മീനങ്ങാടി : ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ആരംഭിച്ച കാർഷിക നഴ്സറികളിൽ ഉത്പാദിപ്പിച്ച തൈകൾ വിതരണത്തിന് തയ്യാറായി.തൊഴിലുറപ്പ് പദ്ധതിയുടെ മാനദണ്ഡങ്ങൾ പലതും കൃഷിയിടങ്ങളിൽ പണിയെടുപ്പിക്കുന്നതിന് തടസ്സമാകുകയും പദ്ധതി ആരംഭിച്ചതോടുകൂടി സമയാസമയങ്ങളിൽ തൊഴിലാളികളെ ലഭിക്കുന്നില്ലെന്ന പരാതി ഉയരുകയും ചെയ്യുമ്പോൾ തൈകൾ ഉത്പാദിപ്പിച്ച് കൃഷിയിടങ്ങളിൽ നട്ടു കൊടുക്കുന്നത് കർഷകർക്ക് ആശ്വാസമാകും. സി x ആർ ,റോബസ്റ്റ ഇനത്തിൽപ്പെട്ട രണ്ട് ലക്ഷം കാപ്പി തൈകളും പതിനായിരം കുറ്റ്യാടി തെങ്ങിൻ തൈകളും പതിനായിരം വീതം നാരങ്ങ ചെറുനാരങ്ങ
Author: Rinsha
എസ്.എസ്.എഫ് സെക്ടർ സാഹിത്യോത്സവ് സംഘടിപ്പിച്ചു
കണിയാമ്പറ്റ : എസ്എസ്എഫ് കണിയാമ്പറ്റ സെക്ടർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാഹിത്യോത്സവ് ഗ്രന്ഥകാരനും വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.മൈലാടിയിൽ നടന്ന പരിപാടികൾ വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കലാസമ്പന്നതയുടെ ആഢ്യത വിളിച്ചോതുന്ന, മൗലികമായ കഴിവിനെ മാത്രം അംഗീകരിക്കുന്ന എസ് എസ് എഫ് സാഹിത്യോത്സവുകള് മാതൃകപരമാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.സെക്ടർ പ്രസിഡന്റ് വി. പി സൽമാൻ അധ്യക്ഷത വഹിച്ചു.ഷമീം വെട്ടൻ,മമ്മൂട്ടി തൈക്കണ്ടി,അബ്ദുറഹ്മാൻ അലുവ, ജി.മൂസ,മുഹ്സിൻ മൈലാടി, അജ്നാസ് സഖാഫി, ഹലിം
വിജയികൾക്കും പിതാക്കന്മാർക്കും ശ്രേയസിന്റെ സ്നേഹാദരം
കൊളഗപ്പാറ : കൊളഗപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി.,പ്ലസ് ടു പരീക്ഷയിൽ വിജയിച്ച കുട്ടിക ളെയും,പിതൃദിനാചരണത്തിന്റെ ഭാഗമായി പിതാക്കന്മാരെയും ആദരിച്ചു.യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലമ്പറമ്പത്ത് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കുഞ്ഞമ്മ ജോസ് അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.ഗർഭാശയ ക്യാൻസർ ബോധവൽക്കരണ ക്ലാസ്സിന് ധന്യ നേതൃത്വം നൽകി.പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എല്ലാവർക്കും ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.സോഫി ഷിജു,ലിസി ബാബു,സിനി ഷാജി എന്നിവർ സംസാരിച്ചു.
വയനാട്ടിലെ പകുതിയോളം ടൂറിസം സംരംഭങ്ങളും നിയമവിരുദ്ധമായി പ്രവര്ത്തിക്കുന്നവയെന്ന് സര്ക്കാര് പഠനം
കൽപ്പറ്റ : വയനാട്ടിലെ ടൂറിസവുമായി ബന്ധപ്പെട്ട നിർമ്മാണങ്ങളില് പകുതിയോളം ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പഠനം കണ്ടെത്തി. വയനാട് ടൂറിസം മേഖലയിലുടനീളം നിയന്ത്രണ ലംഘനങ്ങളുടെയും നിയമവിരുദ്ധ പ്രവർത്തനങ്ങളുടെയും പാരിസ്ഥിതിക നിയമങ്ങളുടെ ലംഘനത്തിലെയും വ്യാപ്തി വെളിപ്പെടുത്തന്നതാണ് വയനാട്ടിലെ സുസ്ഥിര- ഉത്തരവാദിത്ത ടൂറിസത്തെക്കുറിച്ചുള്ള സമഗ്രമായ പഠനം.റിസോർട്ടുകള്, ഹോംസ്റ്റേകള്, സർവീസ്ഡ് വില്ലകള് എന്നീമേഖലകളില് പകുതിയോളം സ്ഥാപനങ്ങള് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി തദ്ദേശ സ്വയംഭരണ വകുപ്പിലെ ആസൂത്രണ വിഭാഗം നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.ഇവിടെയുള്ള ടൂറിസവുമായി ബന്ധപ്പെട്ട കെട്ടിടങ്ങളില് 56 ശതമാനത്തിന്
ലൂയിസ് മൗണ്ട് ആശുപത്രിയിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടിക്ക് തുടക്കമാകുന്നു
കല്പറ്റ : ചെന്നലോട് ലൂയിസ് മൗണ്ട് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തെ പ്രതിരോധിക്കാനും ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്താനുമായി സംഘടിപ്പിച്ചിരിക്കുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ വാരാഘോഷ പരിപാടിയുടെ ഉദ്ഘാടനം ജൂൺ 23ന് രാവിലെ 10 മണിക്ക് വിൻസെൻഷ്യൻ സിസ്റ്റർസ് മദർ ജനറൽ സിസ്റ്റർ ഫിലോയും ചെന്നലോട് സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാ. ജോബി മുക്കാട്ടുകാവുങ്കലും ചേർന്ന് നിർവഹിക്കും.ലഹരി വിരുദ്ധ ബോധവത്ക്കരണം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ ആഴത്തിൽ ജനമനസുകളിൽ എത്തിക്കുന്നതിനായി ലൂയിസ് മൗണ്ട് ആശുപത്രിയിൽ ഓഡിയോ-വിഷ്വൽ
ആനേരിയിലെ റോഡുകളിൽ വാഴ നട്ട് സിപിഐ എം സമരം
ആനേരി : കോട്ടത്തറ പഞ്ചായത്തിലെ ആനേരി അഞ്ചാം വാർഡിലെ തകർന്ന റോഡുകളിൽ വാഴ നട്ട് സിപിഐ എം പ്രതിഷേധം. കമ്പളക്കാട്–കുതിരക്കുണ്ട് റോഡിലും ആനേരി–മടക്കിമല കനാൽ റോഡിലുമാണ് വാഴവച്ചത്. റോഡുകൾ തകർന്ന് കാലങ്ങളായിട്ടും നന്നാക്കിയിട്ടില്ല. പാതളക്കുഴികളാണ്. ഓട്ടോ റിക്ഷകൾ സർവീസ് നിർത്തി. കമ്പളക്കാട്–പള്ളിക്കുന്ന് റോഡിൽനിന്ന് എളുപ്പത്തിൽ കൽപ്പറ്റ–മാനന്തവാടി പാതയിലെ മടക്കിമലയിലേക്ക് എത്താവുന്ന പാതകളാണ് രണ്ടും. തകർന്ന് തരിപ്പണമായിട്ടും യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയോ ബിജെപി അംഗമായ വാർഡ് മെമ്പറോ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സമരം. വിദ്യാർഥികൾ ഉൾപ്പെടെ നിത്യേന നിരവധിപേർ സഞ്ചരിക്കുന്ന
എസ്.ഡി.പി.ഐ സ്ഥാപകദിനം ആഘോഷിച്ചു
മാനന്തവാടി : ജൂൺ 21 എസ്ഡിപിഐ പതിനേഴാമത് സ്ഥാപക ദിനം മാനന്തവാടി മണ്ഡലത്തിലെ വിവിധ ബ്രാഞ്ച് കമ്മിറ്റികൾ വിപുലമായ രീതിയിൽ ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ കിണറ്റിങ്ങൽ ബ്രാഞ്ചിൽ പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.മാനന്തവാടിയിൽ സംസ്ഥാന സെക്രട്ടറി പി.ജമീല, അഞ്ചാംമൈലിൽ സംസ്ഥാന പ്രവർത്തക സമിതിയംഗം ടി നാസർ, എരുമത്തെരുവിൽ മണ്ഡലം സെക്രട്ടറി സജീർ എം ടി,പഞ്ചാരക്കൊല്ലിയിൽ മണ്ഡലം ജോയിന്റ് സെക്രട്ടറി നൗഫൽ പി.കെ എന്നിവരും പതാക ഉയർത്തി. സ്ഥാപകദിനത്തിന്റെ ഭാഗമായി വിവിധ ബ്രാഞ്ച് കമ്മിറ്റികളുടെ
എട്ടരവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികന് 14 വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ’
കൽപ്പറ്റ : എട്ടരവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികന് 14 വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ. വെള്ളമുണ്ട പോലീസ് 2021 ൽ രജിസ്റ്റർ ചെയ്ത് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിലാണ് കണ്ണൂർ പേരാവൂർ സ്വദേശി ജെയിംസ് വർഗീസിനെ ശിക്ഷിച്ചത്. കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി സ്പെഷൽ ജഡ്ജ് കെ. കൃഷ്ണകുമാറാണ് വിവിധ വകുപ്പുകളിൽ ശിക്ഷ വിധിച്ചത്. കണ്ണൂർ പേരാവൂർ തൊണ്ടി വയലാമണ്ണിൽ ജെയിംസ് വർഗീസിനെയാണ് 14 വർഷം തടവിനും 30,000 രൂപ പിഴയടക്കാനും
നാളെ മുതൽ കാലവർഷം വീണ്ടും ശക്തമാകും; അഞ്ചു ദിവസം വ്യാപക മഴ, ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : ന്യൂനമർദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂൺ 22 മുതൽ 27 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്ക് പടിഞ്ഞാറൻ ബിഹാറിന് മുകളിലായാണ് ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത്. വടക്ക് കിഴക്കൻ രാജസ്ഥാനു മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തിൽ അടുത്ത ഏഴുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജാഗ്രതയുടെ ഭാഗമായി
സിയാസ് ലൈബ്രറി ഉദ്ഘാടനം ചെയ്തു
പനമരം : കൈതക്കൽ സിയാസ് കോളേജ് ലൈബ്രറിയുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഗ്രന്ഥകാരനുമായ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ ഹാരിസ് ഖുതുബി അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ അക്കാദമിക്-സാമൂഹിക ജീവിതത്തിൽ ലൈബ്രറികൾ നിർണായക പങ്ക് വഹിക്കുന്നെണ്ടെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.
5 മുതല് 9 വരെ ക്ലാസുകളില് എഴുത്തുപരീക്ഷകള്ക്ക് വിഷയാടിസ്ഥാനത്തില് 30% മാര്ക്ക് നിര്ബന്ധമാകും: മന്ത്രി വി ശിവന്കുട്ടി
തിരുവനന്തപുരം : സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക മോണിറ്ററിംഗ് ശക്തമാക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത തല യോഗം തീരുമാനിച്ചുവെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്കുട്ടി. ഇതുവരെ നടന്ന പ്രവര്ത്തനങ്ങള് യോഗം അവലോകനം ചെയ്തു.എട്ടാം ക്ലാസില് വര്ഷാന്തപരീക്ഷയില് വിഷയാടിസ്ഥാനത്തില് ചുരുങ്ങിയത് 30 ശതമാനം മാര്ക്ക് നേടണമെന്നതും, അങ്ങനെ നേടാത്ത കുട്ടികള്ക്ക് അവധിക്കാലത്ത് അധിക പഠനപിന്തുണ നല്കി അടുത്ത ക്ലാസിലേക്ക് കയറ്റം നല്കാനുമാണ് തീരുമാനിച്ചത്. വലിയ തോതില് സാമൂഹിക ശ്രദ്ധ ഇതിന് ലഭിച്ചു. വിദ്യാര്ത്ഥികളും അധ്യാപകരും
അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ച് എൻസിസി കേഡറ്റുകൾ
കൽപ്പറ്റ : മീനങ്ങാടി ജൂൺ 21: വയനാട്ടിലെ 5 കേരള ബറ്റാലിയനിലെ എൻസിസി കേഡറ്റുകൾ മീനങ്ങാടിയിലെ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. ആർട്ട് ഓഫ് ലിവിംഗിലെ യോഗ ഇൻസ്ട്രക്ടർമാരായ ശ്രീ. ആനന്ദ് പത്മനാഭൻ, ശ്രീമതി. മഞ്ജുഷ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള 400 കേഡറ്റുകൾ പങ്കെടുത്തു. കമാൻഡിംഗ് ഓഫീസർ കേണൽ. മുകുന്ദ് ഗുരുരാജ്, അസോസിയേറ്റ് എൻസിസി ഓഫീസർമാരായ ക്യാപ്റ്റൻ. ഡോ. പ്രമോദ് കെ.എസ്, എസ്/ഒ മുഹമ്മദ് റാഫി കെ.എ,
വയനാട്ടിലെ ജനങ്ങൾ ജപ്തി ഭീക്ഷണി മൂലം ആത്മഹത്യയുടെ വക്കിൽ
കൽപ്പറ്റ : വയനാട്ടിൽ ആയിരക്കണക്കിന് കർഷക കുടുംബങ്ങൾ ബാങ്കുകളിൽ നിന്നും കൃഷി ആവശ്യങ്ങൾക്ക് വേണ്ടി കടമെടുത്ത് തിരിച്ചടക്കാൻ കഴിയാത്തതിൻറെ പേരിൽ ബാങ്കുകളിൽ നിന്നും ജപ്തി നടപടികൾ സ്വീകരിക്കുകയും കർഷകര്ക്ക് വീടും സ്ഥലവും ഉപേക്ഷിച്ചു ഇറങ്ങി പോകേണ്ട സ്ഥിതിയിലും, ആത്മഹത്യയുടെ വക്കിലുമാണ്. ജില്ലയിലെ സി.പി.എം. ഭരിക്കുന്ന പനമരം കാർഷിക വികസന ബാങ്കിൽ നിന്നും കാർഷിക കടം എടുത്തവർക്ക് യഥാസമയം തിരിച്ചടക്കാൻ കഴിയാത്ത സാഹചര്യത്തിൽ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്. തിരുനെല്ലി പഞ്ചായത്തിലെ ത്രിശ്ശില്ലേരിയിലെ പ്ലാമൂല വീട്ടിൽ താമസിക്കുന്ന വി.വി. നാരായണ
വെള്ളമുണ്ടയിൽ അന്താരാഷ്ട്രാ യോഗദിനാചരണം നടത്തി
വെള്ളമുണ്ട : നാഷണൽ ആയുഷ് മിഷൻ ആയുഷ് ഗ്രാമവും വെള്ളമുണ്ട ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി വെള്ളമുണ്ട അൽ കറാമ സ്പെഷ്യൽ സ്കൂളിൽ സംഘടിപ്പിച്ച യോഗ ദിനാചരണം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. യോഗ ദിന പോസ്റ്റർ ചടങ്ങിൽ പ്രകാശനം ചെയ്തു.സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ.സിജോ കുര്യാക്കോസ് യോഗാദിന സന്ദേശം നൽകി. താഹിർ കുനിങ്ങാരത്ത് അധ്യക്ഷത വഹിച്ചു. ഡോ. റൈസാ കെ,അശ്വതി
കാക്കവയല് സ്കൂളില് വിജയോത്സവം
കാക്കവയല് : ഗവ.ഹയര്സെക്കന്ററി സ്കൂളില് വിജയോത്സവം നടത്തി.കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എം. വിശേശ്വരന് അധ്യക്ഷത വഹിച്ചു.മുട്ടില് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു മുഖ്യാതിഥിയായിരുന്നു.പ്രഥമാധ്യാപകന് കെ.എം. മണി റിപ്പോര്ട്ട് അവതരിപ്പിച്ചു. എസ്.എസ്.എല്.സി.,പ്ലസ്ടു പരീക്ഷകളില് മികച്ച വിജയം നേടിയ വിദ്യാര്ത്ഥികള്ക്ക് മാനന്തവാടി എ.ഇ.ഒ എം. സുനില്കുമാര് ഉപഹാരം നല്കി.എം.പി.ടി.എ. പ്രസിഡന്റ് ലിന്റ , എസ്.എം.സി.,ചെയര്മാന് ഉമ്മര്പൂപ്പറ്റ,റീന, വി.പി. സോളി തുടങ്ങിയവര് സംസാരിച്ചു. പ്രിന്സിപ്പല് ടി.എം. ബിജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എസ്.
അന്താരാഷ്ട്ര യോഗ ദിനാചരണം ഇന്ന് മാനന്തവാടിയില്
മാനന്തവാടി : അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് സെന്ട്രല് ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന് മാനന്തവാടിയില് യോഗ ബോധവല്ക്കരണ പരിപാടിയും പരിശീലനവും സംഘടിപ്പിക്കുന്നു. ഇന്ന് ( 21.6.25) രാവിലെ 8.30 ന് മാനന്തവാടി ഗവണ്മെന്റ് യു.പി. സ്കൂളില് മാനന്തവാടി മുനിസിപ്പല് ചെയര്പേഴ്സണ് സി.കെ. രത്നവല്ലി പരിപാടി ഉദ്ഘാടനം ചെയ്യും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി ചടങ്ങിന് അധ്യക്ഷത വഹിക്കും. മുനിസിപ്പല് വൈസ് ചെയര്മാന് ജേക്കബ് സെബാസ്റ്റ്യന്, വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര് എ.ജെ. ഷാജി തുടങ്ങിയവര് സംബന്ധിക്കും.
കേരള പ്രവാസി സംഘം യുദ്ധ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു
കൽപറ്റ : ഇസ്രായേൽ ഇറാൻ യുദ്ധം അവസാനിപ്പിക്കണമെന്നും, പരമാധികാര രാജ്യങ്ങളുടെമേലുള്ള സാമ്രാജ്യത്വ കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും, ഇരുരാജ്യങ്ങളിലെയും പ്രവാസി സമൂഹത്തിന്റെ സുരക്ഷിതത്വം കേന്ദ്രസർക്കാർ ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ട് കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റ ഹെഡ്പോസ്റ്റോഫീസ് സ്ക്വയറിൽ യുദ്ധ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. സംഘം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ അഡ്വ: സരുൺ മാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ കെ നാണു അധ്യക്ഷത വഹിച്ചു. മേരി രാജു, അബ്ദുൽ ഗഫൂർ പൊഴുതന,
സംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു:ഗ്രാമിന് 55 രൂപ കുറഞ്ഞ് 9,210 രൂപയിലാണ് ഇന്നത്തെ വ്യാപാരം
തിരുവനന്തപുരം : ഇസ്രയേല്-ഇറാന് സംഘര്ഷം രൂക്ഷമാകുന്നതിനിടെ അന്താരാഷ്ട്ര വിപണിയില് സ്വര്ണത്തിന് വീഴ്ച. ഇതിന്റെ ചുവട് പിടിച്ച് സംസ്ഥാനത്തും സ്വര്ണവില കുറഞ്ഞു.ഗ്രാമിന് 55 രൂപ കുറഞ്ഞ് 9,210 രൂപയിലാണ് ഇന്നത്തെ വ്യാപാരം. പവന് 440 രൂപ കുറഞ്ഞ് 73,680 രൂപയിലുമെത്തി. കനം കുറഞ്ഞ ആഭരണങ്ങള് നിര്മിക്കുന്ന 18 കാരറ്റ് സ്വര്ണത്തിന് 45 രൂപ കുറഞ്ഞ് 7,555 രൂപയായി. വെള്ളി വിലയില് മാറ്റമില്ല. ഗ്രാമിന് 118 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
വായനാദിനത്തില് പുസ്തക കുടുക്കയുമായി വിദ്യാര്ത്ഥികള്
വൈത്തിരി : പുസ്തക വായന കുറഞ്ഞു വരുന്ന പുതിയ കാലത്ത് പുസ്തകങ്ങള് വാങ്ങാന് പുസ്തക കുടുക്കയുമായി കുരുന്നുകള്.സ്കൂള് വായനാദിനത്തോടനുബന്ധിച്ചാണ് വൈത്തിരി ഗവണ്മെന്റ് ഹയര് സെക്കന്ഡറി സ്കൂളിലെ കുട്ടികള് പുസ്തക കുടുക്ക പദ്ധതി ആരംഭിച്ചത്.ക്ലാസുകളില് കുടുക്കകള് സ്ഥാപിക്കുകയും,തങ്ങളുടെ ആവശ്യങ്ങള് കഴിഞ്ഞ് മിച്ചം വരുന്ന ചെറിയൊരു തുക അധ്യാപകരും, കുട്ടികളും ചേര്ന്ന് നിക്ഷേപിക്കുകയും ഈ തുക ഉപയോഗിച്ച് ക്ലാസ് ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്തകങ്ങള് വാങ്ങാന് ഉപയോഗിക്കുകയും ചെയ്യും.സുഗന്ധഗിരി യു.പി സ്കൂള് ഹെഡ്മാസ്റ്റര് അബ്ബാസ് ടി.കെ പരിപാടി ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി
വായന പക്ഷാചരണത്തിന് തുടക്കം കുറിച്ച് പഴശ്ശി ഗ്രന്ഥാലയം
മാനന്തവാടി : കേരളത്തിലെ വായനശാലകളെ ചേർത്തുവച്ച് കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി എൻ പണിക്കരുടെ ഓർമ്മകളുമായി വായന പക്ഷാചരണത്തിന് ഗവ. നേഴ്സിംഗ് കോളേജിൽ തുടക്കമായി. അദ്ധ്യാപികയും എഴുത്തുകാരിയുമായ പ്രീത ജെ പ്രിയദർശിനി വായനപക്ഷാചരണം ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി സുരേഷ് ബാബു വായനദിനസന്ദേശം നൽകി. മാനന്തവാടി നേഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ റീന എ തങ്കരാജ് അദ്ധ്യക്ഷതവഹിച്ചു. പഴശ്ശി ഗ്രന്ഥാലയം പ്രസിഡണ്ട് നീതുവിൻസെൻ്റ് ആമുഖം പറഞ്ഞു. നേഴ്സിംഗ് കോളേജ് വിദ്യാർത്ഥികളായ അലീന
നീറ്റ് എക്സാം-ൽ ഉന്നത വിജയം നേടിയ ഫാത്തിമത്ത് തസ്നി ടി യെ പാണ്ടിക്കടവ് യൂത്ത് ലീഗ് ആദരിച്ചു
മാനന്തവാടി : നീറ്റ് എക്സാം-ൽ ഉന്നത വിജയം നേടിയ ഫാത്തിമത്ത് തസ്നി ടി യെ പാണ്ടിക്കടവ് യൂത്ത് ലീഗ് ആദരിച്ചു പാണ്ടിക്കടവ് ടിവി ഇസ്മായിൽ&സഫിയ എന്നിവരുടെ മകളാണ് ഫാത്തിമത് തസ്നി , ശാഖ ട്രഷറർ ഫൈസൽ വടക്കയിൽ മോമെന്റോ നൽകി, ജനകീയ ഡോക്ടർ ആയി സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഡോക്ടർ ആയിവരട്ടെ എന്ന് ആശംസിച്ചു,ശാഖ സെക്രട്ടറി സമദ് പി വി , യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ശിഹാബ് മലബാർ, സലീം ഉത്ത, ബഷീർ മുക്കാളി, അബ്ദുൽ
വായനാദിനം ആചരിച്ചു
കമ്പളക്കാട് : കമ്പളക്കാട് യുപി സ്കൂളിൽ വായനാദിനം ആചരിച്ചു. വായനാദിന ആഘോഷ പരിപാടികൾ സ്പെഷ്യൽ അസംബ്ലിയിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ എമ്മാനുവൽ ഒ.സി നിർവഹിച്ചു. അസംബ്ലിയിൽ പി എൻ പണിക്കർ അനുസ്മരണം, വായനയുടെ പ്രാധാന്യം, മഹത് വചനങ്ങൾ എന്നിവ അവതരിപ്പിക്കുകയും വായനാദിന പ്രതിജ്ഞ ചൊല്ലിപ്പിക്കുകയും ചെയ്തു. എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സജ്ജീകരിക്കുകയും കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കുട്ടികൾക്ക് പോസ്റ്റർരചന, ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. എൽ പി വിഭാഗം നടത്തിയ എഴുത്ത് പച്ച പുസ്തക
ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി, ഭരണകൂടം കടമ നിർവ്വഹിക്കണം. എസ്.ഡി.പി.ഐ
കൽപ്പറ്റ : ഉപരിപഠനത്തിന് അർഹത നേടിയ മുഴുവൻ വിദ്യാർഥികൾക്കും അവസരം ഒരുക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്നും ഭരണ കർത്താക്കൾ കടമ നിർവ്വഹിക്കണമെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പിന്നോക്ക ജില്ലയായ വയനാടിനോട് സർക്കാർ പുലർത്തുന്ന അവഗണനാസമീപനമാണ് പ്ലസ് വൺ സീറ്റ് വിഷയത്തിലും തുടരുന്നത്. തെക്കൻ ജില്ലകളിൽ വിദ്യാർഥികൾക്കായി മാനേജ്മെൻടുകളും വടക്കൻ ജില്ലകളിൽ വിദ്യാർഥികൾ അധികൃതരുടെ കനിവിനയായി കാത്തു നിൽക്കുകയും ചെയ്യുന്ന സാഹചര്യവുമാണ് നിലവിലുള്ളത്. കഴിവു തെളിയിച്ചവർക്ക് അവസരം ലഭിക്കാതെ വരുന്നത് അവകാശ ലംഘനവും നീതി നിഷേധവുമാണ്. ജില്ലയിൽ
പേര്യ സ്കൂളിൽ വായനപക്ഷാചരണം തുടങ്ങി
പേര്യ : ഗവ:ഹൈസ്കൂൾ പേരിയയിൽ ആരംഭിച്ച വായന പക്ഷാചരണം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷി രാമൻ അധ്യക്ഷത വഹിച്ചു.എച്ച്. എം മുഹമ്മദ് അസ്ലം,പി.ടി.എ പ്രസിഡന്റ് ബെന്നി മെനാച്ചേരി,ഷാജി ബി.സി,ബെന്നി ആന്റണി, സൈനബ പി.എ,ദീപു ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കോഴിക്കോട് : ദേശീയ പാതയുടെ അശാസ്ത്രീയ നിർമ്മാണം വടകരയിൽ മരണം രണ്ടായി. ഇന്നലെ ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. മുക്കാളി കെ എസ് ഇ ബി ഓഫീസിന് സമീപം ഇന്നലെ ഉച്ചക്ക് 11.30നാണ് അപകടം. ദേശീയ പാതയിൽ സർവ്വീസ് റോഡിലെ കുഴിയിൽ വീണാണ് ബൈക്ക് യാത്രക്കാരന് ജീവൻ നഷ്ടമമായത്. ചോമ്പാൽ ആവിക്കര ക്ഷേത്രത്തിന് സമീപം താഴെ തോട്ടത്തിൽ മാതാസ് ഭവനത്തിൽ ടി.ടി.നാണു (61) ആണ് മരണപ്പെട്ടത്.
കോഴി ഫാമില് നിന്നു ഷോക്കേറ്റ് വയനാട്ടിൽ യുവാവ് മരിച്ചു
പനമരം : കോഴിഫാമില് നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു.പുഞ്ചവയല് അശ്വതി വീട്ടില് ജിജേഷ് (44) ആണ് മരിച്ചത്. കോഴി ഫാമില് ലൈറ്റ് ഇടാന് എത്തിയപ്പോഴാണു ജിജേഷിന് ഷോക്കേറ്റത്.ശബ്ദം കേട്ട് സ്ഥലത്തെത്തിയ ഭാര്യക്കും ഷോക്കേറ്റു. അബോധാവസ്ഥയില് കിടക്കുന്ന ജിജേഷിനെ എഴുന്നേല്പ്പിക്കാന് ശ്രമിച്ചപ്പോഴാണു ഭാര്യ ഭിഷയ്ക്കു ഷോക്കേറ്റത്. ഇവരെ ആശുപത്രിയില് പ്രവേശിപ്പിച്ചു. മകൾ:ആദിത്യ.
മീൻ പിടിക്കുന്നതിനിടെ ഒമ്പതുവയസ്സുകാരൻ പുഴയിൽ വീണ് മരിച്ചു
കണ്ണൂർ : കക്കാട് പുഴയിൽ ഒഴുക്കിൽപ്പെട്ട ഒൻപത് വയസ്സുകാരൻ മരിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിയായ നാഷിദ് ആണ് മരിച്ചത്. കൂട്ടുകാരനൊപ്പം മീൻ പിടിക്കുന്നതിനിടെ കാൽതെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആനക്കാംപൊയില്–കള്ളാടി–മേപ്പാടി തുരങ്കപാത കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി പുറത്തിറങ്ങി
കൽപ്പറ്റ : കോഴിക്കോട്-വയനാട് നിർദിഷ്ട നാലുവരി തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻറെ പരിസ്ഥികാനുമതി ലഭിച്ചു.മെയ് 14–15 തീയതികളില് നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിൽ ആനക്കാംപൊയില് –കള്ളാടി–മേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകള് പാലിച്ച് കൊണ്ട് നടപ്പിലാക്കാൻ വിദഗ്ദ സമിതി ശുപാർശ ചെയ്തിരുന്നു.നേരത്തെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്ധസമിതി മാർച്ചിൽ പദ്ധതിയ്ക്ക് അനുമതി നൽകിയിരുന്നു. ഈ നിർദേശങ്ങൾ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥിയാഘാത വിലയിരുത്തൽ അതോറിറ്റി അംഗങ്ങളുടെ കാലാവധി അവസാനിച്ചിരുന്നു.ഇതോടെയാണ് കന്ദ്ര വിദഗ്ധസമിതിയുടെ പരിഗണനയ്ക്കു വിട്ടത്.വിവിധ ഉപാധികളോടെയാണ്
‘വരവേൽപ്പ്2025’വെള്ളമുണ്ട ഡിവിഷൻതല ഉദ്ഘാടനം നടത്തി
തരുവണ : ഹയർ സെക്കന്ററി ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള ജില്ലാപഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻതല പ്രവേശനോത്സവം വരവേൽപ്പ് 2025 തരുവണ ജി.എച്ച്.എസ്.എസിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.സി.കെ നജുമുദ്ധീൻ അധ്യക്ഷത വഹിച്ചു. പ്രദീപ്കുമാർ എം, അശോകൻ സി,എച്ച്.എം മുസ്തഫ,ശ്രീജ കെ, അതുല്യ തുടങ്ങിയവർ സംസാരിച്ചു.
എം ഡി എം എ-യുമായി രണ്ടുപേർ പിടിയിൽ
സുൽത്താൻ ബത്തേരി : മുത്തങ്ങയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ MDMA യുമായി കൊടുവള്ളി സ്വദേശിയടക്കം രണ്ടു പേർ പിടിയിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില് നടത്തിയ പരിശോധനയില് 76.44 ഗ്രാം എംഡിഎംഎ ആണ് പോലീസ് പിടികൂടിയത്.വെങ്ങപ്പള്ളി സ്വദേശി ഷൈജല് (45) , കൊടുവള്ളി റഷീദ് (39) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.