വയനാട് ലക്കിടിയിൽ കാറിന് തീ പിടിച്ചു

കൽപ്പറ്റ : വയനാട് ലക്കിടിയിൽ കാറിന് തീ പിടിച്ചു. വേങ്ങര സ്വദേശി മൻസൂർ എന്നയാളുടെ KL 65 E 2500 നമ്പർ നിസാൻ ടെറാനോ കാറിനാണ് തീ പിടിച്ചത് ഇദ്ദേഹവും കുടുബവും മൈസൂരിൽ പോയി തിരികെ വരികയായിരുന്നു ഭാര്യയും മൂന്ന് കുട്ടികളുമാണ് കൂടെയുണ്ടായിരുന്നത് ലക്കിടിയിൽ കാർ നിർത്തി ചായ കുടിക്കാൻ പോയ സമയത്താണ് കാറിൽ നിന്നും തീ കണ്ടത് കാർ പൂർണ്ണമായും കത്തി നശിച്ചു.ഫയർഫോഴ് എത്തിയാണ് തീയണച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.

Read More

കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മക്ക് പരിക്കേറ്റു

പനമരം : നടവയൽ ആലുമൂല കൂവളത്തുംകാട്ടിൽ സരിത (37) ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ ആലുമൂല ചെക്ക് ഡാമിന് സമീപമുള്ള തോടിലെ കാട് വെട്ടുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഇവരെ കേണിച്ചിറ ഗവ:ആശുപത്രിയിലും തുടർന്ന് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Read More