കൊച്ചി : ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ടി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന് മാർച്ച് ഒമ്പതിന് തുടക്കമാകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.ലയൺസ് ഇൻ്റർനാഷണൽ മൾട്ടിപ്പിൾ ഡിസ്ട്രിക് 318-ൻ്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് എക്സോട്ടിക്കയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂർണമെൻ്റിൻ്റെ ഉദ്ഘാടന മത്സരങ്ങൾ അങ്കമാലി ഫിസാറ്റ് കോളേജ് ഗ്രൗണ്ടിലും ബിസിജി ഗ്രൗണ്ടിലുമായാണ് നടക്കുന്നത്.കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ യൂത്ത് ക്രിക്കറ്റ് ടാലൻ്റ് സെർച്ചിൻ്റെ ഭാഗമായി തുടർച്ചയായി ഏഴാമത്തെ വർഷം സംഘടിപ്പിക്കുന്ന ഈ മെഗാ ടൂർണമെൻ്റിൽ സംസ്ഥാനത്തെ 10 സർവ്വകലാശാലകളിൽ നിന്നായി 60-ഓളം കോളേജുകളും
Category: Ernakulam
23 നിർധന കുട്ടികൾക്ക് സൗജന്യ ഹൃദയ ചികിത്സയുമായി ‘സ്പന്ദനം’ അഞ്ചാം ഘട്ടം ആരംഭിച്ച് ആസ്റ്റർ വോളണ്ടിയേഴ്‌സും വർഗീസ് മൂലൻ ഫൗണ്ടേഷനും
കൊച്ചി : 02 മാർച്ച് 2026:18-വയസ്സിന് താഴെയുള്ള 23 നിർധന കുട്ടികൾക്ക് സൗജന്യ ഹൃദയചികിത്സ ഉറപ്പാക്കുന്ന ‘സ്പന്ദനം – ടച്ച് എ ഹാർട്ട്’ സംരംഭത്തിന്റെ അഞ്ചാം ഘട്ടത്തിനു തുടക്കമായി. ആസ്റ്റർ മെഡ്‌സിറ്റി, ആസ്റ്റർ വോളണ്ടിയേഴ്‌സ്, വർഗീസ് മൂലൻസ് ഗ്രൂപ്പ് എന്നിവർ ചേർന്ന് നടത്തുന്ന ഈ സംരംഭം പാലക്കാട്,വയനാട്,മലപ്പുറം,തൃശൂർ, എറണാകുളം,കൊല്ലം എന്നിവയുൾപ്പെടെ ജില്ലകളിലുള്ള ജന്മനാ ഹൃദ്രോഗത്തിന് ചികിത്സ അപ്രാപ്യമായിരുന്ന കുടുംബങ്ങൾക്ക് സഹായകമായി. പങ്കെടുത്തവരിൽ 15 കുട്ടികൾക്ക് ഇന്റർവെൻഷണൽ പ്രൊസിജർ ലഭ്യമാക്കുകയും,ബാക്കിയുള്ളവർക്ക് പൂർണ്ണ ഹൃദയ ശസ്ത്രക്രിയയും നടത്തും. അതിനൊപ്പം വരുന്ന
യുവാവിനെ ലോഡ്‌ജിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചകേസ്;മുഖ്യപ്രതി സഫീന ഉൾപ്പെടെ നാലുപേർ പിടിയിൽ
കൊച്ചി: ശ്രവണ-സംസാര പരിമിതികളുള്ള യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ നാലുപേർ പിടിയിൽ.കൊല്ലം നല്ലിള സ്വദേശിയായ 30 കാരനാണ് ക്രൂര മർദനത്തിന് ഇരയായത്. പ്രതികളായ നോർത്ത് പറവൂർ കുത്തിയതോട് ചാലക്ക കടവിൽ സഫീന (സഫീന ഷുക്കൂർ-27),തൃപ്പൂണിത്തുറ ഇരുമ്പനം മനയിൽമഠം അമൽ വേണുഗോപാൽ (32) എന്നിവരെ കാക്കനാട് വാഴക്കാലയിലെ ലോഡ്‌ജിൽ നിന്നാണ് പിടികൂടിയത്. വൈറ്റില ഷൈൻ റോഡിൽ കോയിത്തറ വീട്ടിൽ ജോൺ രാഹുലിനെ (23) വൈറ്റിലയിലെ വീട്ടിൽ നിന്നും മരട് കുറുവാനിപ്പാടം മുരുകന്‍റെ മകൻ ആനന്ദ് മുരുകനെ (29)
വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കാര്‍ ഇടിച്ചു തെറിപ്പിച്ചു;ബോണറ്റില്‍ കിടത്തി 20 മീറ്ററോളം പാഞ്ഞു;പ്രതികളെ കണ്ടെത്താനായില്ല
കൊച്ചി : വാഹന പരിശോധനയ്ക്കിടെ കൊച്ചിയില്‍ പൊലീസുകാരനെ കാര്‍ ഇടിപ്പിച്ചുകൊല്ലാന്‍ ശ്രമം. എറണാകുളം നോര്‍ത്ത് പൊലിസ് സ്റ്റേഷനിലെ എഎസ്‌ഐ സന്തോഷ് കുമാറിനാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.ബോണറ്റിലേക്ക് വീണ സന്തോഷുമായി കാര്‍ ഇരുപത് മീറ്ററോളം മുന്നോട്ട് പാഞ്ഞു. റോഡിലേക്ക് തെറിച്ചുവീണ സന്തോഷിന് സാരമായി പരിക്കേറ്റു.പൊലിസുകാരനെ ഇടിച്ചിട്ട് പോയ കാറും അതിനുള്ളിലുവരെയും കണ്ടെത്താനായിട്ടില്ല. രണ്ടുപേര്‍ കാറിലുണ്ടായിരുന്നതായാണ് വിവരം. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.കൊച്ചിയില്‍ മയക്കുമരുന്ന് വ്യാപനം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പൊലീസ് നൈറ്റ് പട്രോളിങ് സജീവമാക്കിയിരുന്നു.അതിന്റെ ഭാഗമായി കലൂര്‍ ശാസ്ത റോഡില്‍ പൊലീസ് പരിശോധന
കൊച്ചി ബിനാലെയിൽ ഇന്ത്യൻ ആംഗ്യഭാഷാ ശിൽപശാല സംഘടിപ്പിച്ചു
കൊച്ചി : കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി കേരള മ്യൂസിയവുമായി സഹകരിച്ച് മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി ഇന്ത്യൻ ആംഗ്യഭാഷാ ശിൽപശാല സംഘടിപ്പിച്ചു.ഫോർട്ട് കൊച്ചി ഡച്ച് വെയർഹൗസിൽ നടക്കുന്ന ബിനാലെയിലെ ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്നായ അഫ്ര ഐസ്മയുടെ ‘മൈൽഡ് ടൂത്ത് ഓഫ് മിൽക്കിന്റെ’ ഭാഗമായാണ് പരിപാടി ഒരുക്കിയത്. ‘ലേൺ ഐഎസ്എൽ – കൊച്ചി എഡിഷൻ’ എന്ന് പേരിട്ടിരിക്കുന്ന ശിൽപശാല മൂന്ന് സെഷനുകളിലായാണ് നടന്നത്.ശബ്ദങ്ങൾക്കപ്പുറം കൈകളും മുഖഭാവങ്ങളും ശാരീരിക ചലനങ്ങളും ഉപയോഗിച്ച് എങ്ങനെ ഫലപ്രദമായി ആശയവിനിമയം നടത്താമെന്ന് ഈ വർക്ക്ഷോപ്പ്
താളിയോല രേഖകൾക്ക് പുതിയ പഠനകേന്ദ്രം: കെട്ടിടം ഫെബ്രുവരി 26ന് നാടിന് സമർപ്പിക്കും
എറണാകുളം : സംസ്ഥാന പുരാരേഖ വകുപ്പിന് കീഴിലുള്ള ഒരു കോടിയിൽപ്പരം വരുന്ന താളിയോല രേഖകളുടെ സൂക്ഷിപ്പിനും പഠന ഗവേഷണത്തിനുമായി വിഭാവനം ചെയ്ത ഇന്റർനാഷണൽ ആർക്കൈവ്‌സ് ആന്റ് ഹെറിറ്റേജ് സെന്റർ യാഥാർത്ഥ്യത്തിലേക്ക്. കേരള സർവ്വകലാശാല കാര്യവട്ടം കാമ്പസിൽ ഇതിനായി പണിതീർത്ത 21,832 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടത്തിന്റെ പണി പൂർത്തിയായി. കെട്ടിടം പുരാവസ്തു പുരാരേഖ മ്യൂസിയം രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫെബ്രുവരി 26ന് വൈകുന്നേരം 3 മണിക്ക് നാടിന് സമർപ്പിക്കും. കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയാക്കി പരിവർത്തിപ്പിക്കുക
അഞ്ചുവർഷത്തെ വേദനയ്ക്ക് അവസാനം;ഉഷയുടെ വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തു
കൊച്ചി : കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് നടന്ന ശസ്ത്രക്രിയയിലൂടെ ഉഷാ ജോസഫുകുട്ടിയുടെ വയറ്റിൽ കുടുങ്ങിയ കത്രിക വിജയകരമായി പുറത്തെടുത്തു.ശനിയാഴ്‌ച ഉച്ചയോടെ പൂർത്തിയായ ശസ്ത്രക്രിയയ്ക്ക് ശേഷം പുറത്തെടുത്ത കത്രിക കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്‌പിക്ക് കൈമാറി. മെഡിക്കൽ അനാസ്ഥയിൽ പോലീസ് കേസെടുത്ത സാഹചര്യത്തിൽ കളമശ്ശേരി ഗവ.മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാരുടെ സാന്നിധ്യത്തിലായിരുന്നു ശസ്ത്രക്രിയ നടപടികൾ പൂർത്തിയാക്കിയത്.വയറ്റിൽ നിന്ന് നീക്കം ചെയ് കത്രിക നിലവിൽ കേസിലെ പ്രധാന തൊണ്ടിമുതലാണ്. അഞ്ചുവർഷം മുൻപ് ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കൽ കോളേജിൽ
അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ നവജാത ശിശുവിന് നൈട്രിക് ഓക്സൈഡ് ചികിത്സയിലൂടെ പുതുജീവൻ
അങ്കമാലി : ജനിച്ച നിമിഷം മുതൽ മരണത്തോട് മല്ലിട്ട നവജാത ശിശുവിന് അത്യാധുനിക ചികിത്സയിലൂടെ പുതുജീവൻ നൽകി അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രി.നാല് കിലോ ഭാരവുമായി ജനിച്ച കുഞ്ഞിന് കടുത്ത ശ്വാസതടസ്സവും ശരീരമാകെ നീല നിറം ബാധിക്കുന്ന സയനോസിസ് എന്ന അതീവ ഗുരുതരാവസ്ഥയിലാണ് അപ്പോള്ളോ അഡ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഉടൻ തന്നെ നടത്തിയ വിശദമായ എക്കോ പരിശോധനയിൽ ഹൃദയസമ്മർദ്ദം ക്രമാതീതമായി ഉയർന്നതായും അതീവ അപകടകാരിയായ പെഴ്സിസ്റ്റന്റ് പൾമണറി ഹൈപ്പർടെൻഷൻ ഉള്ളതായും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച്
കൊച്ചി ബിനാലെയിൽ ഇന്ത്യൻ ആംഗ്യഭാഷാ ശിൽപശാല ഫെബ്രുവരി 22-ന്
കൊച്ചി : കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി കേരള മ്യൂസിയവുമായി സഹകരിച്ച് ഇന്ത്യൻ ആംഗ്യഭാഷാ ശിൽപശാല ഫെബ്രുവരി 22 ന് സംഘടിപ്പിക്കും.ഫോർട്ട് കൊച്ചി ഡച്ച് വെയർഹൗസിൽ നടക്കുന്ന ബിനാലെയിലെ ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്നായ അഫ്ര ഐസ്മയുടെ മൈൽഡ് ടൂത്ത് ഓഫ് മിൽക്കിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി സംഘാംഗങ്ങളായ ഹാർദീപ് സിംഗ്,അഭിരാമി പി.എസ് എന്നിവർ നേതൃത്വം നൽകും.ലേൺ ഐഎസ്എൽ – കൊച്ചി എഡിഷൻ എന്ന് പേരിട്ടിരിക്കുന്ന ശിൽപശാല രാവിലെ 11 മുതൽ 12 വരെ നടക്കും.ശബ്ദങ്ങൾക്കപ്പുറം
വാർദ്ധക്യത്തെ ഓടിത്തോൽപ്പിച്ച് രാജഗോപാൽ; കൊച്ചി മാരത്തോണിലെ വിസ്മയമായി ഈ 93-കാരൻ
കൊച്ചി : പ്രായം വെറുമൊരു അക്കമാണെന്ന് വീണ്ടും തെളിയിക്കുകയാണ് 93 വയസുകാരനായ ടി രാജഗോപാൽ.കൊച്ചി മാരത്തോണിന്റെ ട്രാക്കിൽ ആവേശമായി മാറിയ ഈ പാലക്കാട് സ്വദേശി,തന്റെ തൊണ്ണൂറ്റിമൂന്നാം വയസിലും മൂന്ന് കി.മി മാരത്തോൺ പൂർത്തിയാക്കിയാണ് കാണികളെ വിസ്മയിപ്പിച്ചത്.വിവിധ മാരത്തോണുകളിൽ മുൻപും പങ്കെടുത്തിട്ടുണ്ടെങ്കിലും കൊച്ചി മാരത്തോണിൽ രാജഗോപാലിന്റെ ആദ്യത്തെ അങ്കമാണിത്. വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടുപോകാതിരിക്കാൻ ആരോഗ്യവും സമ്പത്തും ഇഷ്ടവിനോദങ്ങളും അനിവാര്യമാണെന്ന് രാജഗോപാൽ വിശ്വസിക്കുന്നു. “മാനസിക ആരോഗ്യം ശാരീരിക ആരോഗ്യത്തെ നേരിട്ട് ബാധിക്കും.അതുകൊണ്ട് തന്നെ എപ്പോഴും ആളുകൾക്കിടയിൽ ആയിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. എന്നേക്കാൾ
റേഞ്ച് റോവറുകളും ഔഡിയുമടക്കം 20 കോടിയുടെ 47 കാറുകൾ ജീവനക്കാർക്ക് നൽകി 30-ാം വാർഷികാഘോഷിച്ച് ഹൈലൈറ്റ് ഗ്രൂപ്പ്:50 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ വൻ വികസന പദ്ധതികൾ
കോഴിക്കോട് : റേഞ്ച് റോവറുകളും ഔഡിയുമടക്കം 20 കോടി രൂപയുടെ 47 കാറുകൾ ജീവനക്കാർക്ക് നൽകി 30-ാം വാർഷികാഘോഷിച്ച് ഹൈലൈറ്റ് ഗ്രൂപ്പ്. കേരളത്തിന്റെ നിർമ്മാണ-വാണിജ്യ മേഖലയിൽ വിപ്ലവം സൃഷ്ടിച്ച ഹൈലൈറ്റ് ഗ്രൂപ്പ് വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച 47 ജീവനക്കാർക്കാണ് ആഡംബര കാറുകളടക്കം മൊത്തം 20 കോടി രൂപ വിലമതിക്കുന്ന വാഹനങ്ങൾ സമ്മാനമായി നൽകിയത്.റേഞ്ച് റോവറുകൾ,ഔഡി ക്യൂ8,ലാൻഡ് റോവർ ഡിഫൻഡർ തുടങ്ങിയ ആഡംബര മോഡലുകളും ടാറ്റ ഹാരിയർ,കിയ സെൽറ്റോസ്, ഹ്യുണ്ടായ് ക്രെറ്റ,സ്കോഡ കൈലാക് തുടങ്ങിയ ജനപ്രിയ മോഡലുകളും
വാർദ്ധക്യത്തെ ഓടിത്തോൽപ്പിച്ച് രാജഗോപാൽ; കൊച്ചി മാരത്തോണിലെ വിസ്മയമായി ഈ 93-കാരൻ
കൊച്ചി : പ്രായം വെറുമൊരു അക്കമാണെന്ന് വീണ്ടും തെളിയിക്കുകയാണ് 93 വയസുകാരനായ ടി രാജഗോപാൽ.കൊച്ചി മാരത്തോണിന്റെ ട്രാക്കിൽ ആവേശമായി മാറിയ ഈ പാലക്കാട് സ്വദേശി,തന്റെ തൊണ്ണൂറ്റിമൂന്നാം വയസിലും മൂന്ന് കി.മി മാരത്തോൺ പൂർത്തിയാക്കിയാണ് കാണികളെ വിസ്മയിപ്പിച്ചത്.വിവിധ മാരത്തോണുകളിൽ മുൻപും പങ്കെടുത്തിട്ടുണ്ടെങ്കിലും കൊച്ചി മാരത്തോണിൽ രാജഗോപാലിന്റെ ആദ്യത്തെ അങ്കമാണിത്. വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടുപോകാതിരിക്കാൻ ആരോഗ്യവും സമ്പത്തും ഇഷ്ടവിനോദങ്ങളും അനിവാര്യമാണെന്ന് രാജഗോപാൽ വിശ്വസിക്കുന്നു. “മാനസിക ആരോഗ്യം ശാരീരിക ആരോഗ്യത്തെ നേരിട്ട് ബാധിക്കും.അതുകൊണ്ട് തന്നെ എപ്പോഴും ആളുകൾക്കിടയിൽ ആയിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്.എന്നേക്കാൾ പ്രായം
കുസാറ്റ് അംഗീകൃത ഏവിയേഷൻ കോഴ്‌സുകൾക്ക് സി.ഐ.എ.എസ്.എൽ അക്കാദമി അപേക്ഷ ക്ഷണിച്ചു
കൊച്ചി : സിയാലിന്റെ അനുബന്ധ സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമി പുതിയ അധ്യയന വർഷത്തെ വിവിധ ഏവിയേഷൻ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.ഒരു വർഷം ദൈർഘ്യമുള്ള കുസാറ്റ് അംഗീകൃത പി.ജി ഡിപ്ലോമ,അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്‌സുകൾക്കും ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സിയാൽ എയ്‌റോ പാർക്കിലെ അക്കാദമി ക്യാമ്പസിലാണ് ക്ലാസുകൾ നടക്കുക. ബിരുദധാരികൾക്കായി ഒരുക്കിയിരിക്കുന്ന പി.ജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്‌മെന്റിൽ എയർലൈൻ-എയർപോർട്ട് മാനേജ്‌മെന്റ്,കാർഗോ, സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ വിപുലമായ പരിശീലനം ലഭിക്കും.കൂടാതെ വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് സർവീസ്,റാംപ് പ്രവർത്തനങ്ങൾ
ആദിത്യയുടെ ഇൻസ്റ്റയിൽ ദുരൂഹത,‘ബ്ലാക്ക് വെനം’ അംഗം;മരണത്തിന് പിന്നാലെ കൂട്ടത്തോടെ അൺഫോളോ
കൊച്ചി : ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർഥിനി ആദിത്യ (16) ജീവനൊടുക്കിയ സംഭവത്തിൽ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ പൊലീസിനു ലഭിച്ചു.‘ബ്ലാക്ക് വെനം’ എന്ന പേരിലുള്ള അക്കൗണ്ടാണ് പെണ്‍കുട്ടി ഫോളോ ചെയ്തിരുന്നത്. കൊറിയന്‍ മോഡലുകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ അക്കൗണ്ടിലുണ്ട്.നിരവധിപേര്‍ പിന്തുടര്‍ന്നിരുന്ന പേജാണിത്.പെണ്‍കുട്ടി മരിച്ചതോടെ പേജ് പിന്തുടരുന്നത് പലരും അവസാനിപ്പിച്ചു.ഇൻസ്റ്റ അക്കൗണ്ട് സംബന്ധിച്ച് ദുരൂഹതകളുണ്ടെന്നും വിശദമായി പരിശോധിക്കുമെന്നും പൊലീസ് പറയുന്നു.സംഗീതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കൊറിയൻ സുഹൃത്ത് അപകടത്തിൽ മരിച്ച വിവരമറിഞ്ഞ് വിഷമം സഹിക്കവയ്യാതെ ജീവൻ വെടിയുന്നു എന്നാണ് തിരുവാണിയൂര്‍ കക്കാട്
ശബരിമല സ്വര്‍ണക്കൊള്ള; നടന്‍ ജയറാമിന് ഇഡി സമന്‍സ്
കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടന്‍ ജയറാമിന് ഇഡി സമന്‍സ് അയച്ചു. അടുത്ത ചൊവ്വാഴ്ച്ച ഹാജരാകാനാണ് നിര്‍ദേശം. ഇന്നലെയാണ് നോട്ടീസ് അയച്ചത്.ശബരിമല കട്ടിളപ്പാളി ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.ഇതുവഴി സ്വര്‍ണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ച് അറിയാനാണ് ജയറാമിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. കേസില്‍ കൂടുതല്‍ പേര്‍ക്ക് ഇഡി നോട്ടീസ് അയക്കും.നേരത്തെ മുരാരി ബാബുവിനേയും ശ്രീകുമാറിനേയും ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്
ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ:എക്സ്പോ സംഘടിപ്പിച്ചു
കൊച്ചി : നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി ദ്വിദിന എക്സ്‌പോ കൊച്ചി മാരിയറ്റ് ഹോട്ടലിൽ സംഘടിപ്പിച്ചു.നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ്,ഇൻഡയറക്ട് ടാക്സസ് ആൻഡ് നാർക്കോട്ടിക്സ് മുൻ ഡയറക്ടർ ജനറൽ ഡോ.കെ.എൻ.രാഘവൻ ഐആർഎസ് മേള ഉദ്ഘാടനം ചെയ്തു.കൊച്ചി മാരത്തണിന്റെ ഓരോ പതിപ്പിലും ജനപങ്കാളിത്തം വർധിച്ചുവരുന്നത് ശുഭസൂചനയാണെന്ന് അദ്ദേഹം പറഞ്ഞു.നടിയും കായിക താരവുമായ പ്രാചി തെഹ്ലാൻ,ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ എസ്,കൊച്ചി മാരിയറ്റ് ഹോട്ടൽ ജനറൽ മാനേജർ സച്ചിൻ മൽഹോത്ര,നോ സീക്രട്സ് കോ-ഫൗണ്ടർ ജിജുലാൽ,ക്ലിയോസ്പോർട്സ്
നാലാമത് ഫെഡറൽബാങ്ക് കൊച്ചി മാരത്തൺ: റൂട്ട് മാപ്പ് പുറത്തിറക്കി
കൊച്ചി : നാലാമത് ഫെഡറൽബാങ്ക് കൊച്ചി മാരത്തണിന്റെ റൂട്ട് മാപ്പ് പുറത്തിറക്കി. ഫെബ്രുവരി എട്ടിന് പുലർച്ചെ നാലിന് മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ഫുൾ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യും. ഹാഫ് മാരത്തൺ അഞ്ച് മണിക്കും പത്ത് കിലോമീറ്റർ റൺ ആറു മണിക്കും മൂന്ന് കിലോമീറ്റർ രാവിലെ 7 നും ആരംഭിക്കും.റെയ്സ് ഡയറക്ടർ ഒളിമ്പ്യൻ ആനന്ദ് മെനസസ്,ക്ലിയോസ്പോർട്സ് ഡയറക്ടർ ബൈജു പോൾ,ആസ്റ്റർ മെഡ്സിറ്റി എമർജെൻസി വിഭാഗം മേധാവി ഡോ.ജോൺസൺ എന്നിവർ ചേർന്നാണ് റൂട്ട് മാപ്പ് പുറത്തിറക്കിയത്. മഹാരാജാസ് ഗ്രൗണ്ടിൽ
കൊച്ചിയുടെ ഓട്ടത്തിന് കരുത്തേകി കോർപ്പറേഷൻ; ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കോർപ്പറേഷൻ
കൊച്ചി : അത്ലറ്റിക്സ് ഫെഡറേഷൻസ് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കേരളത്തിലെ ഏക മാരത്തണായ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണുമായി കൈകോർത്ത് കൊച്ചി കോർപ്പറേഷൻ.നഗരത്തെ ലോകോത്തര കായിക ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മേയർ വി.കെ മിനിമോൾ പറഞ്ഞു.കൊച്ചി മാരത്തൺ നഗരത്തിന്റെ ഒരു സ്ഥിരം സാംസ്‌കാരിക അടയാളമായി മാറിക്കഴിഞ്ഞെന്നും നഗരസഭയുടെ സഹകരണം ഈ പരിപാടിയുടെ വിജയത്തിനായി ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി. മുംബൈ,ദുബായ് മാരത്തണുകളുടെ മാതൃകയിൽ കൊച്ചിയെ ഒരു രാജ്യാന്തര ‘മാരത്തൺ ഹബ്ബാക്കി’ മാറ്റുക
സംസ്ഥാനത്ത് നൂറിലധികം മികച്ച കമ്പനികളെ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് സ്റ്റാർട്ട്അപ്പ് സിഇഒ അനൂപ് അംബിക
കൊച്ചി : കേരളത്തിൽ നൂറിലധികം മികവുറ്റ കമ്പനികളെ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക.ജെയിൻ യൂണിവേഴ്സിറ്റിയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ എൻട്രപ്രണർഷിപ് ഫോർ ഫ്യൂച്ചർ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംരംഭകരെ നിയന്ത്രിക്കുന്നതിന് പകരം അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്ന ‘ഫെസിലിറ്റേറ്റർ’ എന്ന നിലയിലേക്കാണ് സർക്കാർ മാറുന്നത്. തുടക്കത്തിൽ സ്റ്റാർട്ടപ്പുകൾക്കുള്ള ഗ്രാൻഡ് രണ്ട് ലക്ഷം രൂപയായിരുന്നു.അത് പിന്നീട് 15 ലക്ഷമാക്കി. ഇപ്പോൾ ഗ്രാൻഡ് 25 ലക്ഷമാക്കാൻ ശുപാർശ നൽകിയിട്ടുണ്ട്.ഫണ്ടിങ് മാത്രമല്ല,സംരംഭകരുടെ ബിസിനസ്
ഗിന്നസ് റെക്കോഡ് തിളക്കത്തിൽ സമ്മിറ്റ് ഓഫ് ഫ്യൂച്ചർ;നേട്ടം കൈവരിച്ചത് 401 പേർ പങ്കെടുത്ത റിലേ സ്പീച്ച്
കൊച്ചി : വിജ്ഞാന- വിനോദ ഉത്സവ വേദിയായ കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയുടെ ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ രണ്ടാം പതിപ്പിന് ഗിന്നസ് റെക്കോഡ്. സമ്മിറ്റിന്റെ ഭാഗമായി 401 പേർ പങ്കെടുത്ത റിലേ സ്പീച്ചാണ് ഗിന്നസിൽ ഇടം പിടിച്ചത്.10 മണിക്കൂർ 25 മിനിറ്റുകൊണ്ടാണ് റിലേ പൂർത്തിയാക്കിയത്. സൂറത്തിൽ നടന്ന 313 പേർ പങ്കെടുത്ത റിലേ സ്പീച്ചായിരുന്നു ഇതുവരെയുള്ള റെക്കോഡ്.ഇതാണ് കൊച്ചിയിൽ നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ മറികടന്നത്.രാവിലെ ഒമ്പതിന് ആരംഭിച്ച പരിപാടി രാത്രി 7.25 ന് ആണ് സമാപിച്ചത്.കുറഞ്ഞത് ഒരു
മാറ്റത്തിന്റെ ദിശാബോധവുമായി ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ’ രണ്ടാം ദിനം:ശ്രദ്ധേയമായി പാനൽ ചർച്ചകളും സാങ്കേതിക വിസ്മയങ്ങളും
കൊച്ചി : ഭാവിയിലേക്കുള്ള കരുതലോടെ ജെയിൻ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ’ രണ്ടാം ദിനവും ആവേശകരമായ ചർച്ചകൾക്കും പ്രദർശനങ്ങൾക്കും സാക്ഷ്യം വഹിച്ചു. ഭരണകൂടം,സിനിമ,സ്ത്രീശാക്തീകരണം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖർ തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. ഭരണം എന്നത് കേവലം കുറ്റകൃത്യങ്ങൾ ഇല്ലാതാക്കലല്ല,മറിച്ച് വിശ്വാസവും ഭയരഹിതമായ അന്തരീക്ഷവുമാണെന്ന് എഡിജിപി പി.വിജയൻ ഐപിഎസ് പറഞ്ഞു.സുരക്ഷ എന്നത് ഒരു സാമൂഹിക സംസ്‌കാരമായി വളരണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.നിങ്ങളുടെ ഉള്ളിലെ ശബ്ദത്തിനു കാതോർക്കൂ,സ്വന്തം സർഗ്ഗാത്മകതയെ പിന്തുടരൂ” എന്ന് യുവ സ്രഷ്ടാക്കളെ ആഹ്വാനം ചെയ്ത
സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്;പവന് ഒറ്റയടിക്ക് 6320 രൂപ കുറഞ്ഞു
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ഇടിവ്.പവന് ഒറ്റയടിക്ക് 6320 രൂപയാണ് കുറഞ്ഞത്.ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,17,760 രൂപ ഗ്രാമിന് 790 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 14,720 രൂപ.റെക്കോര്‍ഡുകള്‍ കുറിച്ച സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വന്‍ഇടിവുണ്ടായത്. ഇന്നലെ പവന് ഒറ്റയടിക്ക് 5240 രൂപയാണ് കുറഞ്ഞത്.ഇന്ന് 6320 രൂപയാണ് കുറഞ്ഞത്.ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്.അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.ആഗോള വിപണിയില്‍
സുസ്ഥിര ജീവിതശൈലി പരിമിതികളല്ല,പുതിയ സാധ്യതകളെന്ന് ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍’
കൊച്ചി : ‘പച്ചപ്പ് – സീയിങ്ങ് ദ വേള്‍ഡ് സസ്‌റ്റൈനബിളി’ എന്ന പ്രമേയത്തില്‍ സുസ്ഥിര ജീവിതശൈലിയുടെ പ്രാധാന്യത്തെക്കുറിച്ച് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2026-ന്റെ ഭാഗമായി ചര്‍ച്ച സംഘടിപ്പിച്ചു.ചര്‍ച്ചയില്‍ ലോക്കല്‍ സസ്‌റ്റൈനബിള്‍ ലിവിംഗിന്റെ സ്ഥാപകരായ നൗഫല്‍ മെഹബൂബ്, മുജീബ് ലത്തീഫ്, കേരള പോയിന്റ്സ് ഡയറക്ടര്‍ മിഥുന്‍ പുള്ളുമേട്ടേല്‍ എന്നിവര്‍ പങ്കെടുത്തു. സുസ്ഥിരത എന്നത് നിലവിലുള്ള സൗകര്യങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കലല്ലെന്നും,മറിച്ച് ആധുനിക സൗകര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രകൃതിക്ക് ഇണങ്ങുന്ന മാറ്റങ്ങള്‍ വരുത്തുകയാണ് വേണ്ടതെന്നും നൗഫല്‍ മെഹബൂബ് പറഞ്ഞു.ഇത്തരം രീതികളിലൂടെ വരുമാനവും കണ്ടെത്താനാകുമെന്നും
ഭാവിയിൽ പുസ്തകങ്ങൾ അപ്രത്യക്ഷമാകുമെന്നത് തെറ്റിധാരണ:അജയ് പി.മങ്ങാട്ട്
കൊച്ചി : പുസ്തകങ്ങൾ അപ്രത്യക്ഷമാകുമെന്നത് വെറും തെറ്റിദ്ധാരണയാണെന്നും വായനക്കാരുള്ള കാലത്തോളം പുസ്തകങ്ങൾ ലോകത്ത് നിലനിൽക്കുമെന്നും പ്രമുഖ നോവലിസ്റ്റ് അജയ് പി. മങ്ങാട്ട്.കൊച്ചി ജയിൻ യൂണിവേഴ് സംഘടിപ്പിച്ച സമിറ്റ് ഓഫ് ഫ്യൂച്ചറിൽ ‘വായന ഒരു ശീലം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന ഒരു കലയാണ്.നൃത്തവും സംഗീതവും അഭ്യസിക്കുന്നതോ പോലെ കൃത്യമായ പരിശീലനം അനിവാര്യമാണ്.കൂടാതെ,വ്യക്തിത്വ വികാസത്തിനും ബൗദ്ധിക വളർച്ചയ്ക്കും വായന സഹായിക്കും.ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് ബോധപൂർവം അല്പസമയം വിട്ടുനിൽക്കുന്നത് വായനാശീലം വളർത്തിയെടുക്കാൻ സഹായിക്കും. ഇ-ബുക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ അച്ചടിച്ച
ഭാവിയെ നിർണ്ണയിക്കുന്ന് ഗവൺമെന്റ്,വിദ്യാഭ്യാസം, വ്യവസായം,പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നീ മേഖലകളുടെ പരസ്പര സഹകരണം:എസ് സുഹാസ് ഐ.എ.എസ്
കൊച്ചി : ഇനിമുതൽ ഭാവിയെ നിർണ്ണയിക്കുന്നത് ഒറ്റപ്പെട്ട ചിന്താഗതികളല്ലെന്നും ഗവൺമെന്റ്,വിദ്യാഭ്യാസം,വ്യവസായം,പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നീ മേഖലകളുടെ പരസ്പര സഹകരണമായിരിക്കുമെന്നും സിയാൽ മാനേജിങ്ങ് ഡയറക്ടർ എസ് സുഹാസ് ഐഎഎസ്.കൊച്ചിയിൽ ജെയിൻ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2026ൽ എ വിഷൻ നെവർ സ്റ്റോപ്പ്സ് ഇവോൾവിംഗ് എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നാം ഇന്ന് സാക്ഷ്യം വഹിക്കുന്നത് വെറുമൊരു സാങ്കേതിക മാറ്റത്തിനല്ല,മറിച്ച് വ്യവസ്ഥാപിതമായ പരിവർത്തനത്തിനാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,ഡാറ്റ ഡ്രിവൺ ഡിസിഷൻ മേക്കിങ്ങ്,ഓട്ടോമേഷൻ എന്നിവ പരീക്ഷണഘട്ടത്തിലുള്ള സാങ്കേതികവിദ്യകളല്ല മറിച്ച് നമ്മുടെ
നിത്യജീവിതത്തിലെ സംഘര്‍ഷങ്ങള്‍ നേരിടാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുതിയ തലമുറയെ പ്രാപ്തരാക്കണമെന്ന് ബിയോണ്ട് ദി ഹാഷ്ടാഗ് സംവാദം
കൊച്ചി : നിത്യജീവിതത്തില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ നേരിടുന്നതിന് പുതിയ തലമുറയെ പ്രാപ്തരാക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വലിയ പങ്ക് വഹിക്കണമെന്ന് സമ്മിറ്റ് ഓഫ് ഫ്യൂച്ചറിലെ ആദ്യദിനത്തിലെ നടന്ന് ‘ബിയോണ്ട് ദി ഹാഷ്ടാഗ്- ആക്ഷന്‍ ഫോര്‍ ചേഞ്ച്’ എന്ന സംവാദത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.ഇതിലൂടെ കുട്ടികള്‍ ലഹരി ഉപയോഗം പോലുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തടയാനാകുമെന്ന് അവര്‍ പറഞ്ഞു.യുവതലമുറയ്ക്കിടയിലെ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിന് നിയമ സംവിധാനം കൊണ്ട് മാത്രമാകില്ലെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക ഐഎഎസ് അഭിപ്രായപ്പെട്ടു. ലഹരിയുടെ ഡിമാന്‍ഡ്
ഭാവിയുടെ ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കം
കൊച്ചി : വിജ്ഞാനവും സാങ്കേതികവിദ്യയും സർഗ്ഗാത്മകതയും ഒത്തുചേരുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ രണ്ടാം പതിപ്പിന് കൊച്ചിയിൽ തുടക്കമായി. കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം നിർവഹിച്ചു.സമ്മിറ്റ് കേവലം ഒരു അക്കാദമിക് പരീക്ഷണമല്ലെന്നും പൊതുസമൂഹത്തിൻ്റെ ആവശ്യമാണെന്നും കളക്ടർ പറഞ്ഞു. “ഭാവിയെ ആര് രൂപകൽപ്പന ചെയ്യും, ഏത് മൂല്യങ്ങളായിരിക്കും അതിനെ നയിക്കുക എന്ന അടിസ്ഥാനപരമായ ചോദ്യമാണ് ഈ ഉച്ചകോടി ഉയർത്തുന്നത്.അതിരുകൾ ഭേദിക്കുന്ന സംവാദങ്ങളിലൂടെ വേണം മികച്ചൊരു ഭാവി കെട്ടിപ്പടുക്കാൻ എന്ന
ഭാവിയെ വരവേൽക്കാൻ ഒരുങ്ങി കൊച്ചി;സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന് ഇന്ന് (ജനുവരി28) കൊടിയേറ്റം
കൊച്ചി : ജെയിൻ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ രണ്ടാം പതിപ്പിന് ഇന്ന് ( ബുധൻ ) തിരിതെളിയും.വൈകുന്നേരം 5.30 ന് കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ കൊച്ചി മേയർ വി.കെ മിനിമോൾ രണ്ടാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.ജെയിൻ യൂണിവേഴ്സിറ്റി ചാൻസലർ ഡോ.ചെൻരാജ് റോയ്ചന്ദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഏറെ ശ്രദ്ധേയമായ ജെയിൻ ആക്സിലറേറ്ററിന്റെ ഔദ്യോഗിക പ്രഖ്യാപനവും അദ്ദേഹം നടത്തും.ജില്ലാ കളക്ടർ ജി.പ്രിയങ്ക ഐ.എ.എസ്,ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുരുന്തിൽ എന്നിവർ
നാലാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍:ടി ഷര്‍ട്ട് പുറത്തിറക്കി
കൊച്ചി : ‘മൂവ് വിത്ത് പര്‍പ്പസ്’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ ഔദ്യോഗിക ടി-ഷര്‍ട്ട് പ്രകാശനം ചെയ്തു.കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി ടി-ഷര്‍ട്ട് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.മാരത്തണ്‍ ഗുഡ്വില്‍ അംബാസഡര്‍ പ്രാചി തെഹ്ലാന്‍,സിനിമാ താരം അനന്യ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു.ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ നഗരത്തിന്റെ വാര്‍ഷിക കലണ്ടറിലെ അവിഭാജ്യ ഘടകമായി മാറിയെന്ന് ഹൈബി ഈഡന്‍ എം.പി പറഞ്ഞു.കഴിഞ്ഞ മൂന്ന് പതിപ്പുകളിലും ലഭിച്ച വന്‍ ജനപങ്കാളിത്തം നഗരത്തിന്റെ ഫിറ്റ്നസ്
വിനോദ – വിജ്ഞാന ഉത്സവത്തിന് കൊച്ചി ഒരുങ്ങി; സമ്മിറ്റ് ഓഫ് ഫ്യൂച്ചർ രണ്ടാം പതിപ്പിന് 28 ന് കൊടിയേറും
കൊച്ചി : ആഗോളതലത്തിലെ പുതിയ മാറ്റങ്ങളെയും നവ ആശയങ്ങളെയും കേരളത്തിന്റെ മണ്ണിലേക്ക് ആവാഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പിന് ജനുവരി 28 ന് വൈകുന്നേരം കൊച്ചിയിൽ തിരിതെളിയും.കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടക്കുന്ന ഈ വിജ്ഞാന-വിനോദ ഉച്ചകോടിയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു.ജനുവരി 29 മുതൽ ഫെബ്രുവരി ഒന്നു വരെ നാലു ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയുടെ ഔദ്യോഗിക ഉദ്ഘാടനമാണ് 28ന് നടക്കുക.കിൻഫ്ര കൺവൻഷൻ സെന്ററിലാണ് പ്രധാനമായ രണ്ട് വേദികൾ പ്രവർത്തിക്കുക.ഐക്യരാഷ്ട്രസഭയുടെ ‘പാക്ട് ഫോർ ദ ഫ്യൂച്ചർ’
