മാനന്തവാടി : ഐതിഹാസികമായ വള്ളിയൂക്കാവ് ആറാട്ട് മഹോത്സവത്തിന്റെ മറവിൽ ഭക്തജനങ്ങളെയും പൊതുജനങ്ങളെയും പരസ്യമായി കൊള്ളയടിക്കുന്ന അധികൃതരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഇരമ്പുന്നു.ഉത്സവത്തിന്റെ ഭാഗമായുള്ള എക്സിബിഷൻ ട്രേഡ് ഫെയറിൽ ടിക്കറ്റ് നിരക്ക് കുത്തനെ വർദ്ധിപ്പിക്കുവാനുള്ള ശ്രമം ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ ബി.എം.എസ് മാനന്തവാടി മേഖല ശക്തമായ ജനകീയ പ്രതിരോധം തീർക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.കാഴ്ച്ചക്കാർക്ക് പുതിയതായി ഒന്നും നൽകാനില്ലാത്ത പ്രദർശന നഗരിയിൽ പ്രവേശന ഫീസ് ഏർപ്പെടുത്തിയത് ശുദ്ധ തട്ടിപ്പാണെന്ന് ബി.എം.എസ് ആരോപിച്ചു. പണം നൽകി അകത്ത് കയറിയാൽ സാധാരണ ചന്തയിൽ
