കൽപ്പറ്റ : കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ഫാം ലൈവ് ലീ ഹുഡ് മേഖലയിലെ ജീവനക്കാർക്ക് ഏകദിന ശിൽപശാല നടത്തി. ഐഎഫ്സി, സിഡി എസ്, മെമ്പർ സെക്രട്ടറി, ഐഎഫ്സി ആങ്കർ, സീനിയർ സി.ആർ.പി, കൃഷി – മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, സി.ഡി.എസ് അക്കൗണ്ടന്റുമാർ, ഡോമെയിൻ സി.ആർ.പിമാർക്കാണ് ശിൽപശാല സംഘടിപ്പിച്ച്ത്. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. ഐ. എഫ്.സി പ്രവർത്തനങ്ങൾ സംബന്ധിച്ച് കാഡ്സ് പ്രതിനിധി മുഹയിമിൻ ക്ലാസ് എടുത്തു.അസിസ്റ്റന്റ് കോ ഓർഡിനേറ്റർ
Category: Districts
സ്റ്റാൻ സ്വാമി:നീതിയുടെ വിളക്കുമാടം ഫാ:സ്റ്റാൻ സ്വാമിയെ അനുസ്മരിച്ചു
തിരുവനന്തപുരം : ഫാസിസ്റ്റ് അധികാരവ്യവസ്ഥക്കു വഴങ്ങിക്കൊടുക്കാതെ ആദിവാസികളും ദരിദ്രരുമായ സാധാരണ ജനങ്ങൾക്കു നീതി ലഭിക്കാൻ വേണ്ടി സമരം ചെയ്ത പോരാളിയായിരുന്നു സ്റ്റാൻ സ്വാമിയെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. എ. ബിന്ദു പറഞ്ഞു.ഭീമ-കൊറേഗാവ് കേസിൽ വ്യാജമായി പ്രതി ചേർക്കപ്പെടുകയും മുംബൈയിലെ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ മരണപ്പെടുകയും ചെയ്ത ഝാർഖണ്ഡിൽ നിന്നുള്ള ജെസ്യൂട്ട് വൈദികൻ സ്റ്റാൻ സ്വാമിയെ അനുസ്മരിച്ചു കൊണ്ടു നടന്ന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അവർ.
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കുട പെയിന്റിങ് മത്സരം:ഫണ്‍ബ്രല്ലയുടെ ഏഴാം സീസണ് രജിസ്ട്രേഷന് ആരംഭിച്ചു
കൊച്ചി : ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിനായി എക്സിക്യൂട്ടീവ് ഇവന്റ്സ് സംഘടിപ്പിക്കുന്ന കുട പെയിന്റിംഗ് മത്സരം ‘ഫണ്‍ബ്രല്ല’ യുടെ ഏഴാം സീസണ് രജിസ്ട്രേഷന് ആരംഭിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. ‘കേരളത്തിന്റെ മണ്‍സൂണ്‍’ ആണ് ഇത്തവണത്തെ മത്സര വിഷയം. ഓഗസ്റ്റ് 17-ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന ഫണ്‍ബ്രല്ല 2025, യുവ കലാപ്രതിഭകളുടെ ഭാവനാത്മകമായ പ്രകടനത്തിന് സാക്ഷ്യം വഹിക്കും. പ്രഗത്ഭരായ കലാകാരന്മാരും വിദ്യാഭ്യാസ വിദഗ്ദ്ധരും ഉള്‍പ്പെടുന്ന പാനലാണ് വിജയികളെ കണ്ടെത്തുക. സര്‍ഗ്ഗാത്മകത, മൗലികത,
തരിയോട് സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിക്ക് തുടക്കമായി
തരിയോട് : വിദ്യാർത്ഥികളിലെ സർഗാത്മകമായ കഴിവുകൾ പരിപോഷിപ്പിക്കാൻ തരിയോട് ഗവ എൽ.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിക്ക് തുടക്കമായി. കഥകളിലൂടെയും കവിതകളിലൂടെയും വായനയുടെ പ്രാധാന്യം വരച്ചുകാട്ടി വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം അധ്യാപികയും എഴുത്തുകാരിയുമായ പി കെ ഷാഹിന ടീച്ചർ നിർവഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികളെ യോഗത്തിൽ അനുമോദിച്ചു.പി.ടി.എ പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷനായ പരിപാടിയിൽ പ്രധാനധ്യാപകൻ ജോൺസൺ ഡിസിൽവ, ബാലൻ മാസ്റ്റർ, എം.പി.ടി.എ പ്രസിഡന്റ് രാധിക ശ്രീരാഗ്, സീനിയർ അസിസ്റ്റൻ്റ് എം.പി
ബയോഗ്യാസ് പ്ലാന്റ്:വിതരണോദ്ഘാടനം നടത്തി
വെള്ളമുണ്ട : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ബയോഗ്യാസ് പ്ലാന്റ് വിതരണ പരിപാടിയുടെ ഉദ്ഘാടനം വെള്ളമുണ്ടയിൽ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി നിർവഹിച്ചു.മേഖല പ്രസിഡന്റ് എം. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിലൂടെ ഹരിത ഭവനമാക്കുക എന്നതാണ് പരിഷത്ത് ലക്ഷ്യമിടുന്നത്. ജൈവവളവും ഇന്ധനവും ലഭിക്കുന്ന ചെലവു കുറഞ്ഞ ഒരു പദ്ധതിയാണ്. എരാജഗോപാൽ,പുഷ്പജ കെ.എം,സിജോ, ഉണ്ണി ബെന്നി,കെ.കെ സന്തോഷ്,പ്രസന്നകുമാർ പി.സി തുടങ്ങിയവർ സംബന്ധിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് ബയോഗ്യാസ്
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി
വാളാട് : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനചാരണത്തോടനുബന്ധിച് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തും, പ്രാഥമിക ആരോഗ്യ കേന്ദ്രം വാളാടും സംയുക്തമായി ചേർന്ന് ലഹരി വിരുദ്ധ ദിനാചരണം നടത്തി.പോരൂർ സർവോദയം സ്കൂൾ അങ്കണം ചടങ്ങിന് വേദിയായി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ പുകയില -ലഹരി വിമുക്ത വിദ്യാലയമായി പോരൂർ സർവോദയം യു പി സ്കൂളിനെ പ്രഖ്യാപിച്ചു.ലഹരിയോട് നോ പറയാൻ വിദ്യാർത്ഥികളെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പിടിഎ പ്രസിഡണ്ട് സന്തോഷ് തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ മനോഷ്
കെ.എസ്.ഇ.ബി ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി : തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക് തരുവണയിൽ മാത്രമാണ് ചാർജിങ് സ്റ്റേഷനിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇത് പ്രവർത്തിക്കുന്നില്ല. വെള്ളമുണ്ട പഞ്ചായത്തിലെ ഓട്ടോറിക്ഷകൾ, സ്കൂട്ടറുകൾ, കാറുകൾ തുടങ്ങിയ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ പറ്റാതായി. വെള്ളമുണ്ടയിൽ ഒരു ചാർജിംഗ് സ്റ്റേഷൻ ആരംഭിക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും കോറോത്ത് മാത്രമാണ്
ഇ.ജെ ബാബു സിപിഐ വയനാട് ജില്ലാ സെക്രട്ടറി
ചീരാല്‍ : ഇ.ജെ ബാബുവിനെ സിപിഐ വയനാട് ജില്ലാ സെക്രട്ടറി വീണ്ടും തെരഞ്ഞെടുത്തു. 1979ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി പൊതു പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം പഞ്ചായത്ത് അംഗമായും, 2000-2005ല്‍ മാനന്തവാടി പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കിലാ ഫാക്കല്‍റ്റിയുമായിരുന്നു. രണ്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ ജില്ലയില്‍ നയിച്ചു. മുണ്ടക്കൈ ദുരന്തത്തില്‍ ദുരന്ത ബാധിതര്‍ക്ക് സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്ന് സംഘടനകളെ ഏകോപിപ്പിച്ച് സഹായങ്ങള്‍ എത്തിക്കാന്‍ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചു. വന്യമൃഗ ശല്യം പരിഹരിക്കണെമെന്ന് ആവശ്യപ്പെട്ട് കിസാന്‍ സഭ-
വെള്ളമുണ്ടയിൽ പുസ്തകപ്രദർശനം ആരംഭിച്ചു
വെള്ളമുണ്ട : പബ്ലിക് ലൈബ്രറിയിലെ പുതിയ പുസ്തക ശേഖരങ്ങളുടെ പ്രദർശനം ആരംഭിച്ചു. വായന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തുന്ന പ്രദർശനപരിപാടി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം. സുധാകരൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം മണികണ്ഠൻ, എം നാരായണൻ, മിഥുൻ മുണ്ടക്കൽ, എൻ.കെ ബാബുരാജ്, കെ.കെ സന്തോഷ്,ശാരദാമ്മ എൻ.ജി തുടങ്ങിയവർ സംബന്ധിച്ചു.
ലോ മാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
തരുവണ : വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മഴുവന്നൂർ വാർഡ് മെമ്പർ കെ.കെ.സി. മൈമൂനയുയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കരിങ്ങാരി ജുമാ മസ്ജിദിന് മുൻവശം നിർമ്മിച്ച മീഡിയം മാസ് ലൈറ്റ് വാർഡ് മെമ്പർ കെ.കെ.സി. മൈമൂന ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.ടി. മമ്മൂട്ടി, സീതി തരുവണ,അബ്ദുള്ള.വി,നസീർ.ടി.കെ, അബൂബക്കർ.കെ, ഉസ്മാൻ.കെ,മൂസ.പി.കെ, മൊയ്ദു.പി.കെ, അബ്ദുള്ള.പി.കെ,റൗഫ്, കോൺട്രാക്ടർ മോയി തുടങ്ങിയവർ സംബന്ധിച്ചു
ദുക്റാന തിരുനാൾ ആഘോഷിച്ചു
മാനന്തവാടി : മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ വിശുദ്ധ തോമാ ശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിച്ചു. തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ.നിധിൻ ആലക്കാതടത്തിൽ കാർമികനായി. ഈ വർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികളുടെ മിഷൻ ലീഗ് അംഗത്വ സ്വീകരണം നടന്നു. തുടർന്ന് നടന്ന ആഘോഷപരിപാടികൾ ഫാ. നിധിൻ ആലക്കാതടത്തിൽ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. സ്റ്റീഫൻ കോട്ടയ്ക്കൽ ചടങ്ങിൽ അധ്യക്ഷനായി. സിസ്റ്റർ ജിസ്സ DST ദുക്റാന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ ജോണി കാരക്കട, കൈക്കാരൻ ജയ്സൺ കിഴക്കേക്കര, സൺഡേ സ്കൂൾ ലീഡർ
വയനാട് സ്വദേശിയായ യുവാവ് കർണാടകയിൽ ബൈക്ക് അപകടത്തിൽ മരണപെട്ടു
പിണങ്ങോട് : വാഴയിൽ അസ്ലം -റഹ്മത്ത് എന്നിവരുടെ മകൻ മുഹമ്മദ് റഫാത്ത് (23) ആണ് മരണപെട്ടത്.ഇൻഡോനേഷ്യയിൽ നിന്നും മൂന്ന് ദിവസം മുമ്പാണ് അസ്ലം നാട്ടിൽ എത്തിയത്. മൈസൂരിൽ കച്ചവട ആവശ്യാർഥം പോകുമ്പോൾ ആണ് അപകടം. കർണാടകയിലെ ബേഗുർ പോലീസ് സ്റ്റേഷന് സമീപം വെച്ച് ബൈക്ക് ലോറിക്ക് പുറകിൽ ഇടിച്ചു നിയന്ത്രണം നഷ്ടമായ ശേഷം എതിരെ വരികയായിരുന്ന ടവേരയിൽ ഇടിക്കുകയായിരുന്നു. മൃതദേഹം ഇപ്പോൾ ബേഗുർ ഗവണ്മെന്റ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും.
സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എ യുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു
ലക്കിടി : കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ ടി യും സംഘവും ഇന്ന് പുലർച്ചെ ലക്കിടിയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ KL 03 AF 6910 നമ്പർ സ്കൂട്ടറിൽ കടത്തികൊണ്ടുപോവുകയായിരുന്ന 2.33 ഗ്രാം MDMA യുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. പൊഴുതന കല്ലൂർ എസ്റ്റേറ്റ് സ്വദേശി കോച്ചാൻ വീട്ടിൽ ഇർഷാദ്. കെ (32) ,പൊഴുതന മുത്താറിക്കുന്ന് സ്വദേശി പറമ്പൻ വീട്ടിൽ അൻഷിൽ. പി (22)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പരിശോധനയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)
കൃഷിഭവൻ സംഘടിപ്പിച്ച ഞാറ്റുവേലച്ചന്തയും കർഷകസഭയും ഉദ്ഘാടനം ചെയ്തു
പടിഞ്ഞാറത്തറ : ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സംഘടിപ്പിച്ച ഞാറ്റുവേലച്ചന്തയുടെയും കർഷകസഭയുടെയും ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബാലൻ പി അവറുകൾ നിർവഹിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി അസ്മ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ജോസ് പി എ, വാർഡ് മെമ്പർമാർ, കാർഷിക വികസന സമിതി അംഗങ്ങൾ, പാടാശേഖര കുരുമുളക് സമിതി പ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
കൈനാട്ടിയിൽ ശരീരത്തിൽ കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി
കൽപ്പറ്റ : കേബിൾ കുടുങ്ങി മുറിവ് വ്രണമായതോടെ ഒരാഴ്ചയിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ അവശതയിലായിരുന്നു.പ്രദേശത്ത് ലോട്ടറി കച്ചവടം നടത്തുന്ന മോഹനൻ എന്നയാളും ചേർന്നാണ് സന്നദ്ധ പ്രവർത്തകൻ അബു താഹിർ രക്ഷാ പ്രവർത്തനം നടത്തിയത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് അബു താഹിർ സ്ഥലത്തെത്തിയത്. മുറിവുണങ്ങാൻ മരുന്നും ചെയ്താണ് പിണങ്ങോട് സ്വദേശിയായ അബുതാഹിറും സുഹൃത്തുക്കളായ വി.കെ.റെയ്സ് ,സാബിത് എന്നിവരും മടങ്ങിയത്.
‘മാജിക് ഹോം’പദ്ധതിയിലെ സ്നേഹഭവനം കൈമാറി:നിസ്സാനും നിസ്സിക്കും ഇനി സ്വന്തം വീടിൻ്റെ തണൽ
പുൽപ്പള്ളി : സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാതിരുന്ന ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളായ നിസ്സാനും നിസ്സിക്കും ഇനി സ്വന്തം വീടിന്റെ തണൽ. ഡിഫറന്റ് ആർട്സ് സെന്ററിന്റെ ‘മാജിക് ഹോം’ പദ്ധതി പ്രകാരം വയനാട് പുൽപ്പള്ളി വേലിയമ്പത്ത് നിർമ്മിച്ച ഭിന്നശേഷി സൗഹൃദ ഭവനത്തിന്റെ താക്കോൽദാനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രമുഖ കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കട നിർവഹിച്ചു. താക്കോൽദാന ചടങ്ങിൽ പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാർ, മെമ്പർ ഡോ. ജോമറ്റ് കോതവഴിക്കൽ, കാഴ്ചപരിമിതയും കൊയിലാണ്ടി
റോഡപകടം : റോഡ് സംസ്ക്കാരിക കൂട്ടായ്മയും ജനസദസ്സുകളും സംഘടിപ്പിക്കും റാഫ്
സുൽത്താൻ ബത്തേരി : കൊല്ലം തോറും നാലായിരത്തിൽപരം ആളുകൾ കൊല്ലപ്പെടുകയും അരലക്ഷത്തോളം പേർ ഗുരുതരമായി പരിക്കുപറ്റി കഴിയുന്ന വാഹനാപകടങ്ങൾക്ക് തടയിടാൻ ജനകീയ കൂട്ടായ്മയിലൂടെ നമുക്ക് കഴിയണമെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം.അബ്ദു അഭിപ്രായപ്പെട്ടു. ഗതാഗത വികസനത്തിൻ്റെ അസന്തുലിതാവസ്ഥ, ലഹരി വസ്തുക്കളുടെ കടന്നുകയറ്റം, അശ്രദ്ധയും അസഹിഷ്ണുതയും മത്സരബുദ്ധിയോടെയുമുള്ള അമിത വേഗതയുമൊക്കെ അപകട കാരണങ്ങളാണ്. വിദ്യാലയ തലങ്ങളിലും ബസ്സ്റ്റാന്റുകളിലും ബോധവൽക്കരണവും ജനസദസ്സുകളും ആരംഭിച്ചുകഴിഞ്ഞു. നിയമ ലംഘനങ്ങൾക്കെതി രിരെ മുഖം നോക്കാതെയുള്ള കർശനമായ നടപടികളുമുണ്ടാകണം. ‘ഒരിറ്റു ശ്രദ്ധ; ഒരുപാടായുസ്സെന്ന
സുരഭിക്കവല-ആലത്തൂര്‍ റോഡ് തകര്‍ന്നു
പുല്‍പ്പള്ളി : സുരഭിക്കവല-ആലത്തൂർ റോഡ് പാടെ തകർന്നു. മുള്ളൻകൊല്ലി പഞ്ചായത്തിലെ 12, 15 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡിന്റെ പലഭാഗങ്ങളിലും വൻകുഴികള്‍ രൂപപ്പെട്ടിരിക്കയാണ്.മഴക്കാലത്ത് കുഴികളില്‍ വെള്ളം കെട്ടിനില്ക്കുന്നതുമൂലം ബൈക്കും സ്കൂട്ടറും ഉള്‍പ്പെടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായി. പാടിച്ചിറ, കബനിഗിരി, മരക്കടവ്, ചാമപ്പാറ, സീതാമൗണ്ട് പ്രദേശങ്ങളിലെ യാത്രക്കാർക്ക് പുല്‍പ്പള്ളി, മുള്ളൻകൊല്ലി ടൗണുകളില്‍ പ്രവേശിക്കാതെ ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ എളുപ്പം എത്താൻ സഹായകമാണ് റോഡ്. എന്നിട്ടും പാതയുടെ ശോച്യാവസ്ഥയ്ക്കുനേരേ അധികൃതർ കണ്ണടയ്ക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. മൂന്നുവർഷം മുന്‍പ് ജില്ലാ പഞ്ചായത്ത് ഫണ്ട്
ജില്ലയിലെ വന്യ മൃഗശല്യത്തിന് പരിഹാരം കാണാൻ സർക്കാറിന് സാധിക്കുന്നില്ല എങ്കിൽ അതിനുള്ള അധികാരം പൊതുജനങ്ങൾക്ക് നൽകണം-ആം ആദ്മി പാർട്ടി
കൽപ്പറ്റ : വയനാട് ജില്ലയിൽ വന്യ മൃഗശല്യം നാൾക്കു നാൾ വർധിച്ച് വരികയാണ്. ജനവാസ കേന്ദ്രങ്ങളിലേക്ക് ആനയും, പുലിയും, കടുവയും, കരടിയും ഉൾപ്പെടെ ഭീതി പടർത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. സർക്കാർ സംവിധാനങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുന്നില്ല എങ്കിൽ അതിനുള്ള പരിഹാരം കാണാൻ പൊതുജനങ്ങൾക്ക് അധികാരം നൽകാൻ തയ്യാറാകണമെന്ന് ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ യാതൊരു ഭീഷണിയും ഇല്ലാത്ത സ്ഥലങ്ങളിൽ പോലും വന്യ മൃഗങ്ങളുടെ സാന്നിധ്യം ഉണ്ടാകുന്നത് സംവിധാനങ്ങളുടെ പരാചയം കൊണ്ടാണ്. അടിയന്തര
ആരോഗ്യം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
കൽപ്പറ്റ : കെപിസിസിയുടെ ആഹ്വാന പ്രകാരം കോട്ടയം മെഡിക്കൽ കോളേജിൽ ബിൽഡിങ് തകർന്നു സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. കെപിസിസി സെക്രട്ടറി അഡ്വക്കറ്റ് ടി ജെ ഐസക് യോഗം ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ കെ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി വിനോദ് കുമാർ, യൂത്ത് കോൺഗ്രസ്
ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ രാജി ആവശ്യപ്പെട്ട് മുട്ടിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം
മുട്ടിൽ : കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിട ഭാഗം ഇടിഞ്ഞു വീണ്ടുണ്ടായ അപകടത്തിൽ യുവതി മരണപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻ്റ് വിനായക് D അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡൻ്റുമാരായ നൗഫൽ, അരുൺ രവീന്ദ്രൻ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ഇക്ബാൽ കൊളവയൽ, ജിതിൻ, റൗഫ് കാക്കവയൽ, ആഷിക് ബീരാൻ, അജിനാസ്, അനൂപ്, അശ്വിൻ, വിഷ്ണു, ശിഹാബ് ആനപ്പാറ എന്നിവർ സംസാരിച്ചു.
ജുനൈദ് കൈപ്പാണിയുടെ തദ്ദേശപഠനം:ഇംഗ്ലീഷ്പരിഭാഷ പ്രകാശനം ചെയ്തു
തൃശ്ശൂർ : “ഡീസെൻട്രലൈസ്ഡ് പ്ലാനിംഗ്-തോട്ട് ആൻഡ് പ്രാക്ടീസ്” എന്ന വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ തദ്ദേശപഠന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനകർമ്മം തൃശ്ശൂരിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്(കില) ആസ്ഥാനത്ത് നടന്നു. സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്,എഴുത്തുകാരനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ മുൻമന്ത്രി ടി.എം. തോമസ് ഐസകിന് കൈമാറി പ്രകാശനം ചെയ്തു. വികേന്ദ്രികൃതാസൂത്രണത്തെക്കുറിച്ച് ജുനൈദ് കൈപ്പാണി രചിച്ച മലയാള ഗ്രന്ഥമായ ‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’ എന്നതിന്റെ
ഇന്‍ഡ്യാ മുന്നണിയെ നയിക്കാനുളള പക്വത കോണ്‍ഗ്രസിനില്ല:മന്ത്രി കെ രാജന്:സോഷ്യലിസവും, മതേതരത്വവും ഭരണ ഘടനയില്‍ നിന്ന് മാറ്റാന്‍ സ്റ്റേറ്റ് സ്പോണ്സര് ടെറിറിസം നടക്കുന്നു
ചീരാല്‍ : ദേശീയ തലത്തില്‍ ഇന്‍ഡ്യാ മുന്നണിയെ നയിക്കാനുളള പക്വത കോണ്‍ഗ്രസിനില്ലെന്ന് സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗവും റവന്യൂ മന്ത്രിയുമായ അഡ്വ. കെ രാജന്. സിപിഐ വയനാട് ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ചീരാലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് താത്പര്യമില്ലായിരുന്നു. കാലാവധി കഴിയാത്ത രാജ്യസഭ അംഗങ്ങളെ വരെ ലോക് സഭയിലേക്ക് മത്സരിപ്പിച്ചത് ആ പാര്‍ട്ടിയുടെ അപക്വ നിലപാടുകളാണ്. ജനാധിപത്യത്തെ അട്ടിമറിക്കാനായി ബിജെപി ഇതര സംസ്ഥാനങ്ങള്‍ക്കെതിരെ ഗവര്‍ണര്‍മാരെ ഉപയോഗിക്കുകയാണ്.മത ചിഹ്നങ്ങളെ ഭരണഘടനയുടെ
ആരോഗ്യ വകുപ്പിന് വയനാട്ടിൽ ആസ്ഥാന മന്ദിരമില്ല:റീത്ത് വെച്ച് പ്രതിഷേതവുമായി യൂത്ത് കോൺഗ്രസ്
മാനന്തവാടി : വയനാട് ജില്ലയിലെ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ വകുപ്പ് ഓഫീസ് കാലപ്പഴക്കം കാരണം പൊളിച്ചുമാറ്റുവാനും പുതിയ കെട്ടിടം പണിയുവാനും ഉമ്മൻചാണ്ടി മന്ത്രിസഭാ കാലഘട്ടത്തിൽ തുക വെക്കുകയും, പിന്നീട് മാറി മാറി വന്ന ഇടത്പക്ഷ സർക്കാർ രാഷ്ട്രീയ ദുർവിനിയോഗത്തിന്റെ ഭാഗമായികൊണ്ട് പല കാരണങ്ങൾ പറഞ്ഞ് കാരണമില്ലാതെ നീട്ടികൊണ്ട് പോവുകയാണ്. പതിറ്റാണ്ടുകളുടെ കാലപ്പഴക്കമുള്ള നിലവിലെ കെട്ടിടം ഉപയോഗ യോഗ്യമല്ല എന്ന് പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു.ഇതേ തുടർന്ന് ആരോഗ്യവകുപ്പിന്റെ ജില്ലാ ആസ്ഥാനം സമീപത്തെ ജില്ലാ മെഡിക്കൽ സ്റ്റോർ പ്രവർത്തിച്ച
സി.ഐ.എ.എസ്.എല്‍ അക്കാദമി വാര്‍ത്തെടുക്കുന്നത് വ്യോമയാന മേഖലയുടെ ഭാവി വാഗ്ദാനങ്ങളെ:എസ്.സുഹാസ്
കൊച്ചി : വ്യോമയാന മേഖലയില്‍ പ്രായോഗിക പരിജ്ഞാനമുള്ള പ്രൊഫഷണലുകളുടെ ആവശ്യകത വര്‍ദ്ധിച്ചു വരികയാണെന്ന് സി.ഐ.എ.എസ്.എല്‍ ചെയര്‍മാനും സിയാൽ എം.ഡിയുമായ എസ്.സുഹാസ് ഐ.എ.എസ്. സി.ഐ.എസ്.എല്‍ അക്കാദമിയുടെ കുസാറ്റ് അംഗീകൃത കോഴ്സുകളുടെ രണ്ടാം ബാച്ചിന്റെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകോത്തര നിലവാരമുള്ള ഒരു വിമാനത്താവളത്തിന്റെ തത്സമയ പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞ് പഠിക്കാന്‍ അവസരമൊരുക്കുന്നതിലൂടെ വ്യോമയാന മേഖലയുടെ ഭാവി വാഗ്ദാനങ്ങളെയാണ് സി.ഐ.എ.എസ്.എല്‍ അക്കാദമി വാര്‍ത്തെടുക്കുന്നത്.പുസ്തകങ്ങള്‍ക്കപ്പുറം, ഈ മേഖല എങ്ങനെ പ്രവര്‍ത്തിക്കുന്നു, വളരുന്നു എന്ന് ഓരോ ദിവസവും വിദ്യാര്‍ത്ഥികള്‍ക്ക് നരിട്ട് അനുഭവിച്ചറിയാം.
ടൗണ്‍ഷിപ്പ് നിര്‍മ്മാണം:വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും:മന്ത്രി കെ രാജന്
കല്‍പ്പറ്റ : എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത അതിജീവിതര്‍ക്കായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മ്മാണം ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്. എല്‍സ്റ്റണിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ടൗണ്‍ഷിപ്പില്‍ ഒരുക്കുന്ന 410 വീടുകളിലായി 1662 ലധികം ആളുകള്‍ക്കാണ് തണലൊരുങ്ങുന്നത്. ഇതില്‍ 140 വീടുകള്‍ക്ക് ഏഴ് സെന്റ് വീതമുള്ള അതിര്‍ത്തി നിശ്ചയിച്ചു. 51 വീടുകളുടെ അടിത്തറയും 54 വീടുകളുടെ ഡൈനാമിക് കോണപെനട്രേഷന്‍ ടെസ്റ്റും 41 വീടുകളുടെ പ്ലെയിന്‍ സിമന്റ് കോണ്‍ക്രീറ്റും
മിഷൻ 2025 ന്റെ ഭാഗമായി പഞ്ചായത്ത് തല വികസന സെമിനാർ സംഘടിപ്പിച്ചു
നൂൽപ്പുഴ : നൂൽപ്പുഴ,വടക്കനാട് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ 04/07/2025 ന് കല്ലൂർ സാംസ്കാരിക നിലയത്തിൽ പഞ്ചായത്ത്തല വികസന സെമിനാര്‍ നടത്തി. വടക്കനാട് മണ്ഡലം പ്രസിഡണ്ട് ജയൻ സ്വാഗതവും നൂൽപ്പുഴ മണ്ഡലം പ്രസിഡണ്ട് കെ.വി. ബാലകൃഷ്ണൻ അധ്യക്ഷതയും വഹിച്ചു. സെമിനാര്‍ ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ ഉദഘാടനം ചെയ്തു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. മുഖ്യ പ്രഭാക്ഷണം നടത്തി. അഡ്വ. വേണുഗോപാൽ ക്ലാസ് എടുത്തു സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഷീല സതീഷ് വികസന രേഖ അവതരിപ്പിച്ചു. നിസി അഹമ്മദ്, എൻ.സി.
പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ മാതൃകപരമായ ഇടപെടൽ കൊണ്ട് ഒരു നാടിൻ്റെ ചിരകാല സ്വപ്നം പൂവണിയുന്നു
വൈത്തിരി : അമ്പലക്കുന്ന്, കോളിച്ചാൽ 16, കുന്നത്തോട്ടം പ്രദേശവാസികളുടെ ദീർഘനാളത്തെ അങ്കണവാടി എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്. വൈത്തിരിയിൽ ടൂറിസം മേഖലയിൽ വൻ മുന്നേറ്റം കാരണം ഭൂമിയുടെ വില പതിന്മടങ്ങായതും ഭൂമിയുടെ ലഭ്യത കുറവുമായ സമയത്ത് അങ്കണവാടി എന്ന ഒരു നാടിൻ്റ സ്വപ്നം നടക്കാതിരുന്ന സമയത്ത് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ള മൂന്നര സെൻറ് ഭൂമി സൗജന്യമായി വിട്ടു നൽകുകയും കെട്ടിട നിർമ്മാണത്തിന് വൈത്തിരി ഗ്രാമപഞ്ചായത്ത് തുക വകയിരുത്തുകയും ചെയ്തതിനാൽ ഒരു നാടിൻ്റെ ഏറെ കാലത്തെ ആവശ്യം നടപ്പിലാകുകയാണ്.
മുള്ളൻകൊല്ലി റബ്ബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റിയെ തകർക്കാൻ ആസൂത്രിത നീക്കമെന്ന് ഭരണസമിതി അംഗങ്ങൾ
പുൽപ്പള്ളി : യു ഡി എഫ് നേതൃത്വം നൽകുന്ന റബ്ബർ& അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റിയെ തകർക്കാൻ സിപിഎമ്മും, ബിജെപിയും ആസൂത്രിത ശ്രമങ്ങൾ നടത്തുന്നുവെന്ന് പ്രസിഡന്റ് സാജൻ ജോസഫ് കടുപ്പിൽ ആരോപിച്ചു.സൊസൈറ്റിക്കെതിരെ അടിസ്ഥാനമില്ലാതെ അഴിമതി ആരോപണം ഉന്നയിച്ച് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും സമരങ്ങൾ സംഘടിപ്പിക്കുന്നതും ഗൂഢാലോചനയുടെ ഭാഗമാണ്. മൂന്ന് പതിറ്റാണ്ട് മുമ്പ് പ്രവർത്തനം തുടങ്ങിയതാണ് സൊസൈറ്റി.തുടക്കം മുതൽ യുഡിഎഫ് ഭരണത്തിലുള്ള സംഘത്തിൽ മുള്ളൻകൊല്ലി പഞ്ചായത്തിലെ നാലായിരത്തോളം കർഷകർ അംഗങ്ങളാണ് ഇല്ലാത്ത അഴിമതിക്കഥകൾ പറഞ്ഞ് സൊസൈറ്റിയെയും ഭരണസമിതിയെയും ഇകഴ്ത്താൻ ആസൂത്രിത നീക്കം
നായക്കൂട്ടം കോഴികളേ കൊന്നു
കണിയാമ്പറ്റ : തെരുവ് നായ ശല്യം നേരിടുന്ന കണിയാമ്പറ്റ പള്ളിമുക്ക് പ്രാദേശങ്ങളിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് സി.പി.ഐ.എം കരിമ്പടക്കുനി ബ്രാഞ്ച് കമ്മിറ്റി. കഴിഞ്ഞ ദിവസം അമ്പലച്ചാൽ പ്രാദേശത്തെ വൈത്തലപറമ്പൻ ജംഷീദിന്റെ വീട്ടിൽ തെരുവ് നായ അക്രമത്തിൽ പത്തോളം കോഴികൾ ചത്തിരുന്നു. നായശല്യം കാരണം കുട്ടികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൂടി ഭയമില്ലാതെ പോകാൻ പറ്റാത്ത അവസ്ഥയാണെന്നും ഉത്തരവാദിത്തപ്പെട്ടവർ അടിയന്തിരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം ഗ്രാമപഞ്ചായത്ത് ഓഫിസ് ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികളുമായി സി.പി.ഐ.എം മുന്നോട്ടു പോകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.സെക്രട്ടറി സാമ്പശിവന്റെ