കോട്ടയം : കോട്ടയത്ത് പാമ്പാടി, മീനടം, പുതുപ്പള്ളി ഭാഗങ്ങളിലാണ് സൂര്യന് ചുറ്റും പ്രഭാവലയം തീർക്കുന്ന ഈ കൗതുക കാഴ്ച ദൃശ്യമായത്.ഹാലോ എന്ന് ശാസ്ത്രലോകം പറയുന്ന പ്രതിഭാസമാണ് ഇതെന്ന നിഗമനമാണുള്ളത്. മേഘകണികകളിൽ സൂര്യന്റെയോ ചന്ദ്രന്റെയോ പ്രകാശകിരണങ്ങൾ തട്ടുമ്പോഴാണ് ഹാലോ പ്രതിഭാസമുണ്ടാകുന്നത്.അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ തോത് വർദ്ധിക്കുമ്പോഴും ഈ പ്രതിഭാസം ഉണ്ടാകാറുണ്ട്.ഈ സമയത്ത് സൂര്യനും ചന്ദ്രനും ചുറ്റും ഇത്തരം വലയം ദൃശ്യമാകും. രാത്രികാലങ്ങളിൽ ചന്ദ്രനു ചുറ്റും ഇത്തരം വലയങ്ങൾ കണ്ടതായി പലരും മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.സൗരവലയം ദൃശ്യമായ ഈ സ്ഥലങ്ങളിൽ ഇന്നലെ നല്ല
Category: Kerala
തിരുവോണം ബമ്പർ വിൽപ്പന 23 ലക്ഷത്തിലേക്ക് മുന്നിൽ പാലക്കാട്
തിരുവനന്തപുരം : വയനാട് ദുരന്തത്തിന്റെ വേദനയിലും കേരളീയരുടെ മനസിന് ഒരുമയുടെ പ്രതീക്ഷകള്‍ പകരുന്നതാണ് ഇക്കുറി 2024 തിരുവോണം ബമ്പര്‍ ലോട്ടറിയുടെ വില്‍പ്പന. ദുരിതപ്പെയ്ത്തിലും മനം തളരാതെ നാലു ലക്ഷം ടിക്കറ്റ് വിറ്റഴിച്ചുകൊണ്ട് പാലക്കാട് ജില്ല വള്ളപ്പാട് മുന്നിലേയ്ക്ക് പാഞ്ഞുകയറിക്കഴിഞ്ഞു. മൂന്നു ലക്ഷത്തിനടുത്ത് വില്‍പ്പനയുമായി പിന്നാലെ ആഞ്ഞുതുഴഞ്ഞ് തലസ്ഥാന നഗരിയും.രണ്ടര ലക്ഷത്തിനടുത്ത് വില്‍പ്പന കൈവരിച്ച് തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.തിരുവോണം ബമ്പറിന്റെ (BR 99) പത്തു സീരീസുകളിലെ ടിക്കറ്റുകളില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് 25 കോടി രൂപയാണ്. രണ്ടാം
മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും
തിരുവനന്തപുരം: അമ്മ മുൻ പ്രസിഡൻ്റ് മോഹൻലാൽ ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണും.ഉച്ചയ്ക്ക് 12ന് കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം മോഹൻലാൽ മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനാണ് അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ഇത് ആദ്യമായാണ് മോഹൻലാൽ മാധ്യമങ്ങളെ കാണുന്നത്. റിപ്പോർട്ട് പുറത്തുവന്നശേഷം മോഹൻലാലിന്റെ ആദ്യ പൊതുപരിപാടിയാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നത്.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ( കെ എസ് എസ് പി എ ) ആറു വീട് വെച്ച് നൽകും
കൽപ്പറ്റ : കേരളത്തെയും പ്രത്യേകിച്ച് വയനാടിനെയും പിടിച്ചു കുലുക്കിയ ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽദുരന്തത്തിൽ ഭൂമിയും കിടപ്പാടവും നഷ്ടപ്പെട്ടവർക്ക് ആറു വീട് വെച്ച് നൽകാൻ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് അസോസിയേഷൻ( കെ എസ് എസ് പി എ) തീരുമാനിച്ചു. കേരള സർക്കാരിന്റെ മാനദണ്ഡം അനുസരിച്ച് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ മേൽനോട്ടത്തിൽ വയനാട് ജില്ലാ കമ്മിറ്റിയാണ് വീടുകൾ നിർമ്മിച്ചു നൽകുന്നത്. ഇനി സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം ലഭിച്ചാൽ വീടുപണി ആരംഭിക്കുന്നതാണ്. അസോസിയേഷന്റെ അടുത്ത ജില്ലാ സമ്മേളനം വരുന്ന ഡിസംബറിൽ
ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും മനസ്സിലാക്കി നിയമസഭാ സമിതി
കൽപ്പറ്റ : നിയമ സഭാ പരിസ്ഥിതി സമിതി ഉരുള്‍പൊട്ടിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു..വയനാട് ജില്ലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം തുടങ്ങിയ പ്രദേശങ്ങള്‍ ഇ.കെ വിജയന്‍ എം.എല്‍.എ ചെയര്‍മാനും എം എല്‍ എ മാരായ മോന്‍സ് ജോസഫ്, ലിന്റോ ജോസഫ്, ജോബ് മൈക്കിള്‍, ടി.ഐ മധുസൂദനന്‍, കെ.ഡി പ്രസേനന്‍, സജീവ് ജോസഫ് എന്നിവര്‍ അംഗങ്ങളായ സമിതി സന്ദര്‍ശിച്ചു. ദുരന്തത്തിന്റെ വ്യാപ്തി, നാശനഷ്ടങ്ങള്‍, പരിസ്ഥിതിക്കുണ്ടായ ആഘാതം എന്നിവ സംഘം മനസ്സിലാക്കി. ദുരന്തമുഖത്ത് പ്രതികൂല കാലാവസ്ഥയിലും രക്ഷാ പ്രവര്‍ത്തനം നടത്തിയ
കുടുംബകോടതി സിറ്റിങ് 13 ന്
തിരുവനന്തപുരം : കുടുംബകോടതി ജഡ്ജ് കെ.ആര്‍.സുനില്‍കുമാര്‍ സെപ്തംബര്‍ 13 ന് രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെ സുല്‍ത്താന്‍ ബത്തേരി കുടുംബകോടതിയിലും സെപ്തംബര്‍ 20 ന് രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെ മാനന്തവാടി കുടുംബകോടതിയിലും സിറ്റിങ്ങ് നടത്തും.
പ്രതിഭകളെ തേടി ആൻതെ സ്കോളർഷിപ്പ് : പരീക്ഷ ഒക്ടോബറിൽ
തൃശൂർ: പരീക്ഷാ പരിശീലന സ്ഥാപനമായ ആകാശ് നടത്തുന്ന ആന്‍തെ ദേശീയ സ്‌കോളര്‍ഷിപ്പ് പരീക്ഷ ഒക്‌ടോബര്‍ 19 മുതല്‍ 27 വരെ നടക്കും. 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്ന പരീക്ഷ എട്ട്, ഒന്‍പത് ക്ലാസുകളിലെ ഉയര്‍ന്ന മാര്‍ക്കുള്ള 100 വിദ്യാര്‍ഥികള്‍ക്കും 11, 12 ക്ലാസുകളിലെ 50 പേര്‍ക്കും കാഷ് അവാര്‍ഡുകള്‍ നല്‍കും. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് യു.എസ്.എയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ മുഴുവന്‍ ചിലവും വഹിക്കുന്ന അഞ്ചുദിന യാത്ര സൗകര്യപ്പെടുത്തും. പരീക്ഷ ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമുണ്ട്. നീറ്റ്, ജെ.ഇ.ഇ മെയിന്‍,
ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായും സർക്കാർ പുറത്തുവിടണം
തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണ്ണമായും സർക്കാർ പുറത്തുവിടണം ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വച്ച സർക്കാർ തന്നെയാണ് ഒന്നാം പ്രതി – സി പി ഐ (എം എൽ )സാംസ്കാരിക- കലാ രംഗത്തെ നായകന്മാരുടെ സാംസ്കാരിക ജീർണ്ണത ഭരണകൂട ഒത്താശയോടെ തുടരാൻ കേരള സർക്കാർ ഇക്കാലമെത്രയും അനുവദിച്ചു എന്നതിന് ഇടതുമുന്നണിയും കേരള ജനതയോട് മാപ്പു പറയാൻ ബാധ്യസ്ഥരാണ്. സാംസ്കാരിക – കലാ രംഗത്തെ കേരളം കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നീചവും നികൃഷ്ടവുമായ പ്രവൃത്തികളുടെ ഉടമകൾ
എംഎൽഎ മുകേഷിന്‍റെ രാജിക്ക് സമ്മർദ്ദം ഉയരുന്നതിനിടെ നിര്‍ണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം : ബലാത്സംഗ കേസിൽ പ്രതിയായ കൊല്ലം എംഎൽഎ മുകേഷിന്‍റെ രാജിക്ക് സമ്മർദ്ദം ഉയരുന്നതിനിടെ നിര്‍ണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത്.ധാർമ്മികത മുൻനിർത്തി മുകേഷ് മാറി നിൽക്കണമെന്ന സിപിഐ നിലപാട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചിരുന്നു.സമാന കേസുകളിൽ പ്രതികളായ രണ്ട് കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ മുകേഷിന്‍റെ രാജി ആവശ്യമില്ലെന്നുമാണ് സിപിഎമ്മിന്‍റെ നിലപാട്.അനാവശ്യമായ ഒരു കീഴ് വഴക്കം ഉണ്ടാക്കി വഴങ്ങേണ്ടതില്ലെന്നാണ് ഇന്നലെ ചേർന്ന അവൈലബിൾ സെക്രട്ടറിയേറ്റും വിലയിരുത്തിയത്.വിഷയത്തിൽ സിപിഐ അടക്കമുള്ള ഘടകക്ഷി
കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികൾ പ്രവർത്തനമാരംഭിച്ചു
കണ്ണൂർ: അർബുദ ചികിത്സയ്ക്കുള്ള വിലകൂടിയ മരുന്നുകൾ ഇടനിലക്കാരില്ലാതെ രോഗികൾക്ക് ലഭ്യമാക്കുക എന്നതാണ് കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കാരുണ്യ ഫാർമസികളിലൂടെ വിലകൂടിയ കാൻസർ മരുന്നുകൾ കമ്പനി വിലക്ക് ലഭ്യമാക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.രണ്ട് ശതമാനം സേവന ചിലവ് മാത്രം ഈടാക്കിക്കൊണ്ട് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് ലഭിക്കുന്ന ലാഭം പൂർണമായി ഒഴിവാക്കിക്കൊണ്ടുമാവും കൗണ്ടറുകൾ പ്രവർത്തിക്കുക.സംസ്ഥാനത 30 വയസ്സിന് മുകളിലുള്ളവരിൽ 9 ലക്ഷം പേർക്ക്
ധാർമികത ഉണ്ടെങ്കിൽ രാജി വെക്കട്ടെ
കോട്ടയം : യുവ നടിയുടെ ലൈംഗിക ആരോണത്തിൽ മുകേഷിനെതിരായി കേസ് എടുത്ത സാഹചര്യത്തിൽ അദ്ദേഹം ധാർമികമായി എം എൽ എ സ്ഥാനത്ത് തുടരുന്നത് ശരിയല്ലന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. രാജി വയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത്അദ്ദേഹമാണ്,കേസ് നടപടികൾമുന്നോട്ട് പോകട്ടെയെന്നും,എം എൽ എ ആയി കോടതിയിൽ പോകുന്നതിലും നല്ലത് എം എൽ എ അല്ലാതെ പോകുന്നതാണന്നും തിരുവഞ്ചൂർ കോട്ടയത്ത് പ്രതികരിച്ചു. കേസിൽ പൂർണമായും വനിതാ ഓഫീസർമാർ മാത്രമുള്ള അന്വേഷണ സംഘം വേണമെന്നും തിരുവഞ്ചൂർ പറഞ്ഞു.
കോട്ടയം നഗരസഭയിലെ മൂന്നു കോടിയുടെ പെൻഷൻ ഫണ്ട് തട്ടിപ്പ് പ്രതി അഖിൽ വർഗീസിനെ കണ്ടെത്താൻ ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
കോട്ടയം : കഴിഞ്ഞ 7 ന് തട്ടിപ്പ് പുറത്ത് വന്ന് 22 ദിവസം കഴിഞ്ഞിട്ടും അഖിലിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല.ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.ജില്ലാ പൊലീസ് മൈധാവിയുടെയും, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെയും ഉദ്യോഗസ്ഥരുടെയും നമ്പർ വച്ചാണ് പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.മൂന്ന് വർഷം കൊണ്ട് കോട്ടയം നഗരസഭയുടെ എന്ന പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന ക്ലർക്ക് അഖിൽ, മൂന്നു കോടിയിലധികം രൂപ തട്ടിയെടുത്തതായാണ് കേസ്.ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസിന്റെ നേതൃത്വത്തിലാണ് നിലവിൽ കേസ്
കൃഷിപാഠം പഠിച്ച് വിദ്യാർത്ഥികൾ ചിറയിൽ ഗാർഡൻ നഴ്സറിയിൽ
മലപ്പുറം : കണ്ണമംഗലം എടക്കാപറമ്പ് എ എം എച്ച് എം യു പി സ്കൂളിലെ ഏഴാം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്നും ആർജിച്ചെടുക്കേണ്ട പ്രവർത്തനങ്ങളായ ബഡ്ഡിംഗ്, ഗ്രാഫറ്റിംഗ്, ലെയറിങ് എന്നിവ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിന്നും പഠിക്കുവാനും വേണ്ടി സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിറയിൽ അഗ്രോ ഗാർഡൻ സന്ദർശിച്ചു. ഇ ഷാമില എ ആർദ്ര പി ഹിബ എന്നീ അധ്യാപകർ കുട്ടികളെ നയിച്ചു. ബഡ്ഡിങ് മാസ്റ്റർ ബിജു ബഡ്ഡിങ് ഗ്രാഫ്റ്റിംഗ് തുടങ്ങിയ അത്യാധുനിക രീതിയിലുള്ള തൈ ഉൽപാദനം ക്ലാസ് എടുക്കുകയും
അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത.
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ പുറപ്പെടുവിച്ച സമയവും തീയതിയും 10.00 AM 29/08/2024 അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഹെർബസ് ആൻഡ് ഹഗ്സ് കോർപ്പറേറ്റ് ഓഫീസും ഉൽപ്പന്നങ്ങളും മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട് : ഹെര്‍ബസ് ആന്‍ഡ് ഹഗ്‌സ് പ്രൈവറ്റ് ലിമിഡറ്റിന്റെ കോര്‍പ്പറേറ്റ് ഓഫീസും പ്രൊഡക്‌സും രാമനാട്ടുകര കിന്‍ഫ്രയില്‍ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. നിക്ഷേപ രംഗത്ത് കോഴിക്കോട് ഉൾപ്പെടെ കേരളത്തിൽ വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും അതിവേഗം പദ്ധതികൾക്ക് ഇപ്പോൾ അംഗീകാരം ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായി തനൂറ ശ്വേതമനോന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.തങ്ങളുടെ സംരംഭത്തിന്റെ പ്രധാനലക്ഷ്യം അയ്യായിരംവര്‍ഷത്തോളം പഴക്കമുള്ള ആയുവേദ ട്രഡീഷനെ ഇന്നവേറ്റീവായ മോഡേന്‍ ടെക്‌നോളജിയിലൂടെ അവതരിപ്പിക്കുകയാണെന്ന് തനൂറ പറഞ്ഞു.ആദ്യഘട്ടമായി ഹെര്‍ബസ്
ഗിറ്റാറിസ്റ്റ് ജോസ് തോമസ് വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു
തിരുവനന്തപുരം: പ്രശസ്ത ഗിറ്റാറിസ്റ്റ് തിരുവനന്തപുരം മണികണ്‌ഠേശ്വരം, സി 5, പുത്തൂർ ഹൗസിൽ ജോസ് തോമസ് പുത്തൂർ (54) വിമാനയാത്രയ്‌ക്കിടെയുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്നു അദ്ദേഹം. ബെംഗളൂരു വിമാനത്താവളത്തിൽവെച്ച് അസ്വസ്ഥതയുണ്ടായതിനെത്തുടർന്ന് ചികിത്സ ലഭ്യമാക്കിയിരുന്നു. ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ വിമാനത്തിൽ യാത്ര തുടർന്ന അദ്ദേഹം ഇന്നലെ (ബുധനാഴ്ച) വൈകീട്ട് 4.15-ന് യാത്രയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മകൻ അമൽ ജോസ് വിമാനജീവനക്കാരെ വിവരമറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ ഡോക്ടർ അടിയന്തരചികിത്സ നൽകിയശേഷം ആംബുലൻസിൽ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രാജ്യത്തെ ഏറ്റവും എയ്റോ ലോഞ്ച് കൊച്ചി വിമാനത്താവളത്തിൽ
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ . 41 ഗസ്റ്റ് റൂമുകളും ബോർഡ് റൂമുകളും കോൺഫറൻസ് ഹാളുകളും കോ-വർക്കിംഗ് സ്പേസും പ്രത്യേക കഫേ ലോഞ്ചും ജിമ്മും ലൈബ്രറിയും സ്പായും ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് എയ്റോ ലോഞ്ച് നിർമ്മിച്ചിരിക്കുന്നത്. യാത്രക്കാർക്കും സന്ദർശകർക്കും ഒരുപോലെ പ്രവേശനം അനുവദിക്കുന്ന 0484 എയ്റോ ലോഞ്ച് സെപ്തംബർ 1ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.2022ൽ രാജ്യത്തെ പ്രമുഖ ആഡംബര ബിസിനസ് ജെറ്റ് ടെർമിനൽ കമ്മീഷൻ ചെയ്തതിനുശേഷം,
ഡിജിപിയുടെ ഓൺലൈൻ അദാലത്ത് സെപ്റ്റംബർ 24 ന്
തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും സര്‍വീസ് സംബന്ധമായ പരാതികളില്‍ പരിഹാരം കാണുന്നതിന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സെപ്റ്റംബര്‍ 24ന് ഓണ്‍ലൈന്‍ അദാലത്ത് നടത്തും. എം.എസ്.പി, ആര്‍.ആര്‍.ആര്‍.എഫ്, ഐ.ആര്‍.ബറ്റാലിയൻ, എസ്.ഐ.എസ്.എഫ്, വനിതാ ബറ്റാലിയന്‍ എന്നീ യൂണിറ്റുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളാണ് പരിഗണിക്കുന്നത്. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ മൂന്ന്. പരാതികള്‍ spctalks.pol@kerala.gov.in വിലാസത്തിലാണ് അയയ്ക്കേണ്ടത്. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243. SPC Talks