ലഹരി മാഫിയക്കെതിരെ നിരന്തര പരിശോധനകളും കർശന നടപടികളും തുടർന്ന് വയനാട് പോലീസ്-2023 മുതൽ ഇതുവരെ 3180 കേസുകളിലായി 3399 പേരെ പിടികൂടി: ഒരാഴ്ച്ചയ്ക്കിടെ മാത്രം 106 കേസുകളിലായി 102 പേരെ പിടികൂടി

കൽപ്പറ്റ : ലഹരി മാഫിയക്കെതിരെ നിരന്തര പരിശോധനകളും കർശന നടപടികളും തുടർന്ന് വയനാട് പോലീസ്. 2023 മുതൽ ഇതുവരെ 3180 കേസുകളിലായി 3399 പേരെയാണ് പിടികൂടിയത്. ഇതിൽ 38 കോമേർഷ്യൽ കേസുകളും ഉൾപ്പെടുന്നു. ഇതിൽ 3.287 കിലോയോളം എം. ഡി.എം. എ, 60 കിലോയോളം കഞ്ചാവ്, 937 ഗ്രാം മെത്താഫിറ്റാമിൻ, 2756 കഞ്ചാവ് നിറച്ച സിഗരറ്റ്, കൂടാതെ മറ്റു ലഹരി ഉൽപ്പന്നങ്ങളായ ഹാഷിഷ്, ബ്രൗൺ ഷുഗർ, എൽ എസ് ഡി, ചരസ്‌, ഒപ്പിയം, ടാബ്‌ലെറ്റുകൾ തുടങ്ങിയവയും പിടികൂടിയിട്ടുണ്ട്.

Read More

ഗോത്രപര്‍വ്വംവിദ്യാഭ്യാസ ശില്‍പ്പശാല 9ന്:റജിസ്‌ട്രേഷന്‍ ആരംഭിച്ചു

കല്‍പ്പറ്റ : വിവിധ ഗോത്ര സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന ഗോത്രപര്‍വ്വത്തോടനുബന്ധിച്ച് വിദ്യാഭ്യാസ ശില്‍പ്പശാല നടക്കുന്നു.മാര്‍ച്ച് 9ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 വരെ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ ഡോ.ജേക്കബ് തോമസ് ( മുന്‍ ഡയറക്ടര്‍, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ) അടക്കമുള്ള പ്രമുഖര്‍ ക്ലാസുകളെടുക്കും. പ്ലസ് വണ്‍ മുതല്‍ ഉപരി ഗോത്രവിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. പഠനം ഇടക്ക് വെച്ച് നിര്‍ത്തിയവര്‍ക്കും പ്രവേശനമുണ്ട്. ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് തുടര്‍പഠനം, ജോലി ലഭ്യത, സ്വയംതൊഴില്‍ സംരഭം

Read More

കൽപ്പറ്റയുടെ സാഹിത്യോത്സവം

കൽപ്പറ്റ : എം.എൽ.എ അഡ്വ.ടി.സിദ്ദിഖ് വിഭാവനം ചെയ്യുന്ന നിയോജകമണ്ഡല സാഹിത്യോത്സവത്തിന് ഉചിതമായ പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്നു. നിയോജക മണ്ഡലത്തിലെ ഗ്രന്ഥശാലകളെ നവീകരിച്ച്, വായനക്ക് കൂടുതൽ പ്രാധാന്യം നൽകി, ലഹരിക്കെതിരെ വയനാ ലഹരി എന്ന ലക്ഷ്യത്തോടെ മുഴുവൻ ഗ്രന്ഥശാലകൾക്കും പുസ്തകങ്ങൾ നൽകിക്കൊണ്ട് ആരംഭിക്കുന്ന സാഹിത്യോത്സവത്തിൽ പ്രശസ്ത സാഹിത്യകാരൻമാർ സംബന്ധിക്കുന്ന സാഹിത്യ സദസ്സും ഉണ്ടാകുന്നതാണ്. പേര് നൽകാൻ ഉദ്ദേശിക്കുന്നവർ മാർച്ച്‌ 6 വ്യാഴാഴ്ചക്ക് മുൻപായി kalpettamlasahithyolsavam@gmail.com എന്ന ഇമെയിലിൽ അയക്കുകയോ, കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന

Read More

ചികത്സ ലഭിക്കാതെ ഭിന്ന ശേഷിയുള്ള ഗോത്രവർഗ്ഗ വിദ്യാർത്ഥിനി മരണപ്പെട്ട സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണം:കെ.കെ. ഏബ്രഹാം

പുല്പള്ളി : വേലിയമ്പം കൊട്ട മരട്ട് ഉന്നതിയിലെ അമ്മിണിയുടെ ഭിന്നശേഷിയായ മകൾ മീന മതിയായ ചികത്സ ലഭിക്കാതെ മരണപ്പെട്ട സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന്കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ആവശ്യപ്പെട്ടു. പനി ബാധിച്ച മീനയ്ക്ക്മതിയായ ചികത്സ ആവശ്യ സമയത്ത് ലഭിക്കാത്തതാണ് മരണകാരണം.പനി ബാധിച്ച് ഉന്നതിയിലെ കുടിലിൽ കിടന്ന മീനയെ ട്രൈബൽ വകുപ്പ് അധികൃതരോ ആരോഗ്യ പ്രവർത്തകരോ തിരിഞ്ഞു നോക്കിയില്ല.ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നു പെൺകുട്ടി. ആശുപത്രിയിലെത്തി രണ്ടു മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുകയും ചെയ്തു.മരണ ശേഷം

Read More

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് എൻ എ ബി എൽ അംഗീകാരം

മേപ്പാടി : മികച്ച ലബോറട്ടറിക്കുള്ള കേന്ദ്രസർക്കാർ അംഗീകാരമായ എൻ.എ.ബി.എൽ അംഗീകാരം ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ലബോറട്ടറിയ്ക്ക് ലഭിച്ചു. മികച്ച മെഡിക്കൽ ലബോറട്ടറികൾക്കും മറ്റ് അനുബന്ധ സ്ഥാപനങ്ങൾക്കും ഗുണ നിലവാരം ഉറപ്പ് വരുത്തുന്നതിന് നിരവധി മാനദണ്ഡങ്ങൾ പാലിച്ച് ദേശീയ തലത്തിൽ ലബോറട്ടറികൾക്ക് നൽകുന്ന സുപ്രധാനമായ അംഗീകാരമാണ് എൻ.എ. ബി.എൽ. എൻ.എ .ബി.എൽ അംഗീകാരമുള്ള ലാബുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ മാത്രമേ പല വിദേശരാജ്യങ്ങളും മൾട്ടി നാഷണൽ കമ്പനികളും കേന്ദ്രസ്ഥാപനങ്ങളും ഇൻഷുറൻസ് കമ്പനികളും മറ്റും അംഗീകരിക്കുകയുള്ളൂ. ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി,

Read More

പനി ബാധിച്ച്‌ വിദ്യാര്‍ഥി മരിച്ച സംഭവം; മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോകാൻ വൈകിയതായി പരാതി

കൽപ്പറ്റ : പുല്‍പ്പള്ളിയില്‍ പനി ബാധിച്ച്‌ മരിച്ച 17 വയസുകാരിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകാൻ വൈകിയതായി ആരോപണം.പുല്‍പള്ളി കൊട്ടമുരട്ട് ഉന്നതിയിലെ അമ്മിണിയുടെ മകള്‍ മീനയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10മണിയോടെയാണ് കുട്ടിയെ പുല്‍പള്ളിയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് 12 മണിയോടെ കുട്ടി മരിക്കുകയായിരുന്നു.മരണം സ്ഥിരീകരിച്ചതോടെ കുട്ടിയുടെ ബന്ധുക്കള്‍ പുല്‍പള്ളി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. എന്നാല്‍ ഇവരുടെ താമസ സ്ഥലം കേണിച്ചിറ സ്റ്റേഷൻ പരിധിയിലാണെന്ന് പുല്‍പള്ളി പൊലീസ് അറിയിച്ചു. ഇതോടെ ബന്ധുക്കള്‍ ഉച്ചക്ക് കേണിച്ചിറ

Read More

ട്രാഫിക് നിയമങ്ങളും കൊറിയോഗ്രാഫിയുമായി വടുവന്‍ചാല്‍ സ്കൂളിന്റെ പഠനോത്സവം

വടുവന്‍ചാല്‍ : ട്രാഫിക് നിയമങ്ങള്‍ പരിചയപ്പെടുത്തിയും കൊറിയോഗ്രാഫിയിലൂടെ ദേശാടനക്കിളികളുടെ വരവും അവതരിപ്പിച്ച് വടുവന്‍ചാല്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിന്റെ പഠനോത്സവം പുതുമയാര്‍ന്നതായി. ആഴ്ചകള്‍ പരിചയപ്പെടുത്താന്‍ നൃത്താവിഷ്കാരം വായുവിന്റെ സവിശേഷതയുമായി സയന്‍സ് പരീക്ഷണം,മലയാളം, ഇംഗ്ലീഷ്, അറബി, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളുമായിട്ടാണ് കുട്ടികള്‍ വേദിയിലെത്തിയത്. സംഖ്യാക്രമം അവതരിപ്പിക്കുന്ന ഗണിത സ്കിറ്റ്, മോക്ക് ഇലക്ഷനുമായി സോഷ്യല്‍ സയന്‍സ് സ്കിറ്റ്, കലാവിദ്യാഭ്യാസവുമായി നൃത്തശില്പം, കവിയരങ്ങ്, നാടന്‍പാട്ട്, ഷേക്സ്പിയറിന്റെ വെനീസിലെ വ്യാപാരി ഇംഗ്ലീഷ് സ്കിറ്റ് എന്നിവയും അവതരിപ്പിച്ചു. പ്രധാനാധ്യാപിക എം. മീനാകുമാരി ഉദ്ഘാടനം

Read More

ഉരുള്‍ദുരന്തം:യു.ഡി.എഫ് കലക്‌ട്രേറ്റ് വളഞ്ഞ് പ്രതിഷേധിച്ചുദുരന്തബാധിതരോട് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കാണിക്കുന്നത് നിഷേധാത്മക നിലപാട്:ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

കല്‍പ്പറ്റ : ഉരുള്‍ദുരന്തബാധിതരോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനക്കും വഞ്ചനക്കുമെതിരെ യു ഡി എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി അഡ്വ. ടി സിദ്ധിഖ് എം എല്‍ എയുടെ നേതൃത്വത്തില്‍ വയനാട് കലക്‌ട്രേറ്റ് വളഞ്ഞ് പ്രതിഷേധിച്ചു. മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്തു.ഉരുള്‍ദുരന്തബാധിതരോട് ഇരുസര്‍ക്കാരുകളും നിഷേധാത്മകമായ, കണ്ണില്‍ചോരയില്ലാത്ത നടപടികളാണെന്ന് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുകയാണ്. ജനങ്ങള്‍ നല്‍കിയ പണമുണ്ടായിട്ടും, ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍

Read More

ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ കാട്ടാന ഇന്ന് വൈകുന്നേരം ചരിഞ്ഞു

കൽപ്പറ്റ : ചെതലത്ത് റെയ്ഞ്ചിൽ മടാപറമ്പ് – കല്ലുവയൽ ഭാഗത്ത് ചികിത്സ അപ്രാപ്യമായ രീതിയിൽ ഗുരുതര പരിക്കുകളോടെ വനപാലകർ കണ്ടെത്തിയ കാട്ടാന ഇന്ന് വൈകുന്നേരം ചരിഞ്ഞു. കഴിഞ്ഞ ഇരുപത്തൊന്നാം തിയ്യതിയാണ് കാലിനും ശരീരത്തിലും മറ്റും ഗുരുതര പരിക്കുകൾ ഏറ്റ നിലയിൽ കാട്ടാനയെ കണ്ടെത്തിയത്. തുടർന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി സർജൻ പരിശോധിക്കുകയും മറ്റു ചികിത്സയ അസാധ്യമാണെന്നു അഭിപ്രായപ്പെടുകയുമുണ്ടായി. തുടർന്ന് വനപാലകർ ആനയെ സദാ നിരീക്ഷിച്ചു വരികയായിരുന്നു. സുമാർ 35 വയസിലധികം പ്രായമുള്ള കൊമ്പനാനയുടെ മുൻ ഇടതുകാലിലെ പരിക്ക്

Read More

വനം വകുപ്പ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കൽപ്പറ്റ : സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട് ഡിവിഷൻ കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ,ചെതലത്ത് റേഞ്ചിൽ ഇരുള൦ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മരിയനാട് ഭാഗത്ത് തൂത്തുലേരി ,അങ്ങാടിശ്ശേരി,നായ൪കവലഎന്നി ഉന്നതികളിലെ നിവാസികൾക്ക് മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ മാർഗ്ഗങ്ങൾ, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇരുള൦ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസ൪ കെ. പി.അബ്ദുൾ ഗഫൂർ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. മനുഷ്യ -വന്യജീവി സംഘർഷ ലഘൂകരണ മാർഗ്ഗങ്ങളെ കുറിച്ച് ക്ലാസെടുത്തു. പൂതാടി ഗ്രാമപഞ്ചായത്ത് 8-വാ൪ഡ്

Read More

ശോഭനന് വീടൊരുക്കി ബാംഗ്ലൂർ കേരള സമാജം

മീനങ്ങാടി : രണ്ട് വർഷങ്ങൾക്ക് മുൻപ് പൊളിഞ്ഞു വീഴാറായ വീടിന്റെ തറയിൽ പാമ്പുകൾ താമസമാക്കിയതിനാൽ വീട്ടിൽ നിന്നും ഒഴിഞ്ഞു പോകേണ്ടി വന്ന മീനങ്ങാടി പേരാങ്കോട്ടിൽ ശോഭനനും കുടുംബത്തിനുമാണ് കേരള സമാജത്തിന്റെ നേതൃത്വത്തിൽ വീട് നിർമ്മിച്ചു നൽകിയത്. വീടിന്റെ താക്കോൽ ദാനം ഐ സി ബാലകൃഷ്ണൻ എം എൽ എ നിർവഹിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ അധ്യക്ഷത വഹിച്ചു. ഈസ്റ്റ് സോൺ കൺവീനർ രാജീവൻ, ഫിനാൻസ് കൺവീനർ കെ വിവേക്, വൈറ്റ് ഫീൽഡ് സോൺ കൺവീനർ

Read More

1xbet Iphone App 1xbet Mobile ᐊ تنزيل 1xbet Apk Android و Iphone ᐊ 1xbet Com”

“تطبيق 1xbet 1xbet Cell Phone تنزيل 1xbet Apk لأجهزة Iphone وandroid 1xbet الكويت: Kw 1xbet Com Content Bet – قم بتنزيل التطبيق لنظامي التشغيل Android Os وios “ضع الرهانات على تطبيق الجوال 1xbet Bet للـ Ios — كيفية تنزيل التطبيق Bet — قم بتنزيل التطبيق لـ Android و Ios يقدم 1xbet Mobile مجموعة كبيرة من

Read More

ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം; കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം: കേരള എൻ.ജി.ഒ. അസോസിയേഷൻ

കൽപ്പറ്റ : വയനാട് സിവിൽ സ്റ്റേഷനിലെ പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസിലെ വനിത ക്ലാർക്ക് ആത്മഹത്യക്ക് ശ്രമിച്ചതിന്റെ കാരണക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനം ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി ഉദ്ഘാടനം ചെയ്തു. ഓഫീസിലെ ഇന്റെണൽ കമ്മറ്റിയിൽ വനിതാ ക്ലാർക്ക് നൽകിയ പരാതിയിൽ സമയത്ത് അന്വേഷണം നടത്താതെയും അന്വേഷണം നടത്തി കുറ്റക്കാരെന്നു കണ്ടെത്തിയവരെ സ്ഥലം മാറ്റാൻ ഉത്തരവാകയും ചെയ്തതാണ്. അത് നടപ്പിലാക്കാതെ വച്ചു താമസിപ്പിച്ചതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ഭരണാനുകൂല

Read More

മോണ്ടിസോറി; സംസ്ഥാന സംഗമം സമാപിച്ചു

സുൽത്താൻ ബത്തേരി : ഓൾ കേരള പ്രീ പ്രൈമറി സെന്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രൈമറി മോണ്ടിസോറി അധ്യാപക പരിശീലനം നേടുന്നവരുടെ സംസ്ഥാന മഹാസംഗമം സുൽത്താൻ ബത്തേരിയിൽ സമാപിച്ചു. വയനാട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി സമാപന ചടങ്ങിൽ മുഖ്യപ്രഭാഷണവും സമ്മാനദാനവും നിർവഹിച്ചു.എ.കെ.പി.സി എ സംസ്ഥാന പ്രസിഡണ്ട് രാജൻ തോമസ്, സെക്രട്ടറി ബിജു എബ്രഹാം, ട്രഷറർ അബ്ദുൽ മജീദ്,ബത്തേരി നഗരസഭാ വൈസ് ചെയർപേഴ്സൺ എൽസി പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു. നുഹ് മാൻ

Read More

സഹപ്രവര്‍ത്തകന്‍റെ മാനസിക പീഡനം;വയനാട് കൃഷി ഓഫീസില്‍ ജീവനക്കാരി ആത്മഹത്യയ്ക്കു ശ്രമിച്ചു

കൽപ്പറ്റ : കളക്ടറേറ്റിലെ പ്രിൻസിപ്പല്‍ കൃഷി ഓഫീസില്‍ ജീവനക്കാരി ആത്മഹത്യയ്ക്കു ശ്രമിച്ചു. ക്ലാർക്കായ ജീവനക്കാരിയാണ് ഓഫീസ് ശുചിമുറിയില്‍ കൈ നരമ്പ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്.ഓഫീസിലെ സഹപ്രവർത്തകന്‍റെ മാനസിക പീഡനമാണ് ആത്മഹത്യ ശ്രമത്തിനു കാരണമെന്നാണ് ആരോപണം.ജോയിന്‍റ് കൗണ്‍സില്‍ നേതാവ് പ്രജിത്ത് മാനസികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇന്‍റേണല്‍ കംപ്ലൈന്‍റ് കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി നിലനില്‍ക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റി എന്നാണ് ആരോപണം.യുവതിയുടെ പരാതിയില്‍ ഇന്ന് വനിതാ കമ്മീഷൻ സിറ്റിംഗ് ഉണ്ടായിരുന്നു. ഈ

Read More

പനമരം ബ്ലോക്ക് സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു

നടവയൽ : നെഹ്റു യുവ കേന്ദ്രയുടെയും നടവയൽ ഫുട്ബോൾ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ പനമരം ബ്ലോക്ക് സ്പോർട്സ് മീറ്റ് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. നെഹ്റു യുവ കേന്ദ്ര പ്രതിനിധി കെ. എ. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. നടവയൽ ഫുട്ബോൾ അക്കാദമി പ്രസിഡന്റ് ഗ്രേഷ്യസ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഫുട്ബോൾ താരം ഗിഫ്റ്റി ഗ്രേഷ്യസ് സമാപന പരിപാടി ഉദ്ഘാടനവും വിജയികൾക്ക് സമ്മാനവിതരണവും നടത്തി. നടവയൽ ഫുട്ബോൾ അക്കാദമി സെക്രട്ടറി പി. പി. ജോസഫ്, എൻ. വി.

Read More

വയനാട് കലക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം

കൽപ്പറ്റ : വയനാട് കലക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം.ക്ലർക്കായ ജീവനക്കാരിയാണ് ഓഫീസ് ശുചിമുറിയിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്ഓഫീസിലെ സഹപ്രവർത്തകൻ്റെ മാനസിക പീഡനം എന്ന് ആരോപണംജോയിൻ്റ് കൗൺസിൽ നേതാവ് പ്രജിത്ത് മാനസികമായി പീഡിപ്പിച്ചു എന്നാണ് പരാതിഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇന്റേണൽ കമ്പ്ലൈന്റ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു.ഈ പരാതി നിലനിൽക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റി എന്നാണ് ആരോപണം.യുവതിയുടെ പരാതിയിൽ ഇന്ന് വനിതാ കമ്മീഷൻ സിറ്റിംഗ് ഉണ്ടായിരുന്നു.ഈ സിറ്റിങ്ങിലും ജീവനക്കാരിയെ മോശമായി ചിത്രീകരിച്ചുവെന്ന് സഹപ്രവർത്തക

Read More

തലപ്പുഴ പുതിയിടത്ത് തെരുവ് നായകൾ കോഴികളെ ആക്രമിച്ചു കൊന്നു

തലപ്പുഴ : പത്തിലധികം കോഴികളെയാണ് ആക്രമിച്ചു കൊന്നത്. നിരവധി കോഴികൾക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.പുതിയിടം കൂരിമണ്ണിൽ അമീൻ വീട്ടിൽ വളർത്തുകയായിരുന്ന കോഴികളെയാണ് നായകൾ ആക്രമിച്ചു കൊന്നത്. അമീനും ഭാര്യയും പുല്ലരിയാൻ പോയ സമയത്താണ് സംഭവം. തലപ്പുഴയിലും പരിസരത്തും കടുവ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾക്ക് പുറമെ തെരുവ് നായകളുടെ ശല്യവും രൂക്ഷമാണ്. കഴിഞ്ഞ മാസം തലപ്പുഴ കാപ്പിക്കളത്ത് വെച്ച് തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ റബീഹാ എന്ന പെൺകുട്ടിക്ക് വീണ് പരിക്കേറ്റിരുന്നു.

Read More

വന്യമൃഗ ശല്യത്തിന് എതിരെ പ്രതിഷേധറാലിയും നിൽപ്പ്സമരവും ഇന്ന്

മാനന്തവാടി : വർധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എംസിഎ മാനന്തവാടി മേഖലയുടെ ആഭിമുഖ്യത്തിൽ ശ്രേയസ്,എംസിവഎം, സിഎംഎഫ് എന്നിവയുടെ സഹകരണത്തോടെ 2025 ഫെബ്രുവരി 27ന് വൈകുന്നേരം 5 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിൽ പ്രതിഷേധ റാലിയും നിൽപ്പ് സമരവും സംഘടിപ്പിക്കും.പൊതു വിഷയം എന്ന ഗൗരവം ഉൾക്കൊണ്ടുകൊണ്ട് എല്ലാ ഇടവകകളിൽ നിന്നും അംഗങ്ങൾ ഇന്ന് 27 ന് വ്യാഴം വൈകുന്നേരം 4:30 ന് മാനന്തവാടി സെൻറ് തോമസ് മലങ്കര കത്തോലിക്ക ദേവാലയ അംഗണത്തിൽ ഒത്തുചേരും എന്ന്

Read More

കാട്ടാന ശല്യം രൂക്ഷം:വള്ളുവാടി ഓടപ്പള്ളം പ്രദേശങ്ങള്‍ ഭീതിയില്‍

ബത്തേരി : കാട്ടാനശല്യം രൂക്ഷമായതോടെ പുറത്തിറങ്ങാനാവാതെ നൂല്‍പ്പുഴ വള്ളുവാടി ഓടപ്പള്ളം പ്രദേശവാസികള്‍.കഴിഞ്ഞ ദിവസങ്ങളില്‍ കാടിറങ്ങിയെത്തിയ കാട്ടാന വ്യാപക നാശനഷ്ടമാണ് പ്രദേശത്ത് വരുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇറങ്ങിയ കാട്ടാന പ്രദേശവാസികളായ ഹരിദാസ്, പടിക്കാട്ടില്‍ ചാക്കോ എന്നിവരുടെ കൃഷികള്‍ നശിപ്പിച്ചു. തെങ്ങ്, കാപ്പി, വാഴ തുടങ്ങിയ വിളകളാണ് കാട്ടാന നശിപ്പിച്ചത്. വനം ഉണങ്ങിയതോടെ അതിർത്തിയിലെ കിടങ്ങും ഫെൻസിംഗും മറികടന്നാണ് കാട്ടാനകള്‍ സന്ധ്യയാകുന്നതിനു മുന്പുതന്നെ പച്ചപ്പ് നിറഞ്ഞ കൃഷിയിടത്തിലെത്തുന്നത്. വനാതിർത്തികളില്‍ കൃത്യമായ പ്രതിരോധ സംവിധാനങ്ങള്‍ ഇല്ലാത്തതും വനവകുപ്പിന്‍റെ ഉദാസീനതയുമാണ് പ്രദേശത്തെ കാട്ടാന

Read More

പഴശ്ശിരാജ എൽ.പി.സ്കൂൾ വാർഷികം നടത്തി

മാനന്തവാടി : പാണ്ടിക്കടവ് പഴശ്ശിരാജ മെമ്മോറിയൽ എൽപി സ്കൂൾ വജ്ര ജൂബിലി ആഘോഷവും പൂർവ വിദ്യാർത്ഥി സംഗമവും നടത്തി. മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ എം. മുരളീധരനെ ചടങ്ങിൽ ആദരിച്ചു. കുഴൽ കിണർ ഉദ്ഘാടനം എടവക പഞ്ചായത്ത് പ്രസിഡൻ്റ് അഹമ്മദ് കുട്ടി ബ്രാൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ, എടവക പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗിരിജ

Read More

കുംഭം വാവുബലി; തിരുനെല്ലിയിൽ ആയിരങ്ങളെത്തി

തിരുനെല്ലി : തുലാം കുംഭം വാവുബലി ദിനത്തിൽ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരങ്ങൾ ബലിതർപ്പണത്തിനെത്തി. വ്യാഴാഴ്ചപുലർച്ചെ അഞ്ചുമണിക്ക് തുടങ്ങി ബലിതർപ്പണത്തിന് കെ.എൽ. ശങ്കരനാരായണ ശർമ, പി. ഉണ്ണികൃഷ്ണൻ നമ്പൂതിരി, കെ.എൽ. രാധാകൃഷ്ണശർമ, കെ.എൽ. രാമചന്ദ്രശർമ എന്നിവർ നേതൃത്വം നൽകി.ക്ഷേത്രത്തിൽ നടത്തിയ വിശേഷാൽപൂജകൾക്ക് മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. കീഴ്‌ശാന്തിമാരായ ഗണേഷ് ഭട്ടതിതി, എ. രാമചന്ദ്രൻ നമ്പൂതിരി എന്നിവർ സഹകാർമികരായി. വിവിധ പ്രവർത്തനങ്ങൾക്ക് ദേവസ്വം എക്സി. ഓഫീസർ കെ. വി നാരായണൻ നമ്പൂതിരി, മാനേജർ പി.കെ.

Read More

Mostbet Register Регистрация И Вход в Систему В Mostbet Online

Mostbet Приложение Установить Приложение Mostbet Мостбет дли Ios И Android” Content Приветственные Бонусы Онлайн Казино Most Bet 2024 и Депозит Регистрация Безопасен ли Mostbet? Скачать Мостбет Мобильное Приложение какие Игры Доступны же Mostbet Казино? то Процесс Регистрации же Mostbet Казино? Вход В свой Аккаунт На Mostbet Пользовательский Интерфейс в Приложении Mostbet как Я Могу вывести

Read More

ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ രജത ജൂബിലി സമ്മേളനം

കൽപ്പറ്റ : ഓൾ കേരള ടൈലേഴ്സ് അസോസിയേഷന്റെ കൽപ്പറ്റ ഏരിയയുടെ രജത ജൂബിലി സമ്മേളനം കൽപ്പറ്റ എംജിഒ ഹാളിൽ ഏരിയ പ്രസിഡൻറ് എം എൻ ശിവകുമാർ പതാക ഉയർത്തി. സമ്മേളനം ഉദ്ഘാടന കർമ്മം ജില്ലാ ജനറൽ സെക്രട്ടറി കെ കെ ബേബി നിർവഹിച്ചു. തുടർന്ന് വാർഷിക റിപ്പോർട്ട് ഏരിയ സെക്രട്ടറി പി. ബി. സുരേഷ് ബാബു അവതരിപ്പിച്ചു. സംഘടനാ റിപ്പോർട്ട് ജില്ലാ പ്രസിഡണ്ട് എൻ. പത്മനാഭൻ നിർവഹിച്ചു.ജില്ലാ ജോയിൻ സെക്രട്ടറി ഓമന പനമരം ആശംസകൾ അറിയിക്കുകയും ഏരിയ

Read More

Психологические аспекты казино демо игр

Психологические аспекты казино демо игр Казино демо игры предоставляют увлекательный способ исследования различных игровых платформ без финансового риска. Однако они также включают несколько психологических аспектов, которые могут влиять на игроков положительно или отрицательно. В этой статье мы рассмотрим основные психологические аспекты, связанные с казино демо играми, и дадим советы, как извлечь из них максимальную пользу

Read More

പനമരം, കൽപ്പറ്റ ജാഥകൾക്ക്‌ തുടക്കം

കൽപ്പറ്റ : കേരളം ഇന്ത്യയിലല്ലേ എന്ന ചോദ്യവുമായി, കേന്ദ്ര അവഗണനക്കെതിരെ നാടിനെ സമരസജ്ജമാക്കി മുന്നേറുന്ന സിപിഐ എം ഏരിയാ കാൽനട ജാഥകൾക്ക്‌ ജില്ലയിലാകെ ഉജ്വല വരവേൽപ്പുകൾ. ബുധനാഴ്‌ച കൽപ്പറ്റ, പനമരം ജാഥകളുടെ പര്യടനത്തിന്‌ തുടക്കമായി. രണ്ടുദിവസത്തെ പര്യടനം പൂർത്തിയാക്കി കോട്ടത്തറ ജാഥ ഉജ്വലമായി സമാപിച്ചു. ചൊവ്വാഴ്‌ച ആരംഭിച്ച മാനന്തവാടി ഏരിയാ ജാഥ പര്യടനം തുടരുകയാണ്‌. ബത്തേരി, മീനങ്ങാടി, വൈത്തിരി ഏരിയാ ജാഥകൾ വ്യാഴാഴ്‌ച തുടങ്ങും. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രനയം തിരുത്തണമെന്നും മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സമർപ്പിച്ച

Read More

ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

മുട്ടിൽ : ഡബ്ലി യു എം ഒ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2023-2024 വർഷത്തിൽ ബിരുദ ബിരുദാനന്തര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു.ചാമരാജ് നഗർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫസർ എം ആർ ഗംഗാഥർ മുഖ്യ അതിഥി ആയിരുന്നു .ഡബ്ലിയു എം ഒ കോളേജ് മാനേജർ കെ കെ അഹമ്മദ്‌ ഹാജി അധ്യക്ഷത വഹിച്ചു . കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സിന്ഡിക്കേറ്റ് അംഗം ടി ജെ മാർട്ടിൻ, കോയമ്പത്തൂർ ഭാരതീയാർ യൂണിവേഴ്സിറ്റി സിന്ഡിക്കേറ്റ്

Read More

മുണ്ടക്കൈ ദുരിതബാധിതരോടുള്ള അവഗണന: രാപ്പകൽ സമരം 27,28ന് കളക്ടറേറ്റ് വളയും:യു.ഡി.എഫ്

കൽപ്പറ്റ : മുണ്ടക്കൈ ദുരന്തബാധിതരോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനക്കെതിരെയും പുനരധിവാസം സമയബന്ധിതമായി നടപ്പിലാക്കാൻ സാധിക്കാത്ത സർക്കാരിന്റെ കെടുകാര്യസ്ഥതയിലും അനാസ്ഥയിലും പ്രതിഷേധിച്ചുകൊണ്ടും യുഡിഎഫ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 27ന് വയനാട് കളക്ടറേറ്റിനു മുൻപിൽ രാപ്പകൽ സമരം സംഘടിപ്പിക്കുന്നു. രാപ്പകൽ സമരം രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.രാപ്പകൽ സമര ശേഷം 28ന് രാവിലെ മുണ്ടക്കൈ ദുരിതബാധിതരുടെയും യുഡിഎഫ് പ്രവർത്തകരുടെയും നേതൃത്വത്തിൽ നടക്കുന്ന കളക്ടറേറ്റ് വളയൽ സമരം ഇ ടി മുഹമ്മദ് ബഷീർ

Read More

പഞ്ചായത്ത്‌ രാജ് റഫറൻസ് കോർണർ ആരംഭിച്ചു

വെള്ളമുണ്ട :പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും തല്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവ ധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ആരംഭിച്ച പഞ്ചായത്ത്‌ രാജ് റഫറൻസ് കോർണറിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.ലൈബ്രറി പ്രസിഡന്റ്‌ എം. സുധാകരൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.മണികണ്ഠൻ, എം. മുരളിധരൻ, മോഹന കൃഷ്ണൻ, എം. നാരായണൻ,ത്രേസ്യ എം. ജെ, ശാന്തകുമാരി തുടങ്ങിയവർ സംബന്ധിച്ചു.

Read More

‘101 ലൈബ്രറികൾക്ക് 501 തത്ത്വങ്ങൾ’പുസ്തകങ്ങൾ കൈമാറി

ബത്തേരി : സുൽത്താൻ ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത നൂറ്റൊന്ന് വായനശാലകൾക്കും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച ‘പ്രസംഗകല 501 തത്ത്വങ്ങൾ’എന്ന പുസ്തകം സൗജന്യമായി നൽകി.ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ താലൂക്ക് സെക്രട്ടറി പി. കെ സത്താർ പുസ്തങ്ങൾ ഏറ്റുവാങ്ങി.ടി. എൻ നളരാജൻ, പി.വാസു, നിമിത സുരേഷ്, സജിത കെ, പി. എസ് ബിന്ദു തുടങ്ങിയവർ സംബന്ധിച്ചു.

Read More