കാവുംമന്ദം : മഴക്കാലത്തിനു മുന്നോടിയായി തരിയോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മുഴുവൻ വാർഡുകളിലും സമഗ്ര ശുചീകരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കാവുംമന്ദം ടൗണിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീം പാറക്കണ്ടി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. നാടിൻറെ ഹരിതഭംഗി നിലനിർത്തുന്നതിനും മൺസൂൺ കാലത്ത് പിടിപെടാൻ സാധ്യതയുള്ള പകർച്ചവ്യാധികൾ തടയുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് മുഴുവൻ വാർഡുകളിലുമായി മഴക്കാലപൂർവ്വ ശുചീകരണ പരിപാടി വിപുലമായി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷീജ ആൻറണി, രാധ പുലിക്കോട്,
Author: Rinsha
മാനന്തവാടിയില് വൃദ്ധയെ കാട്ടില് കാണാതായി ; തെരച്ചില് നടത്തി വനംവകുപ്പും പോലീസും നാട്ടുകാരും.
മാനന്തവാടി : മാനന്തവാടിയില് കാടിനോട് ചേര്ന്ന പ്രദേശത്ത് വയോധികയെ കാണ്മാനില്ല. പിലാക്കാവ് മണിയന്കുന്ന് ഊന്നുകല്ലില് ലീലയെന്ന 72 കാരിയെയാണ് കാണാതായത്. ഇവര്ക്ക് വേണ്ടി പോലീസും തണ്ടര്ബോള്ട്ടും രണ്ടുദിവസമായി കാട്ടില് തെരച്ചിലിലാണ്. ഞായറാഴ്ച വൈകിട്ടാണ് മാനന്തവാടിയിലെ വനത്തിന് സമീപമുള്ള വീട്ടില് നിന്നും ലീലയെ കാണാതായത്. ലീല വനത്തിനുള്ളില്േക്ക് പോകുന്ന ദൃശ്യങ്ങള് വനംവകുപ്പിന്റെ ക്യാമറയില് പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോട് കൂടി വനത്തിലൂടെ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ദൃശ്യങ്ങളില് ലീലയെ കണ്ട മേഖല കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. ഞായറാഴ്ച ലീലയെ
വെള്ളമുണ്ട ഭരണസമിതിക്ക് ജില്ലാഡിവിഷന്റെ ക്ഷേമപത്രം
വെള്ളമുണ്ട : വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ക്ഷേമപത്രം കൈമാറി.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വെള്ളമുണ്ട ഡിവിഷൻ മെമ്പറുമായ ജുനൈദ് കൈപ്പാണി വിതരണം ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ പരിധിയിൽ നാളിതുവരെ ആവിഷ്കരിച്ച് നടപ്പിലാക്കിയ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും നൽകിയ മികച്ച പിന്തുണയേയും സഹകരണത്തെയും ശ്ലാഘിച്ചുകൊണ്ടുള്ളതായി രുന്നു സ്നേഹപത്രം.
പ്ലസ് വൺ പ്രവേശനത്തിന് മാനവിക വിഷയങ്ങളിൽ കൂടുതൽ ബാച്ചുകൾ അനുവദിക്കുക. എ.കെ.എസ്.ടി.യു
കൽപ്പറ്റ : ജില്ലയിൽ എസ്.എസ്.എൽ.സി. പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനത്തിനാവശ്യമായ പ്ലസ് വൺ സീറ്റുകൾ നിലവിലില്ല. പത്താം ക്ലാസ് പരീക്ഷയെഴുതിയ 11640 വിദ്യാർത്ഥികളിൽ 11592 പേർ വിജയികളായി. സേ പരീക്ഷ കഴിയുമ്പോഴുള്ള അപേക്ഷകരും, അൺ എയ്ഡഡ് സ്കൂളുകളിൽ നിന്നുള്ള അപേക്ഷകരും കൂടി ചേരുമ്പോൾ കുട്ടികളുടെ എണ്ണം വീണ്ടും വർദ്ധിക്കും. ഹയർസെക്കൻഡറിയിൽ 61 സ്കൂളുകളിലായി 9000 വും വി.എച്ച്.എസ്.ഇ. ൽ 10 സ്കൂളുകളിലായി 840 ഉം, ഐ.ടി.ഐ. ൽ 3 ഇടങ്ങളിലായി 536 ഉം പോളി ടെക്നിക്കിൽ 3
കൈനാട്ടി-പച്ചിലക്കാട് റോഡ് പ്രവൃത്തി ഇനി വേഗത്തിലാകും
കല്പ്പറ്റ : കല്പ്പറ്റ-മാനന്തവാടി നിയോജകമണ്ഡലങ്ങളെ തമ്മില് ബന്ധിപ്പിക്കുന്ന കൈനാട്ടി-കെല്ട്രോണ്വളവ് റോഡ് പ്രവൃത്തി കിഫ്ബി ഫണ്ണ്ടില് ഉള്പ്പെടുത്തി നടന്നുകൊണ്ടിരിക്കുകയാണ്. പ്രസ്തുത പ്രവൃത്തിയോടൊപ്പം കെല്ട്രോണ് വളവ് മുതല് പച്ചിലക്കാട് വരെയുള്ള ഭാഗം കൂടി മലയോര ഹൈവേയുടെ ഭാഗമായി ഉള്പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കല്പ്പറ്റ നിയോജകമണ്ഡലം എം.എല്.എ അഡ്വ.ടി.സിദ്ധിഖ് നേരത്തെ കിഫ്ബി എക്സിക്യൂട്ടീവ് ഡയറക്ടര്ക്ക് കത്ത് നല്കിയതിന്റെ അടിസ്ഥാനത്തില് ഡി.പി.ആര് തയ്യാറാക്കുന്നതിനായി തിരുവനന്തപുരത്ത് നിന്നും പി.ഡബ്ല്യു.ഡി ഡിസൈന് വിംഗ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയും, കെ.ആര്.എഫ്.ബി ഉദ്യോഗസ്ഥരും സംയുക്തമായി എം.എല്.എ യുടെ നേതൃത്വത്തില് സ്ഥല പരിശോധന
വിദ്യാര്ത്ഥികളുടെ മാനസികാര്യോഗ്യ സംരക്ഷണത്തിന് അധ്യാപകരുടെ പങ്ക് നിര്ണായകം
കൊച്ചി : വിദ്യാര്ത്ഥികള്ക്ക് അറിവ് പകര്ന്നു നല്കുന്നതിനൊപ്പം മാനസിക പിന്തുണ നല്കേണ്ടത് അനിവാര്യമാണെന്നും ഇക്കാര്യത്തില് അധ്യാപകര്ക്ക് നിര്ണായക പങ്ക് വഹിക്കാനാകുമെന്നും തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര് പി വി ബേബി പറഞ്ഞു. സൈവൈവ് സെന്റര് ഫോര് മെന്റല് ഹെല്ത്ത് കെയര് അധ്യാപകര്ക്ക് വേണ്ടി സംഘടിപ്പിച്ച ‘ബീയോണ്ട് ദി ബ്ലാക്ക്ബോര്ഡ് ‘ എന്ന സെമിനാറില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സമഗ്ര വികസനം നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാര്ത്ഥികളെ ആശ്രയിച്ചാണിരിക്കുന്നത്. അതിനാല് തന്നെ പുതുതലമുറയെ വാര്ത്തെടുക്കുന്ന അധ്യാപക സമൂഹമാണ് രാജ്യവളര്ച്ചയുടെ അടിസ്ഥാനം.
പരിസ്ഥിതി മാസാചരണത്തെ വരവേൽക്കാൻ ഒരുങ്ങി ഒയിസ്ക
കൽപ്പറ്റ : ഒയിസ്ക ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ജൂൺ 5 മുതൽ ജൂലായ് നാല് വരെ പരിസ്ഥിതി മാസാചരണം കൊണ്ടാടുന്നതിന്റെ പശ്ചാത്തലത്തിൽ തൈകളുടെയും തണ്ടുകളുടെയും ശേഖരണാർത്ഥം മൂന്നുദിവസം നീണ്ടുനിൽക്കുന്ന പരിസ്ഥിതി പഠനയാത്ര സംഘടിപ്പിച്ചു. ഒയിസ്ക സൗത്ത് ഇന്ത്യയിലെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഒയിസ്ക കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ കക്കോത്ത് പ്രഭാകരന്റെ നേതൃത്വത്തിലാണ് പഠനയാത്ര സംഘടിപ്പിച്ചത്. രുദ്രാക്ഷം , ഉങ്ങ്, നാഗമരം, പൊൻ ചെമ്പകം, മന്ദാരം,തുടങ്ങി നിരവധി വൃക്ഷ
വിമാനയാത്രാനിരക്ക് നിയന്ത്രിക്കണം : കേരള പ്രവാസി സംഘം
പിണങ്ങോട് : ഗൾഫ് സെക്ടറിലെ വിമാന യാത്രാനിരക്ക് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കേരള പ്രവാസി സംഘം വെങ്ങപ്പള്ളി വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. പിണങ്ങോട് വ്യാപാര ഭവനിൽ ചേർന്ന സമ്മേളനം ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി ഉദ്ഘാടനം ചെയ്തു. എ നാഗരാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ ടി അലി, മുഹമ്മദ് പഞ്ചാര, മുരളി, കെ സേതുമാധവൻ, സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. 9 അംഗ കമ്മിറ്റിയെയും ഭാരവാഹികളായി മുജീബ് റഹ്മാൻ ബി പി
വെള്ളമുണ്ടയിൽ മുഴുവൻ എസ്എസ്എൽ സി വിജയികൾക്കും ജില്ലാഡിവിഷന്റെ മികവ്പത്രം: വിതരണോദ്ഘടനം മെയ് 13 ന്
വെള്ളമുണ്ട : വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ പരിധിയിൽ 2024-25 വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും മികവ്പത്രം നൽകി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അനുമോദിക്കുന്നു. ജി.എച്ച്.എസ് വാരാമ്പറ്റ, ജി.എച്ച്.എസ് പുളിഞ്ഞാൽ, ജി.എച്ച്.എസ് തരുവണ, ജിഎംഎച്ച്എസ്എസ് വെള്ളമുണ്ട എന്നീ നാല് സ്കൂളിലായി 542 പേർ പരീക്ഷ എഴുതിയതിൽ 541 പേരും ഉപരിപഠന യോഗ്യത നേടി. ഡിവിഷനിൽ ചരിത്രവിജയം സമ്മാനിച്ച നാല് സ്കൂളിനും ജില്ലാഡിവിഷന്റെ ഔദ്യോഗിക
ടാറിങ് പണി തീരുന്നതിനു മുമ്പേ റോഡ് പൊളിഞ്ഞു
മുള്ളൻകൊല്ലി : മുള്ളൻകൊല്ലി പഞ്ചായത്തിലെ രണ്ടാം വാർഡിൽ പെട്ട പെരിക്കല്ലൂർ 33 കാവലയിൽ നിന്നും മരക്കടവിയിലേക്കുള്ള റോഡ് പണിയിലാണ് പാൽ സൊസൈറ്റി കവലയ്ക്ക് സമീപം വാഹനം തിരിച്ചപ്പോൾ റോഡ് തകർന്നത്. ഒരാഴ്ച മുമ്പ് ടാറിങ് പണി പൂർത്തിയാക്കിയ ഭാഗത്ത് ഉള്ള റോഡിലാണ് ഇന്ന് ഈ കേടുപാടുകൾ കണ്ടത്. കേടുപാടുകൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിന് തുടർന്ന് കരാറുകാരൻ പാറപ്പൊടിയിട്ട് ഈ ഭാഗം മൂടിയിരിക്കുകയാണ്. കനം കുറഞ്ഞ ചിപ്സിന്റെ ഒരു ലയർ മാത്രം കനത്തിലാണ് ടാറിങ് പണി നടത്തിയിരിക്കുന്നത്. ടാറിങ് പണി
ഉരുൾ ദുരന്തത്തിൽ വീടും നെറ്റ് വർക്കും നഷ്ടപ്പെട്ടവർക്ക് ധനസഹായം വിതരണം ചെയ്തു
കൽപ്പറ്റ : ദുരന്തങ്ങളിൽ ഇരകളായവരെ ചേർത്തുപിടിച്ച് കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷനും കേരള വിഷനും . ചൂരൽ മല ഉരുൾ ദുരന്തത്തിൽ കേബിൾ ടി.വി.സംരംഭം നഷ്ടമായ കേബിൾ ഓപ്പറേറ്ററുടെ കുടുംബത്തിനും വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ കേരള വിഷൻ ജീവനക്കാരൻ ധനേഷിൻ്റെ കുടുംബത്തിനും ധന സഹായം വിതരണം ചെയ്തു. കൽപ്പറ്റയിൽ നടന്ന പരിപാടി സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് പ്രവീൺ മോഹൻ ഉദ്ഘാടനം ചെയ്തു. എത്ര സഹായം നൽകിയാലും നികത്താനാകാത്തതാണ് ദുരന്തങ്ങളിൽ ഇരകളാവുന്നവരുടെ വേദനകളെന്നും എന്നാൽ ചെറിയ സഹായങ്ങൾ പോലും
എസ്.എസ്.എൽ.സി ഫലം:കഴിഞ്ഞ വർഷത്തെക്കാൾ വിജയ ശതമാനം മാനം കുറഞ്ഞു
തിരുവനന്തപുരം : ഈ വർഷത്തെ എസ്.എസ്.എൽ. സി. പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.ഈ വർഷം ആകെ 4.27,220 വിദ്യാർത്ഥികളായിരുന്നു എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയത്.ഇവരിൽ 4.24583 വിദ്യാർത്ഥികൾ ഉപരി പഠനത്തിന് യോഗ്യത നേടി.99.5 ശതമാനമാണ് ഈ വർഷത്തെ വിജയ ശതമാനം’കഴിഞ്ഞ വർഷം ഇത് 99.61 ശതമാനമായിരുന്നു.61,442 വിദ്യാർത്ഥികൾക്കാണ് ഈ വർഷം എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.കഴിഞ്ഞ വർഷം 71,832 പേർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നത്.പാല,മാവേലിക്കര വിദ്യാഭ്യാസ ജില്ലകളിൽ 100 ശതമാനം വിദ്യാർത്ഥികളും
എസ്.എസ്.എൽ.സി ഫലത്തിൽ വയനാടിന് കുതിപ്പ്:അയോഗ്യരായത് 48 വിദ്യാർത്ഥികൾ മാത്രം :72 സ്കൂളുകൾക്ക് നൂറ് ശതമാനം വിജയം
കൽപ്പറ്റ : എസ്.എസ്.എൽ.സി. പരീക്ഷാ ഫലത്തിൽ കുതിച്ചുയർന്ന് വയനാട്.വർഷങ്ങളായി ഏറ്റവും പിന്നിലായിരുന്ന ജില്ലാ വൻ മുന്നേറ്റം നടത്തി.കഴിഞ്ഞ വർഷം 13-ാം സ്ഥാനത്തുണ്ടായിരുന്ന വയനാട് ഇത്തവണ ആറാം സ്ഥാനത്തെത്തി.വെള്ളാർമലക്ക് 100 ശതമാനം വിജയം.55 കുട്ടികൾ എസ്.എസ്.എൽ സി പരീക്ഷയെഴുതിയ വെള്ളാർമല ജി എച്ച്.എസ്.എസിൽ മുഴുവൻ കുട്ടികളും ഉപരി പഠനത്തിന് യോഗ്യത നേടി. വയനാട്ടിൽ 1397 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്.ജില്ലയിലെ 91 സ്കൂളുകളിൽ 72 സ്കൂളുകൾ 100 ശതമാനം വിജയം.കഴിഞ്ഞ വർഷം 64 സ്കൂളുകൾക്കായിരുന്നു 100 ശതമാനം
നിപ: വയനാട് ജില്ലയിലും അതീവ ജാഗ്രത പാലിക്കണം
വയനാട് : മലപ്പുറം ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ അയൽ ജില്ലയായ വയനാട്ടിലും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ ടി മോഹൻദാസ് അറിയിച്ചു. മുമ്പ് ജില്ലയിലെ പഴംതീനി വവ്വാലുകളിൽ ഐ സി എം ആർ നടത്തിയ സാംപിൾ പരിശോധനയിൽ നിപ വൈറസിനെതിരെയുള്ള ആൻറി ബോഡികൾ കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ നിപ സാധ്യതയുള്ള സീസണായതിനാൽ രണ്ടു മാസം മുമ്പ് ജില്ലയിലെ ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങളിൽ നിപക്ക് പ്രത്യേക പ്രാധാന്യം നൽകി പകർച്ചവ്യാധി സർവെയ്ലൻസ് പ്രവർത്തനങ്ങൾ
പേരാവൂർ എം.എൽ.എ. . സണ്ണി ജോസഫിനെ കെ.പി.സി.സി. പ്രസിഡന്റായി ഹൈക്കമാന്ഡ് തിരഞ്ഞെടുത്തു
തിരുവനന്തപുരം : അടൂർ പ്രകാശിനെ യു ഡി എഫ് കൺവീനറായും തിരഞ്ഞെടുത്തു. പേരാവൂർ എം എൽ എയും കണ്ണൂർ ഡി സി പ്രസിഡൻ്റുമായിരുന്നു സണ്ണി ജോസഫ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പെട്ടെന്നുള്ള നേതൃമാറ്റം.ഹൈക്കമാന്ഡ് തീരുമാനത്തിനെതിരെ സുധാകരന് രംഗത്തെത്തുമെന്ന ആശങ്ക കോണ്ഗ്രസ്സിലുണ്ട്. ഏതെങ്കിലും തരത്തിലുള്ള പൊട്ടിത്തെറിയിലേക്കുള്ള സാധ്യത കണക്കിലെടുത്ത് എ ഐ സി സി പ്രവര്ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായി കെ സുധാകരനെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പുകളെ ഒന്നിച്ച് നേരിടാനുള്ളതിന് പറ്റിയ നേതൃത്വത്തെയാണ് കെ പി സി സിയിലുൾപ്പെടുത്തിയത്. നല്ല തീരുമാനമാണെന്നും
ആൾക്കൂട്ട പരിപാടികളിൽ സുരക്ഷ സാധ്യമാക്കി; കുംഭമേളയിൽ പ്രശംസ നേടി ഫെവിക്കോൾ ടീക പദ്ധതി
കൊച്ചി : ആൾക്കൂട്ട പരിപാടികളിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള വേറിട്ട ധൗത്യം ഏറ്റെടുത്തിരിക്കുകയാണ് പിഡിലൈറ്റ് ഇൻഡസ്ട്രീസ്. ഏറ്റവും കൂടുതൽ ജനക്കൂട്ടം പങ്കെടുത്ത കുംഭമേളയിൽ ആയിരുന്നു ഫെവിക്കോളിന്റെ ‘ ടീക’ പദ്ധതിക്ക് തുടക്കം കുറിച്ചത്. ആൾത്തിരക്കുള്ള പരിപാടികളിൽ കാണാതാവുന്ന കുട്ടികളെ സുരക്ഷിതമായി അവരുടെ കുടുംബത്തെ ഏല്പിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. കുട്ടികളുട സുരക്ഷയ്ക്കായി കറുത്ത പൊട്ട് കുത്തുന്ന ഇന്ത്യൻ ആചാരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പിഡിലൈറ്റ് ഇൻഡസ്ട്രീസ് ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടു വന്നത്. നൂതനമായി കുട്ടികളുടെ നെറ്റിയിൽ QR
തരുവണ ഹൈസ്കൂളിന് ബെഞ്ചും ഡെസ്കും കൈമാറി
തരുവണ: ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിച്ച പുതിയ അധ്യയന വർഷത്തേക്ക് ആവശ്യമായ ബെഞ്ചുകളും ഡെസ്കുകളും തരുവണ ഗവ.ഹൈസ്കൂളിന് കൈമാറി. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയിൽ നിന്നും പി.ടി.എ പ്രസിഡന്റ് കെ. സി. കെ നജുമുദ്ധീൻ ഏറ്റുവാങ്ങി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ, ജംഷീർ കെ. കെ തുടങ്ങിയവർ സംബന്ധിച്ചു.
ഓപ്പറേഷൻ സിൻഡൂർ: ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ സായുധ സേന കൃത്യമായ ആക്രമണം നടത്തി
ഡൽഹി : ഇന്ന് ഒരുമണിയോടെ, ഇന്ത്യൻ സായുധ സേന ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചു, പാകിസ്ഥാൻ, പാക് അധിനിവേശ ജമ്മു കാശ്മീർ എന്നിവിടങ്ങളിലെ തീവ്രവാദ കേന്ദ്രങ്ങൾ ആക്രമിച്ചു, അവിടെ നിന്നാണ് ഇന്ത്യയ്ക്കെതിരായ തീവ്രവാദ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും സംവിധാനം ചെയ്യുകയും ചെയ്തത്. മൊത്തത്തിൽ, ഒമ്പത് (9) സൈറ്റുകൾ ലക്ഷ്യമിട്ടിട്ടുണ്ട്. നമ്മുടെ പ്രവർത്തനങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചതും, അളക്കപ്പെട്ടതും, സ്വഭാവത്തിൽ വ്യാപനം ഉണ്ടാക്കാത്തതുമാണ്. പാകിസ്ഥാൻ സൈനിക സൗകര്യങ്ങളൊന്നും ലക്ഷ്യമിട്ടിട്ടില്ല. ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുന്നതിലും നടപ്പിലാക്കുന്ന രീതിയിലും ഇന്ത്യ ഗണ്യമായ സംയമനം പാലിച്ചു. 25
എല്ലാവരും സുരക്ഷിതരാവാൻ ഇന്ന് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
കൽപ്പറ്റ : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് (മെയ് 7ന്) 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും. വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി സിവിൽ ഡിഫൻസ് തയ്യാറെടുപ്പിന്റെ വിവിധ വശങ്ങൾ വിലയിരുത്തും. മോക്ക് ഡ്രില്ലിൻ്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാൻ എല്ലാ ജില്ലാ കളക്ടർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നിർദ്ദേശം നൽകി. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണമെന്നും,
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്ഗ്രസ് കലക്ട്രേറ്റ് മാര്ച്ച് നടത്തി
കൽപ്പറ്റ : കേരളം ഭരിക്കുന്നത് സ്ത്രീകളുടെ കണ്ണീര് വീഴ്ത്തിയ സര്ക്കാര്; ആരു തല കുത്തിനിന്നാലും മൂന്നാംതവണ പിണറായി വിജയന് മുഖ്യമന്ത്രിയാവില്ല: കെ മുരളീധരന് കല്പ്പറ്റ: ആരു തല കുത്തിനിന്നാലും മൂന്നാംതവണ പിണറായി വിജയന് മുഖ്യമന്ത്രിയാവില്ലെന്ന് മുന് കെ പി സി സി പ്രസിഡന്റ് കെ മുരളീധരന്. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ജില്ലാ കോണ്ഗ്രസ് കമ്മിറ്റി വയനാട് കലക്ട്രേറ്റിലേക്ക് നടത്തിയ മാര്ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ കണ്ണീര് വീഴ്ത്തിയ സര്ക്കാരാണ് ഇവിടെ ഭരിക്കുന്നത്. ആശാവര്ക്കര്മാര്
ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം:ഡോ:ശശി തരൂര് എം.പി
കൊച്ചി : രാജ്യത്തെ യുവതലമുറയ്ക്ക് ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ഡോ. ശശി തരൂര് എം.പി. ഇന്ത്യയുടെ വിദ്യാഭ്യാസ രംഗത്ത് പരിഷ്കാരങ്ങള് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു.കെയില് ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്ത്ഥികള്ക്ക് മാര്ഗ നിര്ദേശം നല്കുന്നതിന് ബ്രിട്ടീഷ് കൗണ്സില്, നാഷണല് ഇന്ത്യന് സ്റ്റുഡന്റ്സ് ആന്ഡ് അലൂംമ്നി യൂണിയന് യു.കെ, എഡ്റൂട്ട് എന്നിവര് സംയുക്തമായി കൊച്ചിയില് സംഘടിപ്പിച്ച സ്റ്റുഡന്റ്- എജ്യുക്കേറ്റര് മീറ്റിന്റെ ഭാഗമായി, ബ്രിട്ടീഷ് കൗണ്സില് സൗത്ത് ഇന്ത്യ ഡയറക്ടര് ജാനക പുഷ്പനാഥന് നടത്തിയ സംവാദത്തില് പങ്കെടുത്ത്
‘ഒരു റൊണാൾഡോ ചിത്രം’ മോഷൻ ടൈറ്റിൽ പുറത്തിറങ്ങി
തിരുവനന്തപുരം : ഫുൾഫിൽ സിനിമാസ് നിർമ്മാണം നിർവഹിച്ച് നവാഗതനായ റിനോയ് കല്ലൂർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ഒരു റൊണാൾഡോ ചിത്രം’ എന്ന സിനിമയുടെ മോഷൻ ടൈറ്റിൽ പുറത്തിറക്കി. നോവോർമ്മയുടെ മധുരം, സർ ലഡ്ഡു 2, വരം, റൊമാന്റിക് ഇഡിയറ്റ്, ഡ്രീംസ് ഹാവ് നോ എൻഡ് തുടങ്ങിയ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയൻ ആണ് റിനോയ് കല്ലൂർ. സിനിമ സ്വപ്നം കണ്ട് നടക്കുന്ന ഒരു യുവ സംവിധായകന്റെ ജീവിതം പറയുന്ന സിനിമയാണ് ‘ഒരു റൊണാൾഡോ ചിത്രം’. പ്രമുഖ താരങ്ങൾ
രക്തദാന ക്യാപ് നടത്തി
കണിയാമ്പറ്റ : സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ സെൻ്റ് ജോർജ് ചാരിറ്റബിൾ സൊസൈറ്റിയും ടീം ജ്യോതിർഗമയയും ചേർന്ന് രക്തദാന ക്യാപ് നടത്തി. ബത്തേരി താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ ക്യാംപിൽ നിരവധിപേർ രക്തം ദാനം ചെയ്തു. ടീം ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് കോപ്പുഴ ക്യാംപ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സിനു ചാക്കോ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ഇ.പി. ഫിലിപ്കുട്ടി ഇരട്ടിയാനിക്കൽ, സെക്രട്ടറി സ്നിജേഷ് ചങ്ങനാ മoത്തിൽ, സെൻ്റ് ജോർജ് ചാരിറ്റബിൾ
ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ
വെള്ളമുണ്ട : ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂർ സ്വദേശികളായ യുവതീയുവാക്കൾ പിടിയിൽ. സുഹൃത്തുക്കളായ കണ്ണൂർ അഞ്ചാം പീടിക, കീരിരകത്ത് വീട്ടിൽ കെ. ഫസൽ(24), തളിപറമ്പ, സുഗീതം വീട്ടിൽ, കെ. ഷിൻസിത(23) എന്നിവരെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ച കെ.എ 02 എം.ആർ 4646 ബി.എം.ഡബ്ല്യു കാറും, 96,290 രൂപയും, മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. 02.05.2025 തീയതി മൊതക്കര, ചെമ്പ്രത്താം പൊയിൽ ജംഗ്ഷനിൽ വാഹനപരിശോധനക്കിടെയാണ് ഇവർ വലയി ലായത്.
വയനാട് പാർലമെൻറ് മണ്ഡലത്തിലെ മുഴുവൻ ഉന്നതികളിലേക്കും ഗ്രാമീണ റോഡുകൾ എത്തുന്ന തരത്തിൽ പി.എം.ജി.എസ്.വൈ.IV മാർഗരേഖയിൽ മാറ്റം വരുത്തണം:പ്രിയങ്ക ഗാന്ധി എം.പി
കല്പറ്റ: വയനാട് നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ പൂർത്തീകരണം വൈകുന്നതും വയനാട് പാർലമെൻറ് മണ്ഡലത്തിലെ മുഴുവൻ ഉന്നതികളെയും ബന്ധിപ്പിക്കുന്ന തരത്തിൽ പി.എം.ജി.എസ്.വൈ. IV മാർഗ്ഗരേഖയിൽ മാറ്റം വരുത്തണമെന്നും പ്രധാനമന്ത്രി കൃഷി വികാസ് യോജനയുടെ ന്യൂനതകൾ ചൂണ്ടിക്കാണിച്ചും കേന്ദ്ര ഗ്രാമ വികസന, കൃഷി വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാന് പ്രിയങ്ക ഗാന്ധി എം.പി. കത്തയച്ചു. വയനാട്ടിലെ മൂവായിരത്തി ഇരുന്നൂറോളം വരുന്ന ആദിവാസി ഉന്നതികൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം റോഡുകൾ ഉൾപ്പടെയുള്ള അവരുടെ അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മകളാണ്.
വയനാട് ജില്ലാ നന്മ വനിതാ സർഗ്ഗ സംഗമം നടത്തി
പുൽപ്പള്ളി : മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ വയനാട് ജില്ലാ സർഗ്ഗ സംഗമവും, പുൽപ്പള്ളി മേഖല കൂട്ടായ്മയും നടത്തി. പുൽപ്പള്ളി ലയൺസ് ഹാളിൽ നടന്ന വനിതാ ജില്ലാ നന്മ സർഗ്ഗസംഗമം കലാമണ്ഡലം : റെസ്സി ഷാജി ദാസ് ( സർഗ്ഗ വനിതാ ജില്ലാ സെക്രട്ടറി ) സ്വാഗതം ആശംസിച്ചു. പുഞ്ചിരി മട്ടം ഉരുൾ പൊട്ടൽ ദുരന്തത്തിൽ മരണടഞ്ഞവരെയും, അന്തരിച്ച നിരവധി കലാകാരന്മാരെയും, സാമൂഹിക – സാംസ് കാരിക നേതാ കൾക്കും നന്മ ആദരാജ്ഞലികൾ അർപ്പിച്ചു. വി.
വഴിയരികിൽ സുഹൃത്തിനോട് സംസാരിച്ചു നിൽക്കവേ വയോധികൻ കാറിടിച്ച് മരിച്ചു
കാട്ടിക്കുളം : റോഡരികിൽ നിന്നും ഉള്ളിലേക്ക് മാറി സുഹൃത്തിനോട് സംസാരിച്ച് നിൽക്കുകയായിരുന്ന വയോധികൻ കാറിടിച്ച് മരിച്ചു കാട്ടിക്കുളം അണമല അടിച്ചേരിക്കണ്ടി ലക്ഷ്മണൻ (67) ആണ് മരിച്ചത്. ഇന്നലെ കാട്ടിക്കുളം ഹൈസ്കൂളിന് സമീപം വെച്ചായിരുന്നു അപകടം. കർണാടക സ്വദേശി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ലക്ഷ്മണിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ലക്ഷ്മണിനെ മാനന്തവാടി മെഡിക്കൽ കോളേജിലും പിന്നീട് വിദഗ്ധ ചികിത്സാർത്ഥം മേപ്പാടി വിംസ് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു.എന്നാൽ സ്ഥിതി അതീവ ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു
മദ്ധ്യവയസ്കനെ വെട്ടി കൊലപ്പെടുത്തിയ കേസില് ജീവപര്യന്തം തടവും 50000 രൂപ പിഴയും
കല്പ്പറ്റ : മുന്വൈരാഗ്യത്താല് മദ്ധ്യവയസ്കനെ വെട്ടി കൊലപ്പെടുത്തിയ കേസില് ജീവപര്യന്തം തടവും 50000 രൂപ പിഴയും. കോളേരി, വളാഞ്ചേരി, മാങ്ങോട് വീട്ടില്, എം.ആര്. അഭിലാഷ്(41)നെയാണ് കല്പ്പറ്റ അഡീഷനല്, സെഷന്സ് ജഡ്ജ്- 2 വി. അനസ് ശിക്ഷിച്ചത്. 2021 ആഗസ്റ്റ് 21ന് രാത്രിയാണ് സംഭവം. കോളേരി, പൂതാടി, തവളയാങ്കല് വീട്ടില് സജീവന്( 52) ആണ് കൊല്ലപ്പെട്ടത്. വളാഞ്ചേരിയില് വെച്ചാണ് സജീവനെ അഭിലാഷ് വെട്ടിപരിക്കേല്പ്പിച്ചത്. തുടര്ന്ന് ഇയാളെ കോഴിക്കോട് മെഡിക്കല് കോളജിലെത്തിച്ചെങ്കിലും 22ന് രാവിലെ മരണപ്പെടുകയായിരുന്നു. അന്നത്തെ നൂല്പ്പുഴ ഇന്സ്പെക്ടര്
പേരിയ ബാങ്ക് നന്മ കോഫി പ്രോസസിങ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
പേര്യ : ആലാറ്റിൽ പേരിയ സർവീസ് സഹകരണ ബാങ്കിൻ്റെ നന്മ കോഫി പ്രോസസിങ് യൂണിറ്റ് ആലാറ്റിലിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. മന്ത്രി ഒ.ആർ കേളു അധ്യക്ഷത വഹിച്ചു. പേരിയ സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിൽ ട്രോപോസ്ഫിയർ ഇയോൺ പ്രൈവറ്റ് ലിമിറ്റഡ് മൈസൂർ എന്ന പ്രോജക്ട് ഡെവലപ്മെന്റ് കമ്പനി നടപ്പിലാക്കിയ നബാർഡിൻ്റെയും കേന്ദ്ര ഗവൺമെന്റിൻ്റെയും കീഴിൽ വരുന്ന അഗ്രികൾച്ചർ ഇൻഫ്രാസ്ട്രചർ ഫണ്ട് എന്ന സ്കീംമിലും ഉൾപ്പെടുത്തി മൂന്നരക്കോടി രൂപ മുടക്കി കേരള ബാങ്കിന്റെ സഹായ ധനത്തോടെയാണ്
മംഗളൂരിൽ വയനാട് സ്വദേശിയെ തല്ലിക്കൊന്ന സംഭവം;എസ്ഡിപിഐ പ്രതിഷേധിച്ചു
മാനന്തവാടി : പുല്പ്പള്ളി സ്വദേശി അശ്റഫിനെ മംഗളൂരു കുഡുപ്പില് വെച്ച് സംഘപരിവാര് ഭീകരര് ക്രൂരമായി തല്ലിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നുണക്കഥകളും വിദ്വേഷങ്ങളും പ്രചരിപ്പിച്ച് മനുഷ്യരെ പച്ചയായി തല്ലിക്കൊല്ലുന്ന സംഘപരിവാർ ഭീകരരെ പ്രതിരോധിക്കാൻ സമൂഹം തയ്യാറാവണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എ. യൂസുഫ്, ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കെ. ജെ, ജില്ലാ ജനറൽ സെക്രട്ടറി സൽമ അഷ്റഫ്, ബബിത ശ്രീനു, കമ്മിറ്റിയംഗങ്ങളായ ഇ ഉസ്മാൻ,