• Lisha Mary

  • April 21 , 2020

കൊല്ലം : കോവിഡ് - 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊട്ടാരക്കര കില ഇറ്റിസിയില്‍ മാസ്‌ക്ക് നിര്‍മാണം തുടങ്ങി. കോവിഡ് പ്രതിരോധ പ്രോട്ടോകോള്‍ പ്രകാരം കൃത്യമായ സാമൂഹിക അകലവും സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചാണ് മാസ്‌ക്ക് നിര്‍മാണം. മുന്‍കാലങ്ങളില്‍ കില ഇറ്റിസിയില്‍ തയ്യല്‍ - ഫാഷന്‍ ഡിസൈനിംഗ് പരിശീലനത്തില്‍ പങ്കെടുത്ത സ്വയം തൊഴില്‍ പരിശീലിച്ചവരും ഗസ്റ്റ് അധ്യാപകരും മാസ്‌ക്ക് നിര്‍മാണത്തില്‍ സഹായികളായി. പുനരുപയോഗ സാധ്യത പരിഗണിച്ച് തുണിയിലാണ് മാസ്‌ക്കുകള്‍ നിര്‍മിക്കുന്നത്. തുണിയോടൊപ്പം ഇലാസ്റ്റിക്, കോട്ടന്‍ നാടകള്‍ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ഡബിള്‍ - സിംഗിള്‍ ലെയര്‍ മാസ്‌ക്കുകളാണ് നിര്‍മിക്കുന്നതെന്ന് കില ഇറ്റിസി പ്രിന്‍സിപ്പല്‍ ജി കൃഷ്ണകുമാര്‍ പറഞ്ഞു. ആദ്യഘട്ടം നിര്‍മിക്കുന്ന മാസ്‌ക്കുകള്‍ ലഭ്യതയനുസരിച്ച് പ്രദേശത്തുള്ള സര്‍ക്കാര്‍ - തദ്ദേശ സ്വയംഭരണ സ്ഥാപന ഓഫീസുകളിലെ ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും വിതരണം ചെയ്യുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.