മരണമുഖത്തുനിന്നും ജീവിതത്തിലേക്ക്;കിണറ്റിൽ വീണ രണ്ടുവയസ്സുകാരന് അപ്പോളോ അഡ്ലക്സിൽ പുനർജന്മം

അങ്കമാലി : കളിച്ചുനടക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരണത്തെ മുഖാമുഖം കണ്ട രണ്ടുവയസ്സുകാരന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ അത്ഭുതകരമായ പുനർജന്മം.കൊടകര മാഞ്ഞൂക്കാരൻ വീട്ടിൽ പ്രിൻസിന്റെയും ഷൈബിയുടെയും മകൻ ആദം ജോൺ ആണ് വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കുട്ടി കിണറ്റിൽ വീഴുകയായിരുന്നു.ഇതുകണ്ട അസം സ്വദേശിയായ മുൻസീർ സ്വന്തം ജീവൻ പണയപ്പെടുത്തി കിണറ്റിലിറങ്ങി ആദമിനെ പുറത്തെടുത്തു.എന്നാൽ ശ്വാസകോശത്തിൽ വെള്ളം കയറി ശ്വാസം നിലച്ച അവസ്ഥയിലും,അപസ്മാര ലക്ഷണങ്ങളോടെയുമാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.രക്തത്തിൽ ഓക്സിജന്റെ അളവ്

Read More

പക്ഷിപ്പനി ; പച്ചമാംസം കൈകാര്യം ചെയ്യുന്നവര്‍ മാസ്‌ക് ധരിക്കണം,മാംസവും മുട്ടയും നന്നായി വേവിക്കണം,ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം : കോട്ടയം,ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി (എച്ച്‌5 എന്‍1) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കേരളത്തില്‍ പക്ഷിപ്പനി ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും മുന്‍ കരുതലുകള്‍ ആവശ്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഫീല്‍ഡ് തലത്തില്‍ ജാഗ്രത പാലിക്കണം.ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച്‌ ആരോഗ്യ വകുപ്പ് പ്രത്യേക

Read More

സ്കൂൾ പാഠ്യപദ്ധതിയിൽ ഇനി നിർമിത ബുദ്ധിയും;മൂന്നാം ക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കി കേന്ദ്രം

ന്യൂഡൽഹി : രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി കേന്ദ്ര സർക്കാർ.ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP 2020) ഭാഗമായി,വരും വർഷങ്ങളിൽ സ്കൂൾ സിലബസിൽ കൃത്രിമബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സമഗ്രമായി ഉൾപ്പെടുത്തും. ഇതിനായി പ്ലസ് വൺ,പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക പാഠപുസ്തകങ്ങളും പഠനപദ്ധതിയും രൂപീകരിക്കാൻ എൻ.സി.ആർ.ടി (NCERT) വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി 2026-27 അധ്യയന വർഷം മുതൽ രാജ്യത്തെ എല്ലാ സ്കൂളുകളിലും മൂന്നാം ക്ലാസ് മുതൽ എഐ പഠനം ആരംഭിക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ

Read More

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്;അവനീഷ് കോയിക്കരയുടെ സർവ്വെ ഫലം യാഥാർത്ഥ്യമായി

കൊച്ചി : കേരളത്തിലെ ന​ഗരസഭകൾ യുഡിഎഫ് ഭരിക്കുമെന്ന വോട്ടേഴ്സ് റൈറ്റ്സ് ഫൗണ്ടേഷന് വേണ്ടി പൊളിറ്റിക്കൽ സൈക്കോളജിസ്റ്റായ അഡ്വ അവനീഷ് കോയിക്കര നടത്തിയ സർവ്വെ ഫലം യാഥാർത്ഥ്യമായി.കേരളത്തിൽ ആകെയുള്ള 6 കോർപ്പറേഷനുകളിൽ 4 കോർപറേഷനുകളും 87 മുനിസിപ്പാലിറ്റികളിൽ 55 മുനിസിപ്പാലിറ്റികളും യു.ഡി.എഫ് ഭരിക്കുമെന്നായിരുന്നു സർവ്വെ റിപ്പോർട്ട്. 2010ന് ശേഷം യുഡിഎഫ് നേടുന്ന മികച്ച സീറ്റ് നിലയാണ് ഇത്തവണ യുഡിഎഫ്ഇ നേടിയത്. ഒക്ടോബറിൽ നടത്തിയ സർവ്വെ റിപ്പോർട്ട് നവംബറിൽ മാധ്യമങ്ങൾക്കും കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും സമർപ്പിരുന്നു. കേരളത്തിന്റെ വിവിധ

Read More

മലപ്പുറത്ത് രാത്രിയിൽ ഭൂമിക്കടിയിൽ നിന്നും വൻ ശബ്ദം;ഭയന്ന് വീടുവിട്ടിറങ്ങി നാട്ടുകാർ

മലപ്പുറം : ജില്ലയിലെ വിവിധയിടങ്ങളിൽ ഭൂമിക്ക് അടിയിൽ നിന്നും ഭായനകമായ ശബ്ദം കേട്ടതോടെ ഭയാശങ്കയിൽ നാട്ടുകാർ.ചൊവ്വാഴ്ച രാത്രി 11.20 ഓടെയാണ് സംഭവം.ഭൂമിയിൽ നിന്നുള്ള ശബ്ദം കേട്ട് പലരും വീട് വിട്ട് രാത്രിയിൽവെളിയിലിറങ്ങി. ചില വീടുകളിൽ അടച്ചിട്ട ജനലുകളും കുലുങ്ങിയതോടെ പരിഭ്രാന്തി കൂടി.ചിലർക്ക് കാലിൽ ചെറിയ തരിപ്പ് അനുഭവപ്പെട്ടു.വേങ്ങര,കോട്ടക്കൽ,ഒതുക്കുക്കുങ്ങൽ,എടരിക്കോട്,പാലച്ചിറമാട്,പറപ്പൂർ,ചങ്കുവെട്ടി, കോഴിച്ചിന,ഊരകം,എന്നിവിടങ്ങളിലെല്ലാം സമാനസംഭവം ഉണ്ടായതായാണ് ലഭിക്കുന്ന വിവരം. എവിടെയും അപകടങ്ങൾ സംഭവിച്ചിട്ടില്ല.ചില വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.വീടുകളിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ ശബ്ദവും വിറയലും വ്യക്തമാണ്. നേരത്തെ 2022ലും

Read More

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; തിരുവനന്തപുരം സ്വദേശി പിടിയില്‍:12 ലക്ഷത്തോളം രൂപ തട്ടിയെടുത്തു

മേപ്പാടി : മകന് ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പിതാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ തിരുവനന്തപുരം സ്വദേശി പിടിയില്‍.പേരൂര്‍കട, വേറ്റിക്കോണം,തോട്ടരികത്ത് വീട്,ആര്‍.രതീഷ് കുമാറി(40)നെയാണ് മേപ്പാടി പോലീസ് ബുധനാഴ്ച തമ്പാനൂരില്‍ നിന്ന് പിടികൂടിയത്.ഇയാള്‍ വാടക വീട്ടില്‍ ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. 2023 മാര്‍ച്ചിലാണ് റെയില്‍വേയില്‍ ക്ലര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് നാലംഗ സംഘം വടുവഞ്ചാല്‍ സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയത്.കേസില്‍ 2024 ഡിസംബറില്‍ ഗീതാറാണി,2025 ജൂലൈയില്‍ വിജീഷ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.ഇവർ നിരവധി കേസുകളിൽ

Read More

കെട്ടിട നിർമ്മാണത്തിലെ നിയന്ത്രണങ്ങൾ പുന:പരിശോധിക്കണം ‘ലെൻസ്ഫെഡ്’

കൽപ്പറ്റ : ലൈസൻസ്ഡ് എഞ്ചിനീയർസ് ആൻഡ് സൂപ്പർവൈസെഴ്സ് ഫെഡറേഷൻ LENSFED വൈത്തിരി ഏരിയ സമ്മേളനം കൽപ്പറ്റ ഗ്രീൻ ഗേറ്റ് ഹോട്ടലിൽ (സാബു നഗർ) വെച്ച് നടത്തി സമ്മേളനം കൽപ്പറ്റ എംഎൽഎ അഡ്വക്കേറ്റ് ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.സമ്മേളനത്തിൽ ഏരിയ പ്രസിഡണ്ട് സിബിൽസൺ വി.ജെ.അധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി അബ്ദുൽ സലീം ടി സി സ്വാഗതം പറഞ്ഞു.സമ്മേളനത്തിൽ കെ സുരേന്ദ്രൻ (സംസ്ഥാന വൈസ് പ്രസിഡണ്ട്) സലിൽ കുമാർ (സംസ്ഥാന ജോയിന്റ് സെക്രട്ടറി) ബെഞ്ചമിൻ പി വി (സംസ്ഥാന സ്റ്റാറ്റ്യൂട്ടറി മെമ്പർ),ഹാരിസ്

Read More

വയനാടൻ വന്യത ക്യാൻവാസിൽ പകർത്തി ‘വിസ്പേർസ് ഓഫ് ദി റെയിൻഫോറസ്റ്റ്’

കൊച്ചി : കനത്ത മഴ പെയ്തൊഴിയുമ്പോൾ തെളിയുന്ന പച്ചപ്പിന്റെ ഭംഗി.അതിനുള്ളിൽ തുടിക്കുന്ന സൂക്ഷ്മജീവികളുടെ അപരിചിത ലോകം.വയനാടൻ മഴക്കാടുകൾ ഒളിപ്പിച്ചുവെച്ച ഇത്തരം വിസ്മയങ്ങൾ പലപ്പോഴും നാം കാണാതെ പോകാറുണ്ട്.കാടിന്റെ ആ അദൃശ്യസൗന്ദര്യവും വന്യതയുമാണ് ഇപ്പോൾ ഫോർട്ട് കൊച്ചി ഡേവിഡ് ഹാൾ ആർട്ട് ഗാലറിയിൽ നിറങ്ങളായി വിടരുന്നത്.കാടിന്റെ ആത്മാവിനെ ക്യാൻവാസിലേക്ക് ആവാഹിച്ച് കാഴ്ചക്കാർക്ക് അവിസ്മരണീയമായ ഒരു ദൃശ്യവിരുന്നൊരുക്കുന്നതാണ് ‘വിസ്പേർസ് ഓഫ് ദി റെയിൻഫോറസ്റ്റ്’ എന്ന ചിത്ര-ഫോട്ടോ പ്രദർശനം. ഇവ കേവലം മരങ്ങളുടെയും മലകളുടെയും ചിത്രങ്ങളല്ല,മറിച്ച് ലക്കിടിയിലെ വയനാട് വൈൽഡ് റിസോർട്ടിൽ

Read More

അസ്ഥിരോഗ ഗവേഷണ രംഗത്ത് തിളക്കമാർന്ന നേട്ടം:ഗവേഷണ പ്രബന്ധത്തിന് അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിലെ ഡോ.പ്രിൻസ് ഷാനവാസ് ഖാന് പുരസ്‌കാരം

കൊച്ചി : അസ്ഥിരോഗ ഗവേഷണ രംഗത്തെ മികച്ച പ്രബന്ധാവതരണത്തിന് അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക്സ് സീനിയർ കൺസൾട്ടന്റായ ഡോ.പ്രിൻസ് ഷാനവാസ് ഖാന് പുരസ്‌കാരം.ജയ്പൂരിൽ നവംബർ 6 മുതൽ 8 വരെ നടന്ന നാഷണൽ കോൺഫറൻസ് ഓഫ് ഷോൾഡർ ആൻഡ് എൽബോ സൊസൈറ്റി ഓഫ് ഇന്ത്യ (SESICON 2025)-ലാണ് ‘മികച്ച ശാസ്ത്രീയ ഗവേഷണ പ്രബന്ധാവതരണത്തിനുള്ള അവാർഡ്’ ഡോ.പ്രിൻസ് ഷാനവാസ് ഖാൻ സ്വന്തമാക്കിയത്. “സിടി സ്കാൻ ഉപയോഗിച്ച് തോൾ എല്ലുകളിൽ ഓസ്റ്റിയോപൊറോസിസ് (Osteoporosis) കണ്ടെത്തുന്നതിനായുള്ള സാങ്കേതികത:മെച്ചപ്പെട്ട റൊട്ടേറ്റർ കഫ്

Read More

ശിശുദിന റാലിയും കളിപ്പാട്ട വിതരണവും നടത്തി

പനങ്കണ്ടി : ജിഎച്ച്എസ്എസ് പനങ്കണ്ടി എസ് പി സി യൂണിറ്റ് ശിശുദിനത്തിൽ സ്കൂളിലെ എൽ കെ ജി വിദ്യാർത്ഥികൾക്ക് കളിപ്പാട്ടം നൽകി.തുടർന്ന് ബാലവകാശ ബോധവൽക്കരണ റാലിയും സംഘടിപ്പിച്ചു.ഹെഡ്മാസ്റ്റർ ശ്രീ ഷൌക്കമാൻ, സീനിയർ അസിസ്റ്റന്റ് മിനി ഫിലിപ്പ്,സ്റ്റാഫ്‌ സെക്രട്ടറി ഗ്രേസി എം,സി പി ഒ മാരായ സുമിത്ര പി ബി, ജിഷ എ ജെ എന്നിവർ നേതൃത്വം നൽകി.

Read More

അവയവദാനത്തിന് ഇനി കോവിഡ് ടെസ്റ്റ് നിർബന്ധമല്ല;ശ്വാസകോശം മാറ്റത്തിന് നിർബന്ധം

ന്യൂഡൽഹി : രോഗലക്ഷണമില്ലാത്തവരുടെ അവയവദാനം നടത്തുമ്പോൾ ഇനിമുതൽ കോവിഡ് ടെസ്റ്റ് നിർബന്ധമല്ല.മരിച്ചവരിൽ നിന്നോ മരണാസന്നരിൽ നിന്നോ അവയവം സ്വീകരിക്കുമ്പോഴും നിലവിലുണ്ടായിരുന്ന കോവിഡ് ടെസ്റ്റ് ഇനി നിർബന്ധമാകില്ലെന്ന് നാഷണൽ ഓർഗൻ ആന്റ് ടിഷ്യൂ ട്രാൻസ് പ്ലാന്റ് ഓർഗനൈസേഷൻ വ്യക്തമാക്കി.ശ്വാസകോശം മാറ്റിവെക്കുമ്പോൾ കോവിഡ് പരിശോധന നിർബന്ധംതന്നെയാണ്. നൽകുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും ശ്വാസകോശത്തി​ന്റെ കാര്യത്തിൽ ആർ.ടി-പി.സി.ആർ ടെസ്റ്റ് നിർബന്ധമായും എടുത്തിരിക്കണം.ഇതു സംബന്ധിച്ച് ഓർഗനൈസേഷൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നോട്ടീസയച്ചു. ഏതെങ്കിലും രോഗലക്ഷണമുള്ളവരിൽ നിന്ന് അവയവം സ്വീകരിക്കുമ്പോൾ കോവിഡ് ടെസ്റ്റ് നടത്തണോ വേണ്ടയോ എന്നത്

Read More

എസ്‌ഐആറില്‍ ഇന്ന് നിര്‍ണായകം;തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്

തിരുവനന്തപുരം : എസ്‌ഐആര്‍ നടപടികള്‍ തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്.ഉദ്യോഗസ്ഥരുടെ ക്ഷാമം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.എന്നാല്‍ സംസ്ഥാനത്തിന്റെ വാദങ്ങളെ കേന്ദ്രസര്‍ക്കാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും എതിര്‍ത്തിരുന്നു.ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ചാണ് കേസില്‍ വിധി പറയുക.സുപ്രിംകോടതിയെ സമീപിക്കുന്നതാണ് നല്ലതെന്ന് ഇന്നലെ കോടതി പറഞ്ഞിരുന്നു. എസ്‌ഐആറും തദ്ദേശ തിരഞ്ഞെടുപ്പും ഒരേ സമയം നടക്കുന്നത് ഭരണസ്തംഭനത്തിന് ഇടയാക്കുമെന്ന് കാണിച്ച് ചീഫ് സെക്രട്ടറി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചിരുന്നു.എന്നാല്‍

Read More

തദ്ദേശ തെരഞ്ഞെടുപ്പ്:നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ,അവസാന തീയതി 21

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുളള നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ.തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും.രാവിലെ 11 മുതൽ പത്രിക നൽകാം.ഈ മാസം ഇരുപത്തിയൊന്നാണ് നാമനിർദേശ പത്രിക നൽകാനുളള അവസാന തീയതി.സ്ഥാനാർത്ഥിക്ക് നേരിട്ടോ നിർദേശകൻ വഴിയോ പത്രിക നൽകാം.വരണാധികാരിയുടെ ഓഫീസിൽ സ്ഥാനാർത്ഥിയടക്കം അഞ്ച് പേർക്ക് മാത്രമാണ് പ്രവേശനം.സൂക്ഷ്മ പരിശോധന ഈ മാസം ഇരുപത്തി രണ്ടിന് നടക്കും.നവംബർ 24 വരെ പത്രിക പിൻവലിക്കാം.

Read More

കർണാടക വനത്തിൽ കയറി കാട്ടുപോത്തുകളെയും മാനുകളെയും വേട്ടയാടി

പുൽപള്ളി : വ്യാപകമായി വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കാട്ടിറച്ചി വ്യാപാരം നടത്തുന്ന സംഘത്തിലെ പ്രധാന പ്രതികളായ 4 പേരെ ചെതലത്ത്‌ റേഞ്ച് ഓഫീസർ എം കെ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ ഇരുളം പുൽപ്പള്ളി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കെ പി അബ്ദുൽ ഗഫൂർ,എ.നിജേഷ് എന്നിവർ ചേർന്ന് പിടികൂടി ഇക്കഴിഞ്ഞ ശനിയാഴ്‌ച കാപ്പിസെറ്റ്, ചാമപ്പാറ ഭാഗങ്ങളിൽ നിന്നും കാട്ടിറച്ചി വില്പന നടത്തിയവരും വാങ്ങിയവരുമായ ആറുപേരെ വനം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു 50 കിലോയിൽ അധികം ഇറച്ചിയും

Read More

‘ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ ഞാന്‍ ആളല്ല, എന്നെക്കാള്‍ അര്‍ഹര്‍ എംഎ ബേബിയും എംവി ഗോവിന്ദനും;രാഷ്ട്രീയബോധം എല്ലാവര്‍ക്കും വേണം’

തിരുവനന്തപുരം : പിഎം ശ്രീപദ്ധതിയില്‍ മന്ത്രി വി ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ താന്‍ ആളല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അത് സംബന്ധിച്ച ഇടതുപക്ഷ രാഷ്ട്രീയമെന്താണെന്ന് ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ തന്നെക്കാള്‍ അര്‍ഹരും അവകാശമുള്ളവരും എംഎ ബേബിയും എംവി ഗോവിന്ദനുമാണ്.ഈ സമയത്ത് ശിവന്‍കുട്ടി ഇത്രയും പ്രകോപിതനാകാന്‍ എന്താണ് കാരണമെന്ന് അറിയില്ല.എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ ഐക്യത്തിനോ വിജയത്തിനോ ഭംഗം വരുത്തുന്ന ഒന്നും സിപിഐയുടെ ഭാഗത്തുനിന്നും ഉണ്ടാകുകയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ‘ഈ സമയത്ത് ശിവന്‍കുട്ടി ഇത്രയും പ്രകോപിതനാകാന്‍ എന്താണ് കാരണമെന്ന് അറിയില്ല.താന്‍

Read More

തദ്ദേശതെരഞ്ഞെടുപ്പ്:14 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം

തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വെള്ളിയാഴ്ച (നവംബര്‍ 14) മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്.പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21.നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22ന് നടക്കും.പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24.ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മത്സരിക്കുന്നവര്‍ 4,000 രൂപയും ജില്ലാ പഞ്ചായത്ത്-കോര്‍പ്പറേഷനുകളില്‍ മത്സരിക്കുന്നവര്‍ 5,000 രൂപയും കെട്ടിവയ്ക്കണം.പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നിശ്ചിത തുകയുടെ പകുതി

Read More

അരൂര്‍-തുറവൂര്‍ ഉയരപ്പാതയുടെ ഗർഡർ തകർന്നു വീണു;പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം,മൃതദേഹം പുറത്തെടുത്തു

ആലപ്പുഴ : അരൂരില്‍ മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണ് അപകടം.ഗര്‍ഡറിനടിയില്‍ കുടുങ്ങിയ പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു.ഡ്രൈവര്‍ ഭാഗത്തിന് മുകളിലേക്ക് തകര്‍ന്നുവീണതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്.അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന എരമല്ലൂര്‍ തെക്കുഭാഗത്ത് ഗര്‍ഡറുകള്‍ സ്ഥാപിക്കുമ്പോള്‍ ജാക്കിയില്‍ നിന്ന് തെന്നിമാറി കോണ്‍ഗ്രീറ്റ് ഗര്‍ഡറുകള്‍ നിലം പതിച്ചാണ് അപകടമുണ്ടായത്.ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് അപകടത്തില്‍ മരിച്ചത്.പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്.മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്.ഗര്‍ഡറിന്റെ ഒരു ഭാഗം ക്രെയിനുകള്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് വാഹനം

Read More

കേരള വന്യജീവി സംരക്ഷണ (ഭേദഗതി ) ബിൽ തളളിക്കളയണം:പരിസ്ഥിതി – സാമൂഹ്യ പ്രവർത്തകരും ബ്യൂറോക്രാറ്റുകളും

തിരുവനന്തപുരം : കേരള വന്യജീവി സംരക്ഷണ(ഭേദഗതി) ബില്ലിന് അംഗീകാരം നൽകാതെ തള്ളിക്കളയണമെന്ന് മേധാ പട്കർ,മേനകാ ഗാന്ധി,ഗോവാ ഫൌണ്ടേഷൻ ഡയറക്ടർ ക്ളോഡ് അൽവാരിസ്,മുൻ നാഷനൽ വൈൽഡ് ലൈഫ് ബോർഡ് മെമ്പർ പ്രവീൺ ഭാർഗ്ഗവ്,പ്രസിദ്ധ അഭിഭാഷകൻ ഋത്വിക് ദത്ത,കേരള ജൈവവൈവിധ്യ ബോർഡ് മുൻ ചെയർമാൻ വി.എസ്സ്.വിജയൻ,മുൻ പ്രിൻസിപ്പൾ ചീഫ് കൺസർവേറ്റർമാരായ പ്രകൃതി ശ്രീവാസ്തവ,ഒ.പി. കലേർ,പി.എൻ.ഉണ്ണികൃഷ്ണൻ,സുരേന്ദ്രകുമാർ എന്നിവരടക്കമുള്ള ഇന്ത്യയിലെ 80 ൽ പരം ബ്യൂറോക്രാറ്റുകളും സാമൂഹ്യ പരിസ്ഥിതി പ്രവർത്തരും കേരള ഗവർണ്ണറോട് അഭ്യർഥിച്ചു. കേരള അസംബ്ലി അംഗീകരിച്ച ബിൽ വന്യജീവികൾക്ക് ഭരണഘടന

Read More

മകൻ എൽഡിഎഫ് സ്ഥാനാർഥി:പിതാവിന് തൊഴിൽ നിഷേധിച്ചെന്ന് പരാതി;ഐഎൻടിയുസി വിട്ട് 9 പേർ സിഐടിയുവിൽ

പുൽപ്പള്ളി : തദ്ദേശ തിരഞ്ഞെടുപ്പിൽ മകൻ എൽഡിഎഫ് സ്ഥാനാർഥിയായതിന്റെ പേരിൽ പിതാവിന് ഐഎൻടിയുസി തൊഴിൽ നിഷേധിച്ചതായി പരാതി.ഇതിൽ പ്രതിഷേധിച്ച് മരം കയറ്റിറക്ക് തൊഴിലാളിയായ രാജനും എട്ട് സഹപ്രവർത്തകരും ഐഎൻടിയുസിയിൽ നിന്ന് രാജിവെച്ച് സിഐടിയുവിൽ ചേർന്നു. മുള്ളൻകൊല്ലി പഞ്ചായത്ത് 18-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയും എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റുമായ യുവാവിന്റെ പിതാവാണ് രാജൻ. 20 വർഷമായി ഐഎൻടിയുസി അംഗമായ തനിക്ക് യൂണിയൻ തൊഴിൽ വിലക്ക് ഏർപ്പെടുത്തിയെന്നാണ് രാജന്റെ ആരോപണം. തുടർന്ന് രാജനും സഹപ്രവർത്തകരും സിഐടിയുവിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു.

Read More

കാപ്പി മോഷണം പതിവാകുന്നു;നടപടിയെടുക്കണമെന്ന് വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ

കൽപ്പറ്റ : വയനാട്ടിലെ കാപ്പി ത്തോട്ടങ്ങളിൽ വ്യാപകമായി നടക്കുന്ന കളവുകളിൽ പോലിസിൻ്റെ ഭാഗത്തുനിന്നും ശക്തമായ നടപടിയുണ്ടാകണമെന്ന് ആവശ്യം.ജില്ലാപോലീസ് മേധാവിക്ക് വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ നിവേദനം നൽകി.മലഞ്ചരക്ക് വ്യാപാരികൾ കാപ്പി വിൽക്കാൻ കൊണ്ടുവരുന്നവരോട് ആധാർ കാർഡിൻ്റെ കോപ്പി വാങ്ങി വെക്കണമെന്നും അസോസിയേഷൻ ആവിശ്യപ്പെട്ടു.അനൂപ് പാലുകുന്ന്,അലി ബ്രാൻ, മധു,ബൊപ്പയ്യ ജൈനൻ,ചിറദീപ് എന്നിവർ സംസാരിച്ചു.

Read More

എസ്ഐആര്‍ നിര്‍ത്തിവെക്കണം;സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ

കൊച്ചി : എസ്ഐആറിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ.എസ്ഐആർ നിർത്തിവെക്കണമെന്നാണ് ആവശ്യം.എസ്ഐആർ, തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവ ഒരേസമയം നടത്തുന്നത് സംസ്ഥാന ഭരണകൂടത്തെ കടുത്ത സമ്മർദത്തിലാക്കുന്നുവെന്ന് ഹരജിയിൽ പറയുന്നു. രണ്ട് നടപടിക്രമങ്ങൾക്കും അത്യാവശ്യമായ പരിശീലനം ലഭിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ലഭ്യത കുറവാണ്.ഡിസംബർ 20നകം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ ഭരണഘടനാപരവും നിയമപരവുമായ ഉത്തരവാദിത്തമുണ്ട്.എന്നാൽ എസ്ഐആർ ഒരേസമയം നടത്തേണ്ട അടിയന്തര ആവശ്യം ഇപ്പോഴില്ല.

Read More

തൊഴിൽ പരിശീലന സഹവാസ ക്യാമ്പ് ആരംഭിച്ചു

പനമരം : ഗോത്ര വർഗ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പഠന പിന്തുണ പരിപാടിയുടെ ഭാഗമായുള്ള തൊഴിലധിഷ്ഠിത ജീവിതനൈപുണി വികാസ ദ്വിദിന ക്യാമ്പ് ആരംഭിച്ചു.നവംബർ 13,14 ദിവസങ്ങളിലായി പോട്ടറി പെയിന്റിംഗ് അടക്കമുള്ള വ്യത്യസ്ത തൊഴിലുകളുടെ ശില്പശാല ആണ് സംഘടിപ്പിക്കുന്നത്. ക്യാമ്പ് മാനന്തവാടി എ ഇ ഒ ശ്രീ സുനിൽകുമാർ എം ഉൽഘാടനം ചെയ്തു.ഹെഡ്മിസ്ട്രെസ് ഷീജ ജെയിംസ്,ബിനു ടോംസ്,ഷിബു എം സി,സനൽ, മുഹമ്മദ്‌ നവാസ്,മീര,ശ്വേത,ജോഷി തുടങ്ങിയവർ സംസാരിച്ചു.

Read More

ടി കെ പുഷ്പനും വി സുരേഷും സിപിഐ എം ഏരിയാ സെക്രട്ടറിമാർ

കൽപ്പറ്റ : സിപിഐ എം മാനന്തവാടി ഏരിയാ സെക്രട്ടറിയായി ടി കെ പുഷ്പനേയും മീനങ്ങാടി ഏരിയാ സെക്രട്ടറിയായി വി സുരേഷിനേയും തെരഞ്ഞെടുത്തു. മാനന്തവാടി ഏരിയ സെക്രട്ടറി പി ടി ബിജുവും മീനങ്ങാടി ഏരിയാ സെക്രട്ടറി എൻ പി കുഞ്ഞുമോളും തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാലാണ്‌ പുതിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തത്‌.സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായ പുഷ്പൻ സിഐടിയു മാനന്തവാടി ഏരിയാ സെക്രട്ടറിയും മാനന്തവാടി താലൂക്ക്‌ സർക്കിൾ സഹകരണ യൂണിയൻ ചെയർമാനുമാണ്‌.തലപ്പുഴ സ്വദേശിയാണ്‌.മീനങ്ങാടി ഏരിയാ കമ്മിറ്റി അംഗമായ വി സുരേഷ്‌

Read More

ഇ.യു.ഡി.ആർ:ഇന്ത്യ കോഫി രജിസ്ട്രേഷൻ ക്യാമ്പ് നടത്തി

മാനന്തവാടി : യൂറോപ്യൻ യൂണിയൻ വനനശീകരണ നിയന്ത്രണ നയം അഭിമുഖീകരിക്കുന്നതിന് വേണ്ടി കാപ്പി കർഷകരെ പ്രാപ്തരാക്കുവാൻ ബോധവൽക്കരണ ക്ലാസും ഇന്ത്യ കോഫി ആപ്പ് സൗജന്യ രജിസ്ട്രേഷൻ ക്യാമ്പും മാനന്തവാടി വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി ഹാളിൽ വച്ച് നടത്തി.മാനന്തവാടി നഗരസഭ അധ്യക്ഷ രത്നവല്ലി ഉദ്ഘാടനം നിർവഹിച്ചു.കോഫി ബോർഡ് ജോയിൻറ് ഡയറക്ടർ ഡോക്ടർ എം കറുത്ത മണി അധ്യക്ഷത വഹിച്ചു. കോഫി ബോർഡ് സീനിയർ ലൈസൻ ഓഫീസർ സി.ആർ ഇന്ദ്ര,അസിസ്റ്റൻറ് എക്സ്റ്റൻഷൻ ഓഫീസർ മിഥുൻലാൽ എന്നിവർ ക്ലാസുകൾ എടുത്തു.വയനാട്

Read More

വട്ടപ്പാട്ടിൽ ചരിത്രം കുറിച്ച് പടിഞ്ഞാറത്തറ

പടിഞ്ഞാറത്തറ : വൈത്തിരി ഉപജില്ലാ കലോത്സവം എച്ച് എസ് വിഭാഗം വട്ടപ്പാട്ടിൽ പടിഞ്ഞാറത്തറ ഗവ. ഹയർസെക്കണ്ടറി ഒന്നാം സ്ഥാനം നേടി.പ്രശസ്ത മാപ്പിളകലാകാരനും വട്ടപ്പാട്ട് പരിശീലകനുമായ സാലിഹ് ബിൻ ഉസ്മാൻ പരിശീലനം നൽകിയ ടീമിൽ മുഹമ്മദ് റസാൻ,അഹ്നാഫ് ബാബു,മുഹമ്മദ് നാഷിദ്,മുഹമ്മദ് ആഷിൽ,മുഹമ്മദ് റഹാൻ, മുഹമ്മദ് ലസിൻ,മിഷാൽ അക്ബർ,മുഹമ്മദ് മുനവ്വിർ,മുഹമ്മദ് നാസിഫ്,മുഹമ്മദ് ഫഹദ് എന്നിവർ അംഗങ്ങൾ ആണ്.

Read More

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മധ്യവയസ്കൻ ബത്തേരിയിൽ പിടിയിൽ

ബത്തേരി : നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ച മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.പഴുപ്പത്തൂർ മാവത്ത് വീട്ടിൽ സുനിൽകുമാറിനെയാണ് (53) ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ദൊട്ടപ്പൻകുളത്തുള്ള ഇയാളുടെ കടയിൽ നടത്തിയ പരിശോധനയിൽ 54 പാക്കറ്റ് ഹാൻസും 46 പാക്കറ്റ് കൂൾ ലിപ്പും,വിൽപ്പനയിലൂടെ ലഭിച്ച 31,650 രൂപയും കണ്ടെടുത്തു.കുട്ടികൾക്ക് ഉൾപ്പെടെ ഇയാൾ പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. മുൻപും സമാനമായ കേസുകളിൽ പ്രതിയാണ് സുനിൽകുമാർ.ബത്തേരി എസ്ഐ ജെസ്വിൻ ജോയിയുടെ

Read More

തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട;87 ലക്ഷം രൂപ പിടികൂടി

തോൽപ്പെട്ടി : എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 86.58 ലക്ഷം രൂപ പിടികൂടി. സംഭവത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായിരുന്ന രണ്ട് മഹാരാഷ്ട്ര സ്വദേശികളെ കസ്റ്റഡിയിലെടുത്തു.ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം.ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്.യാത്രക്കാരായ സാൻകേത് തുക്കാറാം നിഗം (24),ഉമേഷ് പട്ടേൽ (25) എന്നിവരിൽ നിന്നാണ് പണം കണ്ടെടുത്തത്.പണം കടത്തുന്നതിനാവശ്യമായ യാതൊരു രേഖകളും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല.പിടിച്ചെടുത്ത തുകയും പ്രതികളെയും തുടർനടപടികൾക്കായി പോലീസിന്

Read More

സൺഡേ സ്കൂൾ അധ്യാപക സംഗമം

മണിക്കോട് : എം.ജെ.എസ്.എസ്.എ മാനന്തവാടി മേഖല സൺഡേ സ്കൂ ൾ അധ്യാപക സംഗമം മണിക്കോട് സെന്റ് മേരീസ് ദേവാലയത്തിൽ നടന്നു. ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു.വികാരി ഫാ.ഷിനു പാറക്കൽ അധ്യക്ഷതവഹിച്ചു.ചടങ്ങിൽ വെച്ച് 50 വർഷം സേവനം പൂർത്തിയാക്കി ഗുരുശ്രഷ്ട പുരസ്‌കാരം നേടിയ അരികുപുറത്ത് എ.എം.പൗലോസിനെ അനുമോദിച്ചു.ഭദ്രാസന വൈസ്.പ്രസിഡന്റ് ഫാ.ബേബി പൗലോസ്,ഭദ്രാസന സെക്രട്ടറി ജോൺ ബേബി എന്നിവർ ചേർന്ന് അസോസിയേഷൻ പുരസ്‌കാരം എ.എം.പൗലോസിന് കൈമാറി.ഫാ.ബാബു നീറ്റുകര,ഫാ.ഷിൻസൺ മത്തോക്കിൽ,ഫാ. ബൈജു മനയത്ത്,ഫാ.വർഗീസ് താഴത്തേക്കുടി,ജ്യോതിർഗമയ കോ-ഓർ ഡിനേറ്റർ കെ.എം.ഷിനോജ്,ട്രസ്റ്റി

Read More

തീവ്രവോട്ടർ പട്ടിക പരിഷ്കരണം:ആലംതട്ട ഉന്നതി സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി ജില്ലാ കളക്ടർ

മുട്ടിൽ : തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പരിയാരം ആലംതട്ട ഉന്നതി സന്ദർശിച്ച് ബി.എൽ.ഒമാരുടെയും സൂപ്പർവൈസർമാരുടെയും പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. ഉന്നതി നിവാസികളായ ശശിധരൻ,സിന്ധു എന്നിവർക്ക് കളക്ടർ എന്യൂമറേഷൻ ഫോം വിതരണം ചെയ്തു.സമയ ബന്ധിതമായി ഫോമുകൾ വിതരണം ചെയ്യണമെന്നും ഫോറവുമായി വീടുകളിലെത്തുമ്പോൾ കൃത്യമായി വിവരങ്ങൾ കൈമാറണമെന്നും കളക്ടർ നിർദേശിച്ചു. വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ ഭാഗമായി മൂന്ന് തവണകളിലായി ബി.എൽ.ഒമാർ വീടുകൾ സന്ദർശിക്കും.

Read More

കന്നിയങ്കത്തിനൊരുങ്ങി മൂപ്പൈനാട് പഞ്ചായത്തിൽ ആം ആദ്മി പാർട്ടി

റിപ്പൺ : മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിൽ ഇത്തവണ ആം ആദ്മി പാർട്ടിയും മത്സര രംഗത്ത് പഞ്ചായത്തിലെ പതിമൂന്നാം വാർഡ് വാളത്തൂരിൽ യുസഫ് നടുത്തൊടി,ആറാം വാർഡ് ആപ്പാളത്തു നിന്നും നജ്മുദീൻ എം പി,പഞ്ചായത്ത് പരിധിയിലെ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അരപ്പറ്റ ഡിവിഷനിൽ നിന്നും ഷെറീന,ജില്ലാ ഡിവിഷനിലേക്ക് സൽമാൻ എൻ റിപ്പൺ എന്നിവരെ സ്ഥാനാർത്ഥികളായി ജില്ലാ കമ്മിറ്റി പ്രഖാപിച്ച് കഴിഞ്ഞു.ജനക്ഷേമ പദ്ധതികളുമായി തിരഞ്ഞെടുപ്പിനിറങ്ങുന്ന ആം ആദ്മി പാർട്ടി സ്ഥാനാർഥികൾ വിജയ പ്രതീക്ഷയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്.മുന്നണികളിൽ വിശ്വാസം നഷ്ടപ്പെട്ട മൂപ്പൈനാടിലെ

Read More