കാവും മന്ദം : കഴിഞ്ഞദിവസം തോട്ടത്തിൽ തേങ്ങ പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് മരിച്ച കർഷകന് നാടിൻ്റെ യാത്രാമൊഴി.തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയി പോളിനാണ് ജന്മനാട് വിട നൽകിയത്.തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പിലെ തോട്ടത്തിലെ തേങ്ങ പറിക്കുന്നതിനിടയാണ് ജോയിക്ക് കടന്നൽ കുത്തിയത്.ഉടൻ തന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി രാത്രിയോടെ മരണം സംഭവിച്ചു.കൂട്ടമായി ആക്രമിച്ചതാണ് മരണകാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹത്തിൽ അർപ്പിക്കാൻ നാടിൻറെ നാനാഭാഗത്തുനിന്നും നിരവധിപേര് എത്തിയിരുന്നു.ജന പ്രതിനിധികളും രാഷ്ട്രീയപാർട്ടി
Category: Accident
പുതുശ്ശേരിക്കടവിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു
പുതുശ്ശേരിക്കടവ് : പുതുശ്ശേരി കടവിലെ ഓട്ടോ ഡ്രൈവർ മുണ്ടക്കുറ്റി സ്വദേശി മാണിക്യ നിവാസിൽ ബാലകൃഷ്ണൻ (50) ആണ് മരിച്ചത് ബാങ്ക് കുന്ന് തേർ ത്തുകുന്ന് കുന്ദമംഗലം കടവിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു അപകടം. ഉടൻ പടിഞ്ഞാറത്തറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജാശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ബന്ധുവായ മറ്റൊരാളും തോണിയിലുണ്ടായിരുന്നു. ഇയാൾ പരിക്കുകളോടെ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്ബാ.ണാസുര ഡാമിൻ്റെ ഷട്ടർ ഉയർത്തുമ്പോൾ വെള്ളപൊക്കമുണ്ടാകുന്ന പ്രദേശത്ത് ഉപയോഗിക്കാൻ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് നൽകിയ തോണിയാണ് മറിഞ്ഞത്. മൃതദേഹം മാനന്തവാടി
സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ച കോഴി ഫാമിൽ പോലീസ് പരിശോധന
കൽപ്പറ്റ : വയനാട്ടിൽ ഷോക്കേറ്റ് സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം.വാഴവറ്റ വീട്ടിൽ അനൂപ് പി വി,ഷിനു എന്നിവരാണ് മരിച്ചത്.വാഴവറ്റ കരിങ്കണ്ണിക്കുന്ന് കോഴി ഫാമിൽ ആണ് അപകടം.ഇരുവരെയും കൽപ്പറ്റയിലെ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഷിനുവിന്റെ മൃതദേഹം കൽപ്പറ്റ ജനറൽ ആശുപത്രിയിലും,അനൂപിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലും മാറ്റി ഇന്ന് രാവിലെ 8 മണിക്കാണ് സംഭവം.വാഴവറ്റ പുൽപ്പറമ്പിൽ വീട്ടിൽ സൈമണിൽ നിന്നും ലീസിനെടുത്ത് നടത്തുന്ന കോഴി ഫാമിലാണ് അപകടം.ഫാമിന് ചുറ്റും കെട്ടിയ വൈദ്യുതി വേലിയിൽ നിന്നാണ് അപകടമുണ്ടായതെന്നാണ് സംശയം.മീനങ്ങാടി പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും
വയോധികനെ ഇടിച്ച് തെറിപ്പിച്ച് ഗുരുതര പരിക്കേൽപ്പിച്ച് നിർത്താതെ കടന്ന് കളഞ്ഞ ഓട്ടോ ഡ്രൈവറെ പിടികൂടി:ഓട്ടോയും കസ്റ്റഡിയിലെടുത്തു
മാനന്തവാടി : വയോധികനെ ഇടിച്ച് തെറിപ്പിച്ച് ഗുരുതര പരിക്കേൽപ്പിച്ച് നിർത്താതെ കടന്ന് കളഞ്ഞ ഓട്ടോ ഡ്രൈവറെ പിടികൂടി.ദൃക്‌സാക്ഷികളില്ലാതിരുന്ന,വാഹനത്തെ കുറിച്ചോ ഓടിച്ചയാളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലാതിരുന്ന കേസിൽ പ്രതി വലയിലായത് പോലീസിന്റെ നിർത്താതെയുള്ള അന്വേഷണത്തിനൊടുവിൽ.നല്ലൂർനാട്,അത്തിലൻ വീട്ടിൽ,എ.വി ഹംസ(49) യെയാണ് ദിവസങ്ങൾ നീണ്ട കൃത്യമായ അന്വേഷണത്തിനൊടുവിൽ മാനന്തവാടി പോലീസ് പിടികൂടിയത്. അപകടം വരുത്തിയ കെ.എൽ 72 ഡി 7579 നമ്പർ ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം ജൂലൈ ഏഴിന് രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം. അയലമൂല ഭാഗത്തു നിന്നും മോളിത്തോട്
നിയന്ത്രണം വിട്ട ചീപ്പ് മരത്തിൽ ഇടിച്ച് അഞ്ചുപേർക്ക് പരിക്ക്
മാനന്തവാടി : തോൽപ്പെട്ടിയിൽ കർണാടക സ്വദേശിയുടെ താർ ജീപ്പ് നിയന്ത്രണം വിട്ടു മരത്തിന് ഇടിച്ചു 5 പേർക്ക് പരിക്ക്.മാനന്തവാടി അഗ്നിരക്ഷാ സേന എത്തി,വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചു പുറത്ത് എടുത്തു മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു.സീനിയർ ഫയർ and റെസ്ക്യൂ ഓഫീസർ ശ്രീ.ഓ ജി പ്രഭാകരൻ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രമേഷ് എം ബി,ജയൻ സി എ,പ്രവീൺ കുമാർ സി യു,സുജിത്ത് എംഎസ്,രജീഷ് കെ,ലജിത്ത് ആർ സീ,ആദർശ് ജോസഫ്,ഹോം ഗാർഡ്മാരായ ശിവദാസൻ കെ,ബിജു എം എസ്,ഷൈജറ്റ്
മേപ്പാടി കാപ്പംകൊല്ലിയിൽ തടി കയറ്റിയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു
മേപ്പാടി : കാപ്പംകൊല്ലിയിൽ തടി കയറ്റിയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു.19,80 ഹോട്ടലിന് സമീപം ആണ് അപകടം.അപകടത്തിൽ ആർക്കും പരിക്കില്ല.പെരുമ്പാവൂരിലേക്ക് തടി കയറ്റി പോവുകയായിരുന്ന ലോറി കാപ്പംകൊല്ലി ഇറക്കത്തിൽ എത്തിയപ്പോൾ നിയന്ത്രണം വിടുകയായിരുന്നു. ലോറിയിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെയും സഹായിയെയും രക്ഷപ്പെടുത്തി.ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.പുറ്റാട് നിന്നും തടി കയറ്റി പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. നിയന്ത്രണംവിട്ട ലോറി റോഡരികിലെ ഡ്രൈനേജ് മറികടന്ന് തോട്ടത്തിലേക്ക് ഇടിച്ചു കയറി. ഇവിടെവച്ച് ലോറി മറിയുകയായിരുന്നു. അപകടത്തെ തുടർന്ന്
വയനാട്ടിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് മൈസൂർ സ്വദേശി മരിച്ചു
മാനന്തവാടി : ബസ്സും ബൈക്കും കൂട്ടിയിടിച്ച് മൈസൂർ സ്വദേശി മരിച്ചു. കാട്ടിക്കുളം ബാവലി റോഡിൽ വൈകുന്നേരം അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരനായ മൈസൂർ സ്വദേശി ആനന്ദാണ് മരിച്ചത്. കൊട്ടിയൂർ ഉത്സവം കഴിഞ്ഞു സുഹൃത്തുക്കളോടൊപ്പം മടങ്ങുകയായിരുന്ന ആനന്ദ് സഞ്ചരിച്ച ബൈക്ക് കാട്ടിക്കുളം ഭാഗത്തേക്ക് വരികയായി സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. തലക്ക് സാരമായ പരിക്കേറ്റ ആനന്ദിനെ ഉടൻ കാട്ടിക്കുളത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും മരണപ്പെട്ടു. തുടർന്ന് മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ആനന്ദിനോടൊപ്പമുണ്ടായിരുന്ന സഹയാത്രികൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്
പനമരം:സ്വകാര്യ ബസ്സും ദോസ്‌ത് പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. പുഞ്ചവയൽ നീർവാരം റൂട്ടിൽ അമ്മാനിക്കവലയിലാണ് ഇന്ന് വൈകിട്ട് 6:40തോടെ അപകടം ഉണ്ടായത്. പരിക്കേറ്റ ദോസ്‌ത് ഡ്രൈവർ കല്ലുവയൽ ഇലവുങ്കൽ ബിനോയി (38)യെ ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ‌് സ്ഥലത്ത് എത്തിയാണ് വണ്ടിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്
കെ.എസ്.ആർ.ടി.സി.ബസ് ഓടുന്നതിനിടെ യാത്രക്കാരൻ തലയിടിച്ച് ഗ്ലാസ് തകർത്തു:പരിക്കേറ്റയാൾ ചികിത്സയിൽ
മാനന്തവാടി : കെ.എസ്.ആർ.ടി.സി ബസ് ഓടുന്നതിനിടെ യാത്രക്കാരൻ തലയിടിച്ച് ഗ്ലാസ് തകർത്തു:പരിക്കേറ്റയാൾ ചികിത്സയിൽ.കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് സർവീസ് നടത്തുകയായിരുന്ന KL 15A 1819 നമ്പർ കെ.എസ്.ആർ.ടി.സി ബസ്സിലാണ് സംഭവം. ഈ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ജാർഖണ്ഡ് സ്വദേശി മനോജ് കിഷൻ, എന്നയാളാണ് ബസ്സിനുള്ളിൽ നിന്നും ഓടി മുൻഭാഗം ഗ്ലാസ് തലകൊണ്ട് ഇടിച്ചു പൊട്ടിച്ച് പുറത്തേക്ക് ചാടിയത്. പരിക്കുപറ്റിയ ഇയാൾ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്ന് രാവിലെ മാനന്തവാടിക്കടുത്ത് ദ്വാരകയിൽ വെച്ചായിരുന്നു സംഭവം.മാനസിക പ്രശ്നം ഉള്ളതായി പറയപ്പെടുന്നു.
സിവിൽ സ്റ്റേഷൻ സമീപം ബസ് അപകടം
കൽപ്പറ്റ : സിവിൽ സ്റ്റേഷന് സമീപം ബസ്സപകടം. നാല് പേർക്ക് നിസാരപരിക്കേറ്റു.ബത്തേരി കൽപ്പറ്റ റൂട്ടിലോടുന്ന സ്വകാര്യ ബസ്സും കർണാടക കെ.എസ്.ആർ.ടി.സി. ബസും തമ്മിൽ എം.ജി.ടി. ടൂറിസ്റ്റ് ഹോമിന് സമീപമാണ് കൂട്ടിയിടിച്ചത്. രാവിലെ പതിനൊന്നേ കാലോടെയായിരുന്നുഅപകടം.
പാൽ വാങ്ങാൻ നിന്ന പെൺകുട്ടിയെ ജീപ്പ് ഇടിച്ച് തെറിപ്പിച്ചു:ആശുപത്രിയിൽ എത്തുംമുമ്പ് മരിച്ചു
കൽപ്പറ്റ : കമ്പളക്കാട് പള്ളിമുക്ക് കാപ്പിലോ ഓഡിറ്റോറിയത്തിന് സമീപം പാൽ വാങ്ങാൻ വാഹനം കാത്തു നിന്ന പുത്തൻ തൊടുകയിൽ ഹാഷിം-ആയിഷ ദമ്പതികളുടെ മകൾ ദിൽഷാന (19)ആണ് മരണപെട്ടത്. റോഡ് അരികിൽ നിൽക്കുകയായിരുന്നു കുട്ടിയെ ഫോഴ്സ് ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബത്തേരി സെന്റ് മേരിസ് കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാത്ഥിനിയാണ് മരണപെട്ട ദിൽഷാന. സഹോദരങ്ങൾ മുഹമ്മദ് ഷിഫിൻ, മുഹമ്മദ് അഹഷ്. മൃതദേഹം കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ ആണ് ഉള്ളത്. പോലീസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിട്ട് നൽകും.
വയനാട് ലക്കിടിയിൽ കാറിന് തീ പിടിച്ചു
കൽപ്പറ്റ : വയനാട് ലക്കിടിയിൽ കാറിന് തീ പിടിച്ചു. വേങ്ങര സ്വദേശി മൻസൂർ എന്നയാളുടെ KL 65 E 2500 നമ്പർ നിസാൻ ടെറാനോ കാറിനാണ് തീ പിടിച്ചത് ഇദ്ദേഹവും കുടുബവും മൈസൂരിൽ പോയി തിരികെ വരികയായിരുന്നു ഭാര്യയും മൂന്ന് കുട്ടികളുമാണ് കൂടെയുണ്ടായിരുന്നത് ലക്കിടിയിൽ കാർ നിർത്തി ചായ കുടിക്കാൻ പോയ സമയത്താണ് കാറിൽ നിന്നും തീ കണ്ടത് കാർ പൂർണ്ണമായും കത്തി നശിച്ചു.ഫയർഫോഴ് എത്തിയാണ് തീയണച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.
കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മക്ക് പരിക്കേറ്റു
പനമരം : നടവയൽ ആലുമൂല കൂവളത്തുംകാട്ടിൽ സരിത (37) ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ ആലുമൂല ചെക്ക് ഡാമിന് സമീപമുള്ള തോടിലെ കാട് വെട്ടുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഇവരെ കേണിച്ചിറ ഗവ:ആശുപത്രിയിലും തുടർന്ന് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.