കൊച്ചി : ക്ലിയോസ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ ഓദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറായി ആസ്റ്റര്‍ മെഡ്‌സിറ്റിയെ പ്രഖ്യാപിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് ആസ്റ്റര്‍ മെഡ്‌സിറ്റി മാരത്തോണിന്റെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറാകുന്നത്.ഫെബ്രുവരി ഒമ്പതിന് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന മാരത്തോണിന്റെ മെഡിക്കല്‍ ഡയറക്ടറായി ആസ്റ്റര്‍ മെഡ്സിറ്റി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസ് പ്രവര്‍ത്തിക്കും.സര്‍ക്കുലര്‍ ഇക്കോണമിയുടെ പ്രോത്സാഹനം ലക്ഷ്യമാക്കിയുള്ള ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ മൂന്നാം പതിപ്പില്‍ സഹകരിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍
Category: Ernakulam
ഇന്ത്യയില്‍ ആദ്യമായി തേങ്ങാപ്പാലില്‍ നിന്നുള്ള വീഗന്‍ ഐസ്ഡ്ക്രീം വിപണിയില്‍ എത്തിക്കാനൊരുങ്ങി വെസ്റ്റ
കൊച്ചി : രാജ്യത്ത് ആദ്യമായി തേങ്ങാ പാല്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലിറക്കാന്‍ ഒരുങ്ങി വെസ്റ്റ. ജന്തുജന്യ ഘടകങ്ങളായ പാലും മറ്റു ഉത്പന്നങ്ങളും ഒഴിവാക്കി സസ്യാധിഷ്ഠിത പാല്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണ് വീഗന്‍ ഐസ്ഡ്ക്രീം. മുംബെ, തമിഴ്‌നാട് എന്നിവടങ്ങളില്‍ വീഗന്‍ ഐസ്ഡ് ക്രീം നിര്‍മ്മിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് തേങ്ങാപ്പാല്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നത്. ഉത്പന്നം ഫെബ്രുവരി ആദ്യവാരം പുറത്തിറക്കും. കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ വെസ്റ്റ ബ്രാന്‍ഡ് അംബാസിഡറും അഭിനേത്രിയുമായ കല്യാണി പ്രിയദര്‍ശന്‍ പ്രോഡക്ട് ലോഞ്ചിങ് നിര്‍വഹിക്കും. വെസ്റ്റ കൊക്കോ പാം
റണ്ണേഴ്സ് ക്ലബുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോൺ ട്രെയിനിങ് റൺ
കൊച്ചി : ഫെബ്രുവരി ഒമ്പതിന് ക്ലിയോ സ്പോർട്സിൻ്റ ആഭിമുഖ്യത്തിൽ നടക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിൻ്റെ മൂന്നാം പതിപ്പിന് മുന്നോടിയായി ട്രെയിനിങ് റൺ സംഘടിപ്പിച്ചു. കൊച്ചിയിലെ പ്രമുഖ ക്ലബായ ഓറഞ്ച് റണ്ണേഴ്സ് ക്ലബുമായി സഹകരിച്ചാണ് ട്രയിനിങ് റൺ നടത്തിയത്. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്ന് ആരംഭിച്ച പത്ത് കിലോ മീറ്റർ റൺ ഓറഞ്ച് റണ്ണേഴ്‌സ് ക്ലബ് പ്രസിഡൻ്റ് രാജൻ കെ.എസ്, വൈസ് പ്രസിഡൻ്റ് കൃഷ്ണപ്രസാദ്, സെക്രട്ടറി അരുൺ കൃഷ്ണൻ, ക്ലിയോ സ്പോർട്സ് ഡയറക്ടർ അനീഷ് പോൾ
വയനാട്ടുക്കാരും.തൃക്കൈപ്പറ്റ മുളഗ്രാമത്തിലെ സംരംഭകരും താരങ്ങളായ കൊച്ചി മുള മഹോത്സവം
കൊച്ചി : വയനാട്ടിലെ മുണ്ടക്കൈ ചൂരൽ മല ഉരുൾ ആഘാതത്തിന് ശേഷം, സംരംഭക മേഖല പ്രത്യേകിച്ചും, വിനോദ സഞ്ചാര മേഖലയുംഅനുബന്ധ മേഖലയായ കരകൗശല മേഖലയും പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് കൊച്ചിയിൽ മുള മഹോത്സവം നടക്കുന്നത്.വ്യവസായ വകുപ്പും കേരള ബാംബൂ മിഷനും സംഘടിപ്പിച്ച മുള മഹോഝവത്തിൽ വിവിധ മേഖലകളിലായി എൻപതോളം പേരാണ് പങ്കെടുത്തത്.മേളയിലെ പ്രധാന സ്റ്റാളുകളെല്ലാം തൃക്കൈപ്പറ്റക്കാരുടേയും വയനാട്ടുകാരുടേയും. ഓരോ മുള മഹോത്സവം കഴിയുമ്പോഴും അടുത്ത മുള മഹോഝവത്തിനായി തൃക്കൈപ്പറ്റ ഗ്രാമത്തിലെ അടുത്ത വർഷത്തേക്ക് ഉള്ള ഒരുക്കങ്ങൾ തുടങ്ങും, ഒപ്പം
കൈത്തറിയുടെ മനോഹാരിതയുമായി സ്‌പെഷ്യല്‍ ഹാന്‍ഡ്‌ലൂം എക്‌സ്‌പോ ഡിസംബര്‍ 15 വരെ
കൊച്ചി : രാജ്യത്തിന്റെ വിവിധ കോണിലുള്ള നെയ്ത്തുകാര്‍ തുന്നിയെടുത്ത മനോഹരമായ വസ്ത്രങ്ങളുടെ കമനീയ ശേഖരം കൊണ്ട് ശ്രദ്ധേയമാവുകയാണ് സ്‌പെഷ്യല്‍ ഹാന്‍ഡ്‌ലൂം എക്‌സ്‌പോ. ലിസി ജംഗ്ഷനിലെ റെന ഇവന്റ് ഹബ്ബില്‍ തിങ്കളാഴ്ച്ച ആരംഭിച്ച പ്രദര്‍ശന മേള സിനിമാ താരം അഞ്ജലി നായര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം, ഹാന്‍ഡ്‌ലൂം ഡെവലപ്മെന്റ് കമ്മീഷണര്‍ എന്നിവരുടെ സഹകരണത്തോടെ നാഷണല്‍ ഡിസൈന്‍ സെന്റര്‍ (എന്‍ഡിസി) സംഘടിപ്പിക്കുന്നതാണ് മേള. വിവിധതരം സാരികളുടെ വലിയ ശേഖരമാണ് മേളയുടെ പ്രധാന ആകര്‍ഷണം. മധ്യപ്രദേശില്‍ നിന്നുള്ള ചന്ദേരി,
മുളയരി കേക്കും മുളയരി കുക്കീസും ബാംബൂ ഫെസ്റ്റിൽ
കൊച്ചി : വയനാട് മുണ്ടക്കൈ ദുരന്താഘാതത്തിന് ശേഷം പ്രതിസന്ധിയിലായ സംരംഭക മേഖല,വിപണി സുസ്ഥിരമാക്കാൻ മുളയരി കേക്കും കുക്കീസുമായി കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന കേരള ബാംബൂ ഫെസ്റ്റിലെത്തി.ഒരു സംഘം കർഷക സംരംഭകരുടെ സംഘമാണ് ആരോഗ്യ- പോഷക സമ്പന്നമായ മുളയരിയിൽ നിന്നും കുക്കീസും ക്രേക്കുമായി ഫെസ്റ്റിലെത്തിയത്.വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ ഗ്രാമത്തിലെ ബാസ – നൗ ബീസ് സംരംഭക കൂട്ടായ്മയാണ് കൃതിമ രാസ വസ്തുക്കൾ ഒന്നും ഇല്ലാത്ത ഈ ഉൽപ്പന്നങ്ങളുമായി വന്നിരിക്കുന്നത്.കർഷകർക്ക് അധിക വില നൽകി വാങ്ങുന്ന കാർഷിക
വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ പുനരാരംഭിക്കും – സര്‍ക്കാരിന്റെ ആവശ്യം ഭാഗികമായി അംഗീകരിച്ച് ഹൈക്കോടതി
കൊച്ചി : വയനാട് ജില്ലയിലെ വനം വകുപ്പിന്റെ കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ പുനരാരംഭിക്കാന്‍ ഹൈക്കോടതിയുടെ അനുമതി ലഭിച്ചതായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കുറുവാ ദ്വീപില്‍ കാട്ടാനയെ തുരത്തുന്നതിനിടെയുണ്ടായ ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയ ഇടപെട്ടാണ് ടൂറിസം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാരിന്റെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് ഇക്കോ ടൂറിസം പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഇപ്പോള്‍ ഹൈക്കോടതി അനുമതി നല്‍കിയത്. സന്ദര്‍ശകരുടെ എണ്ണം വെട്ടിച്ചുരുക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം പരിശോധിച്ച്
തൊഴിലില്ലായ്മയിൽ കേരളത്തെ നമ്പർ വണ്ണാക്കിയത് എൽഡിഎഫ്- യുഡിഎഫ് ഭരണം: കെ.സുരേന്ദ്രൻ
കൊച്ചി : പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (പിഎൽഎഫ്എസ്) മുഖേന സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട ഔദ്യോഗിക തൊഴിൽ ഡാറ്റയിൽ 30% തൊഴിലില്ലായ്മയുമായി യുവാക്കളുടെ തൊഴിലില്ലായ്മയിൽ രാജ്യത്തെ ഏറ്റവും മോശം സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി കേരളം മാറി മാറി ഭരിച്ച എൽഡിഎഫിൻ്റെയും യുഡിഎഫിൻ്റെയും പിടിപ്പുകേട് തുറന്നുകാട്ടുന്നതാണ് ഈ റിപ്പോർട്ട്. യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇരുകൂട്ടരും പരാജയപ്പെട്ടു. പാർലമെൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഈ രണ്ട് മുന്നണികളും തൊഴിലില്ലായ്മ വിഷയം ഉന്നയിച്ചിരുന്നുവെങ്കിലും കേരളത്തിലെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താൻ
ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ‘ഹൃദയസംഗമം’ സെപ്റ്റംബര്‍ 29ന് കൊച്ചിയില്‍
കൊച്ചി : ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനും ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഹൃദയസംഗമം’ സെപ്റ്റംബര്‍ 29ന് കൊച്ചി ഐഎംഎ ഹാളില്‍ നടക്കും. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒത്തുചേരലാണ് ഹൃദയസംഗമം. രാവിലെ 9.30 നടക്കുന്ന ചടങ്ങ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുമെന്ന് ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോസ് ചാക്കോ പെരിയപുരം, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി രാജു കണ്ണമ്പുഴ, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍
വികസിത് ഭാരത് 2047 : ജയിൻ യൂണിവേഴ്സിറ്റി – കുസാറ്റ് സംയുക്ത ഗവേഷണ പഠന പദ്ധതിക്ക് ഐ സി എസ് ആറിന്റെ ധനസഹായം
കൊച്ചി : ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസേര്‍ച്ച്( ഐസിഎസ്എസ്ആര്‍) വികസിത് ഭാരത് 2047 -ന്റെ ഭാഗമായി നടപ്പാക്കുന്ന സംയുക്ത ഗവേഷണ പഠന പദ്ധതിക്ക് കൊച്ചി ജയിന്‍ യൂണിവേഴ്‌സിറ്റിയും കുസാറ്റും അര്‍ഹരായി. ഇരു യൂണിവേഴ്‌സിറ്റികളും സംയുക്തമായി നടത്തുന്ന പദ്ധതിക്ക് ഐസിഎസ്എസ്ആറിന്റെ 17,00,000 രൂപയുടെ ഗ്രാന്റും ലഭിച്ചിട്ടുണ്ട്. സ്മാര്‍ട്‌സിറ്റികള്‍ക്കനുയോജ്യമായ ഉള്‍നാടന്‍ ജലഗതാഗത പദ്ധതികളില്‍ ആദ്യത്തെ ചുവടുവയ്പായ കൊച്ചി വാട്ടര്‍ മെട്രോയാണ് പദ്ധതിയുടെ ശ്രദ്ധാകേന്ദ്രം. മാനേജ്‌മെന്റ്, ഫിഷറീസ്, ഷിപ്പ് ടെക്‌നോളജി എന്നീ വ്യത്യസ്തമേഖലകളില്‍ വൈദഗ്ധ്യമുള്ള സംഘം കൊച്ചി വാട്ടര്‍
തുരങ്കപാത : വിശദമായ പഠനം നടത്തണമെന്ന് ഹൈക്കോടതി
കൊച്ചി : ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ നിർദിഷ്ട ആനക്കാംപൊയിൽ–മേപ്പാടി തുരങ്ക പാതയെക്കുറിച്ച് ഹൈക്കോടതി സർക്കാരിനോട് വിശദാംശങ്ങൾ തേടി. ടണൽ നിർമാണത്തിന് എതിരല്ലെന്നും എന്നാൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്ന മേഖലയാണെന്ന സാഹചര്യത്തിൽ എല്ലാവിധ പഠനങ്ങളും നടത്തിയ ശേഷമേ ഇത്തരം കാര്യങ്ങൾ തീരുമാനിക്കാവൂ എന്നും കോടതി വ്യക്തമാക്കി. ഹൈകോടതി സ്വമേധയാ എടുത്ത കേസ്എല്ലാ വെള്ളിയാഴ്ചയും പരിഗണിക്കുന്നതിൻ്റെ ഭാഗമായി ഇന്നലെ കേസ് പരിഗണിക്കുമ്പോഴാണ് തുരങ്ക പാതയെ കോടതി പരാമർശിച്ചത്.ഹിൽ സ്റ്റേഷനുകളിലെ ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന വിവരങ്ങളും സൗകര്യങ്ങളും ഉൾപ്പെടെ വിശദമായ പഠനം
കാരുണ്യ സ്പർശം സീറോ പ്രോഫിറ്റ് ആന്റി ക്യാൻസർ ഡ്രഗ്സ് സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
കൊച്ചി : കാന്‍സര്‍ ചികിത്സ രംഗത്തെ കേരള സര്‍ക്കാര്‍ മാതൃക. കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍. 14 ജില്ലകളിലും 14 കൗണ്ടറുകള്‍. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ( വ്യാഴാഴ്ച ) മുഖ്യമന്ത്രി നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് പുതിയൊരു പദ്ധതിയ്ക്ക് തുടക്കമിടുകയാണ്. വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുത്ത കാരുണ്യ ഫാര്‍മസികളിലൂടെ ‘സീറോ പ്രോഫിറ്റായി’ കമ്പനി വിലയ്ക്ക് ലഭ്യമാക്കുന്നു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കാരുണ്യ ഫാര്‍മസികളിലെ
അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത.
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ പുറപ്പെടുവിച്ച സമയവും തീയതിയും 10.00 AM 29/08/2024 അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.