മാനന്തവാടി : വൈ എം സി എ മാനന്തവാടിയുടെ നേതൃത്വത്തിൽ പേരിയ ഐനിക്കൽ ഓക്സി ഫാം റിസോർട്ടിൽ വെച്ച്,കെ വി ജോസ് സ്വാഗതം പറഞ്ഞ യോഗത്തിൽ,പ്രസിഡന്റ് പ്രൊ:ചാക്കോച്ചൻ വട്ടമറ്റത്തിന്റെ അധ്യക്ഷതയിൽ മാനന്തവാടി നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ: സിന്ധു സെബാസ്റ്റ്യൻ ഉദ്ഘാടന കർമ്മവും സ്ത്രീ ശാക്തീകരണംഎന്നെ വിഷയത്തെ ആസ്പദമാക്കി ക്ലാസും നടത്തി,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ,പി വി ജോർജ്,ആശംസ അർപ്പിച്ചു.യുദ്ധം ഒന്നിനും പരിഹാരമല്ല എന്നും,തീരാത്ത വേദനയും.ജീവന്റെ സർവ്വ നാശവുമാണു പരിണിതഫലം എന്ന് മനസ്സിലാക്കി യുദ്ധങ്ങൾ അവസാനിപ്പിക്കുവാൻ യോഗം
Author: Rinsha
പോക്സോ കേസിൽ അധ്യാപകന് തടവും പിഴയും
കൽപ്പറ്റ : പോക്സോ കേസിൽ അധ്യാപകന് തടവും പിഴയും.മലപ്പുറം,മങ്കട,ഉള്ളാട്ടുപാറ വീട്ടിൽ യു. പി. ഫായിസ്(28)നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ.കൃഷ്ണ കുമാർ മൂന്ന് വർഷം തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്.2023 ജൂലൈ മാസത്തിൽ ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു.അന്നത്തെ മാനന്തവാടി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന എൻ.അജീഷ് കുമാർ കേസിൽ അന്വേഷണം നടത്തുകയും കോടതി മുൻപാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്ക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.ബബിത ഹാജരായി.
“യുദ്ധ വിരുദ്ധ സദസ്സ് “
മുട്ടിൽ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ലൈബ്രറി കൗൺസിൽ,പുരോഗമന കലാ സാഹിത്യ സംഘം സംയുക്തമായി മുട്ടിൽ ടൗണിൽ “യുദ്ധ വിരുദ്ധ സദസ്സ്” സംഘടിപ്പിച്ചു.പുരോഗമന കലാ സാഹിത്യ സംഘം കൽപ്പറ്റ മേഖല കെ.കുഞ്ഞമ്മദ് കുട്ടി വിശദീകരണം നടത്തി.മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് സി.പി.രഞ്ജിത്ത്,സി.ഡി.എസ് ചെയർപേഴ്സൺ ജോഷില റാണി,ശാസ്ത്ര സാഹിത്യ പരിഷത്ത് ഭാരവാഹികളായ രാജൻ തരിപ്പിലോട്ട്,സി.എസ്.കോമളം,കെ. എസ്.പ്രഭാകുമാരി,ജില്ല ലൈബ്രറി കൗൺസിൽ അംഗം എ.കെ.മത്തായി,പു ക സ യൂണിറ്റ് ഭാരവാഹികളായ എസ്.വിശ്വേശ്വരൻ,എം.കെ. മൊയ്‌തീൻ,ടി.നാണു എന്നിവർ നേതൃത്വം നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ
അനധികൃത മണ്ണെടുപ്പ് പഞ്ചായത്ത് സെക്രട്ടറി നിരോധിച്ചു
വെള്ളമുണ്ട : വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന തരുവണ നടയ്ക്കൽ പ്രദേശത്ത് യാതൊരുവിധ അനുമതികളുമില്ലാതെ വ്യാപകമായി നടക്കുന്ന അനധികൃത മണ്ണെടുപ്പ് പഞ്ചായത്ത് സെക്രട്ടറി നിരോധിച്ചു.പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് ലംഘിച്ച് ഇനിമുതൽ ഈ പ്രദേശത്ത് നിന്നും മണ്ണെടുക്കുകയോ കടത്തുകയോ ചെയ്താൽ കർശന നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.ഉത്തരവ് മറികടന്ന് മണ്ണെടുക്കാൻ ഉപയോഗിക്കുന്ന ജെ.സി.ബി,ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും.നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കണമെന്ന് നാട്ടുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സിഐഐ കേരള 2026-2027 കാലയളവിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു
കൊച്ചി : 13 മാർച്ച് 2026:കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിസ് (സിഐഐ) കേരളയുടെ 2026-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.സിഐഐ കേരളയുടെ ചെയർമാനായി ഗ്ലെൻറോക്ക് റബ്ബർ പ്രോഡക്‌ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ജോസഫ് മൈക്കിൾ കള്ളിവയലിനെയും വൈസ് ചെയർമാനായി ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ (ആർപിഎസ്‌ജി) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ഡയറക്ടറുമായ സന്തോഷ് കുമാറിനെയും തിരഞ്ഞെടുത്തു.കേരളത്തിൽ കൂടുതൽ സാമ്പത്തിക വളർച്ച,വ്യവസായ സഹകരണം,സുസ്ഥിരമായ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ജി.സുധാകരന് പിന്തുണ നല്‍കുന്നത് യു.ഡി.എഫും ആലോചിച്ച് തീരുമാനിക്കും;സി.പി.എം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്കെന്ന് പ്രതിപക്ഷ നേതാവ്
പറവൂർ : തിരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ സംഭവിച്ചത് കേരളത്തിലുമുണ്ടാകും;സി.പി.എമ്മിന്റെ അടിത്തറ ഇളകിയെന്നതാണ് പത്ത് വര്‍ഷത്തെ പിണറായി ഭരണത്തിന്റെ ബാക്കിപത്രം;ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ നിന്നും ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട പിണറായി വിജയനാണ് ഇപ്പോള്‍ കുടുംബപ്രശ്‌നമെന്ന് പറഞ്ഞ് ഇരട്ടത്താപ്പ് കാട്ടുന്നത്; നുണ പറയുന്നത് പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും; ഖജനാവ് കൊള്ളയടിച്ചുള്ള നുണ പ്രചരണത്തിന് ജനങ്ങള്‍ തിരിച്ചടി നല്‍കും: _പ്രതിപക്ഷ നേതാവ് പറവൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനം. (12/03/2026)_ കേരളത്തിലെ സി.പി.എം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ നേരിടുകയാണ് ഈ തിരഞ്ഞെടുപ്പ്
എക്സൈസ് റെയിഡിൽ 3 മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി
മുട്ടിൽ : കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ബിജു.പി.അബ്രഹാമും സംഘവും താഴെ മുട്ടിൽ ഭാഗത്ത് നടത്തിയ റെയിഡിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും 3 മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി ഒരു NDPS കേസ് രജിസ്റ്റർ ചെയ്തു.കഞ്ചാവ് ചെടി നട്ടുവളർത്തിയ ആളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചുവരുന്നതായി എക്സൈസ് അറിയിച്ചു.പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ജിനേഷ് PR,സിവിൽ എക്സൈസ് ഓഫീസർ അരുൺ PD എന്നിവർ പങ്കെടുത്തു.
നേപ്പാളിൽ മലയാളി ചിത്രത്തിന് അംഗീകാരം: ‘Simony’ക്ക് Special Mention Award
നേപ്പാൾ : നേപ്പാൾ അക്കാഥമി ഒഫ് ഫൈൻ ആട്ട്സിൽ വച്ച് നടത്തിയ ചടങ്ങിൽ ജിൻസ് ഫാൻ്റസിയുടെ Simony എന്ന ചിത്രത്തിന് SPECIAL MENTION AWARD ലഭിച്ചു (10000 നേപ്പാളീസ് റുപ്പിയും,ശില്പവും,പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്) നേപ്പാൾ അക്കാഥമി ഓഫ് ഫൈൻ ആർട്ട്സ് ചാൻസലർ നരദ്മണി ഹാട്ട് മാച്ചലി അവാർഡ് നല്കി അക്കഥമി കൗൺസിലർ മെമ്പർ അരുണ പിംഗമഗ് പ്രശസ്തി പത്രവും നല്കി.
കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി നാളെ വീണ്ടും; എല്‍ദോസിന്റെ കാര്യത്തില്‍ തീരുമാനമെടുത്തേക്കും
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി നാളെ വീണ്ടും യോഗം ചേരും.നിയമസഭ തെരഞ്ഞെടുപ്പിലെ സിറ്റിങ്ങ് എംഎല്‍എമാര്‍ ഉള്‍പ്പെടെ 31 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയ്ക്ക് ഇന്നലെ അംഗീകാരം നല്‍കിയിരുന്നു.ബാക്കിയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനാണ് യോഗം.പെരുമ്പാവൂരിലെ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി മത്സരിക്കുന്ന കാര്യത്തിലും നാളെ തീരുമാനം ഉണ്ടായേക്കും.നാളത്തെ യോഗത്തോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമമാക്കാനാണ് മധുസൂദനന്‍ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള സ്‌ക്രീനിങ് കമ്മിറ്റി ലക്ഷ്യമിടുന്നത്.സിറ്റിങ് എംഎല്‍എമാരില്‍ മൂന്ന് പേര്‍ ഒഴികെ എല്ലാവരും അതാത് മണ്ഡലങ്ങളില്‍ തന്നെ മത്സരിക്കും. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെയും തൃപ്പൂണിത്തുറയില്‍
ജൽജീവൻ മിഷൻ പദ്ധതിയുടെ കുടിശിക തീർക്കണം:കേന്ദ്രത്തോട് പ്രിയങ്ക ഗാന്ധി എം.പി
കൽപ്പറ്റ : ജൽജീവൻ മിഷന്റെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കോൺട്രാക്ടർമാർക്ക് നൽകേണ്ട കുടിശിക എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി സി.ആർ.പാട്ടിലിന് പ്രിയങ്ക ഗാന്ധി എം.പി. കത്തയച്ചു.ചെയ്ത പ്രവർത്തികളുടെ പണം കുടിശിക നിൽക്കുന്നതിനാൽ നിരവധി പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിലാണെന്നു മാത്രമല്ല പുതിയ പദ്ധതികൾ കോൺട്രാക്ടർമാർ ഏറ്റെടുക്കുന്നില്ലെന്നും പ്രിയങ്ക ഗാന്ധി എം.പി പറഞ്ഞു.ജില്ലാ ഭരണകൂടം അറിയിച്ചത് പ്രകാരം 133.27 കോടി രൂപ വയനാട് ജില്ലയിൽ മാത്രം കുടിശ്ശികയുണ്ട്.കേന്ദ്ര ധനകാര്യ മന്ത്രി ജൽജീവൻ പദ്ധതി 2028 വരെ നീട്ടിയ
കെ എസ് എസ് പി എ വനിതാദിനാചരണം സമുചിതമായി ആഘോഷിച്ചു
മാനന്തവാടി : കെ.എസ് എസ് പി എ മാനന്തവാടി നിയോജക മണ്ഡലം വനിതാ ദിനം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു.ഡി.സി.സി പ്രസിഡൻ്റ് സിൽവി തോമസ് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം വനിതാ ഫോറം സെക്രട്ടറി ശ്രീമതി സുമതി പി.എൻ സ്വാഗതം പറഞ്ഞു.ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീമതി ഗ്രേസി ജോർജ് അധ്യക്ഷം വഹിച്ചു.പനമരം പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ഷാൻ്റി ജോസ് വനിതാ ദിന സന്ദേശം നൽകി. വനിതാഫോറം ജില്ലാ പ്രസിഡൻ്റ് പി.ഓമന ടീച്ചർ മുഖ്യ
പാചകവാതക ക്ഷാമം ട്രെയിനുകളിലേക്കും; ഭക്ഷണവിതരണം നിർത്തിയേക്കാം അടിയന്തര നടപടികളുമായി
തിരുവനന്തപുരം : എൽ പി ജി സിലിണ്ടറുകളുടെ ലഭ്യതക്കുറവ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ്റെ (IRCTC) കാറ്ററിങ് പ്രവർത്തനങ്ങളെ രാജ്യവ്യാപകമായി ബാധിക്കുന്നതായി റിപ്പോർട്ട്.പാചകം ചെയ്ത ഭക്ഷണം ട്രെയിനുകളിൽ വിതരണം ചെയ്യുന്നത് താൽക്കാലികമായി നിർത്തിവെക്കാനും ടിക്കറ്റുകൾക്കൊപ്പം ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്‌ത യാത്രക്കാർക്ക് റീഫണ്ട് നൽകാനും റെയിൽവേ ആലോചിക്കുന്നുണ്ട്. യാത്രക്കാർക്ക് തടസ്സമില്ലാതെ ഭക്ഷണസേവനം നൽകുന്നതിന് അടിയന്തര പദ്ധതികൾ നടപ്പിലാക്കാൻ ഐ. ആർ സി.ടി.സി.അതിന്റെ കാറ്ററിങ് ലൈസൻസികൾക്ക് നിർദേശം നൽകി. എൽപിജി ലഭ്യതക്കുറവ്,ട്രെയിനുകളിലേക്ക് ഭക്ഷണം തയ്യാറാക്കുന്ന IRCTC-യുടെ
സ്റ്റെഫി ടീച്ചർക്ക് ജന്മനാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
മാനന്തവാടി : കല്ലോടിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച അധ്യാപിക സ്റ്റെഫി വിനീതിന് ജന്മനാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.കുഞ്ഞു വിദ്യാർത്ഥികൾഉൾപ്പടെ ആയിരകണക്കിനാളുകളുടെ അശ്രുപൂജകൾക്കിടെ മൃതദേഹം കല്ലോടി സെൻ്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.വെള്ളമുണ്ട സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കഴിഞ്ഞ 14 വർഷമായി അധ്യാപികയായി ജോലി ചെയ്തു വന്ന സ്റ്റെഫി ഭർത്താവ് വിനീതിനൊപ്പം ബൈക്കിൽ സ്കൂളിലേക്ക് പോകുംവഴിയാണ് മറ്റൊരു സ്കൂളിൻ്റെ ട്രാവലർ ഇടിച്ച് അപകടമുണ്ടാവുന്നത്.കഴിഞ്ഞ ചൊച്ചാഴ്ച രാവിലെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട്
ശിലാസ്ഥാപനം നടത്തി
കണ്ടത്തുവയൽ : വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൻ്റെ 15ാം ധനകാര്യ കമ്മീഷൻ സ്കീമിൽ ഉൾപെടുത്തി നിർമ്മിക്കുന്ന സബ് സെൻ്ററിൻ്റെ ശിലാസ്ഥാപനം വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല നടത്തി.പെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.സി മായൻ ഹാജിയുടെ പിതാവ് കുനിങ്ങാരത്ത് ആലിക്കുട്ടി ഹാജിയുടെ ഓർമ്മക്ക് നുച്ചിയൻ മറിയം ഹജ്മൂമ്മ സംഭാവന ചെയ്ത സ്ഥലത്ത് ആണ് ഹെൽത് സെന്റർ പണിയുന്നത്.വാർഡ് മെബർ സുമേഷ് സ്വാഗതപറഞ്ഞു.വൈസ് പ്രസിഡന്റ് എം ലതിക അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ സലാം
പനമരത്ത് പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്;കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
പനമരം : പനമരം ചുണ്ടക്കുന്നിൽ പടക്കം പൊട്ടിത്തെറിച്ച് യുവാവിന്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റു.ചുണ്ടക്കുന്ന് സ്വദേശി ജലീലിനാണ് അപകടം സംഭവിച്ചത്.ഇന്നലെ രാത്രിയോടെയാണ് ഈഅപകടമുണ്ടായത്.പടക്കം പൊട്ടിക്കുന്നതിനിടെ കൈയ്യിൽ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.പരിക്കേറ്റ ജലീലിനെ ഉടൻ തന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാൽ അടിയന്തര ശസ്ത്രക്രിയയും വിദഗ്ധ ചികിത്സയും ആവശ്യമായി വന്നു.തുടർന്ന്,ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഇയാളെ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
മുത്തങ്ങയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം;യുവതിയടക്കം രണ്ട് പേർ മരിച്ചു
ബത്തേരി : വയനാട് മുത്തങ്ങ കല്ലൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ ദാരുണമായി മരിച്ചു. മലപ്പുറം കാലടി കാടഞ്ചേരി പാറപ്പുറം മേലേപ്പുറത്ത് വളപ്പിൽ മുഹമ്മദ് ഫായിസ് (25),കോഴിക്കോട് രാമനാട്ടുകര ഫാറൂഖ് കോളേജ് തൊട്ടാടിപ്പാടം സ്വദേശി അസ്മത്ത് എന്നിവരാണ് മരിച്ചത്.ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.കർണാടക ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരണപ്പെട്ടു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സുൽത്താൻ ബത്തേരി പോലീസും നാട്ടുകാരും ചേർന്ന് തുടർനടപടികൾ സ്വീകരിച്ചു.മൃതദേഹങ്ങൾ
ബത്തേരി ബസ് സ്റ്റാൻഡിന് പിന്നിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി ബസ് സ്റ്റാൻഡിന് പിൻവശത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.താമരശ്ശേരി അടിവാരം കണലാട് മഞ്ചട്ടിയിൽ വിനോദ് (42) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് ബസ് സ്റ്റാൻഡിന് സമീപം വിനോദിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.ഉടൻ തന്നെ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.നിലവിൽ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.മരണകാരണം വ്യക്തമല്ല.പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കും.
സിവിൽ സർവ്വീസ് തിളക്കം;ഹൃദ്യ എസ്.ബിജുവിന് കൽപറ്റ ഇടവകയുടെ ആദരം
കൽപറ്റ : കേന്ദ്ര സിവിൽ സർവ്വീസ് പരീക്ഷയിൽ 202-ാം റാങ്ക് കരസ്ഥമാക്കി വയനാടിന്റെ അഭിമാനമായി മാറിയ ഹൃദ്യ എസ്.ബിജുവിനെ കൽപറ്റ സെൻ്റ് മേരീസ് പള്ളി ഇടവക പ്രതിനിധികൾ ആദരിച്ചു. മുണ്ടേരിയിലെ ഹൃദ്യയുടെ ഇടവക വികാരി ഫാ. എൽദോ പി.കെ,സെക്രട്ടറി ഇ.വി.അബ്രഹാം എന്നിവർ ഹൃദ്യയെയും മാതാപിതാക്കളെയും നേരിൽ കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചു.കഠിനാധ്വാനവും ലക്ഷ്യബോധവും ഉണ്ടെങ്കിൽ ഏത് വലിയ വിജയവും കൈപ്പിടിയിലൊതുക്കാം എന്ന് ഹൃദ്യ തെളിയിച്ചതായി ഫാ.എൽദോ പി.കെ പറഞ്ഞു.നാടിന് മാതൃകയായ ഹൃദ്യയുടെ നേട്ടം വരുംതലമുറയ്ക്ക് വലിയ പ്രചോദനമാണെന്നും അദ്ദേഹം
ടൗൺഷിപ്പ് ഉദ്ഘാടനത്തിനിടെ എം.എൽ.എ.യെ കൂകിയ കെ.എസ്.എഫ്.ഇ.ജീവനക്കാരിക്കെതിരെ പരാതി
കൽപ്പറ്റ : സർക്കാരിൻ്റെ ഔദ്യോഗിക ചടങ്ങിനിടെ എം.എൽ.എ യെ പരസ്യമായി അപമാനിച്ച കെ.എസ്.എഫ്.ഇ റീജിയണൽ മാനേജർ ശ അഞ്ജന അനീഷിനെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർക്ക് പരാതി.വയനാട്ടിൽ അടുത്തിടെ നടന്ന ടൗൺഷിപ്പ് താക്കോൽ കൈമാറ്റ ഔദ്യോഗിക ചടങ്ങിനിടെ കെ.എസ്.എഫ്.ഇ റീജിയണൽ മാനേജർ ശ്രീമതി അഞ്ജന അനീഷിന്റെ ഭാഗത്തുനിന്നുണ്ടായ അങ്ങേയറ്റം അപലപനീയവും ചട്ടവിരുദ്ധവുമായ പെരുമാറ്റത്തെക്കുറിച്ച് അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഈ പരാതി നൽകിയതെന്ന് പരാതിക്കാരനായ കെ.എസ്.യു.വയനാട് ജില്ലാ പ്രസിഡണ്ട് അഡ്വ
കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; 12,500 തൊഴിലവസരങ്ങൾ
കോഴിക്കോട് : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ്.കേരള സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൻ്റെയും (കിറ്റ്ഫ്ര) സൈബർ പാർക്കിൻ്റെയും സഹകരണത്തോടെയുള്ള ഈ വികസന പദ്ധതിയിൽ ‘ഹൈലൈറ്റ് സൈബർ ടവർ’,’ഹൈലൈറ്റ് സൈബർ ഹബ്’ എന്നിവ ഉൾപ്പെടുന്നു.ഇതിൽ ഹൈലൈറ്റ് സൈബർ ഹബ്ബിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.ഹൈലൈറ്റ് സൈബർ ടവറിനായുള്ള ഔദ്യോഗിക കരാറുകൾ കിറ്റ്ഫ്രയുമായി കൈമാറിക്കഴിഞ്ഞു;അടുത്ത ഘട്ടമായി ഇതിന്റെ നിർമാണവും തുടങ്ങും. ഗ്രൂപ്പിന്റെ വേൾഡ്
കുഞ്ഞിനെ നോക്കണമെന്ന് സഹയാത്രികനോട് അമ്മ;ട്രെയിനിലെ ശുചിമുറിയിൽ പോയിട്ട് തിരിച്ചെത്തിയില്ല,ഒടുവിൽ
കോഴിക്കോട് : ട്രെയിൻ യാത്രയ്ക്കിടയിൽ കൈക്കുഞ്ഞിനെ സഹയാത്രികന് സമീപം ഇരുത്തി വരാമെന്നു പറഞ്ഞു ശുചിമുറിയിൽ പോയ യുവതി മുങ്ങി.പരിഭ്രാന്തനായ യുവാവ് വഴിയിൽ ഇറങ്ങി കുട്ടിയെ റെയിൽവേ പൊലീസിന് കൈമാറി.മുങ്ങിയ യുവതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച രാവിലെ 10:10 ന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലാണു സംഭവം.കുട്ടിയെ സിഡബ്ല്യുസി ഒബ്സർവേഷൻ സെന്ററിൽ സൂക്ഷിച്ചു. രാവിലെ മൂന്നാം പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട കണ്ണൂർ-കോഴിക്കോട്-പാലക്കാട് പാസഞ്ചർ ട്രെയിനിലാണ് ഒരു വയസ്സുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച് യുവതി കടന്നു കളഞ്ഞത്.ട്രെയിനിൽ കൈക്കുഞ്ഞുമായി കയറിയ യുവതി കുട്ടിയെ
ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചു;സ്വര്‍ണവില വീണ്ടും 1,19,000ന് മുകളില്‍
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു.ഇന്നലെ പവന് 1440 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് 520 രൂപയാണ് വര്‍ധിച്ചത്. 1,19,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കൂടിയത്.14,885 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില.ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. ആറുദിവസത്തിനിടെ 8000ല്‍പ്പരം രൂപ ഇടിഞ്ഞ ശേഷം കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന്
ട്രംപിന്റെ പ്രഖ്യാപനത്തിന്റെ തോളിലേറി രൂപ,40 പൈസയുടെ നേട്ടം,സെന്‍സെക്‌സ് 400 പോയിന്റ് കുതിച്ചു;എണ്ണവില 100 ഡോളറില്‍ താഴെ
മുംബൈ : ഇറാനെതിരെയുള്ള യുദ്ധം ഏതാണ്ട് അവസാനിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തിരിച്ചുകയറി രൂപ. ഇന്ന് രാവിലെ ഡോളറിനെതിരെ 40 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 92ല്‍ താഴെയെത്തി.91.93ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.ഇന്നലെ 92.35 ലാണ് രൂപ ക്ലോസ് ചെയ്തത്.ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് നൂറ് ഡോളറില്‍ താഴെയെത്തിയിരുന്നു.കഴിഞ്ഞ ദിവസം വ്യാപാരത്തിനിടെ ക്രൂഡ് വില 110 ഡോളര്‍ കടന്ന്
കൂളിവയൽ കാപ്പുംചാലിൽ കാറും ബസ്സും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം
മാനന്തവാടി : കൂളിവയൽ കാപ്പുംചാലിൽ കാറും കെ എസ് ആർ ടി സി ബസ്സും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം.കാറിൽ കുടുങ്ങി കിടന്ന ഒരാളെ ഫയർ ഫോഴ്‌സ് എത്തി കാർ വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്.നാല് പേർ ആണ് കാറിൽ ഉണ്ടായിരുന്നത്.പരിക്കേറ്റ വരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഒരാളുടെ നില ഗുരുതരമാണ്.ചുവന്ന സ്വിഫ്റ്റ് കാറിൽ ഉള്ളവർ കോഴിക്കോട് കോടഞ്ചേരി സ്വദേശികളാണ് എന്നാണ് പ്രാഥമിക വിവരം.കാർ യാത്രക്കാരായ രണ്ട് പേർ ആണ് മരണപ്പെട്ടത്.
കേരള സംസ്ഥാന ഇൻഡസ്ട്രിയൽ സേഫ്റ്റി അവാർഡും ശ്രേഷ്ഠ സുരക്ഷാ പുരസ്കാരവും സ്വന്തമാക്കി മാൻ കാൻകോർ
കൊച്ചി : വ്യവസായ സുരക്ഷാ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കായി നൽകുന്ന രണ്ട് പ്രശസ്തമായ അംഗീകാരങ്ങൾ – കേരള സംസ്ഥാന ഇൻഡസ്ട്രിയൽ സേഫ്റ്റി അവാർഡും ശ്രേഷ്ഠ സുരക്ഷാ പുരസ്കാരവും- മാൻ കാൻകോർ (Mane Kancor) കരസ്ഥമാക്കി. 2026 മാർച്ചിൽ നടന്ന 55-ാമത് ദേശീയ സുരക്ഷാ ദിനാഘോഷങ്ങളുടെ ഭാഗമായാണ് ഈ നേട്ടങ്ങൾ കമ്പനിയെ തേടിയെത്തിയത്. സംസ്ഥാന ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് ഏർപ്പെടുത്തിയ ‘കേരള സംസ്ഥാന ഇൻഡസ്ട്രിയൽ സേഫ്റ്റി അവാർഡ് 2025’ വൻകിട വ്യവസായ വിഭാഗത്തിലാണ് മാൻ കാൻകോർ നേടിയത്.
അണ്ടർ 23 വനിതാ ഏകദിനം:കേരളത്തിനെതിരെ ഉത്തർപ്രദേശിന് പത്ത് വിക്കറ്റ് വിജയം
പൂനെ : അണ്ടർ 23 വനിതാ ഏകദിന ടൂർണ്ണമെന്റിൽ കേരളത്തിന് വീണ്ടും തോൽവി. ഉത്തർപ്രദേശ് പത്ത് വിക്കറ്റിനാണ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 46.4 ഓവറിൽ 140 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തർപ്രദേശ് 26 ഓവറിൽ ലക്ഷ്യത്തിലെത്തി. ടൂർണ്ണമെന്റിൽ കേരളത്തിന്റെ തുടർച്ചയായ നാലാം തോൽവിയാണിത്. കേരളം 46.4 ഓവറിൽ 140ന് ഓൾഔട്ട്, ഉത്തർപ്രദേശ് 26 ഓവറിൽ 141/0 ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ കഴിയാതെ
തേറ്റമല തെരുവുനായ ആക്രമണം:ആറുപേർക്ക് പരിക്ക്;ആക്രമിച്ച നായയെ ചത്ത നിലയിൽ കണ്ടെത്തി
മാനന്തവാടി : തൊണ്ടർനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായയുടെ കടിയേറ്റ് ആറുപേർക്ക് പരിക്ക്.തേറ്റമല,കാഞ്ഞിരങ്ങാട്,പാലേരി എന്നിവിടങ്ങളിലാണ് ഇന്ന് നായയുടെ ആക്രമണമുണ്ടായത്.പൊട്ടക്കൽ മേരി,റിസ മെഹ്‌റിൻ,കേളു,ബാബു,തങ്കച്ചൻ,എബ്രഹാം എന്നിവർക്കാണ് വീടിന് പരിസരത്ത് വെച്ച് കടിയേറ്റത്.ആക്രമണത്തിൽ മുഖത്തും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ ബാബുവിനെയും മറ്റുള്ളവരെയും മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മനുഷ്യർക്ക് പുറമെ പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങളെയും നായ കടിച്ചു പരിക്കേൽപ്പിച്ചിട്ടുണ്ട്.ആക്രമണത്തിന് പിന്നാലെ നായയെ പാലേരിയിൽ ചത്ത നിലയിൽ കണ്ടെത്തി.നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി മൃതദേഹം പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള പരിശോധനകൾക്കായി കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.പ്രദേശത്ത്
ട്രസ്റ്റിമാരെ നിയമിച്ചു
കൽപ്പറ്റ : മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള കോട്ടയിൽ ഭഗവതി ക്ഷേത്രം,കീഴേടം ക്ഷേത്രങ്ങളായ തൃക്കൈപ്പറ്റ ശിവക്ഷേത്രം,പുളിയം പറ്റ ക്ഷേത്രം എന്നിവടങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിച്ചു.സിആർ.രാധാകൃഷ്ണൻ കോട്ടവയൽ, എൻ.കെ.ഗോപി നടുകുടിയിൽ,കെ.ജി.ധനപാലൻ തൃക്കൈപ്പറ്റ,കെ എ.രാധാകൃഷ്ണൻ കല്ലുപുര എന്നിവരെയാണ് മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ പി.ഗിരീഷ്കുമാർ ക്ഷേത്രം ട്രസ്റ്റിമാരായി നിയമിച്ചത്.തൃക്കൈപ്പറ്റ ശിവക്ഷേത്രത്തിൽ എക്സിക്യൂട്ടീവ് ഓഫിസർ കെ.ജിതേഷിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.ആർ രാധാകൃഷ്ണനെ ട്രസ്റ്റി ബോർഡ് ചെയർമാനായി തിരഞ്ഞെടുത്തു.എൻ.കെ ഗോപി ചെയർമാൻ്റെ പേര് നിർദേശിക്കുകയും കെ ജി ധനപാലൻ പിൻതാങ്ങുകയും
സ്ത്രീ സുരക്ഷ ആഗോള വെല്ലുവിളിയായിമാറി ജംഷീദ റിപ്പൺ
മൂപ്പൈനാട് : ലോകത്ത് എഴുന്നൂറ്റി മുപ്പത്തിആറ് ദശലക്ഷം സ്ത്രീകൾ അതായത് മൂന്നിൽ ഒരു സ്ത്രീ ആക്രമണത്തിന് ഇരയാകുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.അത് കൊണ്ട് തന്നെ സ്ത്രീ സുരക്ഷ ആഗോള വെല്ലുവിളിയായി മാറിയെന്ന് വിമൺ ഇന്ത്യ മൂവ്മെൻറ് ജില്ലാ പ്രസിഡൻറ് ജംഷീദ . ആഗോള വനിതാദിനം മാർച്ച് എട്ട്.മൗനം വെടിയു സ്ത്രീ സുരക്ഷയ്ക്കായ് പോരാടൂ എന്ന പ്രമേയത്തിൽവിമൺ ഇന്ത്യ മൂവ്മെൻറ് മുപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.സ്ത്രീകളുടെ നീതിക്കായുള്ള പോരാട്ടം വെറും ഒരു നിയമ പോരാട്ടമല്ല മനുഷ്യത്വത്തിൻ്റെഅടിസ്ഥാന
അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
കൽപറ്റ : കെൻയു – റിയു കരാത്തേ ഡോ ഇന്ത്യയുടെയും,ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റെ യും നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം കൽപറ്റ കെൻ യു – റിയു കരാത്തേ അക്കാഡമിയിൽ വെച്ച് നടന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രികാ കൃഷ്ണൻ ഉത്ഘാടനം ചെയ്തു. കെൻ -റിയു കരാത്തേ ഏഷ്യൻ ചീഫ് ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു.ആർ.മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു.ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ മുഖ്യാതിഥിയായിരുന്നു.സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇള കുളം,യോഗേഷ്പി.കെ. മുരളീധരൻ,ബൈജു പി സി,മുഹമ്മത്
