ഡിവിഷൻ ഓഫീസിൽ കെ എസ്‌ ഇ ബി ജീവനക്കാരുടെ ധർണ

കൽപ്പറ്റ : കെ എസ്‌ ഇ ബി മാനേജ്മെന്റിന്റെ അവകാശ നിഷേധത്തിനെതിരെ നാഷണൽ കോ–ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സിന്റെ നേതൃത്വത്തിൽ കൽപ്പറ്റ ഡിവിഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി.ക്ഷാമബത്ത ഗഡുക്കൾ അനുവദിക്കുക,ശമ്പള പരിഷ്‌കരണ കരാറുകൾക്ക് അംഗീകാരം നൽകുക,മാസ്റ്റർ ട്രസ്റ്റ് ഫലപ്രദമായി പ്രവർത്തിക്കാനാവശ്യമായ ഇടപെടൽ നടത്തുക,ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ചികിത്സാ പദ്ധതി നടപ്പിലാക്കുക,പെറ്റി കോൺട്രാക്ട് ബില്ലുകൾ കാലതാമസമില്ലാതെ പാസ്സാക്കി പണം നൽകുക,വൈദ്യുതി യൂട്ടിലിറ്റി സ്വകാര്യവൽക്കരിക്കുന്നതും കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതുമായ കേന്ദ്ര നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.കെഎസ്‌ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ദിലീപ് ഉദ്ഘാടനം ചെയ്തു.കെ എസ്‌ ഇ ബി ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ പി അനിൽകുമാർ അധ്യക്ഷനായി.എം ആർ സഹദേവൻ,കെ വി ജോണി എന്നിവർ സംസാരിച്ചു.ഗിരീഷ് കുമാർ സ്വാഗതവും എം വി ശ്രീനിവാസൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *