തിരുവനന്തപുരം : ഫാൻസി നമ്പർ ബുക്കിങ്ങുമായി ബന്ധപ്പെട്ട് ഫാൻസി പോർട്ടലിൽ നിലവിലുണ്ടായിരുന്ന എക്സ്റ്റൻഷൻ രസീത് സംവിധാനം മോട്ടോർ വാഹന വകുപ്പ് പിൻവലിച്ചു.ഇനി മുതൽ ടി.പി (TP) കാലാവധി അവസാനിച്ചാൽ അഞ്ച് ദിവസത്തിനുള്ളിൽ പണമടച്ച് നമ്പർ ഉറപ്പാക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ ബുക്കിങ് റദ്ദാകുമെന്നും അധികൃതർ അറിയിച്ചു.ഫാൻസി നമ്പർ ബുക്ക് ചെയ്തവർ സമയപരിധി കർശനമായി പാലിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് നിർദേശിച്ചു.
