നിയന്ത്രണം ഏർപ്പെടുത്തി

കൊളവയൽ : കൊളവയൽ മുതൽ മാനിക്കുനി പാലം വരെയുള്ള പ്രദേശത്തു ടാറിംഗ് പ്രവൃത്തി നടത്തേണ്ടതിനാൽ 13-10-2025 മുതൽ 3 ദിവസത്തേക്ക് പൂർണമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്.

Read More

തപാല്‍ ജീവനക്കാരെ ആദരിച്ചു

മീനങ്ങാടി : ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ് മാസ്റ്റര്‍ എ.ആര്‍ വസന്തയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.തുടര്‍ന്നുചേര്‍ന്ന യോഗത്തില്‍ പി ടി എ പ്രസിഡന്റ് എസ്.ഹാജിസ് അധ്യക്ഷത വഹിച്ചു.സീനിയര്‍ അധ്യാപകന്‍ കെ.അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരന്‍ ഡോ.ബാവ കെ.പാലുകുന്ന്,കവിയും പോലീസ് ഉദ്യോഗസ്ഥനുമായ സിജു സി. മീന, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ റജീന

Read More

ഒന്നര കിലോയോളം കഞ്ചാവുമായി പിടിയിൽ

തിരുനെല്ലി : എടവക വാളേരി അഞ്ചാം പീടിക വേരോട്ടു വീട്ടിൽ വി.മുഹമ്മദ്‌ (46) ആണ് തിരുനെല്ലി പോലീസിന്റെ പിടിയിലായത്.11.10.2025 ഉച്ചയോടെ ബാവലിയിൽ വച്ച് വാഹനപരിശോധനക്കിടെ കർണാടക ഭാഗത്ത്‌ നിന്നും വരികയായിരുന്ന കെ എൽ 57 ജെ 9809 നമ്പർ മാജിക് ഐറിസ് (വെള്ളിമൂങ്ങ)വാഹനം തടഞ്ഞു പരിശോധിച്ചതിൽ പിറകുവശത്തെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 1.435 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.ഇയാൾ മുൻപും ലഹരിക്കേസിലുൾപ്പെട്ടയാളാണ്.തിരുനെല്ലി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സജിമോൻ പി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സി പി ഓ

Read More

യൂത്ത് കോൺഗ്രസ്‌ മുട്ടിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

മുട്ടിൽ : ഷാഫി പറമ്പിൽ എംപിയെ ക്രൂരമായി മർദ്ദിച്ച പിണറായി പോലീസിൻ്റെ നര നായാട്ടിനെതിരെ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റി മുട്ടിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.കൽപറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റ് ഷിജു ഗോപാൽ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം പ്രസിഡൻ്റ് വിനായക് അധ്യക്ഷനായിരുന്നു.മുട്ടിൽ മണ്ഡലം കോൺഗ്രസ് സെക്രട്ടറി ഷൈജു മുഖ്യ പ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ആഷിക് മാണ്ടാട്,അരുൺ ലാൽ,റൗഫ് കാക്കവയൽ, ദിൽഷാദ് മടക്കി,റിൻശാദ് മടക്കി,അഖിൽ കുന്നുമ്മൽ,അസാൻ,അനിരുദ്ധ്,അനൂപ്,ജിയാസ് കാക്കവയൽ

Read More

കാരുണ്യ പാലിയേറ്റിവ് കിടപ്പ് രോഗി സംഗമം നടത്തി

പുൽപ്പള്ളി : നുറുകണക്കിന് രോഗികൾക്ക് സ്വാന്തനമേകുന്ന പുൽപ്പള്ളി കാരുണ്യ പാലിയേറ്റിവിൻ്റെ 13-ാം മത് കിടപ്പ് രോഗി സംഗമംവടാനക്കവല വനമുലികയിൽ മാവേലിക്കര ആശ്രമത്തിലെ സ്വാമി വിജ്ഞാനാനന്ദ ഉദ്ഘാടനം ചെയ്തു.കാരുണ്യ പ്രസിഡൻ്റ് എൻ യു ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി എസ് ദിലിപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി പ്രസിഡൻ്റ് മാത്യു മത്തായി ആതിര,സിസ്റ്റർ വിൻസി ടോം എം എസ്.എം.ഐ,കെ ജി സുകുമാരൻ,സുനിൽ ജോർജ്,ചാക്കോ പുല്ലന്താനിക്കൽ,ടെസ്സി ജൂഡ്,ശോഭ ജോർജ്,മനു ജോർജ്,റോയി തയ്യിൽ,അർച്ചന സതീഷ് എന്നിവർ പ്രസംഗിച്ചു.

Read More

കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധ പ്രകടനവും,പ്രതിഷേധ യോഗവും സംഘടിപ്പിച്ചു

കൽപ്പറ്റ : കെ പി സി സി വർക്കിംഗ് പ്രസിഡണ്ടും,വടകര എം പി യുമായ ശ്രീ ഷാഫി പറമ്പിൽ എം പി യെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വക്കറ്റ് ടി ജെ ഐസക് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.കെ പി സി സി മെമ്പർ പി പി ആലി അധ്യക്ഷതവഹിച്ചു.സി ജയപ്രസാദ്,പി വിനോദ് കുമാർ,ഒ വി

Read More

ലഹരിക്കെതിരെ “ജ്വാല”യുമായി ജി.വി.എച്ച്.എസ്.എസ് അമ്പലവയൽ

അമ്പലവയൽ : ജി.വി.എച്ച്.എസ്.എസ് അമ്പലവയലിൽ എൻ.എസ്.എസ് ദ്വിദിന സഹവാസ ക്യാമ്പ് “ജ്വാല” യുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.ചടങ്ങിന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.പി അനൂപ് സ്വാഗതം ആശംസിച്ചു.അധ്യാപകൻ വി.മുജീബ്,വളണ്ടിയർ ലീഡർമാരായ കെ.എസ്.ശിവനന്ദന,ഇ.യു.ആകാശ് മാധവ്, അമീനുൽ ഇഹ്ഷാദ്,മുതലായവർ ആശംസകളർപ്പിച്ചു.എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ലവരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നയിച്ചു.തെറ്റായ ലഹരികളോടുള്ള അടിമത്തം വ്യക്തികൾക്കും കുടുംബത്തിനും മാത്രമല്ല നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത് എന്നും സമൂഹത്തിൻറെ ആരോഗ്യവും സാമ്പത്തിക- സാംസ്കാരിക

Read More

ഡിവിഷൻ ഓഫീസിൽ കെ എസ്‌ ഇ ബി ജീവനക്കാരുടെ ധർണ

കൽപ്പറ്റ : കെ എസ്‌ ഇ ബി മാനേജ്മെന്റിന്റെ അവകാശ നിഷേധത്തിനെതിരെ നാഷണൽ കോ–ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സിന്റെ നേതൃത്വത്തിൽ കൽപ്പറ്റ ഡിവിഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി.ക്ഷാമബത്ത ഗഡുക്കൾ അനുവദിക്കുക,ശമ്പള പരിഷ്‌കരണ കരാറുകൾക്ക് അംഗീകാരം നൽകുക,മാസ്റ്റർ ട്രസ്റ്റ് ഫലപ്രദമായി പ്രവർത്തിക്കാനാവശ്യമായ ഇടപെടൽ നടത്തുക,ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ചികിത്സാ പദ്ധതി നടപ്പിലാക്കുക,പെറ്റി കോൺട്രാക്ട് ബില്ലുകൾ കാലതാമസമില്ലാതെ പാസ്സാക്കി പണം നൽകുക,വൈദ്യുതി യൂട്ടിലിറ്റി സ്വകാര്യവൽക്കരിക്കുന്നതും കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതുമായ കേന്ദ്ര നയം തിരുത്തുക തുടങ്ങിയ

Read More

‘മനസ്സിലേക്ക് മടങ്ങുക’ ഹ്രസ്വചിത്രം പുറത്തിറക്കി

കൽപ്പറ്റ : ലോക മാനസികാരോഗ്യദിനാചരണത്തിൻ്റെ ഭാഗമായി കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ്ബിൻ്റെ ബാനറിൽ മനസ്സിലേക്ക് മടങ്ങുക എന്ന പേരിൽ ഹ്രസ്വചിത്രം തയ്യാറാക്കി.സൗഹൃദ ക്ലബ്ബ് അംഗങ്ങളായ ശ്രീനിഷ.എസ്,കൃഷ്ണേന്ദു എം.എസ് എന്നിവർ പ്രധാന വേഷം ചെയ്തു.കെ.മുഹമ്മദ് സഫ് വാൻ ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചു.സൗഹൃദ ക്ലബ്ബ് കോർഡിനേറ്ററും മലയാളം അധ്യാപകനുമായ ഷാജി മട്ടന്നൂർ രചനയും ഏകോപനവും നിർവഹിച്ച ഹ്രസ്വചിത്രത്തിൻ്റെ സംഗീതം ഒരുക്കിയത് നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയാണ്.

Read More

പത്രക്കുറിപ്പ് കോഫി ബോർഡ് 2025 – 2026 വർഷത്തേക്കുള്ള വിത്ത്‌ കാപ്പിയുടെ അപേക്ഷ ക്ഷണിച്ചു

വെള്ളമുണ്ട : കോഫി ബോർഡ് 2025-2026 സീസണിലേക്കുള്ള വിത്ത് കാപ്പിയുടെ അപേക്ഷകൾ സ്വീകരിക്കുന്നു.താത്പര്യമുള്ള കർഷകർക്ക് ഇന്ത്യ കോഫി ആപ്പ് വഴിയോ അടുത്തുള്ള എക്സ്റ്റൻഷൻ ഓഫീസ് മുഖാന്തരമോ അപേക്ഷ നൽകാവുന്നതാണ്.അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി 14 നവംബർ 2025 വരെയാണ്.നിലവിൽ എല്ലാ കർഷകർക്കും 2025-26 സീസണിലെ വിത്ത് കാപ്പിയുടെ പുതുക്കിയ നിരക്ക് കിലോ ഗ്രാമിന് Rs.500/- രൂപയാണ്.ലഭ്യമായ അറബിക്ക ഇനങ്ങൾ Sln.3(S.795),Sln.5A,Sln.5B,Sln.6,Sln.7.3,Sln.9,ചന്ദ്രഗിരി.റോബസ്റ്റ ഇനങ്ങൾ – Sln.1R (S.274), Sln.3R (CxR).കൂടുതൽ സഹായത്തിന് നിങ്ങളുടെ അടുത്തുള്ള പ്രാദേശിക എക്സ്റ്റൻഷൻ ഓഫീസുകളുമായി

Read More

വനിതാ – ശിശു വികസന വകുപ്പിന്റെ നേ തൃത്വത്തിൽ അന്താ രാഷ്ട്ര ബാലികാ ദിനം ആഘോഷിച്ചു

വയനാട് : ജില്ലാ വനിതാ ശിശു വികസന ഓഫീസ് ഹബ് ഫോർ എം പവർമെന്റ് ഓഫ് വുമൺ-ബേട്ടി ബാചാവോ ബേട്ടി പഠാവോ 2025 സ്കീമിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ജില്ലാ വനിതാ സംരക്ഷണ ഓഫീസ്,എന്നിവയുടെ സം യുക്ത ആഭിമുഖ്യത്തി ൽ എൻട്രി ഫോം ഫോർ ഗേൾസ്,സഖിവൺ സ്റ്റോപ്പ് സെന്റർ എന്നിവിടങ്ങളി ലെ കുട്ടികൾക്കും സ്ത്രീ കൾക്കും വേണ്ടി വിവിധ പരിപാടികൾ,ബോധവൽക്കരണ ക്ലാസ്,സിനിമ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടർ അർച്ചന പി പി ഐ

Read More

ഷാഫി പറമ്പിൽ എം പി-യെ പോലീസ് മർദിച്ചതിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ മാനന്തവാടിയിൽ പ്രതിക്ഷേധ പ്രകടനം നടത്തി

മാനന്തവാടി : പ്രകടനത്തിന്റെ റൂട്ട് പോലീസിനെ നേരത്തെ അറിയിച്ചിരിക്കുന്നു എങ്കിലും പോലീസ് ഗതാഗതം നിയന്തിക്കാതെ പ്രകടനം തകർക്കാൻ ശ്രമിച്ചു എന്നാരോപിച്ച് കോണ്ഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ രൂക്ഷമായ വാക്ക് തർക്കം നടന്നു.ഇത് അൽപ്പ നേരം സംഘർഷം ഉണ്ടാക്കി.തുടർന്ന് വേളാങ്കണ്ണി കടവത്ത് ബിൽഡിങിനടുത്ത് പ്രവർത്തകർ വാഹനം തടഞ്ഞു,പിന്നീട് പോലീസ് എത്തി വാഹനം നിയന്ത്രിച്ച് പ്രവർത്തകർക്ക് പ്രകടനം നടത്തുവാനുള്ള വഴി തുറന്നു കൊടുത്തതോടെയാണ് സംഘർഷം അവസാനിച്ചത് എ ഐ സി സി അംഗവും മുൻ മന്ത്രിയുമായ പി കെ ജയലക്ഷ്മി

Read More

കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു

കൽപ്പറ്റ : കെപിസിസി വർക്കിംഗ് പ്രസിഡണ്ടും,വടകര എം പി യുമായ ശ്രീ ഷാഫി പറമ്പിൽ എം പി യെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി എ അരുൺ ദേവ്,സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ,ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ,മുത്തലിബ് പഞ്ചാര,ഡിന്റോ ജോസ്, മുഹമ്മദ് ഫെബിൻ,വിഷ്ണു എംബി,ആഷിക് വൈത്തിരി,രമ്യ ജയപ്രസാദ്,പ്രതാപ് കൽപ്പറ്റ,ലിറാർ പറളിക്കുന്ന്,സുനീർ ഇത്തിക്കൽ,അർജുൻ ദാസ്, അഫിൻ

Read More

കളക്ടറേറ്റ് മാർച്ച് നടത്തി

കൽപ്പറ്റ : ശബരിമല സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അഴിമതിക്കെതിരെ ബിജെപി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്തു. ശബരിമല ഭക്തരുടെ മനസ്സിലേറ്റ മുറിവിന് സർക്കാർ ഉത്തരം പറയേണ്ടി വരുമെന്നും അന്നുണ്ടായിരുന്ന പത്മകുമാർ എന്ന പ്രസിഡന്റിനെ ഒതുക്കാൻ വേണ്ടി മുഖ്യമന്ത്രി കെട്ടിയിറക്കിയ എൻ.വാസുവാണ് ഈ അഴിമതിക്ക് തുടക്കം കുറിച്ചതെന്നും അതുകൊണ്ടുതന്നെ ഇതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു ശബരിമലയിൽ നടന്നത് സർക്കാറിന്റെ മൗനാനുവാദ

Read More

ഏകദിന പരിശീലനം

കല്‍പ്പറ്റ : സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതി സ്‌കൂളുകളിലെ പ്രധാന അദ്ധ്യാപകര്‍ക്കായി ഏകദിന പരിശീലനം നടത്തി.ജില്ലാ അഡീഷനല്‍ എസ്.പിയും എസ്.പി.സി ഡി.എന്‍.ഒയുമായ എന്‍.ആര്‍. ജയരാജ് ഉദ്ഘാടനം ചെയ്തു.ഡോ.എസ്.വി. ശ്രീകാന്ത്,റിട്ട.എസ്.പി.പ്രിന്‍സ് എബ്രഹാം, എ.ഡി.എന്‍.ഒ കെ.മോഹന്‍ദാസ് എന്നിവര്‍ ക്ലാസെടുത്തു.പ്രൊജക്ട് അസി.ടി.കെ.ദീപ, സി.പി.ഒ ലല്ലു എന്നിവര്‍ സംസാരിച്ചു.

Read More

വെങ്ങപ്പള്ളിയിൽ പോലീസ്കാരൻ ഓടിച്ച കാർ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം

വെങ്ങപ്പള്ളിയിൽ : പോലീസ്കാരൻ ഓടിച്ച വാഹനം നിരവധി വാഹനങ്ങളിൽ ഇടിച്ച് ഗുഡ്സ് ഓട്ടോ മറിഞ്ഞു പരിക്കേറ്റ ഒരാളെ കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.പുഴമുടി സ്വദേശി ജമാൽ (35)വയസ്സ് എന്ന ആൾക്ക് ആണ് പരിക്ക്.

Read More

മാനസീകാരോഗ്യ ദിനാചരണവും ലഹരി വിരുദ്ധ ബോധൽക്കരണവും നടത്തി

മീനങ്ങാടി : അടിയന്തര സാഹചര്യങ്ങളിലും ദുരന്ത മേഖലകളിലും മാനസീകാരോഗ്യം എല്ലാവർക്കും എന്ന പ്രമേയം ആസ്പദമാക്കിയുള്ള വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.വിവിധ മാനസീകാരോഗ്യ പ്രശ്നങ്ങളും അവക്കുള്ള പരിഹാര നിർദ്ദേശങ്ങളും, സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്ന് മാനസീക നിലയിൽ വരുന്ന പ്രശ്നങ്ങളുടെ സൂചനയാണെന്നും,ആയതിനാൽ മാസസീകാരോഗ്യം വർദ്ധിപ്പിക്കുന്നതിലൂടെ സമൂഹത്തിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നത്തിൻ്റെ തീക്ഷണത കുറച്ചെടുക്കാൻ സാധിക്കുമെന്നും സെമിനാറിലൂടെ ബോധവൽക്കരിച്ചു.മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടു ദിവസമായി നടന്നുവരുന്ന മാനസികാരോഗ്യ ലഹരിവിരുദ്ധ എക്സ്പോ ഇതിനകം ജന

Read More

12-ാമത് ബാച്ച് മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണവും ഒറിയന്റേഷൻ പ്രോഗ്രാമും നടന്നു

മേപ്പാടി : ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2025 – 26 അധ്യയന വർഷത്തിൽ അഡ്മിഷൻ നേടിയ പന്ത്രണ്ടാമത് ബാച്ചിലെ 150 മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണത്തിന്റെയും ഓറിയന്റേഷൻ പ്രോഗ്രാമിന്റെയും ഉദ്ഘാടനം ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയറിന്റെയും ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും ചെയർമാൻ പദ്മശ്രീ.ഡോ.ആസാദ്‌ മൂപ്പൻ നിർവ്വഹിച്ചു.പ്രിൻസിപ്പാൾ പ്രൊ.ഡോ.എലിസബത് ജോസഫിന്റെ അധ്യക്ഷതയിൽ ക്യാമ്പസ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റിയും ആസ്റ്റർ മിംസ് ഡയറക്‌ടറുമായ യു.ബഷീർ,ട്രസ്റ്റി ശ്രീമതി നസീറ ആസാദ്,ആസ്റ്റർ

Read More

ഹുൻസൂരിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശികൾ മരിച്ചു നിരവധി പേർക്ക് പരിക്ക്

മൈസൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസ് മൈസൂരു ഹുൻസൂരിൽ സിമന്റ് ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ചു. ഇരുപതിലധികം പേർക്ക് പരിക്കേറ്റു.ബസ് ഡ്രൈവർ മാനന്തവാടി സ്വദേശി ഷംസുദ്ദീൻ,ക്ലീനർ കോഴിക്കോട് സ്വദേശി പ്രിയേഷ് എന്നിവരാണ് മരിച്ച മലയാളികൾ.മറ്റ് രണ്ട് മരിച്ചവർ കർണാടക സ്വദേശികളാണ്.ഇന്ന് പുലർച്ചെ 3:30 ഓടെയാണ് അപകടം നടന്നത്.ഡി.എൽ.ടി ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.അപകടം നടന്നത് വനമേഖലയിലായതിനാലും കനത്ത മഴയായിരുന്നതിനാലും രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു.രാവിലെ ഏഴുമണിയോടെയാണ് മൃതദേഹങ്ങൾ വാഹനങ്ങൾ വെട്ടിപ്പൊളിച്ച് പുറത്തെടുക്കാനായത്.പരിക്കേറ്റവരെ

Read More

ഇഗ്നോ കോഴ്സുകൾക്ക് അപേക്ഷിക്കാം

സുൽത്താൻ ബത്തേരി : ഇഗ്നോ യൂണിവേഴ്സിറ്റിയുടെ പഠന കേന്ദ്രമായ സുൽത്താൻ ബത്തേരി സെൻറ് മേരിസ് കോളേജിൽ ബിരുദം,ബിരുദാനന്തര ബിരുദം എന്നീ കോഴ്സുകൾക്ക് അപേക്ഷിക്കുന്നതിനും റീ രജിസ്ട്രേഷനും ഉള്ള തീയതി ഒക്ടോബർ 15 വരെ നീട്ടിയിരിക്കുന്നു.ഇഗ്നോ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.കൂടുതൽ വിവരങ്ങൾക്ക്. 9847100270

Read More

ജില്ലയിൽ കെ എസ് യു വിന് ചരിത്ര വിജയം

കൽപ്പറ്റ : കാലിക്കറ്റ് യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ജില്ലയിൽ കെഎസ് യു വിന് മികച്ച വിജയം സുൽത്താൻബത്തേരി സെൻമേരിസ് കോളേജിലും,പുൽപ്പള്ളി പഴശ്ശിരാജ കോളേജിലും, പുൽപ്പള്ളി ജയശ്രീ കോളേജിലും,നടവയൽ സിഎം കോളേജിലും,മീനങ്ങാടി ഐ എച്ച് ആർ ഡി കോളേജിലും,ചതയം ഐടിഎസ്ആർ കോളേജിൽ ചെയർമാൻ വൈസ് ചെയർമാൻ സീറ്റുകളിലും, കണിയാമ്പറ്റ ടീച്ചേഴ്സ് ട്രെയിനിങ് കോളേജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സീറ്റിലും, കൽപ്പറ്റ എൻ എം എസ് എം കോളേജിൽ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രധാന സീറ്റുകളിലും, കെഎസ്‌യു വിജയം കൈവരിച്ചു

Read More

കേരള കോൺഗ്രസ് 61-ാo ജന്മദിനം ആഘോഷിച്ചു

കൽപ്പറ്റ : എം.ജി.ടി ഓഡിറ്റോറിയത്തിൽ നടന്ന വയനാട് ജില്ലാ ജനറൽ ബോഡി യോഗത്തിൽ വിശിഷ്ടാതിഥിയായ ഡി.സി.സി പ്രസിഡണ്ട് അഡ്വ.ടി.ജെ ഐസക് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ജോസ് കളപ്പുര അധ്യക്ഷനായി.സംസ്ഥാന ഉന്നതാധികാര സമിതി അംഗം ജോസ് തലച്ചിറ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ഭാരവാഹികളായ ജോണി കൈതമറ്റം,എ.ജെ.ബേബി,കെ.ജി. റോബർട്ട്,പി.കെ.രാജൻ,അഡ്വ.കെ.ടി.ജോർജ്, മോസസ് ബേബി തുടങ്ങിയവർ സംസാരിച്ചു.

Read More

ഹോം സ്‌റ്റേയില്‍ പണം വെച്ച് ചീട്ടുകളി;11 അംഗ സംഘം പിടിയില്‍

പടിഞ്ഞാറത്തറ : ഹോം സ്‌റ്റേയില്‍ പണം വെച്ച് ചീട്ടുകളിച്ച 11 അംഗ സംഘം പിടിയില്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ 08.10.2025 തീയതി വൈകീട്ടോടെ ചേര്യംകൊല്ലി,കൂടംകൊല്ലി എന്ന സ്ഥലത്തെ ഹോം സ്‌റ്റേയില്‍ നടത്തിയ പരിശോധനയിലാണ് ചീട്ടുകളിസംഘം കുടുങ്ങിയത്. 44 ചീട്ടുകളും 85540 രൂപയും കസ്റ്റഡിയിലെടുത്തു. കര്‍ണാടക ബൈരക്കുപ്പ സ്വദേശികളായ പറയൂര്‍ വീട്ടില്‍,സി.കെ.രാജു(46),റസീന മന്‍സില്‍ കെ.എ.മുസ്തഫ(44),ബത്തേരി,നെന്മേനി,കോട്ടൂര്‍ വീട് ബാലന്‍(52),വരദൂര്‍,തെക്കേക്കന്‍ വീ്ട്ടില്‍ കെ.അജ്മല്‍(37),വൈത്തിരി,കൊടുങ്ങഴി, മിസ്ഫര്‍(32),മേപ്പാടി, നാലകത്ത് വീട്ടില്‍,നൗഷാദ്(47),റിപ്പണ്‍,പാലക്കണ്ടി വീട്ടില്‍ ഷാനവാസ്(35),കൊളഗപ്പാറ,പുത്തന്‍പീടികയില്‍ ഷബീര്‍അലി(46),മേപ്പാടി,അറക്കലന്‍ വീട്ടില്‍ പൗലോസ്(69),അഞ്ച്കുന്ന്,മുന്നന്‍പ്രാവന്‍ വീട്ടില്‍, അബ്ദുള്‍ നാസര്‍(32),ചെറുകര,പെരുവാടി കോളനി,സനീഷ്(32) എന്നിവരെയാണ് പടിഞ്ഞാറത്തറ

Read More

ബസ്സ്‌ തട്ടി റോഡിൽ വീണ വായോധികന്റെ കാലിലൂടെ അതേ ബസ്സ്‌ കയറി ഇറങ്ങി

ചെന്നലോട് : ചെന്നലോട് ബസ്സ്‌ തട്ടി റോഡിൽ വീണ വായോധികന്റെ കാലിലൂടെ അതേ ബസ്സ്‌ കയറി ഇറങ്ങി വായോധികന് പരിക്ക്.സ്കൂട്ടറിൽ നിന്നും ഇറങ്ങിയ ഉടനെ പിറകെ വന്ന സ്വകാര്യ ബസ്സ്‌ ആണ് തട്ടിയത്.ചെന്നലോട് സ്വദേശി പതയകോടൻ മൂസ (71) വയസ്സ് ആണ് പരിക്കേറ്റത്.കാലിന് പരിക്കേറ്റ വായോധികനെ കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Read More

പിന്നാക്ക വിദ്യാർത്ഥികളുടെ കൈ പിടിച്ച് ബത്തേരി നഗരസഭ: ‘ഡ്രോപ്പ് ഔട്ട് ഫ്രീ’ പദ്ധതിക്ക് പുത്തൻ ഊർജ്ജം

​ബത്തേരി : പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ പഠനത്തിന്റെയും പാഠ്യേതര പ്രവർത്തനങ്ങളുടെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള തീവ്ര ശ്രമങ്ങളുമായി ബത്തേരി നഗരസഭ.മുഴുവൻ പട്ടികവർഗ്ഗ വിദ്യാർത്ഥികളെയും സ്കൂളുകളിൽ എത്തിക്കുകയും അവരുടെ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് കീഴിൽ,ഉപജില്ലാ പ്രവർത്തിപരിചയ മേളയിൽ പങ്കെടുക്കുന്നതിനായി 44 പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഏഴ് ദിവസത്തെ തീവ്ര പരിശീലനം നൽകി.നഗരസഭാ പരിധിയിലുള്ള എല്ലാ സ്കൂളുകളിലെയും പ്രധാനാധ്യാപകർ കുട്ടികളെ പരിശീലനത്തിന് എത്തിച്ചു.ക്യാരി ബാഗ് നിർമ്മാണം, പോസ്റ്റർ ഡിസൈനിംഗ്,പോട്ടറി പെയിൻ്റിംഗ്,വസ്ത്ര നിർമ്മാണം,ഫ്ലവർ മേക്കിംഗ്,എംബ്രോയിഡറി, ഫാബ്രിക്ക് പെയിൻ്റിംഗ്,ബീഡ്സ് വർക്ക്,വെജിറ്റബിൾ

Read More

ആനപ്പാറയിൽ പുലി;വളർത്തുനായയെ പിടികൂടി

ചുള്ളിയോട് : ചുള്ളിയോട് പുലി വളർത്തുനായയെ പിടികൂടി.ഇന്ന് പുലർച്ചെയാണ് സംഭവം.ആനപ്പാറ പാലത്തിനുസമീപത്തെ മൂന്നാംപടിയിൽ ശശീന്ദ്രന്റെ വളർത്തുനായയെയാണ് പുലി പിടിച്ചത്.വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി പുലിയാണെന്ന് സ്ഥിരീകരിച്ചു.മുൻപും സ്ഥലത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്.

Read More

ഇരുളത്ത് കടുവ ഇറങ്ങി

ഇരുളം : കല്ലോണിക്കുന്നിൽ കടുവ ഇറങ്ങി.ഇന്ന് രാവിലെ റോഡ് മുറിച്ച് കടക്കുന്ന കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു.വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി കടുവയാണെന്ന് സ്ഥിരീകരിച്ചു.

Read More

വയനാട് ഉരുൾപൊട്ടൽ ദുരന്തം:കേന്ദ്രസർക്കാർ പൗരൻമാരോടുള്ള ഉത്തവാദിത്വം മറക്കുന്നു:എസ്.ഡി.പി.ഐ

കൽപ്പറ്റ : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ, സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്റെ ഔദാര്യം ആവശ്യമില്ലെന്ന ഹൈക്കോടതിവിമർശനം കേന്ദ്ര ഭരണകൂടം പൗരൻമാരോട് കാണിക്കുന്ന നീതികേടിന്റെ നേർക്കാഴ്ചയാണെന്നും കണ്ണീരിനുമുകളിൽ രാഷ്ട്രീയം കളിക്കുന്നത് കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു.വയനാട് ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ടവർക്ക് അർഹമായ ദുരിതാശ്വാസ സഹായം നിഷേധിക്കുന്നതിലൂടെ ഭരണകൂടം പൗരന്മാരോടുള്ള അടിസ്ഥാനപരമായ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുകയാണ്.കടമയും കർത്തവ്യവും മറക്കുന്ന ഭരണകർത്താക്കൾക്കെതിരെ കക്ഷിഭേദമന്യേ പൊതുസമൂഹം സമര രംഗത്തിറങ്ങണം. ദുരന്തസമയത്ത് പ്രഖ്യാപിച്ച പതിവ് സഹായ വാഗ്ദാനങ്ങൾക്കപ്പുറം,പ്രളയ-ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾക്കുള്ള ഫണ്ട് വിതരണത്തിലും

Read More

വായ്പ എഴുതിതള്ളാത്ത കേന്ദ്ര നിലപാട് മനുഷ്യരെന്ന പരിഗണന പോലും നല്‍കാതെ:യൂത്ത് കോണ്‍ഗ്രസ്

കല്‍പ്പറ്റ : ഉരുള്‍ ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെവരോട് മനുഷ്യരെന്ന പരിഗണന പോലും കാണിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ വായ്പ എഴുതിതള്ളില്ലെന്ന നിലപാടെടുത്തതെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആരോപിച്ചു. അതിതീവ്ര ദുരന്തമെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് പറഞ്ഞത്.298 മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ട കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായ ഒരു ദുരന്തത്തെ കേന്ദ്ര സര്‍ക്കാര്‍ സമീപിച്ചിരിക്കുന്നത് മനുഷ്യത്വമില്ലാതെയാണെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ നടപടി.അര്‍ഹമായ നഷ്ടപരിഹാരം േപാലും നല്‍കാതെ വഞ്ചിച്ച കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ ആശയറ്റ മനുഷ്യരുടെ കടങ്ങള്‍ തിരിച്ചടച്ചേ മതിയാവൂ എന്ന നിലപാടുമെടുത്ത്

Read More

ബ്രഹ്മഗിരി ആസൂത്രിത കൊള്ള:എൻ ഡി അപ്പച്ചൻ

സുൽത്താൻ ബത്തേരി : രണ്ട് മുൻ എംഎൽഎമാരെയും മന്ത്രി ഒ.ആർ കേളുവിനേയും വിശ്വസിച്ച് ബ്രഹ്മഗിരി ഡെവലപ്മെൻറ് സൊസൈറ്റിക്ക്പണം നൽകിയവർ കൊടുത്ത പണം തിരിച്ച് കിട്ടാതെ വഞ്ചിക്കപ്പെട്ടിരിക്കുകയാണ്.കമ്പനി നഷ്ടത്തിൽ പോയതിനും കൊടുത്ത പണം തിരിച്ചു കിട്ടാത്തതിനും ഉത്തരവാദികൾ ഡയറക്ടർമാരായ സിപിഎമ്മിന്റെ സമുന്ന നേതാക്കൾ തന്നെയാണ്. ഇവരുടെ ഉറപ്പിലാണ് നിയമവിരുദ്ധമായി സഹകരണ സംഘങ്ങൾ ബ്രഹ്മഗിരിയിൽ പണം നിക്ഷേപിച്ചത്.സജീവ സിപിഎം പ്രവർത്തകരിൽ നിന്ന് ജോലിയും ലാഭവും വാഗ്ദാനം ചെയ്താണ് ലക്ഷങ്ങൾ പിരിച്ചെടുത്തത്.സഹകരണ മേഖലയിൽ പ്രവർത്തിക്കേണ്ട ഈ സ്ഥാപനം മറ്റൊരു സ്വകാര്യ കമ്പനിക്ക്

Read More