ പാടശേഖരങ്ങളിൽ ഏകദേശം 800

Read More

വെള്ളമുണ്ട മൃഗാശുപത്രിയിൽ പ്രഥമ എച്ച്‌.എം.സി യോഗം ചേർന്നു

വെള്ളമുണ്ട : മൃഗാരോഗ്യ സ്ഥാപനങ്ങൾക്കുള്ള ആശുപത്രി മാനേജിംഗ് കമ്മറ്റികൾ ചേരണമെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വെറ്റിനറി ഡിസ്‌പെൻസറിയിൽ രൂപീകരിച്ച ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രഥമ യോഗം ചേർന്നു. വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജംഷീർ കുനിങ്ങാരത്ത്,ഡോ.ഫഹ്‌മിദ വി,സന്തോഷ്‌കുമാർ എ,ഷൈജു പി.ജെ,മോയി ആറങ്ങാടൻ,പി.ജെ ജോസഫ്,ഷാജി എം.എം,എം.യൂ ജോസഫ്, ജോൺസൺ പി.കെ തുടങ്ങിയവർ സംബന്ധിച്ചു.

Read More

വിദഗ്ദ്ധാഭിപ്രായം ഇനി വിരൽ തുമ്പിൽ സെക്കൻഡ് ഒപ്പീനിയൻ സേവനവുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി : ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ, ഗുരുതരമായ രോഗങ്ങളെക്കുറിച്ചോ അല്ലെങ്കിൽ സങ്കീർണ്ണമായ ചികിത്സാ പദ്ധതികളെക്കുറിച്ചോ രണ്ടാമതൊരു വിദഗ്ദ്ധ ഉപദേശം തേടുന്നത് പലപ്പോഴും പ്രയാസകരമാണ്.യാത്ര ചെയ്യുവാനുള്ള ബുദ്ധിമുട്ടുകൾ,സമയക്കുറവ്,സാമ്പത്തിക ബാധ്യതകൾ എന്നിവയെല്ലാം ഇതിന് തടസ്സമായേക്കാം.ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് രോഗനിർണ്ണയത്തിലും ചികിത്സയിലും രണ്ടാമതൊരു വിദഗ്ദ്ധ ഉപദേശം തേടുവാനുള്ള സൗകര്യമൊരുക്കി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്.ഇനി വീട്ടിലിരുന്ന് തന്നെ വിദഗ്ദ്ധ ഡോക്ടർമാരുടെ അഭിപ്രായം സൗജന്യമായി നേടാം. തങ്ങൾക്ക് ലഭിച്ച ചികിത്സാ ഉപദേശത്തെക്കുറിച്ചോ രോഗത്തെക്കുറിച്ചോ ആശങ്കകളുണ്ടെങ്കിൽ 8111 88 3004 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ

Read More