വൈത്തിരി : ചടങ്ങിൽ വൈസ് പ്രസിഡണ്ട് ഉഷ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്പ്രസിഡണ്ട് എം വി വിജേഷ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കൃഷിഓഫീസർ അഖിൽ പി സ്വാഗതം പറഞ്ഞു.കൃഷി അസിസ്റ്റൻറ് ഡയറക്ടർ മാർക്കറ്റിംങ്ങ് ചിത്ര ആർ പദ്ധതി വിശദീകരണം നടത്തി.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൽസി ജോർജ്, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ തോമസ് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിനിഷ് ഒ ,പഞ്ചായത്ത് സെക്രട്ടറി സജീഷ് കെ.എസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പ്രസ്തുത
Category: Thrissur
അതിരപ്പള്ളിയില്‍ കാട്ടാന കാര്‍ കുത്തിപ്പൊളിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
തൃശൂർ : ആതിരപ്പള്ളി കണ്ണൻകുഴിയില്‍ കാട്ടാന വാഹനം ആക്രമിച്ചു. ഷൂട്ടിങ് ലെക്കേഷനിലേക്ക് പോയ ഷവർല ടവേര കാറാണ് മുറിവാലൻ കൊമ്പൻ എന്ന് നാട്ടുകാർ വിളിക്കുന്ന കാട്ടാന ആക്രമിച്ചത്.ഇന്ന് രാവിലെ 6.15നാണ് സംഭവം. കാറിന്റെ സൈഡ് ഡോർ കുത്തിപ്പൊളിച്ച ആന വാഹനം ഉയർത്തി. ഡ്രൈവറുൾപ്പെടെ അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവർ ഇറങ്ങി ഓടിയതിനാല്‍ കാര്യമായി പരിക്കേറ്റില്ല. ഇതിനിടയിൽ രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. അതിരപ്പള്ളിയിലെ ചിത്രീകരണം കഴിഞ്ഞ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷൻ പൊളിക്കാൻ പോവുകയായിരുന്ന മരപ്പണിക്കാരാണ് കാറിൽ ഉണ്ടായിരുന്നത്.
ഓട്ടിസത്തിൻ്റെ പരിമിതികളെ വെല്ലുവിളിച്ച് പൂജ രമേശ്ഇ
ഇരിങ്ങാലക്കുട : ഓട്ടിസത്തിൻ്റെ പരിമിതികൾ കടന്ന് നിപ്മറിലെ പൂജാ രമേശിന്റെ സംഗീതക്കച്ചേരി. സംഗീത സപര്യയ്ക്ക് പരിധികളില്ലെന്നു തെളിയിക്കുകയായിരുന്നു പൂജ രമേശ്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലെ തഞ്ചാവൂർ കേന്ദ്രമായ സൗത്ത് സോൺ കൾച്ചറൽ സെന്ററും നിപ്മറും സംയുക്തമായാണ് പൂജാരമേശിന്റെ സംഗീതക്കച്ചേരി സംഘടിപ്പിച്ചത്. പരിപാടി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സൌത്ത് സോൺ കൾച്ചറൽ സെന്ററിലെ പ്രോഗ്രാം എക്സിക്യൂട്ടീവ് ആർ. ഉമ്മശങ്കർ മുഖ്യ പ്രഭാഷണം നടത്തി. നിപ്മർ അങ്കണത്തിൽ
പരക്കാട് റൈസ് പാർക്ക് പൂട്ടിച്ചത് സ്വകാര്യ മില്ലുകളിൽ നിന്ന് അച്ചാരം പറ്റി : അഡ്വ കെ കെ അനീഷ്‌കുമാർ
ചേലക്കര : സ്വകാര്യ മില്ലുകളിൽ നിന്ന് സഹായം പറ്റി അവരെ സഹായിക്കാൻ വേണ്ടിയാണ് കോടികൾ മുടക്കിയ ചേലക്കര പഞ്ചായത്തിലെ പരക്കാടുള്ള റൈസ് പാർക്കിനെ സിപിഎംനോക്കുകുത്തിയാക്കി വെച്ചിരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ. എൽഡിഎഫ് സർക്കാരിൻ്റെ വികസന വിരുദ്ധതയുടെ പ്രതീകമാണ് റൈസ് പാർക്ക്. പണത്തിന് വേണ്ടി ചേലക്കരയിലെ കർഷകരെ വഞ്ചിച്ച സിപിഎം നേതൃത്വത്തിന് കർഷകർ ഈ തെരെഞ്ഞെടുപ്പിൽ തിരിച്ചടി നൽകും. 100 ഏക്കർ സ്ഥലത്തായി തുരുമ്പ് പിടിച്ചു കിടക്കുന്ന റൈസ് പാർക്കിലെ തുരുമ്പെടുത്ത ഉപകരണങ്ങൾ ആക്രിക്കടയിൽ
വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍-2024 വെബ്‌സൈറ്റ് ലോഞ്ചിങ് സാറാ ജോസഫ് നിര്‍വഹിച്ചു
തൃശ്ശൂര്‍ : ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന്റെ വെബ്‌സൈറ്റ് ലോഞ്ചിങ് പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാറാ ജോസഫ് നിര്‍വഹിച്ചു. ‘കേരളത്തിലെ മാത്രമല്ല ലോകത്തിന്റെ ഹൃദയം മുഴുവന്‍ വയനാടിനുവേണ്ടി മിടിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിപ്പോള്‍. അതിനാല്‍ ഈ വര്‍ഷത്തെ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ തീര്‍ച്ചയായും ആഘോഷമായിട്ടില്ല, സമാശ്വാസമായിട്ടാണ് സംഭവിക്കുക,’ സാറാ ജോസഫ് പറഞ്ഞു. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും വയനാട് സാഹിത്യോത്സവത്തിന്റെ ഫെസ്റ്റിവല്‍ ഡയറക്ടറുമായ ഡോ. വിനോദ് കെ. ജോസ്, എഴുത്തുകാരനും ക്യുറേറ്ററുമായ വി.എച്ച്. നിഷാദ്,
പരിശുദ്ധ മദ്ബഹാ ശുശ്രൂഷകരുടെയും ഗായകസംഘങ്ങളുടെയും സംയുക്ത സംഗമം ‘ഒരുമ 2k24’ നടത്തി
താളൂര്‍ : മലബാര്‍ ഭദ്രാസത്തിന്‍റെയും കെനോറോയുടെയും ആഭിമുഖ്യത്തില്‍ താളൂര്‍ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വെച്ച് ഒരുമ 2K24 എന്ന പേരിൽ പരിശുദ്ധ മദ്ബഹാ ശുശ്രൂഷകരുടെയും ഗായക സംഘങ്ങളുടെയും സംയുക്ത സംഗമം നടത്തി. മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു. മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു.അഭിവന്ദ്യ മാത്യൂസ് മോര്‍ അഫ്രേം തിരുമേനിയും കെനോറോ ഡയറക്ടർ ബെന്നി ചെറിയാനും ശുശ്രൂഷര്‍ക്കും ഗായകസംഘങ്ങള്‍ക്കും ക്ളാസൂം കീബോർഡിസ്റ്റുകള്‍ക്ക് പരിശീലനവും നല്‍കി. മലബാർ
പ്രതിഭകളെ തേടി ആൻതെ സ്കോളർഷിപ്പ് : പരീക്ഷ ഒക്ടോബറിൽ
തൃശൂർ: പരീക്ഷാ പരിശീലന സ്ഥാപനമായ ആകാശ് നടത്തുന്ന ആന്‍തെ ദേശീയ സ്‌കോളര്‍ഷിപ്പ് പരീക്ഷ ഒക്‌ടോബര്‍ 19 മുതല്‍ 27 വരെ നടക്കും. 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്ന പരീക്ഷ എട്ട്, ഒന്‍പത് ക്ലാസുകളിലെ ഉയര്‍ന്ന മാര്‍ക്കുള്ള 100 വിദ്യാര്‍ഥികള്‍ക്കും 11, 12 ക്ലാസുകളിലെ 50 പേര്‍ക്കും കാഷ് അവാര്‍ഡുകള്‍ നല്‍കും. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് യു.എസ്.എയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ മുഴുവന്‍ ചിലവും വഹിക്കുന്ന അഞ്ചുദിന യാത്ര സൗകര്യപ്പെടുത്തും. പരീക്ഷ ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമുണ്ട്. നീറ്റ്, ജെ.ഇ.ഇ മെയിന്‍,
രാജ്യത്തുതന്നെ ആദ്യമായി മയക്കുമരുന്ന് നിർമ്മാണകേന്ദ്രം കണ്ടെത്തിയും ഉടമസ്ഥനെ അറസ്റ്റ് ചെയ്തും കേരള പോലീസിന് ചരിത്രനേട്ടം.
തൃശൂർ : എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദിലെ സിന്തറ്റിക് മയക്കുമരുന്ന് നിർമ്മാണകേന്ദ്രം കേരള പോലീസ് കണ്ടെത്തിയത്.2024 ജൂലൈ രണ്ടിന് തൃശ്ശൂർ സിറ്റിയിലെ ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് എംഡിഎംഎ കൈവശമുണ്ടായിരുന്നയാളെ പോലീസ് പിടികൂടി. ചോദ്യം ചെയ്തതിൽ കൈവശം ഉണ്ടായിരുന്നതിനു പുറമേ രണ്ടര കിലോ മയക്കുമരുന്ന് താമസസ്ഥലത്തുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് അത് കണ്ടെടുത്തു. തുടരന്വേഷണത്തിൽ ഇയാൾക്ക് മയക്കുമരുന്ന് നൽകിയ മൂന്നുപേരെ അന്വേഷണസംഘവും തൃശൂർ ലഹരി വിരുദ്ധസേനയും ചേർന്ന് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.മയക്കുമരുന്ന് ഹൈദരാബാദിൽ
കാരുണ്യ സ്പർശം സീറോ പ്രോഫിറ്റ് ആന്റി ക്യാൻസർ ഡ്രഗ്സ് സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
കൊച്ചി : കാന്‍സര്‍ ചികിത്സ രംഗത്തെ കേരള സര്‍ക്കാര്‍ മാതൃക. കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍. 14 ജില്ലകളിലും 14 കൗണ്ടറുകള്‍. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ( വ്യാഴാഴ്ച ) മുഖ്യമന്ത്രി നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് പുതിയൊരു പദ്ധതിയ്ക്ക് തുടക്കമിടുകയാണ്. വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുത്ത കാരുണ്യ ഫാര്‍മസികളിലൂടെ ‘സീറോ പ്രോഫിറ്റായി’ കമ്പനി വിലയ്ക്ക് ലഭ്യമാക്കുന്നു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കാരുണ്യ ഫാര്‍മസികളിലെ
അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത.
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ പുറപ്പെടുവിച്ച സമയവും തീയതിയും 10.00 AM 29/08/2024 അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.