മാനന്തവാടി : ഒഴക്കോടി ശ്രീകൃഷ്ണക്ഷേത്രത്തിൽ പുത്തരി മഹോത്സവം ക്ഷേത്രം മേൽശാന്തി മഴവന്നൂർ താഴെ ഇല്ലത്ത് പ്രകാശൻ നമ്പൂതിരി യുടെ കാർമികത്വത്തിൽ ആചാര വിധിപ്രകാരം കതിർ പൂജയും ഭക്തജനങ്ങൾക്ക് കതിർ വിതരണവും നടത്തി.ജില്ലാ മണ്ണ് സംരക്ഷണ ലാബിലെ കൃഷി ഓഫീസർ ശരണ്യ എം ക്ഷേത്ര സന്നിധിയിൽ പൊതുജനങ്ങൾക്കായി കാർഷിക വിജ്ഞാന ക്ലാസ് നടത്തുകയുണ്ടായി.തുടർന്ന് പ്രദേശത്തെ മികച്ച കർഷകനായി എം അപ്പു നായർ മികച്ച ക്ഷീരകർഷകയായ ബിന്ദു സുകുമാരൻ എന്നിവരെ കൃഷി ഓഫീസർ ശരണ്യ പൊന്നാട അണിയിച്ച് ആദരിച്ചു.ചടങ്ങിൽ സന്തോഷ്കുമാർ സർവേശ്വരൻ നായർ,ബാലകൃഷ്ണൻ കൊറോക്കുന്ന്,ടി പി കുഞ്ഞനന്തൻ,മോഹനൻ ഇല്ലത്ത് എന്നിവർ സംസാരിച്ചു.
