“പ്രളയാന്തരം”സിനിമയുടെ കഥയും സംവിധാനവും നിർവഹിച്ച അനിൽ മഞ്ഞം കുഴിയെ ആദരിച്ചു

ബത്തേരി : “പ്രളയാന്തരം” സിനിമയുടെ കഥയും സംവിധാനവും നിർവഹിച്ച അനിൽ മഞ്ഞം കുഴിയെ ആദരിച്ചു. സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷ ൻെറ ആറ് അവാർഡുകൾ കരസ്ഥമാക്കിയ അനിൽ മഞ്ഞം കുഴി ബത്തേരി കെ എസ് . ആർ. ടി. സി.യിലെ ഡ്രൈവറാണ്.ജീവനക്കാരുടെ കൂട്ടായ്മയായ ശബരി സ്വയം സഹായസംഘo ആദരിച്ച ചടങ്ങിൽ,സിനിമക്ക് വേണ്ടി പ്രവർത്തിച്ച അനീഷ് ചീരാൽ (തിരക്കഥ ), സുബ്രമണ്യൻ (പുതുമുഖ നടൻ ), ഷിജോ ബേബി (പശ്ചാത്തല സംഗീതം ), മഹിത മൂർത്തി (സഹനടി ),

Read More

കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

താളൂര്‍ : കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ച വയനാട് ജില്ലയിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് നീലഗിരി കോളേജില്‍ വച്ച് വിതരണം ചെയ്തു. ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടേഴ്സ് അസ്സോസിയേഷനും (OMAK) മീഡിയ വിങ്സും ചേര്‍ന്ന് നടത്തിയ മിസ്റ്റി ലൈറ്റ്സ് എന്ന പരിപാടിയില്‍ , ടി.സിദ്ദീഖ് എം.എല്‍.എയും , നീലഗിരി കോള്ളേജ് ചെയര്‍മാന്‍ റാസ്സിദ് ഗസ്സാലിയും ചേര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്. ഒമാക് വയനാട്  ജില്ലാ പ്രസിഡണ്ട് സി.വി.ഷിബു അധ്യക്ഷനായിരുന്നു . വിനയാസ് ഫ്രീഡം ഫൗണ്ടേഷൻ

Read More

മുണ്ടക്കൈ ദുരിതബാധിതരോടുള്ള അവഗണന: രാപ്പകൽ സമരം 27,28 കളക്ടറേറ്റ് വളയും:യു.ഡി.എഫ്

കൽപ്പറ്റ : മുണ്ടക്കൈ ദുരന്തബാധിതരോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനക്കെതിരെയും പുനരധിവാസം സമയബന്ധിതമായി നടപ്പിലാക്കാൻ സാധിക്കാത്ത സർക്കാരിന്റെ കെടുകാര്യസ്ഥതയിലും അനാസ്ഥയിലും പ്രതിഷേധിച്ചുകൊണ്ടും യുഡിഎഫ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 27ന് വയനാട് കളക്ടറേറ്റിനു മുൻപിൽ രാപ്പകൽ സമരം സംഘടിപ്പിക്കുന്നു. രാപ്പകൽ സമരം രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.രാപ്പകൽ സമര ശേഷം 28ന് രാവിലെ മുണ്ടക്കൈ ദുരിതബാധിതരുടെയും യുഡിഎഫ് പ്രവർത്തകരുടെയും നേതൃത്വത്തിൽ നടക്കുന്ന കളക്ടറേറ്റ് വളയൽ സമരം ഇ ടി മുഹമ്മദ് ബഷീർ

Read More

ദ്വിദിന മൂൺ ലൈറ്റ് സമ്മിറ്റ് സംഘടിപ്പിച്ചു

കൽപ്പറ്റ : തരുവണ എം എസ് എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ദ്വിദിന മൂൺലൈറ്റ് സമ്മിറ്റ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ. എൻ. നൗഫൽ അധ്യക്ഷത വഹിച്ചു. കോളേജ് മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി പി പി മുഹമ്മദ്, ഡോ. എം.കെ. മുഹമ്മദ് സയീദ്, ഐ.ക്യു .എ . സി കോ ഓർഡിനേറ്റർ എം.പി.സുഹൈലത്ത്, പ്രസംഗിച്ചു. സമ്മിറ്റ് പ്രോഗ്രാം കോ- ഓർഡിനേറ്റർ എം അമീറ സ്വാഗതവും കോളേജ്

Read More

നിർമ്മിത ബുദ്ധിയുടെ ലോകത്തേക്ക് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പനമരവും

പനമരം : ലിറ്റിൽ കൈറ്റ്സ് ക്ലബും അടൽ ടിങ്കറിംഗ് ലാബും സംയുക്തമായി പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച റോബോട്ടിക് ഫെസ്റ്റ് “Robonaut 2K25” കുട്ടികൾക്ക് വിസ്മയ വിരുന്നൊരുക്കി.ചടങ്ങ് സീനിയർ അധ്യാപിക ബിയാട്രിസ് പോൾ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ്റെ പ്രകാശനം കൈറ്റ് മാസ്റ്റർ ട്രെയിനി പ്രിയ ഇ.വി നിർവ്വഹിച്ചു. ചടങ്ങിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

Read More

ഓണ്‍ലൈന്‍ മീഡിയാ റിപ്പോര്‍ട്ടേഴ്സ് അസ്സോസിയേഷന്‍ (OMAK) ഐ.ഡി കാര്‍ഡ് വിതരണം ചെയ്തു

നീലഗിരി : ഓണ്‍ലൈന്‍ മീഡിയാ റിപ്പോര്‍ട്ടേഴ്സ് അസ്സോസിയേഷനും (OMAK) മീഡിയാ വിങ്സും സംയുക്തമായി നടത്തിയ മിസ്റ്റി ലൈറ്റ്സിന്‍റെ ആഭിമുഖ്യത്തിൽ OMAK മെമ്പര്‍മാര്‍ക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ടി. സിദ്ദീഖ് എം.എല്‍.എ, നീലഗിരി കോള്ളേജ് ചെയര്‍മാനും ഭാരതീയാര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായ ഡോ.റാഷിദ് ഗസ്സാലി എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ഒമാക് വയനാട് ജില്ലാ പ്രസിഡന്‍റ് സി.വി ഷിബു അദ്ധ്യക്ഷത വഹിച്ചു. ഒമാക് വയനാട് ജില്ലാ സെക്രട്ടറി അന്‍വര്‍ സാദിഖ് മുഖ്യപ്രഭാഷണം നടത്തി. വിനയാസ് ഫ്രീഡം ഫൗണ്ടേഷൻ ചെയർപേഴ്സൺ വിനയ

Read More

വെള്ളമുണ്ടക്കാരുടെ സ്നേഹയാത്ര പുറപ്പെട്ടു

വെള്ളമുണ്ട : എഴുപത് വയസ് പിന്നിട്ടവർക്ക് വേണ്ടി പൊതുപ്രവർത്തകൻ പള്ളിയാൽ മൊയ്തുട്ടിയുടെ നേതൃത്വത്തിൽ സംഘ ടിപ്പിക്കുന്ന സൗജന്യ “സ്നേഹയാത്ര’ വെള്ളമുണ്ട പഞ്ചായത്ത്‌ അതിർത്തി ഗ്രാമമായ കണ്ടത്തുവയലിൽ നിന്നും പുറപ്പെട്ടു. 70 വയസ്സ് പിന്നിട്ടിട്ടും പല കാരണ ങ്ങളാൽ കടല് കാണാനും തീവണ്ടി യാത്ര നടത്താനും സാധി ക്കാത്ത വെള്ളമുണ്ട പഞ്ചായത്ത് പരിധിയിലെ ആളുകളാണ് യാത്രയിൽ ഉള്ളത്.പത്മശ്രീ ചെറുവയൽ രാമൻ ഫ്ലാഗ് ഓഫ്‌ ചെയ്തു. യാത്രയയപ്പ് ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

Read More

റമദാൻ ആദ്യവെള്ളി,ജില്ലയിൽ സഹചാരി ഫണ്ട് ശേഖരണം:സഹചാരി ഫണ്ട് ശേഖരണംപോസ്റ്റർ പ്രകാശനം ചെയ്തു

പനമരം : വിശുദ്ധ റമദാനിലെ ആദ്യവെള്ളിയാഴ്ച ജില്ലയിൽ നടക്കുന്ന എസ് കെ എസ് എസ് എഫ് സഹചാരി ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് വയനാട്ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഹചാരി പോസ്റ്റർ പ്രകാശനവും സംഗമവും നടന്നു. സഹചാരി പോസ്റ്റർ പ്രകാശനം സമസ്ത കേന്ദ്ര മുശാവറ അംഗം മൂസക്കോയ ഉസ്താദ് നിർവ്വഹിച്ചു, പനമരം മദ്രസയിൽ ചേർന്ന ജില്ലാ സംഗമം ജില്ലാ വൈസ് പ്രസിഡൻറ് അഷ്റഫ് വെള്ളിലാടിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ ജോയൻ്റ് സെക്രട്ടറി ഷംസുദ്ധീൻ വാഫി നെല്ലിയമ്പം ഉദ്ഘാടനം ചെയ്തു, ജില്ലാ വൈസ്

Read More

ലഹരിക്കെതിരെ ഫുട്ബോൾ ലഹരി:മിസ്റ്റി ലൈറ്റ്സ് വനിതാഫുട്ബോൾ സംഘടിപ്പിച്ചു

നീലഗിരി : വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നീലഗിരി ആർട്സ് ആന്റ് സയൻസ് കോളേജിൽ സംഘടിപ്പിച്ച വനിതാഫുട്ബോൾ മാച്ച് പുതിയൊരു സന്ദേശമായി. ക്യാമ്പസുകളിലും സമൂഹത്തിലും ലഹരി ഉപയോഗം വർദ്ധിക്കുന്നതിനാൽ ലഹരിക്കെതിരെ ഫുട്ബോൾ ലഹരി എന്ന സന്ദേശമുയർത്തിയാണ് വിദ്യാർത്ഥികളും വനിതാ ഇൻഫ്ളുവൻസേഴ്സും ചേർന്ന് നീലഗിരി ആർട്ട്സ് ആന്റ് സയൻസ് കോളേജിലെ ടറഫിൽ മാച്ച് സംഘടിപ്പിച്ചത്. വനിതാ ദിന ഘോടനുബന്ധിച്ച് കഴിഞ്ഞ അഞ്ച് വർഷമായി നടത്തുന്ന മിസ്റ്റി ലൈറ്റ്സ് വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റിന്റെ ഭാഗമായാണ് ഫുട്ബോൾ മാച്ച് നടത്തിയത്. കേരളത്തിലെ വിവിധ

Read More

ലഹരി വിരുദ്ധ സന്ദേശ ബോധവൽക്കരണ റാലി നടത്തി

കരണി : കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് കരണി ഒമ്പതാം വാർഡ് ആരോഗ്യ ശുചിത്വ പോഷണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാ വാർഡ് കുടുംബശ്രീ എ. ഡ.എസ്,കരണി ജനതാ ലൈബ്രറി, സരണി ക്ലബ്ബ് കല്ലുവയൽ എന്നിവയുടെ സഹകരണത്തോടുകൂടി ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ റാലി ഗ്രാമപഞ്ചായത്ത് മെമ്പർ നജീബ് അധ്യക്ഷത വഹിച്ചു പനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നിത്യാ ബിജു കുമാർ ഉദ്ഘാടനം ചെയ്തു കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ ടി ഷറഫുദ്ദീൻ,

Read More

സൗജന്യ നേത്രക്യാമ്പ് സംഘടിപ്പിച്ചു

വെള്ളമുണ്ട : അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെയും വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധനയും തിമിര നിർണ്ണയ ക്യാമ്പും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിഉദ്ഘാടനം ചെയ്തു.ലൈബ്രറി സെക്രട്ടറി എം. മണികണ്ഠൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.എം. നാരായണൻ,കെ. ബോബൻ, ശാന്തകുമാരി പി. പി തുടങ്ങിയവർ സംസാരിച്ചു.

Read More

വുമൺസ് ഇൻഫ്ളുവൻസേഴ്സ് മീറ്റ്: മിസ്റ്റി ലൈറ്റ്സ് അഞ്ചാം എഡിഷൻ തുടങ്ങി

നീലഗിരി : അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി വനിതാ ഇൻഫ് ളുവൻസേഴ്സ് മീറ്റിന്റെ അഞ്ചാം സീസൺ തുടങ്ങി.വയനാടിന്റെ ടൂറിസം മേഖലക്ക് കരുത്ത് പകരാനായിമാധ്യമ കൂട്ടായ്മയായ മീഡിയ വിംഗ്സും ഓൺമീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ ഒമാകും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടി നാളെ സമാപിക്കും. 2020 – ലാണ് മിസ്റ്റി ലൈറ്റ്സ് എന്ന പേരിൽ വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റ് തുടങ്ങിയത്. . കേരളത്തിലെ പ്രമുഖരായ വനിതാ ഇൻഫ്ളുവൻസർമാരും വനിതാ മാധ്യമ പ്രവർത്തകരും ഒത്തുചേർന്ന് വയനാടിന്റെ പൈതൃകവും സംസ്കാരവും പ്രകൃതി ഭംഗിയും

Read More

‘ലെല്ലി..ലേലെ..’ഉദ്ഘാടനം ചെയ്തു

പുളിഞ്ഞാൽ : ജി.എച്ച്‌.എസ്. പുളിഞ്ഞാലിൽ സംഘടിപ്പിച്ച ‘ലെല്ലി…ലേലെ..’ ഗോത്രഫെസ്റ്റ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പ്രമുഖ ഫോട്ടോഗ്രാഫർ വിനോദ് ചിത്രയുടെ ഗോത്രയാനം ഫോട്ടോ പ്രദർശനം,കളിമൺ പാത്ര നിർമ്മാണം,ലഹരി വിരുദ്ധ ഫോട്ടോ പ്രദർശനം,ക്രാഫ്റ്റ് വർക്ക്,കലാപരിപാടികൾ,ക്യാമ്പ് ഫയർ തുടങ്ങിയവയെല്ലാം ഗോത്ര ഫെസ്റ്റിൽ ക്രമീകരിച്ചിട്ടുണ്ട്.പി. ടി. എ പ്രസിഡന്റ്‌ സി. പി ജബ്ബാർ അധ്യക്ഷത വഹിച്ചു.ഹംജിത് എം. വി, സി. പി മൊയ്‌തു ഹാജി, എച്ച്‌. എം ഉഷാകുമാരി, പടയൻ മമ്മൂട്ടി, ഹമീദ്,

Read More

എരുമാട് മഖാം ഉറൂസ് ഇന്നു തുടങ്ങും

കൽപ്പറ്റ : കുടക് ജില്ലയിലെ ചരിത്രപ്രസിദ്ധമായ എരുമാട് മഖാം ഉറൂസ് ഈ മാസം ഇന്നു മുതൽ 28 വരെ തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വയനാട് പ്രസ്ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 21ന് ജുമുഅ നമസ്കാരത്തിന് ശേഷം നടക്കുന്ന മഖാം സിയാറത്തോടെയാണ് പരിപാടികൾക്ക് തുടക്കമാവുക. നിർധന പെൺകുട്ടിയുടെ വിവാഹം,ദികിർ ഹൽഖ,മത പ്രഭാഷണം, സാംസ്കാരിക സമ്മേളനം ,ഖത്തം ദുഅ മജിലിസ്, തുടങ്ങിയ പരിപാടികളാണ് ഉറൂസിന്റെ ഭാഗമായി നടക്കുക. 24 ന് അന്നദാനം നടക്കും. വൈകുന്നേരം 4 മണി മുതൽ 6

Read More

ദുരന്തബാധിതരോട്‌ അവഗണനപ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ എൽ.ഡി.എഫ്‌ രാപകൽ സമരം

കൽപ്പറ്റ : മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫ്‌ വയനാട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 24, 25 തിയതികളിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ രാപ്പകൽ സമരം. ദുരന്തനിവാരണത്തിന്‌ സംസ്ഥാനം ആവശ്യപ്പെട്ട 2000 കോടി രൂപ അനുവദിക്കുക, ദുരന്തബാധിതരുടെ കടം എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ്‌ പ്രക്ഷോഭമെന്ന്‌ നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 1972ലെ വനം വന്യജീവി നിയമം ഭേദഗതി ചെയ്യുക, വന്യമൃഗ പ്രതിരോധത്തിന്‌ ആയിരം കോടി രൂപ അനുവദിക്കുക, നിലമ്പൂർ–നഞ്ചങ്കോട്‌, തലശ്ശേരി–മൈസൂരു റെയിൽവേ പദ്ധതികൾ നടപ്പിലാക്കുക, വനം,

Read More

കാട്ടു തീ ബോധവൽക്കരണ സെമിനാറും ചെമ്പ്ര പീക്ക് ട്രെക്കിങ്ങും നടത്തി

കൽപ്പറ്റ : വയനാട് സോഷ്യൽ ഫോറെസ്റ്ററി ഡിവിഷനും ചെമ്പ്ര വി എസ് എസും സംയുക്തമായി മുട്ടിൽ ഡബ്ലിയു എം ഒ.കോളേജിലെ കെമിസ്ട്രി വിഭാഗം വിദ്യാർഥികൾക്കായി കാട്ടു തീ ബോധവൽക്കരണ സെമിനാറും ചെമ്പ്ര പീക്ക് ട്രെക്കിങ്ങും നടത്തി.സെമിനാർ മേപ്പാടി പഞ്ചായത്ത്‌ മെമ്പർ ഓമന രമേശ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സെക്ഷൻ ഫോറെസ്റ്റ് ഓഫിസർ എം കെ ശശി , ചെമ്പ്ര വി എസ് എസ് സെക്രട്ടറി വി മനോജ്‌, ബീറ്റ് ഫോറെസ്റ്റ് ഓഫിസർ മാരായ രാജേഷ് കുമാർ, കൃഷ്ണദാസ്,

Read More

മിസ്റ്റി ലൈറ്റ്സ് : അഞ്ചാമത് വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റ് 22-ന് തുടങ്ങും

കൽപ്പറ്റ : അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി വയനാട്ടിൽ കഴിഞ നാല് വർഷമായി നടത്തിയ വനിതാ ഇൻഫ് ളുവൻസേഴ്സ് മീറ്റിന്റെ അഞ്ചാം സീസൺ ഫെബ്രുവരി 22 – ന് തുടങ്ങും. വയനാടിന്റെ ടൂറിസം മേഖലക്ക് കരുത്ത് പകരാനായി 2020 – ലാണ് പരിപാടി ആരംഭിച്ചത്. കേരളത്തിലെ പ്രമുഖരായ വനിതാ ഇൻഫ്ളുവൻസർമാരും വനിതാ മാധ്യമ പ്രവർത്തകരും ഒത്തുചേർന്ന് വയനാടിന്റെ പൈതൃകവും സംസ്കാരവും പ്രകൃതി ഭംഗിയും കാലാവസ്ഥയും ടൂറിസം കേന്ദ്രങ്ങളും ടൂറിസം സംരംഭങ്ങളും പുറംലോകത്തിന് പരിചയപ്പെടുത്തുകയാണ് മിസ്റ്റി ലൈറ്റ്സ് ഇൻഫ്ളുവൻസേഴ്സ്

Read More

ധോണി ഫാന്‍സ് ആപ്പ് പുറത്തിറക്കി; ആശയത്തിന് പിന്നില്‍ മലയാളി സംരംഭകന്‍

കൊച്ചി : മലയാളി സംരംഭകന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ഐഡി വികസിപ്പിച്ച ധോണി ഫാന്‍സ് ആപ്പ് (www.dhoniapp.com )പുറത്തിറക്കി. മുംബൈയിലെ ജെ.ഡബ്ല്യു മാരിയറ്റില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ ക്രിക്കറ്റ് താരം എം.എസ് ധോണി ആപ്പിന്റെ ലോഞ്ചിങ് നിര്‍വഹിച്ചു. മലയാളിയും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ധോണിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ആരാധകരുമായി പങ്കിടുന്ന പ്ലാറ്റ്‌ഫോമാണിത്. സംരംഭകനും കോട്ടയം പാലാ സ്വദേശിയുമായ അഡ്വ. സുഭാഷ് മാനുവലിന്റേതായിരുന്നു ലോയല്‍റ്റി ഫാന്‍സ് ആപ്പ് എന്ന ആശയം.

Read More

ഇലക്ട്രിക്കൽ, പ്ലമ്പിങ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

തരിയോട് : പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പാക്കി വരുന്ന സ്പഷൽ എൻറിച്ച്മെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ഇലക്ട്രിക്കൽ, പ്ലമ്പിങ് വിഭാഗത്തിൽ പരിശീലനം നൽകി. ഇതിനായി സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് അംഗം സൂന നവീൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡൻ്റ് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഉഷ കുനിയിൽ, മറിയം മഹ്മൂദ്, ഷാജു ജോൺ, എൻ.ടി.രാജീവൻ, കെ.വി.രാജേന്ദ്രൻ, സി.എം.ദിലീപ് കുമാർ, എ.ജിനി, എന്നിവർ പ്രസംഗിച്ചു.കൽപറ്റ കൃഷ്ണമോഹൻ ഐ.ടി.ഐ.യിലെ പരിശീലകരായ പി.സി.ജയൻ,

Read More

കെ.എസ്.ആർ.ടി.സി.യുടെ പരസ്യ നടത്തിപ്പ് സ്വകാര്യ ഏജൻസികളിലേക്കാ…..?

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ബസിന്റെ പരസ്യ നടത്തിപ്പ് സ്വകാര്യ ഏജൻസികൾക്ക് നൽകാൻ നീക്കം നടക്കുന്നതായി സൂചന. കെ എസ് ആർ ടി സി ബസുകളുടെ പരസ്യ നടത്തിപ്പ് വീണ്ടും സ്വകാര്യ ഏജൻസികൾക്ക് നൽകാൻ ഉള്ള ചരടു വലികൾ നടക്കുന്നതായി പറയപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കെ. എസ്. ആർ. ടി സി ജീവനക്കാർക്ക് നൽകേണ്ട ശമ്പളം പോലും പിടിച്ചു വയ്ക്കുമ്പോഴാണ്, പ്രധാന ടിക്കറ്റ് ഇതര വരുമാനം സ്വകാര്യ ഏജൻസിക്ക് കൈമാറുന്നത്. നിലവിൽ കോമേഴ്സ്യൽ വിഭാഗം നേരിട്ട് നടത്തി

Read More

പ്രതിഷേധ ധർണ്ണ നടത്തി

മാനന്തവാടി : സംസ്ഥാന ബജറ്റിൽ ജീവനക്കാരെ അവഗണിച്ചതിനെതിരെയും റവന്യൂ വകുപ്പിലെ സ്ഥലമാറ്റ മാനദണ്ഡങ്ങൾ അട്ടിമറിച്ചതിനെതിരെയും ലാസ്റ്റ് ഗ്രേഡ് ബൈട്രാൻസ്ഫർ നിയമനങ്ങൾ പ്രതിസന്ധിയിലാക്കുകയും ചെയ്ത സർക്കാർ നിലപാടുകൾക്കെതിരെ മാനന്തവാടി താലൂക്ക് ഓഫീസിന് മുമ്പിൽ എൻ.ജി.ഒ അസോസിയേഷൻ മാനന്തവാടി ബ്രാഞ്ചിൻ്റെ നേത്വത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ജില്ലാ ട്രഷറർ സി.ജി. ഷിബു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് സിനീഷ് ജോസഫ് അധ്യക്ഷത വഹിച്ചു.. എം.ജി. അനിൽ, അഷറഫ് ഖാൻ, ബേബി പേടപ്പാട്ട് ശിവൻ പുതുശ്ശേരി പ്രസംഗിച്ചു.

Read More

റവന്യു പട്ടയ ഭൂമിയിലെ മരം മുറി: വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കുറ്റപത്ര സമര്‍പ്പണം വൈകുന്നു

കല്‍പ്പറ്റ : വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍പ്പെട്ട റവന്യു പട്ടയഭൂമികളില്‍നിന്നു അനധികൃതമായി ഈട്ടികള്‍ മുറിച്ചതിനു വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കുറ്റപത്ര സമര്‍പ്പണം വൈകുന്നു. കേരള വന നിയമത്തിലെയും ജൈവ വൈവിധ്യ നിയമത്തിലെയും കേരള ഫോറസ്റ്റ് പ്രൊഡ്യുസ് ട്രാന്‍സിസ്റ്റ് റൂളിലെയും വിവിധ സെക്ഷനുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തത്. അനധികൃത മരംമുറിക്ക് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഒആര്‍ ഒന്നു മുതല്‍ 43 വരെ കേസുകളിലെ റിപ്പോര്‍ട്ടുകള്‍

Read More

പടിഞ്ഞാറത്തറ വില്ലേജ് ഓഫീസ് ധർണ്ണ നടത്തി

പടിഞ്ഞാറത്തറ : സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും ഭൂനികുതി 50 ശതമാനം വർദ്ധിപ്പിച്ചതിനുമെതിരെ കെ.പി.സി.സി യുടെ ആഹ്വാന പ്രകാരം ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ വില്ലേജ് ഓഫീസിലേക്ക് ധർണ്ണ നടത്തി .മണ്ഡലം പ്രസിഡൻ്റ് പി.കെ. വർഗ്ഗീസ് അധ്യക്ഷത വഹിച്ച ധർണ്ണ സമരം ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. അബ്ദുൾ റഹിമാൻ ഉദ്ഘാടനം ചെയ്തു.പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ജനങ്ങൾ പൊറുതിമുട്ടിക്കൊണ്ടിരിക്കുകയാണെന്നും, പല പേരുകളിൽ സാധാരണക്കാരുടെ നടുവെടിക്കുന്ന നികുതി കൊള്ളയാണ് എവിടെയും നടക്കുന്നത്,കെട്ടിട

Read More

വില്ലേജ് ഓഫീസ് ധർണ്ണ സമരം നടത്തി കോൺഗ്രസ്‌

കണിയാമ്പറ്റ : വർദ്ധിച്ചു വരുന്ന വന്യമൃഗ അതിക്രമത്തിൽ സർക്കാർ കാണിക്കുന്ന നിസംഗതിക്കെതിരെ, സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും ഭൂനികുതിവർധനവിനെതിരെ കണിയമ്പറ്റ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിയമ്പറ്റ വില്ലേജ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ സമരം നടത്തി. മണ്ഡലം പ്രസിഡണ്ട്‌ സി. സുരേഷ്ബാബു അധ്യക്ഷത വഹിച്ച ധർണ്ണ സമരം ഡി.സി.സി സെക്രട്ടറി മോയിൻ കടവൻ ഉദ്ഘാടനം ചെയ്തു.ഡി.സി.സി സെക്രട്ടറി നജീബ് കരണി, പി.കെ ജോർജ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മുത്തലിബ് പഞ്ചാര, യൂത്ത് കോൺഗ്രസ്

Read More

വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ

കൽപ്പറ്റ : വിനോദ യാത്ര സംഘത്തിന് ഭക്ഷ്യ വിഷബാധ .അഞ്ചു പേരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ അധ്യാപക പരിശീലന കേന്ദ്രത്തിൽ നിന്നും ഊട്ടിക്ക് വിനോദയാത്ര പോയി മടങ്ങിവന്ന സംഘത്തിലെ അഞ്ച് പേരാണ് ആശുപത്രിയിൽ ഉള്ളത്. രണ്ടുദിവസം മുമ്പ് ഊട്ടിയിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു .മറ്റൊരു 5 പേർ നേരത്തെ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയിരുന്നു ആരുടെയും നില ഗുരുതരമല്ല.

Read More

സംസ്ഥാനതല എപ്.പി.ഒ മേള – 21 മുതല്‍ 23 വരെ കോഴിക്കോട് ; കൃഷി മന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട് : കേരളത്തിലെ അഗ്രിബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിനും കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ പിന്തുണയോടെ നടത്തുന്ന എഫ്.പി.ഒ മേള കോഴിക്കോട്ടും. ഫെബ്രുവരി 21 മുതൽ 23 വരെ സരോവരം പാര്‍ക്കിലെ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് വച്ചാണ് മേള നടക്കുക. കേരളത്തിലെ കാര്‍ഷിക മേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്കും, സംരംഭകത്വം, മൂല്യ വര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണം, വിപണി ലക്ഷ്യമായിട്ടുള്ള ഉത്പാദന പ്രക്രിയ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് എഫ്. പി. ഒ. മേള സംഘടിപ്പിക്കുന്നതെന്ന് കോഴിക്കോട് ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ എസ്. സപ്ന

Read More

തിബിയാൻ ഫെസ്റ്റ് സമാപിച്ചു

പടിഞ്ഞാറത്തറ : കുരുന്നുകളുടെ സർഗ്ഗത്മക ശേഷികൾ പ്രോത്സാഹിപ്പിക്കുവാൻ വേണ്ടി സംഘടിപ്പിച്ച പടിഞ്ഞാറത്തറ അൽഹസന തിബിയാൻ ഫെസ്റ്റ് വയനാട്‌ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി അബ്ദുള്ളക്കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു.ജസീൽ അഹ്‌സനി, ഇസ്മായിൽ സഖാഫി, നൗഷാദ് സഖാഫി, റഫീഖ് കുപ്പാടിത്തറ,ഇസ്മയിൽ സഅദി, ഡോ.നിസാമുദ്ദീൻ, മുസ്തഫ നിസാമി തുടങ്ങിയവർ പ്രസംഗിച്ചു.

Read More

കേബിൾ ടി.വി. ബ്രോഡ് ബാൻഡ്‌ സേവനങ്ങളിൽ ക്ലസ്റ്ററുകൾക്ക് സബ്സിഡി അനുവദിക്കണമെന്ന് സി.ഒ.എ. വയനാട് ജില്ലാ കൺവെൻഷൻ

കൽപ്പറ്റ : കേബിൾ ടിവി ബ്രോഡ്ബാൻഡ് സേവനങ്ങളിൽ രൂപീകരിച്ചിട്ടുള്ള ക്ലസ്റ്ററുകൾക്ക് പശ്ചാത്തല സൗകര്യ വികസനത്തിന് കേന്ദ്ര- സംസ്ഥാന സർക്കാരുക സബ്സിഡി അനുവദിക്കണമെന്ന് കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.വയനാട് ജില്ലയുടെ സാങ്കേതിക മേഖലയിലും വാർത്ത വിനിമയ മേഖലയിലും ഇൻറർനെറ്റ് രംഗത്തും നിർണായക സ്വാധീനം ചെലുത്തിയ വയനാട് വിഷൻ്റെ നട്ടെല്ലാണ് സി.ഒ. എ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ . വീടുകളിലെ സ്വീകരണമുറികളിൽ തികഞ്ഞ സാങ്കേതിക മികവോടെ ഇടതടവില്ലാതെ

Read More

നിർബന്ധിത സ്ഥലമാറ്റ ഉത്തരവ് പിൻവലിക്കുക; എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ : പൊതു സ്ഥലമാറ്റ മാനദണ്ഡം റവന്യു വകുപ്പിലെ പൊതു സ്ഥാല മാറ്റം ബാധകമല്ലാത്ത ഓഫീസ് അറ്റൻഡന്റ്/വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഉൾപെടെയുള്ള ജീവനക്കാരുടെ നിർബന്ധിതസ്ഥലമാറ്റ ഉത്തരവ് പിൻവലിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ആവശ്യപ്പെട്ടു. സിവിൽ സ്റ്റേഷൻ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വയനാട് കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ജില്ലാ പ്രസിഡന്റ് കെ റ്റി ഷാജി ഉദ്ഘാടനം ചെയ്തുലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ബൈ ട്രാൻസ്ഫർ ലിസ്റ്റുകൾക്ക് കാലാവധി നിശ്ചയിച്ചത് വർഷങ്ങളായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികയിലുള്ള ജീവനക്കാരുടെ പ്രെമോഷൻ അട്ടിമറിക്കാനാണെന്ന്

Read More

‘ഉയരെ ഉയരാം ആകാശത്തോളം’പഠനസഹായി വിതരണം ചെയ്തു

പുളിഞ്ഞാൽ : വയനാട് ജില്ലാപഞ്ചായത്തിൻ്റെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ എസ്.എസ്.എൽ.സി പഠനസഹായി ‘ഉയരെ’ യുടെ വെള്ളമുണ്ട ഡിവിഷൻ തല വിതരണോദ്ഘാടനം പുളിഞ്ഞാൽ ഗവണ്മെന്റ് ഹൈസ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഉഷാകുമാരി പി.കെ,രോഹിത് എം. കെ, ജിൽജിത്ത് എസ്, ഗിരീഷ് ബാബു,സുഭദ്ര കെ. പി, ശബാന എം തുടങ്ങിയവർ സംബന്ധിച്ചു.

Read More