വെള്ളമുണ്ട : ജില്ലാപഞ്ചായത്തിന്റെ 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്ന മഠത്തുംകുനി-കോളിയാണ ക്കുന്ന് ഉന്നതിയിലെ നടപ്പാതയുടെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി നിർവഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായ ത്ത് അംഗം വിജേഷ് പുല്ലോറ അധ്യക്ഷത വഹിച്ചു.ആലി കുനിങ്ങാരത്ത്,മേരിക്കുട്ടി തോമസ്,രാധ ബാബു, ചാല കാപ്പുമ്മൽ,വാസു കെ തുടങ്ങിയവർ സംബന്ധിച്ചു.
Category: Wayanad
നിര്യാതയായി
മാനന്തവാടി : പരേതനായ കോമത്ത് ഉസ്മാൻ ഹാജിയുടെ(കമാലിയ) ഭാര്യ കദീജ ഹജ്ജുമ്മ 83 വയസ്സ് നിര്യാതയായി.മക്കൾ.ഹഫ്സത്ത്,ഫൗസിയ,സലീം, സലാം,ഷാഹിദ,മുനീർ,മുംതാസ്,മുജീബ്,ബഷീർ,നസീർ,മരുമക്കൾ.അബൂബക്കർ,കുഞ്ഞമ്മദ്,കാദർ,പരേതനായ ഫൈസൽ,സുരയ്യ,ഷമീമ ,മൈമൂന,സുനീറ, സുനീറ,അഷിദ.നിസ്കാരം നാളെ (ശനി) രാവിലെ 9.30 ന് എരുമത്തെരുവ് ജുമാ മസ്ജിദിൽ.
അഡ്വ.ടി ജെ ഐസക് വയനാട് ഡി സി സി പ്രസിഡന്റായി ചുമതലയേറ്റു
കല്‍പ്പറ്റ : വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി അഡ്വ.ടി ജെ ഐസക് ചുമതലയേറ്റു.കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു ഐസക് മുന്‍ പ്രസിഡന്റ് എന്‍ ഡി അപ്പച്ചനില്‍ നിന്നും ചുമതലേറ്റത്.കേരളത്തിലെ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ വയനാട്ടില്‍ ഏല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും,ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന വോട്ടുചോരി പ്രചരണത്തിന്റെ ഭാഗമായുള്ള സിഗ്നേച്ചര്‍ ക്യാമ്പയിന്‍ ജില്ലയില്‍ വന്‍വിജയമാക്കി മാറ്റണമെന്നും കെ പി
പടിഞ്ഞാറത്തറ ഫെഡറല്‍ ബാങ്കില്‍ വ്യാജസ്വര്‍ണ്ണം പണയപ്പെടുത്തി 12 ലക്ഷം രൂപ തട്ടി:രണ്ട് പേര്‍ ഒളിവില്‍
പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ ഫെഡറല്‍ ബാങ്കില്‍ വ്യാജ സ്വണ്ണം പണയം വെച്ച പ്രതികള്‍ ബാങ്കില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടതായി പരാതി.പ്രതികള്‍ സ്വര്‍ണ്ണം പുതുക്കി വെക്കാന്‍ വന്നപോഴാണ് വ്യാജ സ്വര്‍ണ്ണമാണെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞത് പോലീസില്‍ വിവരം അറിയിച്ചപ്പോഴേക്കും പ്രതികളായ കുനിയന്‍ വീട് ബഷീര്‍,എടവട്ടന്‍ വീട് ഷറഫുദ്ധീന്‍ എന്നിവര്‍ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.പടിഞ്ഞാറത്തറ പോലീസ് ക്രൈം നമ്പര്‍ 58/2025 കേസ് രജിസ്റ്റര്‍ അന്വേഷണം നടത്തിവരുന്നു നിലവില്‍ പ്രതികള്‍ ഒളിവിലാണ്. കേസിനാസ്പതമായ സംഭവം നടക്കുന്നത് പ്രതികള്‍ രണ്ട് വര്‍ഷം മുമ്പാണ്
മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെ തുറന്ന് കാണിച്ച് എസ്.പി.സി കേഡറ്റുകള്‍
കല്‍പ്പറ്റ : ലഹരിക്കടിമപ്പെട്ട് നഷ്ടമാകുന്ന ജീവനുകളെയും,നശിക്കുന്ന ജീവിതങ്ങളെയും പൊതുജനത്തിന് മുമ്പില്‍ സ്‌കിറ്റായി അവതരിപ്പിച്ച് കൈയ്യടി നേടി സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍. മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡിലാണ് ജി.എച്ച്.എസ്.എസ് നീര്‍വാരം,ജി.വി.എച്ച്.എസ്.എസ് കല്‍പ്പറ്റ സ്‌കൂളിലെ കേഡറ്റുകള്‍ സ്‌കിറ്റുകള്‍ അവതരിപ്പിച്ചത്. 40-ഓളം കേഡറ്റുകള്‍ പങ്കെടുത്തു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികദിനത്തിനോട്(ദേശീയ ഏകതാ ദിനം) അനുബന്ധിച്ച് വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ പി. ജയപ്രകാശ് ഉദ്ഘാടനം
ശക്തമായ മഴക്ക് സാധ്യത നാളെ വയനാട് ഉൾപ്പെടെ നാല് ജില്ലയിൽ ഓറഞ്ച് അലേർട്ട്
തിരുവനന്തപുരം : സംഥാനത്ത് ശക്തമായ മഴക്ക് സാധ്യത നാളെ വയനാട് ഉൾപ്പെടെ നാല് ജില്ലയിൽ ഓറഞ്ച് അലേർട്ട് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്,മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.തിരുവനന്തപുരം,പത്തനംതിട്ട,കോട്ടയം,ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
കൽപ്പറ്റ എൻ എസ് എസ് സ്കൂളിൽ രക്തദാന ക്യാമ്പ് നടത്തി
കൽപ്പറ്റ : എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജീവദ്യുതി എന്ന പേരിൽ രക്തദാന ക്യാമ്പ് നടത്തി. വിദ്യാർത്ഥികൾ,അധ്യാപകർ,രക്ഷകർത്താക്കൾ, സന്നദ്ധ പ്രവർത്തകർ,പൊതുജനങ്ങൾ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നടത്തി.66 പേരിൽ നിന്നായി 64 യൂണിറ്റ് രക്തം ശേഖരിച്ചു.ജില്ലാ ഹയർസെക്കൻഡറി വിഭാഗം കോഡിനേറ്റർ എം കെ ഷിവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പാൾ എ കെ ബാബു പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു.ഡോ.മോഹനരാജ്,എ എൻ ബീന,സീനിയർ
സി പി എം നേതാവ് പ്രസിഡൻ്റായ അർബൻ സഹകരണ സൊസൈറ്റിയിലെ ഭൂമികച്ചവടത്തിലെ അഴിമതി:സർക്കാർ മറുപടി പറയണം – ബി ജെ പി
മാനന്തവാടി : സി.പി.എം നേതാവ് പ്രസിഡൻ്റായ മാനന്തവാടി അർബർ സഹകരണ സൊസൈറ്റിയിൽ ഭൂമി കച്ചവടത്തിൽ ലക്ഷങ്ങളുടെ അഴിമതി നടന്നതിൽ സർക്കാർ ഇടപെടണമെന്നും അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും ബി.ജെ.പി മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സൊസൈറ്റി പ്രസിഡൻ്റും,സെക്രട്ടറിയും,സൊസൈറ്റി ഡയറക്ടറും ചേർന്നാണ് ഈ തിരിമറിയ്ക്ക് കൂട്ടുനിന്നത്.വള്ളിയൂർക്കാവ് ക്ഷേത്രത്തിലെ ചന്ത ലേലത്തിൻ്റെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട കേസിലുള്ള ആളാണ് ഇതേ സൊസൈറ്റിയിലെ ഡയറക്ടർ എന്നത് വളരെ ഗൗരവകരമാണ്.ക്ഷേത്രത്തിലെ നിയമനവിവാദത്തിലും ഈ വ്യക്തിക്കെതിരെ ആരോപണമുണ്ട്.സർക്കാർ കൃത്യമായ അന്വേഷണം നടത്തി
സി പി ഐ എം ഏരിയ കമ്മിറ്റി അംഗത്തിന് എതിരെയുള്ള ആരോപണം രാഷ്ട്രീയ പ്രേരിതവും വസ്തുതാ വിരുദ്ധവുമാണ്
കൽപ്പറ്റ : സി പി ഐ എം കോട്ടത്തറ ഏരിയ കമ്മിറ്റിഅംഗമായ പി.ജംഷിദിന് എതിരായ ആരോപണം രാഷ്ട്രീയ പ്രേരിതവും വസ്തുത വിരുദ്ധവുമാണെന്ന് സി പി ഐ എം കോട്ടത്തറ ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.പൊതുപ്രവർത്തനരംഗത്ത് സജീവമായി ഇടപെടുന്ന ചെറുപ്പക്കാരനായ സഖാവിനെ സമൂഹമാധ്യമത്തിൽ മോശമായി ചിത്രീകരിക്കുന്നതിന് കെട്ടിച്ചമച്ച പരാതിയാണ് കഴിഞ്ഞദിവസം ദൃശ്യ,പത്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിപ്പിച്ചത്.പരാതിക്കാരിയുടെയും ഭർത്താവിന്റെയും പിണങ്ങോടുള്ള വീട്ടിലെത്തി പതിനേഴാം തീയതി ജംഷീദ് മോശമായി പെരുമാറി എന്നാണ് ആരോപണം ഈ ആരോപണം ഭർത്താവും വീട്ടുകാരും പത്രസമ്മേളനം
പള്‍സ് പോളിയോ:ജില്ലയിൽ 58,054 കുട്ടികള്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കും
കൽപ്പറ്റ : ജില്ലയിലെ അഞ്ച് വയസില്‍ താഴെ പ്രായമുള്ള 58,054 കുട്ടികള്‍ക്ക് ഒക്ടോബര്‍ 12ന് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പദ്ധതി പ്രകാരം വാക്‌സിന്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ടി.മോഹന്‍ദാസ് അറിയിച്ചു. തുള്ളിമരുന്ന് വിതരണം ചെയ്യാന്‍ ജില്ലയില്‍ 956 പള്‍സ് പോളിയോ ബൂത്തുകള്‍ സജ്ജീകരിക്കും.സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍,സബ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ പള്‍സ് പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കും. ബസ് സ്റ്റാന്‍ഡുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മാള്‍, ബാസാര്‍ തുടങ്ങി ആളുകള്‍ കൂടുതലായി വരുന്ന 22 കേന്ദ്രങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളും
സംസ്ഥാനത്തിന് മാതൃകയായി വെങ്ങപ്പള്ളി
വെങ്ങപ്പള്ളി : മാതൃകാപരമായ പ്രവര്‍ത്തന മികവിന് സംസ്ഥാനത്തെ ആദ്യ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടി ജില്ലയുടെ അഭിമാനമായി മാറിയത് വെങ്ങപ്പള്ളി സി.ഡി.എസ് ആയിരുന്നു.ഈ വര്‍ഷത്തെ സംസ്ഥാനതല സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനത്തില്‍ പ്രത്യേക പരാമര്‍ശവും വെങ്ങപ്പള്ളിക്ക് ലഭിച്ചു.2024 നവംബറിലാണ് സംസ്ഥാനത്തില്‍ ആദ്യമായി സിഡിഎസ് ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തിനുള്ള ഐ.എസ്.ഒ 9001:2015 സര്‍ട്ടിഫിക്കേഷന്‍ വെങ്ങപ്പള്ളി സി.ഡി.എസ് കരസ്ഥമാക്കിയത്. സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുത്ത ബൈലോ പ്രകാരമുള്ള എല്ലാ സേവനങ്ങളും കുടുംബശ്രീ മുഖേന ലഭ്യമാക്കിയതിനാണ് അംഗീകാരം
ഐ.എസ്.ഒ തിളക്കത്തില്‍ ജില്ലയിലെ 23 സിഡിഎസുകള്‍;മികവിന്റെ നേര്‍സാക്ഷ്യമായി ജില്ലാതല പ്രഖ്യാപനം
കൽപ്പറ്റ : ജില്ലയില്‍ ഐ.എസ്.ഒ ഗുണനിലവാര അംഗീകാരം നേടിയ 23 സി.ഡി.എസുകളുടെ ജില്ലാതല പ്രഖ്യാപനം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍ നിര്‍വഹിച്ചു. സ്ത്രീകള്‍ കുടുംബശ്രീ പിന്തുണയോടെ സംരംഭക, തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് മാതൃകയാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. സിഡിഎസ് ഓഫീസുകളെ ഐഎസ്ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ 23 സിഡിഎസുകള്‍ക്ക് ഐ.എസ്.ഒ ഗുണനിലവാര അംഗീകാരം ലഭിച്ചത് സി.ഡി.എസ് സേവനങ്ങള്‍ ജനസൗഹൃദമാക്കാനും ഫയല്‍ സംവിധാനം മെച്ചപ്പെടുത്താനും ഐഎസ്ഒ നിലവാരം കാത്തു സൂക്ഷിക്കുന്നതിലൂടെ
പടിഞ്ഞാറത്തറ ഫെഡറല്‍ ബാങ്കില്‍ വ്യാജസ്വര്‍ണ്ണം പണയപ്പെടുത്തി 12 ലക്ഷം രൂപ തട്ടി:രണ്ട് പേര്‍ ഒളിവില്‍
പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ ഫെഡറല്‍ ബാങ്കില്‍ വ്യാജ സ്വണ്ണം പണയം വെച്ച പ്രതികള്‍ ബാങ്കില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടതായി പരാതി.പ്രതികള്‍ സ്വര്‍ണ്ണം പുതുക്കി വെക്കാന്‍ വന്നപോഴാണ് വ്യാജ സ്വര്‍ണ്ണമാണെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞത് പോലീസില്‍ വിവരം അറിയിച്ചപ്പോഴേക്കും പ്രതികളായ കുനിയന്‍ വീട് ബഷീര്‍,എടവട്ടന്‍ വീട് ഷറഫുദ്ധീന്‍ എന്നിവര്‍ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.പടിഞ്ഞാറത്തറ പോലീസ് ക്രൈം നമ്പര്‍ 58/2025 കേസ് രജിസ്റ്റര്‍ അന്വേഷണം നടത്തിവരുന്നു നിലവില്‍ പ്രതികള്‍ ഒളിവിലാണ്.കേസിനാസ്പതമായ സംഭവം നടക്കുന്നത് പ്രതികള്‍ രണ്ട് വര്‍ഷം മുമ്പാണ് സ്വണ്ണമാണന്ന
പെരിക്കല്ലൂർ -പുൽപ്പള്ളി റോഡ് പണി ഉടനെ ആരംഭിക്കണം:ആം ആദ്മി പാർട്ടി
പുൽപ്പള്ളി : പൊട്ടി പൊളിഞ്ഞ് വാഹനഗതാഗതം ദുർഘടമായ പുൽപ്പള്ളി പെരിക്കല്ലൂർ റോഡിൽ റീടാറിങ്ങ് പണി ഉടനെ ആരംഭിക്കണം എന്ന് ആം ആദ്മി പാർട്ടി പുൽപ്പള്ളി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.23 വർഷങ്ങൾക്ക് മുൻപ് പണിത ഈ റോഡിൽ യാതൊരു അറ്റകുറ്റ പണികളോ റിട്ടാറിങ്ങ് പ്രവർത്തികളോ നടത്തതിനാൽ ഒരു വാഹനവും ഓടിക്കാൻ പറ്റാത്ത ദയനിയ സ്ഥിതിയിൽ ആണ്. മഴക്കാലത്ത് വലിയ കുഴികൾ രൂപപ്പെട്ട് വാഹനങ്ങൾ ഒട്ടും ഓടിക്കാൻ പറ്റാത്ത സ്ഥിതിയിൽ ആയിരുന്നു. അപ്പോൾ എം.എൽ.എ അടക്കമുള്ളവർ പറഞ്ഞത് മഴക്കാലം കഴിഞ്ഞാൽ
ഹരിത മിത്രം 2.0,നൂറിൻ്റെ നിറവിൽ തരിയോട് ഗ്രാമപഞ്ചായത്ത്
കാവുംമന്ദം : മാലിന്യനിർമാർജനരംഗത്ത് ഹരിതകർമ്മ സേന ചെയ്തുവരുന്ന വാതിൽ പടി സേവനങ്ങൾ പരിഷ്കരിച്ച മൊബൈൽ ആപ്പ് ഹരിത മിത്രം 2.0 വഴി 100% പൂർത്തീകരിച്ച വയനാട് ജില്ലയിലെ ആദ്യത്തെ ഗ്രാമ പഞ്ചായത്തായി തരിയോട്.2025 സെപ്റ്റംബർ മാസം മുതലാണ് ഹരിത മിത്രം 2.0 കേരളത്തില എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ആരംഭിച്ചത്.ഈ നേട്ടത്തിന് വേണ്ടി ഹരിത കർമ്മ സേന അംഗങ്ങൾ,ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ,ഹെൽത്ത് ഇൻസ്പെക്ടർ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ ഉൾപ്പെടെയുള്ളവർ വലിയ പരിശ്രമം നടത്തിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷമീം പാറക്കണ്ടി അറിയിച്ചു. ഇൻഫർമേഷൻ കേരള
വന്യജീവിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്
മാനന്തവാടി : വന്യജീവിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്.തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരിക്കേറ്റത്.വീടിന് സമീപം കളിക്കുന്നതിനിടെയാണ് സംഭവം.കാട്ടിക്കുളം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.കുട്ടി മാനനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.കടുവയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ.അതേസമയം കുട്ടിയെ ആക്രമിച്ചത് പുലി ആകാമെന്നാണ് വനംവകുപ്പിന്റെ നിഗമനം.
പാലാക്കുളി-ചെറുപുഴ റോഡ്:ഉടൻ ഗതാഗതയോഗ്യമാക്കണം-ബി.ജെ.പി
മാനന്തവാടി : പാലാക്കുളി – ചെറുപുഴ റോഡ് തകർന്നിട്ട് വർഷങ്ങളായിട്ടും മുൻസിപ്പാലിറ്റി അധികൃതർ തിരിഞ്ഞു നോക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി മുൻസിപ്പൽ കമ്മിറ്റി ആരോപിച്ചു.റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ ബി.ജെ.പി പ്രതിഷേധിച്ചു.മണ്ഢലം പ്രസിഡൻ്റ് സുമ രാമൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.എത്രയും പെട്ടെന്ന് റോഡ് ഗതാഗതയോഗ്യമാക്കണമെന്നും ഇല്ലാത്തപക്ഷം വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ബി.ജെ.പി മുൻസിപ്പൽ കമ്മിറ്റി വൈസ്.പ്രസിഡൻ്റ് പി.സജീവൻ അദ്ധ്യക്ഷത വഹിച്ചു. ഒബിസി മോർച്ച ജില്ല ജന:സെക്രട്ടറി ഗിരീഷ് കട്ടക്കളം,യുവമോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീജിത്ത്
സിബിഎസ്ഇ വയനാട് ജില്ലാ കലോത്സവം സമാപിച്ചു
കൽപറ്റ : ഡി പോൾ പബ്ലിക് സ്കൂളിൽ നടന്ന സിബിഎസ്ഇ ജില്ലാ കലോത്സവം സമാപിച്ചു. കാറ്റഗറി ഒന്ന് വിഭാഗത്തിൽ ഹിൽബ്ലൂം സ്കൂൾ സ്കൂൾ ഒന്നാം സ്ഥാനവും കൽപറ്റ ഡി പോൾ പബ്ലിക് സ്കൂൾ,മീനങ്ങാടി ആൻസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.കാറ്റഗറി 2 വിഭാഗത്തിൽ മൂലങ്കാവ് ഗ്രീൻഹിൽസ് പബ്ലിക് സ്കൂൾ,ബത്തേരി ഭാരതീയ വിദ്യാമന്ദിർ,പൂമല മെക്ലോട്സ് ഇംഗ്ലിഷ് മീഡിയം സ്കൂൾ എന്നിവർ യഥാക്രമം ഒന്നു മുതൽ 3 വരെ സ്ഥാനങ്ങൾ കരസ്ഥമാക്കി.കാറ്റഗറി 3
വയനാടിന്റെ വാഗമൺ ഇനി ഹരിത ടൂറിസം കേന്ദ്രം; സഞ്ചാരികളുടെ മനം കവർന്ന് മുനീശ്വരൻകുന്ന്
തലപ്പുഴ : വയനാടിന്റെ വാഗമൺ എന്നറിയപ്പെടുന്ന മുനീശ്വരൻ കുന്ന് ഇനി ഹരിത ടൂറിസം കേന്ദ്രം. സഞ്ചാരികളുടെ മനം കവർന്ന് മഞ്ഞില്‍ പൊതിഞ്ഞ് സമുദ്ര നിരപ്പില്‍ നിന്ന് 3355 അടി മുകളില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും പ്രകൃതി സ്‌നേഹികള്‍ക്കും പ്രിയങ്കരമായ ഇടമാണ്.തിരക്കേറിയ ജീവിതത്തില്‍ നിന്നൊഴിഞ്ഞുമാറി ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തില്‍ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ഏറ്റവും അനിയോജ്യമാണ് ഇവിടം.മലനിരകളുടെയും തേയിലത്തോട്ടങ്ങളുടെയും മനോഹരമായ കാഴ്ച ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നു. വൈവിധ്യമാര്‍ന്ന ഔഷധസസ്യങ്ങള്‍ ഉള്‍പ്പെടെ നിറഞ്ഞുനില്‍ക്കുന്ന മനോഹരമായ പുല്‍മേടിലൂടെയാണ് മുനീശ്വരന്‍
കല്‍പ്പറ്റയില്‍ വയോജന സംഗമം ഒക്ടോബര്‍ രണ്ടിന്
കല്‍പ്പറ്റ : വയനാട് ചാരിറ്റബിള്‍ സൊസൈറ്റി ഒക്ടോബര്‍ രണ്ടിന് രാവിലെ 10ന് കല്‍പ്പറ്റ തിരുഹൃദയ ഹാളില്‍ വയോജന സംഗമം നടത്തും. നഗരസഭാപരിധിയില്‍ താമസിക്കുന്ന 70 വയസ് തികഞ്ഞവരുടെ സംഗമമാണ് സംഘടിപ്പിക്കുന്നതെന്ന് സൊസൈറ്റി ഭാരവാഹികളായ കെ.വാസു,കെ.പി. മുഹമ്മദ്,കെ.പി.നാസര്‍,ലത്തീഫ് മാടായി, ഇബ്രാഹിം തെന്നാനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.തൃശൂര്‍ ചേറൂര്‍ ഓംനിസ്റ്റ് സൊസൈറ്റി പ്രസിഡന്റ് സ്വാമി ആത്മദാസ് യമി ഉദ്ഘാടനം ചെയ്യും.സംഘാടക സമിതി ചെയര്‍മാന്‍ കെ.പി മുഹമ്മദ് അധ്യക്ഷത വഹിക്കും.സാമൂഹിക പ്രവര്‍ത്തകനും പ്രഭാഷകനുമായ അന്‍സാര്‍ നന്‍മണ്ട,തിരുഹൃദയ ദേവാലയം വികാരി ഫാ.വിന്‍സന്റ് പുളിക്കല്‍
അഡ്വ.ടി ജെ ഐസക്
കൽപ്പറ്റ : അഡ്വ.ടി ജെ ഐസക് വയനാട് ഡി സി സി പ്രസിഡൻ്റ്.നിലവില്‍ കല്‍പ്പറ്റ നഗരസഭാ ചെയര്‍മാനാണ്.കെ പി സി സി സെക്രട്ടറി,ഡി സി സി ജനറല്‍ സെക്രട്ടറി,യൂത്ത് കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് വൈസ്പ്രസിഡൻ്റ്,കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറി,കെഎസ് യു ജില്ലാ പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.കെ എസ് യു സുൽത്താൻ ബത്തേരി സെ ൻ്റ് മേരീസ് കോളജ് യൂണിറ്റ് പ്രസിഡൻ്റായാണ് പൊതുപ്രവർത്തന രംഗത്തെ ത്തുന്നത്.തുടർന്ന് യൂണിയൻ ചെ യർമാനായി.കോഴിക്കോട് ലോ കോ ളേജ് യൂണിവേഴ്സിറ്റി
റിസോർട്ടിൽ അതിക്രമിച്ചു കയറി മർദനം:നാല് യുവാക്കൾ അറസ്റ്റിൽ
ബത്തേരി : റിസോർട്ടിൽ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേൽപ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത യുവാക്കൾ അറസ്റ്റിൽ.പുത്തൻകുന്ന്, തെക്കുംകാട്ടിൽ വീട്ടിൽ ടി.നിഥുൻ (35), ദൊട്ടപ്പൻകുളം,നൂർമഹൽ വീട്ടിൽ,മുഹമ്മദ് ജറീർ (32), കടൽമാട്,കൊച്ചുപുരക്കൽ വീട്ടിൽ, അബിൻ കെ.ബവാസ് (32),ചുള്ളിയോട്,പനച്ചമൂട്ടിൽ വീട്ടിൽ പി.അജിൻ ബേബി (32) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.ഇവരിൽ അബിൻ ഒഴികെയുള്ള മൂവരും മുൻപും ക്രിമിനൽ കേസുകളിൽപ്പെട്ടവരാണ്. 22.09.2025 രാത്രിയിൽ പൂതിക്കാടുള്ള റിസോർട്ടിൽ അതിക്രമിച്ചു കയറിയാണ് ഇവർ പരാതിക്കാരനെയും സുഹൃത്തിനെയും കൈ
കേരള പൊതുസേവനാവകാശ ബില്‍ 2025 കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി,അപേക്ഷകൾ തീര്‍പ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് 2,000 മുതല്‍ 15,000 രൂപ വരെ പിഴ
തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ ലഭിക്കുന്ന അപേക്ഷകളിൽ നിശ്ചിത സമയത്തിനകം തീർപ്പുകൽപിക്കാൻ വ്യവസ്ഥ ചെയ്യുന്ന കേരള പൊതുസേവനാവകാശ ബില്‍ 2025 കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി.നിശ്ചയിച്ച സമയത്തിനകം അപേക്ഷകൾ തീര്‍പ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് 2,000 മുതല്‍ 15,000 രൂപ വരെ പിഴയും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.ഓരോ അപേക്ഷയിലെ സേവനത്തിനുമുള്ള കാലാവധി നിയമത്തിലെ ചട്ടങ്ങള്‍ രൂപവത്കരിക്കുന്ന സമയത്ത് നിശ്ചയിക്കും.
അമ്പലവയൽ Gvhss സ്കൂൾ കലോത്സവം’കലൈ പെരുമ 2025′ ന് തുടക്കമായി
സുൽത്താൻ ബത്തേരി : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി അസൈനാർ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു മുഖ്യാതിഥി ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ സുരേഷ് താളൂർ,സ്ഥലം മാറിപ്പോയ VHSE സീനിയർ അദ്ധ്യാപൻ മധുസൂദനൻ മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിക്കുകയുണ്ടായി കലാമേളക്ക് ‘കലൈ പെരുമ’ പേര് നിർദ്ദേശിച്ച കുമാരി അയോണ വി തോമസിന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഷമീർ ഉപഹാരം കൈമാറി VHSE പ്രിൻസിപ്പൽ സി.വി.നാസർ, പ്രധാനാദ്ധ്യാപകൻ പി.ബി ബിജു,SMC ചെയർമാൻ.വി.കെ സന്തോഷ് കുമാർ,MPTA പ്രസിഡണ്ട് മുബീന എ.ടി സ്റ്റാഫ് സെക്രട്ടറി
ജീവിതോത്സവം മീനങ്ങാടി ക്ലസ്റ്റർ ഉദ്ഘാടനം നടത്തി
മുട്ടിൽ : കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെയും നാഷണൽ സർവ്വീസ് സ്കീമിൻ്റെയും ആഭിമുഖ്യത്തിൽ കൗമാര വിദ്യാർത്ഥികൾക്കായ് സംഘടിപ്പിക്കുന്ന 21 ദിന ചലഞ്ചുകൾ ഉൾപ്പെടുന്ന ജീവിതോത്സവം പദ്ധതിയുടെ മീനങ്ങാടി ക്ലസ്റ്റർ തല ഉദ്ഘാടനം മുട്ടിൽ WOVHSSൽ വെച്ച് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേർസൺ ജുനൈദ് കൈപ്പാണി നിർവ്വഹിച്ചു.പ്രിൻസിപ്പൾ അൻവർ ഗൗസ് അധ്യക്ഷനായി. NSS പ്രോഗ്രാം ഓഫീസർ സഫുവാൻ മാസ്റ്റർ പദ്ധതി വിശദീകരിച്ചു.പി.ടി.എ പ്രസിഡൻ്റും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹിയുമായ അഷ്റഫ് കൊട്ടാരം
‘കരുത്തരാകാം കരുതലേകാം’പടിഞ്ഞാറത്തറ ക്ലസ്റ്റർ ജീവിതോത്സവം ആരംഭിച്ചു
വെള്ളമുണ്ട : കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ് സ്കീമും ചേർന്ന് ‘അനുദിനം കരുത്തരാകാം കരുതലേകാം’എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ‘ജീവിതോത്സവം ‘പദ്ധതിയുടെ പടിഞ്ഞാറത്തറ ക്ലസ്റ്റർ തല ഉദ്ഘാടനം വെള്ളമുണ്ട ജി.എം.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് സലീം കേളോത്ത് അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഷാജു പി. പി,രേഖ സുരേഷ്,എച്ച്.എം ഫാത്തിമത്ത് ഷംല,ശ്രേയ ഗിരീഷ്,ലനീന മേരി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
ചീയമ്പം പെരുന്നാൾ:ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു
പുൽപ്പള്ളി : സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ബൈബിൾ കൺവെൻഷൻ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.പെരുന്നാൾ കൊടിയേറ്റിന് ശേഷം നടന്ന ചടങ്ങിൽ വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി അധ്യക്ഷനായിരുന്നു.ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ കരനിലത്ത്,ഫാ.കുര്യാക്കോസ് ഐക്കര കുഴിയിൽ,ഫാ.ജാൻസൺ കുറുമറ്റം,ട്രസ്റ്റി സിജു പൗലോസ്,സെക്രട്ടറി അബ്രഹാം തുടങ്ങിയവർ സംസാരിച്ചു.മലബാർ ഭദ്രാസന വൈദിക
റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബര്‍ 19 മുതൽ 22 വരെ; സംഘാടക സമിതി രൂപീകരിച്ചു
കൽപ്പറ്റ : റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബര്‍ 19 മുതൽ 22 വരെ മാനന്തവാടി ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.എട്ടോളം വേദികളിലായാണ് പരിപാടികൾ അരങ്ങേറുക.മാനന്തവാടി ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു.പട്ടികജാതി പട്ടികവർഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ചെയർമാനായാണ് സ്വാഗതസംഘം രൂപീകരിച്ചത്. മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ സി. കെ രത്‌നവല്ലിയെ സംഘാടക
ഫിദ ഷെറിനെ പലമുക്ക് ടൗൺ കോൺഗ്രസ് കമ്മിറ്റി ആദരിച്ചു
പാലമുക്ക് : കണ്ണൂർ യൂണിവേഴ്‌സിറ്റി ബി.എ ഇക്കണോമിക്സ് വിഭാഗം പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ഫിദ ഷെറിനെ പാലമുക്ക് ടൗൺ കോൺഗ്രസ് കമ്മിറ്റി ആദരിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മൊമെന്റോ കൈമാറി പാലപുറത്ത് സുലൈകയുടെ മകളാണ് ഫിദ ഷെറിൻ.
കോഫി ബോർഡ് കാപ്പി തൈകളുടെ വിൽപ്പന ആരംഭിച്ചു
കൽപ്പറ്റ : കേര പദ്ധതിയിൽ ഉൾപ്പെടുത്തി കോഫി ബോർഡ് ഉൽപ്പാദിപ്പിച്ച കാപ്പി തൈകളുടെ വിതരണം ആരംഭിച്ചു.റോബസ്റ്റ,സിx ആർ എന്നീ ഇനങ്ങളാണ് വിതരണം ചെയ്യുന്നത്.തൈ ഒന്നിന് 20 രൂപയാണ് വില.ഒരു ജില്ല ഒരു ഉൽപ്പന്നം പദ്ധതിയിൽ വയനാട്ടിൽ നിന്നുള്ള കാപ്പി ഉൾപ്പെട്ട സാഹചര്യത്തിൽ കാലാവസ്ഥക്ക് അനുകൂലമായ കാപ്പി കൃഷി വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് കൂടുതൽ തൈകൾ ഉൽപ്പാദിപ്പിച്ചിട്ടുള്ളത്. ഫോൺ:9446257363
