താളൂർ : ടിപ്പറുകളുടെ അധിക സമയ നിയന്ത്രണം സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് മറികടന്ന് ജില്ലാ കലക്ടർ വയനാട്ടിൽ മാത്രം പുറത്തിറക്കിയ പ്രത്യേക ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഗുഡ്സ് ആൻഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിക്കുന്നു.അധിക സമയ നിയന്ത്രണം ഒഴിവാക്കുക ,ഗുഡ്സ് വാഹനങ്ങൾ വഴിയിൽ തടഞ്ഞ് വൻപിഴകൾ ഈടാക്കി ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 18ന് ചൊവ്വാഴ്ച ജില്ലാ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് സി.ഐ.ടി.യു. ഭാരവാഹികൾ
Category: Districts
മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ നിന്ന് കരകയറിയ ജനങ്ങളെ കേന്ദ്രസർക്കാർ വീണ്ടും മുക്കിക്കൊല്ലുകയാണെന്ന് : മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ
മാനന്തവാടി : മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ നിന്ന് കരകയറിയ ജനങ്ങളെ കേന്ദ്രസർക്കാർ വീണ്ടും മുക്കിക്കൊല്ലുകയാണെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി. പറഞ്ഞു. 45 ദിവസത്തിനകം വിനിയോഗിക്കണമെന്ന നിബന്ധനയോടെ കേന്ദ്രം അനുവദിച്ച 529 കോടിയുടെ വായ്പ മനപൂർവം ദ്രോഹിക്കലാണ്. വായ്പ പൂർണ്ണമായും ഗ്രാൻ്റ് ആക്കി മാറ്റണം. ആന്ധ്രക്കും ബീഹാറിനും ഇല്ലാത്ത നിയമമാണ് കേരളത്തിന് മേൽ പ്രയോഗിക്കുന്നത്. ഇത്രയും വലിയ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് മലയോര ജനങ്ങളോടുള്ള ക്രൂരതയാണെന്നും ജെബി മേത്തർ പറഞ്ഞു. മഹിള
ലൗലി അഗസ്റ്റിനെ ആദരിച്ചു
കൽപ്പറ്റ : വിരമിച്ച കൃഷി വകുപ്പ് ഡെ. ഡയറക്ടറും മികച്ച തോട്ടം പരിപാലകയുമായ ലൗലി അഗസ്റ്റിനെ കൈനാട്ടി പദ്മപ്രഭ പൊതു ഗ്രന്ഥലയം വനിതാവേദി ആദരിച്ചു. മണിയങ്കോട്ടെ അവരുടെ ഫാംഹൗസിൽ ചേർന്ന ചടങ്ങിൽ ഗ്രന്ഥലയം പ്രസിഡന്റ് ടി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വനിതാവേദി പ്രസിഡന്റ് എ. ഉഷാറാണി ലൗലി അഗസ്റ്റിനെ പൊന്നാട അണിയിച്ചു. കെ. പ്രകാശൻ, ഇ. ശേഖരൻ, എസ്. സി. ജോൺ, പി.വി. വിജയൻ, എം.കെ. അനൂപ, ചന്ദ്രജ വിനോദ്, ശാന്ത ജയരാജ്, ടി.പി. രമണി, പി.സി.
കർഷകർക്ക് അംഗീകാരമായി:കിസാൻ ജ്യോതി
മീനങ്ങാടി : ഗ്രാമപഞ്ചായത്തിന്റെ കിസാൻ ജ്യോതി കർഷക അനുമോദന ചടങ്ങ് പത്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. പതിവായി നടത്താറുള്ള പ്രശംസാപത്ര വിതരണത്തിനപ്പുറം ഫലകവും മരുന്നടിക്കുന്നതിന് ആവശ്യമായ പമ്പും അഞ്ചുതെങ്ങിൻ തൈകളും ഓരോ കർഷകർക്കും നൽകിയാണ് ആദരിച്ചത്.പഞ്ചായത്ത് തലത്തിലെ മികച്ച ജൈവകർഷകൻ ക്ഷീരകർഷകൻ കുട്ടികർഷകൻ നെൽകർഷകൻ എന്നിവരോടൊപ്പം ഓരോ വാർഡിൽ നിന്നും മികച്ച വനിതാ കർഷക പട്ടികവർഗ്ഗ കർഷകൻ യുവകർഷകനെയും മുതിർന്ന കർഷകനെയും തെരഞ്ഞെടുക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് മെമ്പർ ചെയർമാനും കാർഷിക വികസന സമിതിയിലെയും പാടശേഖര സമിതി കുരുമുളക്
ശ്രീ ശങ്കര വിദ്യാനികേതൻ വാർഷികോത്സവം സമാപിച്ചു
ചെറുകര : ശ്രീ ശങ്കര വിദ്യാനികേതൻ വാർഷികോത്സവം വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രിമതി സുധീ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശ്രീമതി വി.യു രേണുക ടീച്ചർ (സെക്രട്ടറി,കൊച്ചി ഹെൽപ്പിങ്ങ് അസ്സോസിയേഷൻ) അദ്ധ്യക്ഷതവഹിച്ചു.രാവിലെ നടന്ന നഴ്സറി വിദ്യാലയ പരിപാടികൾ വാർഡ് മെമ്പർ ശ്രീമതി ലതിക ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ വി.കെ ജനാർദ്ദനൻ ആ മുഖഭാഷണം നടത്തി. ഹെഡ് മാസ്റ്റർ ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരണം നടത്തി. ടി.കെ ശശിധരൻ ( വിഭാഗ് ഭൗതിക് പ്രമുഖ് ) മുഖ്യപ്രഭാഷണം നടത്തി.
പൂച്ചപ്പുലി കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി
ആനപ്പാറ : ചില്ലിങ് പ്ലാൻ്റിന് സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില് രാവിലെ പൂച്ചപ്പുലി കുഞ്ഞിൻ്റെ ജഡം കണ്ടെത്തിയത്. സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജഡം പുൽപള്ളി മൃഗാശുപത്രിയിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തി. പനി ബാധിച്ചാണ് പൂച്ചപ്പുലി ചത്തതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ജഡം വനത്തിനുള്ളിൽ സംസ്കരിച്ചു.
മാനന്തവാടി ഗവ-യു പി സ്കൂൾ 160-ാം വാർഷികം വിപുലമായി ആഘോഷിച്ചു
മാനന്തവാടി : മാനന്തവാടി ഗവണ്മെന്റ് യു പി സ്കൂൾ(ബോർഡ് സ്കൂൾ) 160-ാം വാർഷികം കലോപ്സിയ 2k25 നാങ്ക ഗദ്ധള ഗോത്ര ഫെസ്റ്റ്, ഫീയസ്റ്റ ഇംഗ്ലീഷ് ഫെസ്റ്റ് പ്രീപ്രൈമറി വാർഷികം, കുട്ടികളുടെ കലാപരിപാടികൾ എന്നിങ്ങനെ വ്യത്യസ്തതയാർന്ന പരിപാടികളോടെ നടത്തി. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി. സി കെ രത്നവല്ലി വാർഷിക പരിപാടികൾ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ ശ്രീ. ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.എ കെ
ഉർദു അധ്യാപകരുടെ ജില്ലാ സംഗമം നടത്തി
കൽപറ്റ : എം. ജി. റ്റി ഹാളിൽ നടന്ന വയനാട് ജില്ലാ ഉർദു അധ്യാപക സംഗമവും യാത്രയയപ്പ് സമ്മേളനവും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.കെ.യു.ടി.എ ജില്ല പ്രസിഡണ്ട് കെ.മമ്മൂട്ടി തരുവണ അധ്യക്ഷത വഹിച്ചു.കെ.യു.ടി.എ സംസ്ഥാന ഉപാദ്ധ്യക്ഷൻ നജീബ് മണ്ണാർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരായ അലി.കെ, അസീസ് ഒ.പി, രാജീവൻ .പി, ബീനമേബ്ൾ എന്നിവരെ മെമെൻ്റോ നൽകി ആദരിച്ചു.മജീദ്.പി, സുലൈഖ തരുവണ,
വാഹനാപകടം യുവാവ് മരിച്ചു
ഇരുളം : ചുണ്ടക്കൊല്ലിയിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് വെളുക്കൻ ഉന്നതിയിലെ നന്ദു ആണ് മരിച്ചത്. ഇരുളം ചെറിയ അമ്പലത്തിലെ ഉത്സവത്തിനു ശേഷം മടങ്ങുന്നതിനിടെ നന്ദുവും സുഹൃത്ത് മനോജും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പരിക്കേറ്റ ഇരുവരേയും സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നന്ദുവിന്റെ ജീവൻ രക്ഷിക്കാനായില്ല.
‘ബഡ്സ് ഒളിമ്പിയ 2025’പ്രഥമ കിരീടത്തിൽ മുത്തമിട്ട് കൽപറ്റ ബഡ്സ് സ്കൂൾ
കൽപറ്റ : പരിമിതികൾ മറികടന്ന് ട്രാക്കിൽ മികവ് തെളിയിച്ച് ബഡ്സ് സ്കൂൾ കുട്ടികൾ. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബൗദ്ധികമായി വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി സംഘടിപ്പിച്ച പ്രഥമ ജില്ലാതല കായിക മേള ‘ബഡ്സ് ഒളിമ്പിയ 2025’ൽ 81 പോയിന്റ് കരസ്ഥമാക്കി കൽപറ്റ ബഡ്സ് സ്കൂൾചാമ്പ്യൻമാരായി .62 പോയിന്റ് നേടി തിരുനെല്ലി ബഡ്സ് പാരഡൈസ് രണ്ടാം സ്ഥാനവും 52 പോയിന്റുമായി ചിമിഴ് ബഡ്സ് സ്കൂൾ നൂൽപ്പുഴ മൂന്നാം സ്ഥാനവും നേടി.കൽപറ്റ എം കെ ജിനചന്ദ്രൻ ജില്ല സ്റ്റേഡിയത്തിൽ വെച്ച്
കേരള നിയമസഭാ ലൈബ്രറിക്ക് ജുനൈദ് കൈപ്പാണിയുടെ ‘തദ്ദേശ പഠനം’ കൈമാറി
തിരുവനന്തപുരം : വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച തദ്ദേശപഠന ഗ്രന്ഥമായ ‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’ കേരള നിയമസഭ ലൈബ്രറിക്ക് നൽകി.നിയമസഭാ മന്ദിരത്തിൽ വെച്ച് കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പുസ്തകം ഏറ്റുവാങ്ങി.കേരളത്തിന്റെ ഭരണചലനങ്ങളുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രവും ജനാധിപത്യ പ്രയാണത്തിലെ അവിസ്മരണീയ അടയാളപ്പെടുത്തലുകളും വൈജ്ഞാനിക സമൃദ്ധിയും പേറുന്ന നിയമസഭ ലൈബ്രറിക്ക് നൂറാണ്ടിന് മുകളിൽ ചരിത്രമുണ്ട്. നിയമസഭയുടെ വികാസ പരിണാമങ്ങൾക്കും സംസ്ഥാന ചരിത്ര സാക്ഷ്യങ്ങൾക്കുമൊപ്പം വളർന്ന രാജ്യത്തെ ഏറ്റവും മികച്ച
ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി
പനമരം : “നൽകാം ജീവന്റെ തുള്ളികൾ”എന്ന പ്രമേയത്തിൽ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി. നിയോജകമണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് കബീർ മാനന്തവാടി ഉദ്ഘാടനം ചെയ്തു. ഇസഹാക് അഞ്ചുകുന്ന്,സ്വാലിഹ് ദയരോത്ത്, ജാഫർ കുണ്ടാല, ഹാരിസ് പുഴക്കൽ,ഡോ:ഹാഷിം,നാഫിൽ,നാസർപുളിക്കണ്ടി ,ജസീർ കടന്നോളി, ബാപ്പൂട്ടി മുനീർ ഒ പി , അജ്മൽ തിരുവാൾ, റിയാസ് ലിംറസ്,നൗഫൽ വടകര, അൻവർ,തുടങ്ങിയവർ പങ്കെടുത്തു.
‘ശുഭയാത്ര’ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കൽപ്പറ്റ : അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ഭിന്നശേഷിക്കാർക്ക് സൗജന്യ ഇലക്ട്രോണിക് വീൽചെയർ നൽകുന്ന വയനാട് ജില്ലാ പഞ്ചായത്ത് ശുഭയാത്ര പദ്ധതിയുടെ ഭാഗമായി കൽപ്പറ്റ ജില്ലാ ആസൂത്രണ ഭവൻ പഴശ്ശി ഹാളിൽ വെച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ ജോൺ ജോഷി കെ. ജെ അധ്യക്ഷത വഹിച്ചു.ബിനേഷ് ജി, അബ്ബാസ് പി, ഡോ. ശോഭി കൃഷ്ണ,ഡോ. ലക്ഷ്മി
മാനന്തവാടി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വ്യാപാരികൾ : മാർച്ചും ധർണ്ണയും നടത്തി
മാനന്തവാടി : തൊഴിൽ നികുതി വർദ്ധിപ്പിച്ചതിനെതിരെയും ഹരിത കർമ്മ സേനയുടെ സേവനം ആവശ്യമില്ലാത്ത വ്യാപാരികളിൽ നിന്ന് യൂസർഫീ പിരിക്കുന്നതിനെതിരെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചൂഷണങ്ങൾക്കുമെതിരെ മാനന്തവാടി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി നഗരസഭയുടെ മുമ്പിൽ വ്യാപാരികൾ ധർണ്ണ നടത്തി. യാതൊരു തത്വദീക്ഷയുമില്ലാതെയാണ് തൊഴിൽ നികുതി വർധിപ്പിച്ചിട്ടുള്ളത് ലൈസൻസ് ഫീസ് നിരക്കുകൾ ഇരട്ടിയിലധികമാണ് മാലിന്യങ്ങൾ തീരെ ഇല്ലാത്ത വ്യാപാരികൾ പോലും ഹരിത കർമ്മസേനക്ക് യൂസർ ഫീകൊടുക്കണമെന്ന നിബന്ധന അശാസ്ത്രീയമാണ് ഇങ്ങനെയുള്ള വ്യാപാര വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന
കേരളം അരാജകത്വത്തിന്റെ പിടിയിൽ : ഗാന്ധിദർശൻ വേദി
കൽപ്പറ്റ : കേരളത്തിലെ സർവ്വകലാശാലകളിലും ഹോസ്റ്റലുകളിലും നടക്കുന്നത് കോൺസെൻട്രേഷൻ ക്യാമ്പുകളിൽ എന്നതുപോലെയുള്ള പീഡനമാണ്.വയനാട് പൂക്കോട് വൈറ്റിനറി സർവകലാശാല ഹോസ്റ്റലിൽ പീഡനത്തിന് വിധേയമായി കൊല്ലപ്പെട്ട സിദ്ധാർത്ഥൻ്റെ കേസിൽ ഫലപ്രദമായി ഗവർമെൻറ് ഇടപെട്ടിരുന്നു എങ്കിൽ കേരളത്തിൽ ഇന്ന് ഈ ദുർഗ്ഗതി വരില്ലായിരുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം ഉയർന്നുവരുന്ന റാഗിംഗ് ആഭാസം ഒഴിവാക്കാൻ ഭരണകൂടം അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് കേരള പ്രദേശത്ത് ഗാന്ധിദർശൻ വേദി വയനാട് ജില്ലാ കമ്മിറ്റി ആരോപിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും ഈ അരാജകത്വത്തിന് ഉത്തരവാദികളാണ്.
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ രാപകൽ സമരം : എൽ.ഡി..എഫ് വാഹനപ്രചാരണ ജാഥ തുടങ്ങി
കൽപ്പറ്റ : എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ നടത്തുന്ന രാപകൽ സമരത്തിന്റെ വാഹന പ്രചാരണ ജാഥ തുടങ്ങി. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനക്കും വന്യമൃഗ ആക്രമണം ഉൾപ്പെടെ ജില്ല നേരിടുന്ന നീറുന്ന പ്രശ്നങ്ങളും ഉയർത്തിയാണ് രാജ്യതലസ്ഥാനത്തെ പ്രക്ഷോഭം.എൽ.ഡി.എഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ ക്യാപ്റ്റനും സി.പി.ഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു വൈസ് ക്യാപ്റ്റനുമായ ജാഥ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ബുധൻ രാവിലെ വടുവഞ്ചാലിൽ
ബന്ദിപ്പുരിനു സമീപത്തെ ഗ്രാമത്തിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു
പുൽപള്ളി : വയനാടിനോടു ചേർന്നുള്ള ബന്ദിപ്പുർ കടുവാ സങ്കേതത്തിനു സമീപത്തെ കർണാടക ഗ്രാമത്തിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ഗദ്ദള്ള സ്വദേശി അവിനാഷ് (22) ആണ് കൊല്ലപ്പെട്ടത്.പ്രഭാത സവാരിക്കിറങ്ങിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. എച്ച്ഡി കോട്ട സർഗൂർ പോലീ സ് സ്റ്റേഷൻ പരിധിയിലെ ഗദ്ദള്ള ഗ്രാമത്തിലായിരുന്നു സംഭവം.വനാതിർത്തിയിൽനിന്നു രണ്ടു കിലോമീറ്റർ അകലെ ഗ്രാമീണ റോഡിലെത്തിയാണ് ആന യുവാവിനെ ആക്രമിച്ചത്.
അടിക്കടിയുള്ള ഹർത്താലുകളിൽ വാഹനം നിർത്തിയുള്ള ഹർത്താലുകൾക്ക് സഹകരിക്കില്ല : പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ്
കൽപ്പറ്റ : അടിക്കടിയുള്ള ഹർത്താലുകളിൽ വാഹനം നിർത്തിയുള്ള ഹർത്താലുകൾക്ക് സഹകരിക്കില്ല എന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മുൻകൂട്ടി റോഡു നികുതിയും ഇൻഷുറൻസും അടച്ച് സർവ്വീസ് നടത്തുന്ന വിഭാഗം എന്ന നിലയിൽ സ്വകാര്യ ബസ്സുകൾക്ക് ഇത്തരത്തിലുള്ള ഹർത്താലിൽ ഇനി മുതൽ സഹകരിക്കാനാകില്ലെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ . ആന ആക്രമണത്തിൽ മരണമടഞ്ഞ കുടുംമ്പത്തിൻ്റെ ദു:ഖത്തിൽ പങ്ക്ചേരുന്നു. ഇനിയും ഇത്തരത്തിൽ ഒരു ജീവഹാനി പോലും ഉണ്ടാവരുത്. ജില്ലാ ഭരണകൂടവും ഗവർമെൻ്റും കാടിനോട് ചേർന്ന് കിടക്കുന്ന
ദേശീയ വികസന ഏജൻസി ഭാരത് സേവക് പുരസ്കാരം : ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി
തിരുവനന്തപുരം : ദേശീയ വികസന ഏജൻസിയായ സെൻട്രൽ ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയ മികച്ച ജില്ലാപഞ്ചായത്ത് മെമ്പർക്കുള്ളഭാരത് സേവക് പുരസ്കാരം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി.1952ൽ കേന്ദ്ര സർക്കാരിന്റെ ആസൂത്രണ കമ്മിഷൻ്റെ കീഴിൽ സ്ഥാപിതമായ ദേശീയ വികസന ഏജൻസിയായ ഭാരത് എസ്.എസ്, നാഷണൽ ഇൻസ്റ്റിറ്റൂഷൻ ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യയുടെ അംഗീകാരത്തോടെയുള്ള ഏജൻസിയാണ്.സദ്ഭാവനാ ഭവനിൽ നടന്ന ചടങ്ങിൽ ചെയർമാൻ ബി. എസ്. ബാലചന്ദ്ര പുരസ്കാരം സമ്മാനിച്ചു.ന്യൂഡൽഹി സെൻട്രൽ സമാജ് ഡയറക്ടർ
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബാലകൃഷ്ണന് : നാട് വിട നൽകി
കൽപ്പറ്റ : വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. ഗോത്രവർഗ്ഗ ഉന്നതിയിലെ യുവാവാണ് ഇന്ന് കൊല്ലപ്പെട്ടത്. മേപ്പാടി അട്ടമലയിൽ ഏറട്ടാറക്കുണ്ട് ഉന്നതിയിലെ ബാലകൃഷ്ണനാണ് (27) മരിച്ചത്. ഇന്നലെ സന്ധ്യയോടെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വരും വഴിയാണ് കാട്ടാന ആക്രമിച്ചത്. ബാലകൃഷ്ണനെ കാണാതായെങ്കിലും ആന ശല്യം ഉള്ളതിനാൽ ഇന്ന് രാവിലെയാണ് തിരച്ചിലനിടെ മരിച്ചനിലയിൽ ബാലകൃഷ്ണനെ കണ്ടെത്തിയത്. തുടർന്ന് വിവരമറിഞ് എത്തിയ നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരോടും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോടും പ്രതിഷേധമറിയിക്കുകയും മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോകുന്നതിന് തടയുകയും ചെയ്തു.കലക്ടർ സ്ഥലത്തെത്തണമെന്നായിരുന്നു
എം.എൽ.എ ഐ സി ബാലകൃഷ്ണൻ: മുഖ്യ പ്രഭാഷണം നടത്തും
കൽപ്പറ്റ : എം എൽ എ ടി സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ,ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലുംങ്കൽ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, പുൽപള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാർ, മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയൻ, ജില്ലാ ഡിവിഷൻ മെമ്പർമാരായ ഉഷ തമ്പി, ബിന്ദു പ്രകാശ്, പുൽപ്പള്ളി മലങ്കര ചർച്ച് പ്രോട്ടോ വികാരി ഫാ ചാക്കോ ചേലംപറമ്പത്ത്, ശ്രേയസ് പ്രോഗ്രാം മാനേജർ ഷാജി
ശ്രേയസ് ചെറ്റപ്പാലം യൂണിറ്റ് ഗ്രാമോത്സവം : ശനിയാഴ്ച
പുൽപള്ളി : സുൽത്താൻ ബത്തേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ശ്രേയസ് ചെറ്റപ്പാലം യൂണിറ്റിന്റെ ഗ്രാമോത്സവം 2025 ശനിയാഴ്ച നടക്കും. ചെറ്റപ്പാലം മലങ്കര കത്തോലിക്കാ ദേവാലയ അങ്കണത്തിൽ വൈകുന്നേരം 5 മണി മുതൽ നടക്കുന്ന പരിപാടിയിൽ ജില്ലയിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ചെറ്റപ്പാലം യൂണിറ്റിലെ അറുപതോളം ശ്രേയസ് സംഘങ്ങളെ ഉൾപ്പെടുത്തി വിപുലമായ ഘോഷയാത്രയും, സാംസ്കാരിക സമ്മേളനവും, കലാപരിപാടികളും സംഘടിപ്പിക്കും. പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഓ ആർ കേളു
നാളെ പ്രഖ്യാപിച്ച ഹർത്താലുമായി സഹകരിക്കില്ലെന്ന് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
കൽപ്പറ്റ : വന്യ ജീവി അക്രമണത്തിൽ പ്രതിഷേധിച്ച് കൊണ്ട് ചില സംഘടനകൾ നാളെ പ്രഖ്യാപിച്ച ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അറിയിച്ചു.ജില്ലയിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും നാളെ തുറന്നു പ്രവർത്തിക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു വന്യജീവി ആക്രമണത്തിന്നെതിരെ ഫലപ്രദമായ നടപടികൾതന്നെ ഉണ്ടാവേണ്ടതുണ്ട് . നിരന്തരം ഹർത്താലുകൾ നടത്തിയത് കൊണ്ട് പ്രയോജനമൊന്നുമില്ല വയനാട്ടിലെ ജനജീവിതം സാധാരണ നിലയിലും സമാധാനപൂർവ്വവുമാവുന്ന രീതിയിൽഉറപ്പാക്കുന്നതിനുവേണ്ടിവനംവകുപ്പും അതിൻറെ മേധാവികളും ഇടപെടുകയാണ് വേണ്ടത് നൂൽപ്പുഴയിൽ യുവാവ് കാട്ടാനയുടെ അക്രമത്തിൽ കൊല്ലപ്പെട്ട
ബസ് നിർത്തി വെച്ച് കൊണ്ടുള്ളഹർത്താലിൽപങ്കെടുക്കില്ലെന്ന് : ജില്ലാപ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
സുൽത്താൻ ബത്തേരി : കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട കുടുംബത്തിന്റെ ദുഖത്തിൽ പങ്ക് ചേരുന്നുവെങ്കിലും,ബസ് നിർത്തി വെച്ച് കൊണ്ടുള്ളഹർത്താലിൽപങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രൻ ജിത്ത് രാം മുരളീധരൻ വ്യക്തമാക്കി.ഇത്തരം കാട്ടാനകളുടെ ആക്രമണത്തെ പ്രതിരോധിക്കാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കി ഇനി ഒരു ജീവഹാനി വരാതെ നോക്കാൻ വേണ്ട നടപടി ജില്ലാ ഭരണകൂടം എടുക്കണം.നികുതി അടക്കേണ്ട ഈ സമയത്ത് ബസ് നിർത്തി വെച്ച് കൊണ്ടുള്ള സമരത്തിൽ പങ്കെടുക്കാൻ കഴിയില്ല, ബസ് സർവ്വീസ് നടത്താൻ ഉള്ള എല്ലാ
കേരള ഹജ്ജ് കമ്മിറ്റി ഹജ്ജ് പഠന ക്ലാസ്സ് സംഘടിപ്പിച്ചു
അഞ്ചുക്കുന്ന് : കേരളാ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കവർക്കുള്ള സാങ്കേതിക പഠന ക്ലാസ്സ് അഞ്ചുകുന്ന് മദ്രസാ ഹാളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.ജില്ലാ ട്രൈനർ ജമാലുദ്ദീൻ സഅദി അദ്ധ്യക്ഷനായി. ട്രൈനർമാരായ നൗഷാദ് മണ്ണാർ, മുസ്ഥഫാ ഹാജി എന്നിവർ ക്ലാസിന് നേതൃത്വം നൽകി.കണക്കശ്ശേരി മൊയ്തു ഹാജി സ്വാഗതവും നാസർ കൂളിവയൽ നന്ദിയും പറഞ്ഞു.
പാതിവില തട്ടിപ്പ് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക: എ.ഐ.ടി. ഇ.സി. ഐ.ടി.യു
കല്പറ്റ : അസോസിയേഷൻ ഓഫ് ഐ ടി എംപ്ലോയീസ് സി ഐ ടി യു വിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് ധർണ്ണ നടത്തി.പാതിവില തട്ടിപ്പിൽപൊതുജനങ്ങളെ വഞ്ചിച്ച വയനാട് സീഡ് സൊസൈറ്റി നേതാക്കന്മാർക്കെതിരെനടപടി വേണമെന്നാവശ്യപ്പെട്ട് അക്ഷയ സംരംഭകരുടെയും ജീവനക്കാരുടെയുംനേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധ ധർണ്ണ. മൂന്നുമാസം മുമ്പ് ഇത്തരമൊരു തട്ടിപ്പ് ശ്രദ്ധയിൽപ്പെടുത്തിയിട്ടും ജില്ലാ ഭരണകൂടമോ അക്ഷയ പ്രൊജക്റ്റ് ഓഫീസോ ജാഗ്രത കാണിക്കാത്തത് തട്ടിപ്പിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. ഈ പദ്ധതിക്കായി ഡാറ്റാ എൻട്രി നടത്താൻ സമീപിച്ച ആളുകൾക്ക് ഡാറ്റാ എൻട്രി നടത്തി കൊടുത്തു
മുട്ടിൽ ഡബ്ല്യു എം ഒ ആർട്സ് ആൻ്റ് സയൻസ് കോളേജിൽ 13 മുതൽ:ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ
കൽപ്പറ്റ : മുട്ടിൽ ഡബ്ല്യു എം ഒ ആർട്സ് ആൻ്റ് സയൻസ് കോളേജ് മാസ് കമ്യൂണിക്കേഷൻ ആൻ്റ് ജേർണലിസം ഡിപ്പാർട്ട്മെൻ്റ് കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് രണ്ട് ദിവസത്തെ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 13, 14 തീയ്യതികളിലാണ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മേളയിൽ രണ്ട് തിയേറ്ററുകളിലായി വിവിധ ഭാഷകളിലുള്ള സിനിമകൾ പ്രദർശിപ്പിക്കും. തിങ്കളാഴ്ച നിശ്ചയം, ദി കിഡ്, എബൗട്ട് എല്ലി, ചിൽഡ്രൻ ഓഫ് ഹെവൻ, റെഡ് ബലൂൺ, ബൈസിക്കിൾ തീവ്സ് , പഥേർ പാഞ്ചാലി,
വയനാട്ടിലെ ജനങ്ങൾ വന്യമൃഗ ശല്യം കൊണ്ട് മരിച്ചൊടുങ്ങുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ:ഗുരുതരമായ നിസംഗത പാലിക്കുന്നു.കെ.കെ.ഏബ്രഹാം
കൽപ്പറ്റ : വയനാട്ടിൽ വന്യമൃഗങ്ങൾ ദിവസേന മനുഷ്യരെ കൊന്നൊടുക്കുമ്പോൾ കേന്ദ്ര സംസ്ഥാനസർക്കാരുകൾ ഗുരുതരമായ നിസംഗത പാലിക്കുന്നുവെന്ന് മുൻ കെ.പി.സി. സി. ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ആരോപിച്ചു.വന്യമൃഗങ്ങൾ നിത്യേന ജനവാസ കേന്ദ്രങ്ങളിലെത്തി മനുഷ്യരെയും വളർത്തുമൃഗങ്ങളെയും വേട്ടയാടുന്ന ദുരന്ത ഭീകരമായ അവസ്ഥയാണ് വയനാട്ടിൽ .വനവും ജനവാസ മേഖലയും കൃത്യമായി വേർതിരിച്ച് വന്യമൃഗങ്ങളെ വനത്തിനുള്ളിൽ സംരക്ഷിക്കുകയും ജനവാസമേഖല പൂർണ്ണമായും വന്യമൃഗ ശല്യത്തിൽനിന്ന് സംരക്ഷിച്ച് ജനങ്ങളുടെ സൈര്യ ജീവിതവും കൃഷിയിടങ്ങളുംസംരക്ഷിക്കാൻ ദീർഘവീക്ഷണത്തോടു കൂടിയക്രിയാത്മക നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാരുകൾ വൻ പരാജയമാണ്.ഒരു ജനതയുടെ
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ : യുവാവ് കൊല്ലപ്പെട്ടു
ബത്തേരി : വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം.നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്.ഇന്നലെ വൈകിട്ടാണ് സംഭവം. ഇന്ന് രാവിലെയാണ് വിവരമറിയുന്നത്. കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്ഇയാളോടൊപ്പമുണ്ടായിരുന്ന ഭാര്യയെ കാണാനില്ലന്ന് നാട്ടുകാർ പറഞ്ഞു.
‘പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് ‘ മേള നടത്തി
കൽപ്പറ്റ : രാജ്യത്തെ മനുഷ്യ വിഭവ ശേഷി ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതനുവേണ്ടി വ്യവസായ സ്ഥാപനങ്ങളിലെ ഭൗതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് യുവാക്കളുടെ നൈപുണ്യശേഷി വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര നൈപുണ്യ വികസന സംരംഭക മന്ത്രാലയത്തിന്റെയും കേരള സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് (PMNAM) മേളയുടെ വയനാട് ജില്ലാ തല ഉദ്ഘാടനം കൽപ്പറ്റ കെ.എം.എം. ഗവ.ഐ.ടി.ഐ- യിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.കൽപ്പറ്റ