ഇലക്ട്രിക്കൽ, പ്ലമ്പിങ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

തരിയോട് : പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പാക്കി വരുന്ന സ്പഷൽ എൻറിച്ച്മെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ഇലക്ട്രിക്കൽ, പ്ലമ്പിങ് വിഭാഗത്തിൽ പരിശീലനം നൽകി. ഇതിനായി സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് അംഗം സൂന നവീൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡൻ്റ് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഉഷ കുനിയിൽ, മറിയം മഹ്മൂദ്, ഷാജു ജോൺ, എൻ.ടി.രാജീവൻ, കെ.വി.രാജേന്ദ്രൻ, സി.എം.ദിലീപ് കുമാർ, എ.ജിനി, എന്നിവർ പ്രസംഗിച്ചു.കൽപറ്റ കൃഷ്ണമോഹൻ ഐ.ടി.ഐ.യിലെ പരിശീലകരായ പി.സി.ജയൻ,

Read More

Ставки На Спорт Онлайн Официальный Сайт Ставок На Спорт

а России Появится возможностей Делать Ставки учитывавшимися Просмотре Спортивных Трансляций Запуск Ожидается а Этом Году «кружок Беттинга» Ставки в Sports Ru” Content Процесс Верификации Счета В Linebet а Минимальная И продолжительность Ставка? Показатели только Статистика На Сайте Бет365 Ру Как Сделать Ставку В Linebet? Акции В Бк Stawki Bet Виды Ставок На Спорт же Их Особенности Stawki

Read More

പ്രതിഷേധ ധർണ്ണ നടത്തി

മാനന്തവാടി : സംസ്ഥാന ബജറ്റിൽ ജീവനക്കാരെ അവഗണിച്ചതിനെതിരെയും റവന്യൂ വകുപ്പിലെ സ്ഥലമാറ്റ മാനദണ്ഡങ്ങൾ അട്ടിമറിച്ചതിനെതിരെയും ലാസ്റ്റ് ഗ്രേഡ് ബൈട്രാൻസ്ഫർ നിയമനങ്ങൾ പ്രതിസന്ധിയിലാക്കുകയും ചെയ്ത സർക്കാർ നിലപാടുകൾക്കെതിരെ മാനന്തവാടി താലൂക്ക് ഓഫീസിന് മുമ്പിൽ എൻ.ജി.ഒ അസോസിയേഷൻ മാനന്തവാടി ബ്രാഞ്ചിൻ്റെ നേത്വത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ജില്ലാ ട്രഷറർ സി.ജി. ഷിബു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് സിനീഷ് ജോസഫ് അധ്യക്ഷത വഹിച്ചു.. എം.ജി. അനിൽ, അഷറഫ് ഖാൻ, ബേബി പേടപ്പാട്ട് ശിവൻ പുതുശ്ശേരി പ്രസംഗിച്ചു.

Read More

റവന്യു പട്ടയ ഭൂമിയിലെ മരം മുറി: വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കുറ്റപത്ര സമര്‍പ്പണം വൈകുന്നു

കല്‍പ്പറ്റ : വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍പ്പെട്ട റവന്യു പട്ടയഭൂമികളില്‍നിന്നു അനധികൃതമായി ഈട്ടികള്‍ മുറിച്ചതിനു വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കുറ്റപത്ര സമര്‍പ്പണം വൈകുന്നു. കേരള വന നിയമത്തിലെയും ജൈവ വൈവിധ്യ നിയമത്തിലെയും കേരള ഫോറസ്റ്റ് പ്രൊഡ്യുസ് ട്രാന്‍സിസ്റ്റ് റൂളിലെയും വിവിധ സെക്ഷനുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തത്. അനധികൃത മരംമുറിക്ക് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഒആര്‍ ഒന്നു മുതല്‍ 43 വരെ കേസുകളിലെ റിപ്പോര്‍ട്ടുകള്‍

Read More

പടിഞ്ഞാറത്തറ വില്ലേജ് ഓഫീസ് ധർണ്ണ നടത്തി

പടിഞ്ഞാറത്തറ : സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും ഭൂനികുതി 50 ശതമാനം വർദ്ധിപ്പിച്ചതിനുമെതിരെ കെ.പി.സി.സി യുടെ ആഹ്വാന പ്രകാരം ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ വില്ലേജ് ഓഫീസിലേക്ക് ധർണ്ണ നടത്തി .മണ്ഡലം പ്രസിഡൻ്റ് പി.കെ. വർഗ്ഗീസ് അധ്യക്ഷത വഹിച്ച ധർണ്ണ സമരം ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. അബ്ദുൾ റഹിമാൻ ഉദ്ഘാടനം ചെയ്തു.പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ജനങ്ങൾ പൊറുതിമുട്ടിക്കൊണ്ടിരിക്കുകയാണെന്നും, പല പേരുകളിൽ സാധാരണക്കാരുടെ നടുവെടിക്കുന്ന നികുതി കൊള്ളയാണ് എവിടെയും നടക്കുന്നത്,കെട്ടിട

Read More

വില്ലേജ് ഓഫീസ് ധർണ്ണ സമരം നടത്തി കോൺഗ്രസ്‌

കണിയാമ്പറ്റ : വർദ്ധിച്ചു വരുന്ന വന്യമൃഗ അതിക്രമത്തിൽ സർക്കാർ കാണിക്കുന്ന നിസംഗതിക്കെതിരെ, സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും ഭൂനികുതിവർധനവിനെതിരെ കണിയമ്പറ്റ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിയമ്പറ്റ വില്ലേജ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ സമരം നടത്തി. മണ്ഡലം പ്രസിഡണ്ട്‌ സി. സുരേഷ്ബാബു അധ്യക്ഷത വഹിച്ച ധർണ്ണ സമരം ഡി.സി.സി സെക്രട്ടറി മോയിൻ കടവൻ ഉദ്ഘാടനം ചെയ്തു.ഡി.സി.സി സെക്രട്ടറി നജീബ് കരണി, പി.കെ ജോർജ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മുത്തലിബ് പഞ്ചാര, യൂത്ത് കോൺഗ്രസ്

Read More

വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ

കൽപ്പറ്റ : വിനോദ യാത്ര സംഘത്തിന് ഭക്ഷ്യ വിഷബാധ .അഞ്ചു പേരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ അധ്യാപക പരിശീലന കേന്ദ്രത്തിൽ നിന്നും ഊട്ടിക്ക് വിനോദയാത്ര പോയി മടങ്ങിവന്ന സംഘത്തിലെ അഞ്ച് പേരാണ് ആശുപത്രിയിൽ ഉള്ളത്. രണ്ടുദിവസം മുമ്പ് ഊട്ടിയിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു .മറ്റൊരു 5 പേർ നേരത്തെ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയിരുന്നു ആരുടെയും നില ഗുരുതരമല്ല.

Read More

സംസ്ഥാനതല എപ്.പി.ഒ മേള – 21 മുതല്‍ 23 വരെ കോഴിക്കോട് ; കൃഷി മന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട് : കേരളത്തിലെ അഗ്രിബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിനും കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ പിന്തുണയോടെ നടത്തുന്ന എഫ്.പി.ഒ മേള കോഴിക്കോട്ടും. ഫെബ്രുവരി 21 മുതൽ 23 വരെ സരോവരം പാര്‍ക്കിലെ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് വച്ചാണ് മേള നടക്കുക. കേരളത്തിലെ കാര്‍ഷിക മേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്കും, സംരംഭകത്വം, മൂല്യ വര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണം, വിപണി ലക്ഷ്യമായിട്ടുള്ള ഉത്പാദന പ്രക്രിയ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് എഫ്. പി. ഒ. മേള സംഘടിപ്പിക്കുന്നതെന്ന് കോഴിക്കോട് ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ എസ്. സപ്ന

Read More

തിബിയാൻ ഫെസ്റ്റ് സമാപിച്ചു

പടിഞ്ഞാറത്തറ : കുരുന്നുകളുടെ സർഗ്ഗത്മക ശേഷികൾ പ്രോത്സാഹിപ്പിക്കുവാൻ വേണ്ടി സംഘടിപ്പിച്ച പടിഞ്ഞാറത്തറ അൽഹസന തിബിയാൻ ഫെസ്റ്റ് വയനാട്‌ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി അബ്ദുള്ളക്കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു.ജസീൽ അഹ്‌സനി, ഇസ്മായിൽ സഖാഫി, നൗഷാദ് സഖാഫി, റഫീഖ് കുപ്പാടിത്തറ,ഇസ്മയിൽ സഅദി, ഡോ.നിസാമുദ്ദീൻ, മുസ്തഫ നിസാമി തുടങ്ങിയവർ പ്രസംഗിച്ചു.

Read More

കേബിൾ ടി.വി. ബ്രോഡ് ബാൻഡ്‌ സേവനങ്ങളിൽ ക്ലസ്റ്ററുകൾക്ക് സബ്സിഡി അനുവദിക്കണമെന്ന് സി.ഒ.എ. വയനാട് ജില്ലാ കൺവെൻഷൻ

കൽപ്പറ്റ : കേബിൾ ടിവി ബ്രോഡ്ബാൻഡ് സേവനങ്ങളിൽ രൂപീകരിച്ചിട്ടുള്ള ക്ലസ്റ്ററുകൾക്ക് പശ്ചാത്തല സൗകര്യ വികസനത്തിന് കേന്ദ്ര- സംസ്ഥാന സർക്കാരുക സബ്സിഡി അനുവദിക്കണമെന്ന് കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.വയനാട് ജില്ലയുടെ സാങ്കേതിക മേഖലയിലും വാർത്ത വിനിമയ മേഖലയിലും ഇൻറർനെറ്റ് രംഗത്തും നിർണായക സ്വാധീനം ചെലുത്തിയ വയനാട് വിഷൻ്റെ നട്ടെല്ലാണ് സി.ഒ. എ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ . വീടുകളിലെ സ്വീകരണമുറികളിൽ തികഞ്ഞ സാങ്കേതിക മികവോടെ ഇടതടവില്ലാതെ

Read More

നിർബന്ധിത സ്ഥലമാറ്റ ഉത്തരവ് പിൻവലിക്കുക; എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ : പൊതു സ്ഥലമാറ്റ മാനദണ്ഡം റവന്യു വകുപ്പിലെ പൊതു സ്ഥാല മാറ്റം ബാധകമല്ലാത്ത ഓഫീസ് അറ്റൻഡന്റ്/വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഉൾപെടെയുള്ള ജീവനക്കാരുടെ നിർബന്ധിതസ്ഥലമാറ്റ ഉത്തരവ് പിൻവലിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ആവശ്യപ്പെട്ടു. സിവിൽ സ്റ്റേഷൻ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വയനാട് കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ജില്ലാ പ്രസിഡന്റ് കെ റ്റി ഷാജി ഉദ്ഘാടനം ചെയ്തുലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ബൈ ട്രാൻസ്ഫർ ലിസ്റ്റുകൾക്ക് കാലാവധി നിശ്ചയിച്ചത് വർഷങ്ങളായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികയിലുള്ള ജീവനക്കാരുടെ പ്രെമോഷൻ അട്ടിമറിക്കാനാണെന്ന്

Read More

‘ഉയരെ ഉയരാം ആകാശത്തോളം’പഠനസഹായി വിതരണം ചെയ്തു

പുളിഞ്ഞാൽ : വയനാട് ജില്ലാപഞ്ചായത്തിൻ്റെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ എസ്.എസ്.എൽ.സി പഠനസഹായി ‘ഉയരെ’ യുടെ വെള്ളമുണ്ട ഡിവിഷൻ തല വിതരണോദ്ഘാടനം പുളിഞ്ഞാൽ ഗവണ്മെന്റ് ഹൈസ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഉഷാകുമാരി പി.കെ,രോഹിത് എം. കെ, ജിൽജിത്ത് എസ്, ഗിരീഷ് ബാബു,സുഭദ്ര കെ. പി, ശബാന എം തുടങ്ങിയവർ സംബന്ധിച്ചു.

Read More

കാമ്പസ് കുറ്റകൃത്യങ്ങൾക്ക് തണലൊരുക്കുന്ന രാഷ്ട്രീയ പാർട്ടികൾ അപമാനകരം- കെ.എൻ.എം

കാക്കവയൽ : കേരളത്തിലെ കാമ്പസുകളിൽ അനുദിനം റാഗിംഗ് ക്രൂരതകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നത് കുറ്റകൃത്യം ചെയ്യുന്നവർക്ക് മാതൃകാപരമായ ശിക്ഷ നൽകാതെ രാഷ്ട്രീയപാർട്ടികളുടെ സംരക്ഷണം ലഭിക്കുന്നതുകൊണ്ടാണെന്ന് കെ എൻ എം മർക്കസുദ്ദവ ട്രൂവേ പ്രവർത്തക കൺവെൻഷൻ അഭിപ്രായപ്പെട്ടു . മാധ്യമങ്ങൾക്ക് മുമ്പിൽ പ്രതികളെ തള്ളിപ്പറയുകയും ഉള്ളിലൂടെ അവർക്ക് രാഷ്ട്രീയ സംരക്ഷണം ഒരുക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾ സാംസ്കാരിക കേരളത്തിന് അപമാനകരമാണെന്നും സംഗമം വിലയിരുത്തി .ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഹക്കീം അമ്പലവയൽ അധ്യക്ഷനായിരുന്നു . സംസ്ഥാന ഉപാധ്യക്ഷൻ സൈതലവി എൻജിനീയർ ഉദ്ഘാടനം ചെയ്തു

Read More

ഷുഹൈബ് ശരത് ലാൽ കൃപേഷ് രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചീരാൾ : സിപിഎമ്മിന്റെ അരുംകൊലയ്ക്ക് ഇരകളായ ഷുഹൈബ് ശരത്തിലാൽ കൃപേഷു രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ ചീരാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സംഗമവും നടത്തി. കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതങ്ങളിൽ പ്രതിപട്ടികയിൽ ഒരു ഭാഗത്ത് സിപിഎം ആണെന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ജോയ് സംസാരിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട് അജയ് മാങ്കുട്ടത്തിൽ അധ്യക്ഷത വഹിച്ചു.ഷിജു സി എം,കെ വി ശശി, ഹർഷൽ,യൂനുസ്

Read More

എം.എസ്.എസിന്റെ പുനരധിവാസ പ്രവർത്തനങ്ങൾ മാതൃകാപരം-ടി.സിദ്ദിഖ് എം.എൽ.എ

മേപ്പാടി : മുസ്ലിം സർവീസസ് സൊസൈറ്റി (എംഎസ്എസ്) സംസ്ഥാന കമ്മറ്റിയും വയനാട് ജില്ലാ കമ്മറ്റിയും ചേർന്ന് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായുള്ള പുനരധിവാസ സ്വയംതൊഴിൽ സംവിധാനങ്ങൾ ഒരുക്കുന്ന പ്രവർത്തനങ്ങൾ അങ്ങേയറ്റം പ്രശംസനീയമാണെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു.മേപ്പാടി മാനി വയലിൽ ദുരന്തബാധിതരായ മുപ്പതോളം സ്ത്രീകൾക്ക് വേണ്ടി എംഎസ്എസ് സംസ്ഥാന കമ്മിറ്റിയുടെ സാമ്പത്തിക സഹായത്തോടുകൂടി നിർമ്മിച്ച പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം, എം എസ് എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി ഉണ്ണീന്‍ അദ്ധ്യക്ഷത വഹിച്ചു .ജില്ലാ

Read More

മുത്തങ്ങ ദിനത്തിൽ ആദിവാസി പാർലമെന്റ് നടത്തും

മുത്തങ്ങ : മുത്തങ്ങ ദിനമായ ഫെബ്രുവരി 19ന് ആദിവാസികളുടെ ഏകദിന പാർല മെന്റ് നടത്താൻ ആദിവാസി ഗോത്ര മഹാസഭയും വിവിധ ആദിവാസി-ദലിത് സംഘനകളും തീരുമാനിച്ചു. വരും ദശകത്തിലേക്കുള്ള ആദിവാസികളുടെ സാമുദായിക-രാഷ്ട്രീയ അജണ്ട (വിഷൻ 2025-35) ചർച്ച ചെയ്യുന്നതിനാണ് ഫെബ്രുവരി 19 ന് ഏകദിനപാർലമെൻ്റും, 20 ന് ശില്പ‌ശാലയും സംഘടിപ്പിക്കു ന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ആദിവാസി മൂപ്പൻമാർ, ട്രൈബൽ ആക്ടിവിസ്റ്റുകൾ, സംഘടനാ നേതാക്കൾ തുടങ്ങി 200 ലേറെ പ്രതി നിധികൾ സുൽത്താൻ ബത്തേരി ടൗൺ ഹാളിൽ

Read More

റൂബി ഫൈസലിന്റെ ഫെറോമോൺ പുസ്തകം പ്രകാശനം ചെയ്തു

കൽപറ്റ : റൂബി ഫൈസലിന്റെ പതിമൂന്ന് കഥകൾ ഉൾപ്പെടുത്തിയ ആദ്യ പുസ്തകം “ഫെറോമോൺ ” കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയം ഹാളിൽ വച്ചു കവി ഡോ.സി രാവുണ്ണി പ്രകാശനം ചെയ്തു. ബാവ. കെ. പാലുകുന്ന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ റൂബി ഫൈസലിന്റെ പിതാവ് അബ്ദു, ഭർത്താവ് ഫൈസൽ എന്നിവർ പുസ്തകം ഏറ്റുവാങ്ങി. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ്‌ മുസ്തഫ ദ്വാരക പുസ്തക പരിചയം നടത്തി. എഴുത്തുകാരൻ സാദിർ തലപ്പുഴ, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ

Read More

മൂന്നാമത് എരഞ്ഞാരത്ത് കുടുംബ സംഗം നടത്തി

മാനന്തവാടി : പീച്ചങ്കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എരഞ്ഞാരത്ത് കുടുംബാംഗങ്ങളുടെ കുടുംബ സംഗമം നടത്തി. പ്രസ്താപരിപാടി ഇ കെ രാജശേഖരന്റെ അധ്യക്ഷതയിൽ തൊണ്ടനാട് ഗ്രാമപഞ്ചായത്ത് മെമ്പർ ഗണേഷ് അവർകൾ ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രഭാഷണം എം എ വിജയൻ ഗുരുക്കൾ അവർകൾ നിർവഹിക്കുകയും ചെയ്തു. പ്രസ്തുത പരിപാടിയിൽ വിജേഷ് കുമാർ പി സ്വാഗതവും അർപ്പിച്ചു.. തുടർന്ന് വിവിധ കലാപരിപാടികളോടുകൂടി കുടുംബസംഗമം സമാപിച്ചു.

Read More

വട്ടർക്കുന്നിൽ ‘സാന്ത്വനം’ സെന്റർ ആരംഭിച്ചു

പിലാക്കാവ് : വട്ടർക്കുന്ന് എസ് വൈ എസ് സാന്ത്വന കേന്ദ്രം ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവ്വഹിച്ചു.ഉദ്ഘടനത്തോടനുബന്ധിച്ചു സൗജന്യ നേത്ര പരിശോധനയും, തിമിര ശാസ്ത്രക്രിയ ക്യാമ്പും , ബിപി, ഷുഗർ പരിശോധനയും നടന്നു.എസ് വൈ എസ് യൂണിറ്റ് പ്രസിഡന്റ്‌ അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു.മഹല്ല് ഖതീബ് സിനാൻ സഅദി,നൗഫൽ സഖാഫി,സദ്ദാം കെ,ഹനീഫ സി എച്,ആബിദ് സി ടി, ഇർഷാദ് ടി തുടങ്ങിയവർ പ്രസംഗിച്ചു.കരുണ ഹോസ്പിറ്റലും, വിഷൻ ഒപ്റ്റിക്കൽസും, മൈക്രോടെക്

Read More

പുതുശേരിക്കടവ് സൺഡേ സ്കൂൾ 60-ാം വാർഷികാഘോഷം സമാപിച്ചു

പുതുശേരിക്കടവ് : സെൻ്റ് ജോർജ്ജ് യാക്കോബായ സൺഡേ സ്കൂളിന്റെ 60-ാം വാർഷികാഘോഷം സമാപിച്ചു. ഒരു വർഷം നീണ്ട് നിന്ന പരിപാടിയുടെ സമാപനം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേ ഫാനോസ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ബാബു നീറ്റുംകര അധ്യക്ഷത വഹിച്ചു. സൺഡേൾ സ്കൂൾ വൈസ് പ്രസിഡൻ്റ് ഫാ. പി.സി പൗലോസ് അനുമോദന പ്രസംഗം നടത്തി.കേന്ദ്ര സെക്രട്ടറി ടി.വി സജീഷ് മുഖ്യ പ്രഭാഷണവും ഡയറക്ടർ അനിൽ ജേക്കബ് മുഖ്യ സന്ദേശവും നടത്തി. ഫാ. ബിജുമോൻ ജേക്കബ്,

Read More

ഡബ്ലിയു എം ഒ കണിയാമ്പറ്റ പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു

കമ്പളക്കാട് : വയനാട് മുസ്ലിം ഓർഫനേജ് റമളാൻ ക്യാമ്പയിന്റെ ഭാഗമായി കണിയാമ്പറ്റ പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു. ആയിരത്തി ഇരുനൂറോളം കുട്ടികൾക്ക് പഠന – താമസ- ഭക്ഷണ സൗകര്യമൊരുക്കി ജില്ലയുടെ വിദ്യാഭ്യാസ നവോത്ഥാന കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് വയനാട് മുസ്‌ലിം ഓർഫനേജ് .കെൽട്രോൺ വളവ് ഖത്തീബ് മുഹമ്മദ് കുട്ടി കുട്ടിഹസനി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വെൽഫെയർ കമ്മിറ്റി ട്രഷറർ വി പി അബ്ദുൽ ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. മൂസക്കുട്ടി ഫൈസി കാടാമ്പുഴ പ്രാർത്ഥനക്ക് നേതൃത്വം നേതൃത്വം നൽകി. സെക്രട്ടറി

Read More

പാരിതോഷികം നൽകി

കണിയാമ്പറ്റ : ഗ്രാമ പഞ്ചായത്തിനു കീഴിൽ പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം സംബന്ധിച്ച് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിദ്ധീകരിച്ച പൊതു വാട്സ്ആപ്പ് നമ്പറിൽ മാലിന്യ നിക്ഷേപം സംബന്ധിച്ച് കൃത്യമായ വിവരം നൽകിയ വ്യക്തിക്ക് മാലിന്യ നിക്ഷേപം നടത്തിയ വ്യക്തിയിൽ നിന്ന് പഞ്ചായത്ത് ഈടാക്കിയ പിഴത്തുകയുടെ 25% തുക പാരിതോഷികമായി കൈമാറി.

Read More

ജില്ലാപഞ്ചായത്ത് ലാപ്ടോപ്പ് നൽകി

തരുവണ : വയനാട് ജില്ലാ പഞ്ചായത്ത്‌ ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്ടോപ്പുകളുടേയും അനുബന്ധ ഉപകരണങ്ങളുടെ തരുവണ സ്കൂൾ തല വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.എച്ച്. എം നിർമല ജോസഫ്, പ്രിൻസിപ്പൽ ജെസി എം ജെ,ജോൺ പോൾ,ഫിറോസ് എ തുടങ്ങിയവർ സംബന്ധിച്ചു.

Read More

പ്രസംഗം കലയാകുമ്പോൾ:പുസ്തകറിവ്യൂ വായിക്കാം

ജുനൈദ് കൈപ്പാണി രചിച്ച ‘പ്രസംഗകല 501 തത്ത്വങ്ങൾ’എന്ന കൃതിയെ പ്രഭാഷകനും അധ്യാപകനുമായ ദീപു ആന്റണി വയനക്കാർക്കായി പരിചയപ്പെടുത്തുന്നു..”പ്രൗഢമായ പ്രസംഗകലയെ സമഗ്രമായും ആധികാരികമായും ഗവേഷണബുദ്ധിയോടെയും സമീപിക്കുന്ന പുസ്തകമാണ് ജുനൈദ് കൈപ്പാണിയുടെ ‘പ്രസംഗകല 501 തത്ത്വങ്ങൾ’.ഏതൊരുകാലഘട്ടത്തിലും സമൂഹത്തിന് ഒരു വക്താവിനെ ആവശ്യമുണ്ടെന്ന ഉത്തമബോധ്യത്തിലാണ് മികച്ച പ്രസംഗകൻ കൂടിയായ ഗ്രന്ഥകാരൻ അക്കാദമികമായ താത്പര്യത്തോടെ പ്രസംഗകലയ്ക്ക് 501 തത്ത്വങ്ങൾ നിർദ്ദേശിക്കുന്നത്.കേവലം ആശയവിനിമയോപാധികളായ സംഭാഷണശകലങ്ങളെ അത്യുത്തമങ്ങളായ പ്രസംഗങ്ങളാക്കി മാറ്റാൻപോന്ന ക്ഷമതയാർന്ന ഉപകരണങ്ങളാണ് ഈ പുസ്തകത്തിലെ 501 തത്ത്വങ്ങളും.അതുകൊണ്ടുതന്നെ പ്രസംഗകലയ്ക്കും പ്രസംഗപരിശീലനത്തിനും നിത്യനൂതനമായ നിർദേശകതത്വങ്ങളെന്ന നിലയിൽ

Read More

കടുവ ഭീതിയിൽ തലപ്പുഴ;ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു

തലപ്പുഴ : തലപ്പുഴ ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഭീതിയിലാണ് നാട്ടുകാർ. തലപ്പുഴ എഞ്ചിനീയറിംഗ് കോളേജിന് സമീപത്തെ മിൽക്ക് സൊസൈറ്റിയിലെ ക്യാമെറയിലാണ് കടുവയുടെ ദൃശ്യം പതിഞ്ഞത്. തവിഞ്ഞാൽ പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മാനന്തവാടി കണ്ണൂർ പ്രധാന പാത ഉപരോധിച്ചു. ഉച്ചക്ക് 2 മണിയോടെയാണ് റോഡ് ഉപരോധിച്ചത്. കൂട് സ്ഥാപിക്കണമെന്നും, നൈറ്റ് പെട്രോളിങ് ഉൾപ്പെടെ ഊര്ജിതമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇന്ന് രാത്രിക്കുള്ളിൽ കൂട് സ്ഥാപിച്ചില്ലെങ്കിൽ നാളെ ജനകീയ പ്രക്ഷോപം സംഘടിപ്പിക്കും. ഒരാഴ്ച മുമ്പ്

Read More

തരംഗമായിഉമ്മാക്കൊരു സ്നേഹമുസല്ല : കാമ്പയിൻ ഫെബ്രു 20 ന് സമാപിക്കും

കൽപ്പറ്റ : എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മാക്കൊരു സ്നേഹമുസല്ല കാമ്പയിൻ ഫെബ്രുവരി 20 ന് സമാപിക്കും.നൂറു കണക്കിന് പ്രവർത്തകർ ഇതിനകം കാമ്പയിൻ ഭാഗമായി.പരിശുദ്ധ റമദാനിന് മുന്നോടിയായി ഉമ്മമാർക്ക് ഒരു മുസല്ല സമ്മാനമായി നൽകുന്ന രീതിയിലാണ് കാമ്പയിൻ നടന്നുകൊണ്ടിരിക്കുന്നത്.മികച്ച ക്വാളിറ്റിയുള്ള മുസല്ലകൾ 299 രൂപയ്ക്ക് ശാഖകളിൽ മേഖലകൾ വഴി എത്തിച്ചു നൽക്കുന്ന രീതിയിലാണ് കാമ്പയിൻ പുരോഗമിക്കുന്നത്.മാതാപിതാക്കൾ പോലും മക്കളുടെ ആക്രമണത്തിൽ കൊലചെയ്യപ്പെടുകയും ലഹരികൾക്ക് അടിമകളായ മക്കൾ മാതാപിതാക്കളെ അതിക്രൂരമായി ആക്രമിക്കുയും പ്രഹരമേൽപ്പിക്കുകയും ചെയ്യുന്ന വാർത്തകൾ ആശങ്കകൾ

Read More

അങ്കണവാടികൾ കാര്യക്ഷമമാക്കാൻ തരിയോട് പഞ്ചായത്തിൽ സ്മാർട്ട് കെയർ പദ്ധതി

കാവുംമന്ദം : സ്ത്രീകളുടേയും കുട്ടികളുടേയും സേവനത്തിനും ആരോഗ്യത്തിനുമായി പ്രവർത്തിച്ചുവരുന്ന സംയോജിത ശിശു വികസന സേവന പദ്ധതിയുടെയും അങ്കണവാടികളുടെയും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് വേണ്ടി തരിയോട് ഗ്രാമപഞ്ചായത്തിൽ സ്മാർട്ട് കെയർ പദ്ധതിക്ക് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീം പാറക്കണ്ടി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. സുൽത്താൻബത്തേരി ഐസിഡിഎസ് സൂപ്പർവൈസർ രചിത്ര പദ്ധതി വിശദീകരണം നടത്തി. ഇതിലൂടെ കുട്ടികളുടെ അനൗപചാരിക വിദ്യാഭ്യാസത്തോടൊപ്പം അവരുടെ ശാരീരിക മാനസിക വളർച്ച, പോഷകാഹാര വിതരണം, കൗമാര കുട്ടികൾക്കും

Read More

വയനാട് ജില്ലയിൽ സ്വീകരണം നൽകി

കൽപ്പറ്റ : കണ്ണൂർ ജില്ലയിലെ ഐ. പി. എഫ് പ്രവർത്തകരും, വ്യത്യസ്ത മേഖലകളിലെ പ്രൊഫഷണലുകളും സംഘടിപ്പിച്ച എക്സൽറ്റ”25 ന് വയനാട് കൽപ്പറ്റയിൽ നൽകിയ സ്വീകരണം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ഡോ.ഫൈസൽ അഹ്സനി ഉളിയിൽ, ഡോ.സിദ്ദീഖ് സിദ്ദീഖി, അഡ്വ മുബഷിറ് അലി, എൻജിനീയർ മഹ്മൂദ്, അബ്ദുൽ ജബ്ബാർ, തുടങ്ങിയ ഐ. പി. എഫ് കണ്ണൂർ റീജിയൻ നേതൃത്വവും പ്രവർത്തകരും അടങ്ങുന്ന പ്രൊഫഷണലുകളാണ് പഠനാർത്ഥം വയനാട് സന്ദർശിച്ചത്.

Read More

തലപ്പുഴ എഞ്ചിനീയറിംഗ് കോളേജിന് സമീപം കടുവയുടെ ദൃശ്യങ്ങൾ സി.സി.ടി വിയിൽ പതിഞ്ഞു

തലപ്പുഴ : കഴിഞ്ഞ ദിവസം കാൽപാട് കണ്ട തലപ്പുഴ പാൽ സൊസൈറ്റിക്കടുത്താണ് കടുവയുടെ ദൃശ്യം സി സി ടി.വി.യിൽ പതിഞ്ഞത്. ഇന്നലെ പ്രദേശത്ത് കണ്ട കാൽപ്പാട് കടുവയുടേതാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് തലപ്പുഴയിൽ പ്രതിഷേധത്തിനൊരുക നാട്ടുകാർ. ഉച്ചക്ക് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തും.

Read More

പാസിംഗ് ഔട്ട് പരേഡ് നടത്തി

മാനന്തവാടി : വയനാട് ജില്ല എസ് പി സി സഹവാസ ക്യാമ്പിന് സമാപനം കുറിച്ചുകൊണ്ട് മാനന്തവാടി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് എസ് പി സി കേഡറ്റുകളുടെപാസിംഗ് ഔട്ട്പരേഡ് നടത്തി. ജില്ല പോലീസ് മേധാവി തബോഷ് ബസുമതാരി ഐപിഎസ് സല്യൂട്ട് സ്വീകരിച്ചു .ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബഷീർ,DNO സജീവ് TN ,DYSP വിശ്വംഭരൻ VK തുടങ്ങിയവർ പങ്കെടുത്തു.

Read More