• admin

  • July 22 , 2020

കൊല്ലം : കൊല്ലത്ത് ഹോം ക്വാറൈന്റീനില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ തൂങ്ങി മരിച്ചു. ആയൂര്‍ ഇളമാട് അമ്പലമുക്ക് സുനില്‍ ഭവനില്‍ ഗ്രേസി (62) ആണ് തൂങ്ങിമരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. വീടിന്റെ അടുക്കള ഭാഗത്തായാണ് ഗ്രേസിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ ആയൂരില്‍ കൊറോണ സ്ഥിരീകരിച്ച ഡോക്ടറുടെ ക്ലിനിക്കില്‍ ഗ്രേസി ചികിത്സയ്ക്കായി എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരോട് ഹോം ക്വാറൈന്റീനില്‍ പോകാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. വീടിന് മുകളിലെത്തെ നിലയിലാണ് ഗ്രേസി ഹോം ക്വാറൈന്റീനില്‍ കഴിഞ്ഞിരുന്നത്.