കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞെന്നും കോടതി കണ്ടെത്തി.കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.പ്രതിക്കുള്ള ശിക്ഷ മറ്റന്നാള്‍ പ്രസ്താവിക്കും.പ്രതിക്കെതിരെ ചുമത്തിയിരുന്ന കൊലപാതകം,വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ പൊതുജനസേവകനെ ആക്രമിക്കല്‍,വധഭീഷണി മുഴക്കല്‍,പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തല്‍,തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി പ്രസ്താവിച്ചു.പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതിക്ക് മാനസിക വൈകല്യമുണ്ടെന്നായിരുന്നു പ്രതിഭാഗം
Category: Kollam
കൊല്ലം സായി ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍
കൊല്ലം : കൊല്ലത്തെ സായി (സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) ഹോസ്റ്റലില്‍ രണ്ട് കായിക വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി.പ്ലസ് ടു,പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് മരിച്ചത്. ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.ഒരാള്‍ തിരുവനന്തപുരം സ്വദേശിനിയും മറ്റേയാള്‍ കോഴിക്കോട് സ്വദേശിനിയുമാണ്. രാവിലെ അഞ്ചുമണിയോടെ പ്രാക്ടീസിന് പോകാന്‍ വേണ്ടി വാര്‍ഡനും മറ്റു വിദ്യാര്‍ത്ഥിനികളും വന്ന് വിളിച്ചിട്ടും വാതില്‍ തുറന്നില്ല.തുടര്‍ന്ന് വാതില്‍ ബലമായി തള്ളിത്തുറന്നപ്പോഴാണ് രണ്ടു ഫാനുകളില്‍ തൂങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്.ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.സിറ്റി പൊലീസ് കമ്മീഷണര്‍
ലൈംഗികാതിക്രമ പരാതി:ചവറ കുടുംബ കോടതി ജഡ്ജി ഉദയകുമാറിന് സസ്‌പെന്‍ഷന്‍
കൊല്ലം : ലൈംഗികാതിക്രമ പരാതിയില്‍ ചവറ കുടുംബ കോടതി മുന്‍ ജഡ്ജി വി ഉദയകുമാറിന് സസ്‌പെന്‍ഷന്‍.ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം.വിവാഹമോചന കേസില്‍ ഹാജരാകാനെത്തിയപ്പോള്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് ജഡ്ജി വി ഉദയകുമാറിനെതിരെ യുവതിയുടെ പരാതി.പരാതിയെ തുടര്‍ന്ന് ഹൈക്കോടതി രജിസ്ട്രാര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പരാതിക്കാരി പ്രതികരിച്ചു. കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ പൊലീസിനെ സമീപിക്കേണ്ടെന്ന തീരുമാനത്തിലാണ് യുവതി. വിവാഹ മോചന കേസിന് ഹാജരായ യുവതിയോട് ഇഡ്ജി വി ഉദയകുമാര്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.പരാതിക്ക്
ഹൈ വോൾട്ടേജ് മൂലം നൂറുകണക്കിന് ആളുകളുടെ വൈദ്യുതോപകരണങ്ങൾ നശിച്ചു
പെരിക്കല്ലൂർ : പെരിക്കല്ലൂരിന് അടുത്ത മൂന്നുപാലം ഭാഗത്തുള്ള ഒസള്ളി കോളനിക്ക് സമീപമുള്ള ട്രാൻസ്ഫോർമറിൻ്റെ കീഴിലുള്ള നൂറുകണക്കിന് ഉപഭോക്താക്കളുടെ TV, ഫ്രിഡ്ജ്,വാഷിംഗ് മെഷീൻ, ലാപ്ടോപ്പുകൾ, ബൾബുകൾ. ട്യൂബുകൾ, വയറിങ് സാധനങ്ങൾ ഹൈ വോൾട്ടേജ് വന്നതിനെ തുടർന്ന് കത്തി നശിച്ചു. ലൈനിൽ മടൽ വീണ് ലൈൻ ഷോട്ട് ആയി ട്രാൻസ്ഫോർമറിലെ ഫ്യൂസ് പോകാതിരുന്നതാണ് ഈ ഉപകരണങ്ങൾ നശിക്കാൻ കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. കട്ടി കൂട്ടി ഫ്യൂസ് കമ്പികൾ കെട്ടിയതും, ട്രാൻസ്ഫറിലേക്കുള്ള ന്യൂട്ടർ ലൈൻ കത്തിപ്പോയിട്ട് ന്യൂട്രൽ ലൈനിൽ കൂടി വൈദ്യുതി
കാരുണ്യ സ്പർശം സീറോ പ്രോഫിറ്റ് ആന്റി ക്യാൻസർ ഡ്രഗ്സ് സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
കൊച്ചി : കാന്‍സര്‍ ചികിത്സ രംഗത്തെ കേരള സര്‍ക്കാര്‍ മാതൃക. കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍. 14 ജില്ലകളിലും 14 കൗണ്ടറുകള്‍. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ( വ്യാഴാഴ്ച ) മുഖ്യമന്ത്രി നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് പുതിയൊരു പദ്ധതിയ്ക്ക് തുടക്കമിടുകയാണ്. വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുത്ത കാരുണ്യ ഫാര്‍മസികളിലൂടെ ‘സീറോ പ്രോഫിറ്റായി’ കമ്പനി വിലയ്ക്ക് ലഭ്യമാക്കുന്നു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കാരുണ്യ ഫാര്‍മസികളിലെ
