പനമരം : അഞ്ചു കുന്ന് ഡോക്ടർ പടിയിൽ നാല് മണിയോടെ ഉണ്ടായ വാഹന അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ച റിപ്പൺ സ്വദേശി നൂറുദ്ധീൻ അരീക്കാടൻ മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യ ഫസീലയെ ഗുരുതരാവസ്ഥയിൽ മാനന്തവാടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി . പനമരത്ത് നിന്നും കക്കട്ടിലേക്ക് പോകുന്ന ബോലോരെയും അഞ്ചു കുന്നിൽ നിന്നും കല്പറ്റക്ക് പോകുന്ന സ്കൂട്ടറും ആണ് അപകടത്തിൽ പെട്ടത്. മൃത ദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ➖➖➖➖➖➖➖➖➖
Category: Districts
അഞ്ചുകുന്നിൽ ബൊലേറോയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഗൃഹനാഥൻ മരിച്ചു
അഞ്ചുകുന്ന് : ബൊലേറോയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. കൂടെയുണ്ടായിരുന്ന ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. റിപ്പൺ സ്വദേശി അരീക്കാടൻ നൂറുദ്ധീൻ ആണ് മരിച്ചത്. ഇന്ന് (തിങ്കളാഴ്ച) നടന്ന അപകടത്തെ തുടർന്ന് ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നൂറുദ്ധീന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലുള്ള ഇദ്ദേഹത്തിന്റെ ഭാര്യയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ ആക്സിഡന്റ് റെസ്ക്യൂ 24×7 പ്രവർത്തകരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ്
കാണതായ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി
പുൽപ്പള്ളി : പുൽപ്പള്ളി മീനംകൊല്ലി കനിഷ്ക നിവാസിൽ കുമാരന്റെ മകൾ കനിഷ്ക (16) യെയാണ് ടൗണിനോട് ചേർന്ന കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പടിഞ്ഞാറത്തറയിൽ പത്താം ക്ലാസിൽ പഠിക്കുകയായിരുന്നു. കനിഷ്ക്കയെ ഞായറാഴ്ച്ച രാത്രി 8 മുതൽ വീട്ടിൽ നിന്ന് കാണാതായതായി ബന്ധുക്കൾ പുൽപ്പള്ളി പൊ ലീസിലടക്കം പരാതി നൽകിയിരുന്നു. തുടർന്ന് പുലർച്ചെ മുതൽ പോലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിൽ ഇന്ന് ഉച്ചയോ ടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയാണ്. അമ്മ:വിമല സഹോദരങ്ങൾ:
വാഹനാപകടത്തിൽ യുവാവ് മരിച്ചു
ബത്തേരി : കേരള തമിഴ്നാട് അതിർത്തിയായ ബത്തേരി പാട്ടവയൽ റോഡിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. പന്തല്ലൂർ നെല്ലാക്കോട്ട പാക്കണ സ്വദേശി മുഹമ്മദ് ഹാഷിം ഇസ്മായീൽ (32) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.15 ന് സുൽത്താൻബത്തേരി പാട്ടവയൽ റോഡിൽ മുണ്ടക്കൊല്ലിയിലാണ് അപകടം ഉണ്ടായത്.
തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പാസായ ഡോ:ഫാത്തിമ ഷഹാനയെ ആദരിച്ചു
തരുവണ : തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പാസായ ഡോ:ഫാത്തിമ ഷഹാന യെ കണ്ടത്തുവയൽ എസ് എസ് എഫ്,എസ്.വൈ.എസ്,കേരള മുസ്ലിം ജമാഅത് കമ്മിറ്റി സംയുക്തമായി ആദരിച്ചു.എസ്.വൈ.എസ് സെക്രട്ടറി മുഹമ്മദലി അഹ്സനി അദധ്യ് ക്ഷo വഹിച്ചു.മുസ്ലിം ജമാഅത് സെക്രട്ടറി ജലീൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എസ്.എസ്.എഫ് സെക്രട്ടറി അബ്ദുൽ മുത്തലിബ് സ്വാഗതവും ആരിഫ് ടി.നന്ദിയും പറഞ്ഞു. ഇബ്രാഹീം.ടി,സുലൈമാൻ കെ.സി,അലി തുർക്കി,മമ്മൂട്ടി കെ,കെ,റിയാസ്,അസ്ലം എന്നിവർ പങ്കെടുത്തു.
മുഖംമൂടി ധരിച്ച് യുവതിയുടെ കഴുത്തിലെ സ്വർണ്ണമാല തട്ടിപ്പറിച്ച യുവാവ് പോലീസ് പിടിയിൽ
ബത്തേരി: മുഖംമൂടി ധരിച്ച് രാത്രി യുവതിയുടെ കഴുത്തിലെ സ്വർണ്ണമാല തട്ടിപ്പറിച്ച യുവാവിനെ ബത്തേരി പോലീസ് പിടികൂടി.കുപ്പാടി, വെള്ളായിക്കുഴി ഉന്നതി,ബിനുവിനെയാണ് അറസ്റ്റ് ചെയ്തത്.സാക്ഷി മൊഴികളും സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.29.08.2025 തീയതി രാത്രിയോടെ കുപ്പാടിയിലെ ഗേൾസ് ഹോസ്റ്റലിലേക്ക് സുഹൃത്തുക്കൾക്കൊപ്പം പോകുമ്പോഴാണ് മടക്കിമല സ്വദേശിനിയുടെ അര പവൻ സ്വർണമാല തട്ടിപറിച്ചത്.മുഖംമൂടി ധരിച്ചെത്തി മാല തട്ടിപ്പറിക്കുകയും തടയാൻ ശ്രമിച്ചപ്പോൾ പരാതിക്കാരിയെ റോഡിലേക്ക് തള്ളിയിടുകയും ചെയ്തു.
തോട്ടയും മദ്യവും പിടികൂടിയ സംഭവം:അറസ്റ്റിലായ തങ്കച്ചൻ നിരപരാധിയെന്ന് പോലീസ് യഥാർത്ഥ പ്രതികളിലൊരാൾ അറസ്റ്റിൽ
പുൽപ്പള്ളി : മദ്യവും,സ്ഫോടക വസ്തുക്കളും പിടികൂടിയതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത് റിമാണ്ടിൽ കഴിയുന്ന പുൽപ്പള്ളി മരക്കടവ് കാനാട്ടുമലയിൽ തങ്കച്ചൻ നിരപരാധിയെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു.മുള്ളൻകൊല്ലിയിലെ കോൺഗ്രസ് പാർട്ടിക്കുള്ളിലെ ഭിന്നതയും, വ്യക്തിവിരോധവും മൂലം അഗസ്റ്റിനെ കുടുക്കാനായി നടത്തിയ ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് തങ്കച്ചൻ്റെ കാറിനടിയിൽ വെക്കാൻ കർണാടക ഭാഗത്ത് പോയി മദ്യം വാങ്ങിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. മരക്കടവ് പുത്തൻവീട് പി എസ് പ്രസാദ് (41) ആണ് അറസ്റ്റിലായത്.ഇയ്യാൾ ഗൂഗിൾ
അധ്യാപക നിയമനം
കാവുമന്ദം : തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സുവോളജി (സീനിയർ)ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 11.09.2025 വ്യാഴാഴ്ച കാലത്ത് 10 30 ന് സ്കൂൾ ഓഫീസിൽ വച്ച് നടത്തുന്നു താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്.
ബീഹാറിനെ ബീഡിയോട് ഉപമിച്ചത് തെറ്റ്
കൽപ്പറ്റ : ബീഹാറിനെ ബീഡിയോട് ഉപമിച്ച കേരളത്തിലെ കോൺഗ്രസിന്റെ നിലപാട് അംഗീകരിക്കാൻ കഴിയില്ല ഒരു സംസ്ഥാനത്തെയോ ജനങ്ങളെയോ അപമാനിക്കാൻ പാടില്ല ബിജെപി യെ അധികാരത്തിൽ നിന്ന് ഒഴിവാക്കാൻ ആർ.ജെ.ഡി യുടെ നേതൃത്വത്തിൽ ഒരു മുന്നേറ്റം നടക്കുമ്പോൾ കേരളത്തിലെ കോൺഗ്രസ് അതിനെ പിന്നോട്ട് അടിക്കുന്ന സമീപനം എടുക്കുന്നു ഇതിൽ പരസ്യമായി നേതൃത്വം മാപ്പ് പറയണം എന്ന് ആർ ജെ ഡി സംസ്ഥാന കമ്മിറ്റി അംഗം പി.കെ അനിൽ കുമാർ ആവശ്യപ്പെട്ടു.
അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി,മരിച്ചത് ബത്തേരി സ്വദേശി
ബത്തേരി : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 45 കാരന് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് എന്നയാളാണ് മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗം ബാധിച്ച് 11 പേരാണ് ചികിത്സയിലുള്ളത്.ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവ ഗുരുതരമാണ് എന്ന റിപ്പോര്‍ട്ടുകൾ കഴിഞ്ഞ ദിവസം വന്നിരുന്നു.മലപ്പുറം സ്വദേശിയായ പത്ത് വയസുകാരന് വ്യാഴാഴ്ച അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു.കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാൽ ആരോഗ്യനിലയിൽ
കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്കന് പരിക്ക്
കാട്ടിക്കുളം : കാട്ടിക്കുളത്തിന് സമീപം കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്കന് പരിക്കേറ്റു.മണ്ണുണ്ടി ഉന്നതിയിലെ ചിന്നന് (51) നാണ് പരിക്കേറ്റത്.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തെത്തിയ കാട്ടാനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ ചിന്നനെ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.
തൊടുവയൽ തറവാട് നടീൽ ഉത്സവം നടത്തി
വെള്ളമുണ്ട : ജില്ലയിലെ പ്രശസ്ത കുറിച്യ തറവാടായ വെള്ളമുണ്ട ചെറുകര തൊടുവയൽ തറവാട് അംഗങ്ങളുടെ ആഭിമുഖ്യത്തിൽ നാട്ടി നടീൽ ഉത്സവം സംഘടിപ്പിച്ചു.തറവാട് കാരണവന്മാരായ വെള്ളൻ,ചന്തു,കേളു,രാമൻ,അണ്ണൻ,ശശി തുടങ്ങിയവരടക്കമുള്ള കുടുംബ അംഗങ്ങൾ നേതൃത്വം നൽകി.വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി വിശിഷ്ട അതിഥിയായിരുന്നു.മണ്ണിന്റെ മണമുള്ള പോയ കാലത്തിന്റെ നാട്ടു നന്മകളെ തിരിച്ചുപിടിക്കുവാൻ തൊടുവയൽ തറവാട് കാണിക്കുന്ന സന്മനസ്സ് പ്രശംസനീയമാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.
റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് വയോധികൻ മരിച്ചു
മാനന്തവാടി : റോഡ് മുറിച്ച് കടക്കുന്നതിനിടെ വയോധികൻ കാർ തട്ടി മരിച്ചു.നെല്ലിയമ്പം സ്വദേശി ചോലയിൽ ബാപ്പു (78) ആണ് മരിച്ചത്.ഇന്ന് രാവിലെ പനമരം നെല്ലിയമ്പം പ്രദേശത്താണ് സംഭവം.റോഡിൻ്റെ ഒരു വശത്ത് നിന്നും മറുവശത്തെ കടക്കുന്നതിനിടെയാണ് നെല്ലിയമ്പം സ്വദേശി ചോലയിൽ ബാപ്പുവിനെ കാർ തട്ടിയത്.മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ
കമ്പളക്കാട് : മാരക മയക്കു മരുന്നായ 1.25 ഗ്രാം എംഡിഎംഎ യും,0.870 ഗ്രാം കഞ്ചാവും കൈവശം വച്ച യുവാവിനെ പോലീസ് പിടികൂടി.കമ്പളക്കാട് മടക്കിമല സ്വദേശി ചെറുവനശ്ശേരി അജ്നാസ് (32) നെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള ഹുക്കയും മറ്റും പിടിച്ചെടുത്തു.കമ്പളക്കാട് പോലീസ് സ്റ്റേഷൻ എസ്ഐമാരായ വി.രാജു,രാംലാൽ, പോലീസ് ഉദ്യോഗസ്ഥരായ ശിഹാബ് എം.എ,കൃഷ്ണദാസ് എ.കെ,നിഷാദ്.പി,അജികുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.ഇയാൾ മുമ്പും എക്സൈസിലും,പോലീസിലും സമാന കേസുകളിൽ പ്രതിയാണ്.
നന്മയുടെ നൂലിഴ കോർത്ത് ജെയിൻ യൂണിവേഴ്സിറ്റി;ചിൽഡ്രൻസ് ഹോം അന്തേവാസികൾക്ക് ഓണക്കോടി സമ്മാനിച്ചു
കൊച്ചി : തിരുവോണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങുമ്പോള്‍,കാക്കനാട്ടെ ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികള്‍ക്ക് സ്നേഹത്തില്‍ ചാലിച്ച് നെയ്തെടുത്ത ഓണക്കോടി സമ്മാനിച്ച് ജെയിന് യൂണിവേഴ്സിറ്റിയിലെ ഫാഷന്‍ ഡിസൈന്‍ വിദ്യാര്‍ത്ഥികള്‍.അലമാരകളില്‍ ഉപയോഗിക്കാതെ വെച്ച പഴയ സാരികള്‍ക്ക് പുതിയ രൂപവും മൂല്യവും നല്‍കിയാണ് മനോഹരമായ ഓണക്കോടി തയാറാക്കിയത്.ഇതിലൂടെ ഉപേക്ഷിച്ച വസ്തുക്കള്‍ക്ക് പുതുജീവന്‍ നല്‍കുന്നതിനൊപ്പം, പങ്കുവെക്കലിന്റെയും കരുതലിന്റെയും യഥാര്‍ത്ഥ ഓണസന്ദേശം കൂടിയാണ് ഈ വിദ്യാര്‍ത്ഥികള്‍ നല്‍കുന്നത്. ഡിപ്പാര്‍ട്ട്മെന്റിലെ അധ്യാപകരായ സില്‍വസ്റ്റര്‍, സുമതി ആര്,കൃഷ്ണ കെ.എസ് എന്നിവരുടെ നേതൃത്വത്തില്‍ ഡിസൈന്‍ സ്കൂളിലെ ലാബുകളില്‍ ഓണക്കോടി തയാറാക്കാന്‍ വിദ്യാര്‍ത്ഥികള്‍
വയോജന കമ്മീഷനിലൂടെ കേരളം രാജ്യത്തിന് മാതൃക:മന്ത്രി ഡോ ആർ ബിന്ദു രാജ്യത്തെ ആദ്യ സംസ്ഥാന വയോജന കമ്മീഷൻ സ്ഥാനമേറ്റു
തിരുവനന്തപുരം : രാജ്യത്ത് ആദ്യമായി രൂപീകരിക്കപ്പെട്ട വയോജന കമ്മീഷനിലൂടെ കേരളം രാജ്യത്തിന് മാതൃകയാണെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.കമ്മീഷൻ പ്രവർത്തനം ആരംഭിക്കുന്നതിലൂടെ വയോജനങ്ങളെ സംരക്ഷിക്കുക എന്ന സർക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തം ഉറപ്പാകുകയാണ്.സംസ്ഥാന വയോജന കമ്മീഷൻ സ്ഥാനമേൽക്കൽ ചടങ്ങ് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമൂഹത്തിൽ വയോജനങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ അവരുടെ ആവശ്യങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കണം.2030 ആവുമ്പോഴേക്കും കേരളത്തിലെ മൊത്തം ജനസംഖ്യയുടെ കാൽഭാഗം മുതിർന്നവരായിരിക്കും. വയോജനങ്ങളുടെ ക്ഷേമവും അവകാശവുമായി
കല്‍പ്പറ്റ ഡിപ്പോയിലേക്ക് രണ്ടു പ്രീമിയം സൂപ്പര്‍ ബസ്സുകള്‍ അനുവദിച്ചു
കല്‍പ്പറ്റ : കല്‍പ്പറ്റ കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് രണ്ടു പ്രീമിയം സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ അനുവദിച്ചതായി കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ:ടി സിദ്ധിഖ് അറിയിച്ചു.കല്‍പ്പറ്റയില്‍ നിന്നും ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് പുതിയ ബസുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നിരവധി തവണ ഗതാഗതവകുപ്പ് മന്ത്രിയെ കാണുകയും നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.തുടര്‍ന്നാണ് 49 സീറ്റുകളുള്ള രണ്ടു പ്രീമിയം ബസ്സുകള്‍ കല്‍പ്പറ്റ ഡിപ്പോയിലേക്ക് അനുവദിച്ചിട്ടുള്ളത് ഓണസമ്മാനമായി കല്‍പ്പറ്റ ഡിപ്പോയിലേക്ക് ബസുകള്‍ അനുവദിച്ച ഗതാഗത വകുപ്പ് മന്ത്രിയെ എംഎല്‍എ പ്രത്യേകം അഭിനന്ദിച്ചു. വിവിധ റൂട്ടുകളിലേക്ക് ചെറിയ ബസുകള്‍
വയനാട് മെഡിക്കൽ കോളേജ് അടിയന്തരമായി പ്രവർത്തനക്ഷമമാക്കണമെന്ന് പ്രിയങ്ക ഗാന്ധി എം. പി
കല്പറ്റ : കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ അതിവേഗം നടപടികൾ പൂർത്തീകരിച്ച് മെഡിക്കൽ കോളേജ് പ്രവർത്തനക്ഷമമാക്കണമെന്ന് പ്രിയങ്ക ഗാന്ധി എം.പി.ഒട്ടേറെ ശ്രമങ്ങൾക്കൊടുവിൽ വയനാട് മെഡിക്കൽ കോളേജ് യഥാർഥ്യമാവുന്നത് സന്തോഷകരമാണ്.ലക്ഷക്കണക്കിന് വയനാട്ടുകാരുടെ ആവശ്യമാണ് യാഥാർഥ്യമായത്.കൂട്ടായ പരിശ്രമമാണ് ഉണ്ടായത്.രാഹുൽ ഗാന്ധി ഉൾപ്പടെ ഇതിന്റെ നടപടികൾ വേഗത്തിലാക്കാൻ നടത്തിയ ശ്രമങ്ങളാണ് ഫലം കൊണ്ടിരിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.വയനാടിന് ശക്തമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ കഴിയുന്ന ഈ നേട്ടത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവരോടും നന്ദി പ്രകാശിപ്പിക്കുന്നുവെന്ന് പ്രിയങ്ക
യൂത്ത് കോണ്‍ഗ്രസ് നേതാവിന് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം, പൊലീസ് മുക്കിയ സിസിടിവി ദൃശ്യങ്ങള്‍ നിയമ പോരാട്ടത്തിനൊടുവില്‍ പുറത്ത് ( വിഡിയോ )
തൃശൂര്‍ : കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.യൂത്ത് കോണ്‍ഗ്രസ് ചൊവ്വല്ലൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനാണ് മര്‍ദ്ദനമേറ്റത്.2023 ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം.മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് മുക്കിയിരുന്നു.പിന്നീട് വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങള്‍ പുറത്തു വന്നത്.സംഭവത്തില്‍ എസ്ഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കെതിരെ കേസെടുത്തിരുന്നു. ചൊവ്വന്നൂരില്‍ വെച്ച് വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ അകാരണമായി പൊലീസുകാര്‍ ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണ് ക്രൂരമര്‍ദ്ദനത്തിന് ഇടയാക്കിയത്.
യാത്രയയപ്പ് നൽകി
കൽപ്പറ്റ : സർവീസിൽ നിന്നും വിരമിക്കുന്ന കുടുംബശ്രീ മിഷന്റെ വയനാട് ജില്ല കോർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യന് കുടുംബശ്രീ ജൻഡർ വികസന വിഭാഗം,സ്നേഹിത,എഫ് എൻ എച്ച്, ഡബ്ലിയു വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ ആരോഗ്യ വകുപ്പ് എഡ്യൂക്കേഷൻ ആന്റ് മീഡിയ ഓഫീസർ കെ.എം മുസ്തഫ്,കുടുംബശ്രീ മിഷൻ അസിസ്റ്റന്റ് കൊ ഓർഡിനേറ്റർമാരായ സെലീന വി.എം,റജീന വി.കെ,ജില്ലാ പ്രോഗ്രാം മാനേജർ ആശ പോൾ
വില്പനയ്ക്കായി സൂക്ഷിച്ചു വെച്ച മദ്യം പിടികൂടി:ഒരാൾ അറസ്റ്റിൽ
ബത്തേരി : 2025 – ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി വയനാട് എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തിന് അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവൻ്റീവ് ഓഫീസർ സാബു സി.ഡി യും പാർട്ടിയും അമ്പലവയൽ ആയിരംകൊല്ലി ഭാഗത്ത് നടത്തിയ പരിശോധനയിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 37 ലിറ്റർ മദ്യം പിടികൂടി സംഭവമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി താലൂക്കിൽ അമ്പലവയൽ വില്ലേജിൽ ആയിരംക്കൊല്ലി ഭാഗത്ത് താമസിക്കും പ്രീതാ നിവാസ് വീട്ടിൽ പ്രഭാത് A.C (വയസ്സ് 47/ 2025)
ഇ.യു.ഡി.ആർ:കാപ്പി കർഷകർക്ക് വിനയായി യൂറോപ്യൻ യൂണിയൻ നിബന്ധനകൾ:വിപണിയെ സാരമായി ബാധിച്ചേക്കും
കൽപ്പറ്റ : ആഗോള കാലാവസ്ഥ വ്യതിയാനത്തിൻ്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയൻ്റെ പുതിയ നിലപാട് കാപ്പി കർഷകർക്ക് വിനയാകുന്നു.വനനശീകരണം നടത്തിയിട്ടില്ലന്ന് കർഷകർ സത്യവാങ് മൂലം നൽകണമെന്ന നിബന്ധനയാണ് കർഷകരെ പ്രതികൂലമായി ബാധിക്കുന്നത്.നിർദ്ദേശം പാലിച്ചില്ലങ്കിൽ ഇന്ത്യയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിലച്ചേക്കും.’രാജ്യത്തെ കാപ്പി പ്രധാനമായും കയറ്റുമതി ചെയ്യുന്നത് യൂറോപ്യൻ രാജ്യങ്ങളിലേക്കാണ്.ആഗോളതലത്തിൽ കാലാവസ്ഥവ്യതിയാനം വന്നതോടെ വനനശീകരണത്തിനെതിരെയുള്ള നയത്തിൻ്റെ ഭാഗമായി യൂറോപ്യൻ യൂണിയൻ ഡീ ഫോറസ്റ്റേഷൻ റെഗുലേഷൻ അഥവാ ഇ.യു ഡി. ആർ നടപ്പാക്കുന്നത്.ഒട്ടേറെ വർഷങ്ങളുടെ ചർച്ചകൾക്കൊടുവിൽ ഇത് നടപ്പാക്കുന്നതിന് മുമ്പ്
ചുരം യാത്രാ പ്രശ്നം:കോണ്‍ഗ്രസ് പ്രതിഷേധ സദസ് ഇന്ന് ലക്കിടിയിൽ
കല്‍പ്പറ്റ : വയനാട് ചുരത്തിന്റെ സംരക്ഷണത്തിനും യാത്രപ്രശ്നം പരിഹരിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണ ക്കുമെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് (Sept 01 ) രാവിലെ 10 മണി മുതല്‍ ലക്കിടിയില്‍ പ്രവേശന കവാടത്തില്‍ പ്രതിഷേധ സദസ് സംഘടിപ്പിക്കും.കോൺഗ്രസ് സംസ്ഥാന ജില്ലാ നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കും
മാതൃഭൂമി ന്യൂസ് സീനിയർ ക്യാമറാമാൻ പ്രജോഷ് കുമാർ (45) നിര്യാതനായി
നിലവിൽ വയനാട് ബ്യൂറോയിലെ കാമറാമാനായിരുന്നു.കോഴിക്കോട്,മലപ്പുറം ബ്യൂറോകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.വൈകീട്ട് 5 മണി വരെ വീട്ടിൽ പൊതുദർശനം.സംസ്ക്കാരം എലേറ്റിൽ വട്ടോളിയിലെ തറവാട്ടു വളപ്പിൽ.
പൂഴിത്തോട്-പടിഞ്ഞാറത്തറ പാത വനം വകുപ്പ് നിലപ്പാടുകൾ തിരുത്തിയില്ലെങ്കിൽ ശക്തമായ സമരം ടി.സിദ്ദിഖ് എം.എൽ.എ
പടിഞ്ഞാറത്തറ : പൂഴിത്തോട്-പടിഞ്ഞാറത്തറ പാത വയനാടിന്റെ കണക്റ്റിവിറ്റിക്ക് ഏറെ പ്രാധാന്യമുള്ളതാണെന്നും,ആ പാതയോട് വനം വകുപ്പ് 1995-ൽ സ്വീകരിച്ച നിലപാട് ഇപ്പോൾ നടക്കുന്ന ഇൻവെസ്റ്റിഗേഷനിൽ ആവർത്തിച്ചാൽ ശക്തമായ പ്രക്ഷോഭത്തിന് വയനാട് വേദിയാകുമെന്നും താൻ അതിന്റെ മുൻ നിരയിലുണ്ടാവുമെന്നും ടി സിദ്ദിഖ് എം.എൽ എ പറഞ്ഞു.പൂഴിത്തോട്-പടിഞ്ഞാറത്തറ പാത 12 മീറ്റർ വീതിയിലാക്കുന്നതിന് ഭൂമി വീട്ടു നൽകിയ കുടുംബാംഗങ്ങളുടെ പ്രതിനിധികൾ പടിഞ്ഞാറത്തറ ടൗണിൽ ജനകീയ കർമ്മ സമിതിയുടെ സമരപന്തലിനരുകിലായി നടത്തിയ ഏകദിന സത്യാഗ്രഹത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കക്ഷി രാഷ്ട്രീയത്തിനതീതമായി
കുടുംബ സംഗമത്തിന്റെ ഓണം ആഘോഷിച്ച് ക്രിസ്തു രാജ പബ്ലിക് സ്കൂൾ
കൽപ്പറ്റ : ഒന്നിച്ചോണം പോന്നോണം കുടുംബ സംഗമത്തിന്റെ ഓണം ആഘോഷിച്ച് ക്രിസ്തു രാജ പബ്ലിക് സ്കൂൾ.സ്കൂളിലെ മുഴുവൻ വിദ്യാർഥികളും അവരുടെ അച്ഛന്മമാരും സഹോദരങ്ങളും മുത്തശ്ശന്മാരും മുത്തശ്ശിമാരും പങ്കെടുത്ത ഒത്തൊരുമയുടെയും സംമ്പൽ സമൃത്തിയുടെയും ഒന്നിച്ചുള്ള ഓണാഘോഷമാണ് സ്കൂളിൽ നടന്നത്.പരിപാടിയിൽ കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ.ടി.സിദ്ധിഖ് മുഖ്യാ തിഥിയായിരുന്നു.400 ൽ അധികം ആളുകൾ പങ്കെടുത്തു.അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.കുട്ടികളുടെയും രക്ഷിതാക്കളുടെയും വടം വലിയും കലം തല്ലി പൊട്ടികലും രസകരമായ കാഴ്ചയായിരുന്നു.സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ റൊസിന സി.റ്റി.സി,സ്കൂൾ വൈസ് പ്രിൻസിപ്പാൾ
താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി:ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരും
താമരശ്ശേരി : മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽ ഇതു വഴി മള്‍ട്ടിആക്സില്‍ വാഹനങ്ങള്‍ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും നിയന്ത്രണ വിധേയമായി ഗതാഗതം അനുവദിക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു.നിലവിലെ ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരും. പോലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ടാണ് കടത്തിവിടുക.മഴ ശക്തമാകുന്ന സാഹചര്യങ്ങളുണ്ടായാൽ നിയന്ത്രണങ്ങൾ പുനസ്ഥാപിക്കും.ചുരം വ്യൂപോയിന്റില്‍ വിനോദസഞ്ചാരികള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും.ഇവിടെ വാഹനം നിര്‍ത്തുകയോ ആളുകൾ പുറത്തേക്കിറങ്ങുകയോ ചെയ്യരുതെന്നും
തൊണ്ടർനാട് തൊഴിലുറപ്പ് അഴിമതിഅന്വേഷണം അട്ടിമറിക്കാൻനീക്കം:യൂ ഡി എഫ്
മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എൻ.ആർ.ഇ.ജി പ്രോഗ്രാം ഓഫീസർ പ്രാഥമിക പരിശോധനയിൽ കണ്ടു പിടിച്ച തൊണ്ടർനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ വൻ അഴിമതി സംബന്ധിച്ചുള്ള അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ് അന്വേഷണം അട്ടിമറിക്കാനുള്ള സിപിഎം നീക്കത്തിന്റെ ഫലമായാണ് പോലീസും അന്വേഷണഏജൻസികളും മെല്ലപോക്ക് നയം തുടരുന്നതെന്നു യൂ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി ജെ പി സി-യുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുമ്പോൾ ഏതാണ്ട് ആറ് ഏഴു കോടി രൂപയുടെ തട്ടിപ്പ് നടന്നതയാണ് സൂചന കേരളത്തിൽ തന്നെ ഇത് വരെ പുറത്ത്
സൺഡേ സ്കൂൾ കലോത്സവം:കോറോം സെയ്ൻ്റ് മേരീസ് സ്കൂളിന് കിരീടം
ഇരുമനത്തൂർ : മലങ്കര യാക്കോ ബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ മാനന്തവാ ടി മേഖലാ കലോത്സവം സമാപിച്ചു.ഇരുമനത്തൂർ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ നടത്തിയ കലോത്സവത്തിന് എം.ജെ.എസ്.എസ്.എ മലബാർ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ബേബി പൗലോസ് ഓലിക്കൽ പതാക ഉയർത്തി.കോറോം സെന്റ് മേരീസ് സൺഡേ സ്കൂൾ ഒന്നും മാനന്തവാടി സെന്റ് ജോർജ് സൺഡേ സ്കൂൾ രണ്ടും ഇരുമനത്തൂർ സെയ്ന്റ് ജോൺസ് സൺഡേ സ്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി.അധ്യാപക കലോത്സവത്തിൽ ഇരുമനത്തൂർ സെന്റ് ജോൺസ് സൺഡേ
റോഡ് ഉദ്ഘാടനം ചെയ്തു
പുലിക്കാട് : വെള്ളമുണ്ട പഞ്ചായത്ത് പുലിക്കാട് 15ാം വാർഡിലെ പരിയാരമുക്ക് അത്തോളി കുന്ന് റോഡ് വാർഡ് മെമ്പർ നിസാർ കൊടക്കാട് ഉദ്ഘാടനം ചെയ്തു, ഒരുപാട് വർഷങ്ങൾ ക്ക് മുമ്പുള്ള റോഡ് ആണെങ്കിലും റോഡിന് സ്ഥലം കിട്ടാത്തതിന്റെകാരണത്താൽ ഫണ്ട് വെക്കാൻ സാധിച്ചിരുന്നില്ല രണ്ട് വർഷം മുമ്പ് വാർഡ് മെമ്പർ നിസാർ കൊടക്കാടിൻ്റെ ഇടപെടലിന്റെ ഫലമായി പ്രദേശവാസി റോഡിന് ആവശ്യമായ സ്ഥലം നൽകുകയും പഞ്ചായത്ത് വികസന ഫണ്ടിൽനിന്നും മൂന്ന് ലക്ഷം രൂപ ഫണ്ട് വെച്ച് റോഡ് യാഥാർത്ഥ്യമാവുകയും ചെയ്തതിൻ്റെ സന്തോഷത്തിൽ