കൽപ്പറ്റ എച്ച്.ഐ.എം യു.പി സ്കൂ‌ളിൽ ‘കളിയിടം’ ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ എച്ച്.ഐ.എം യു.പി സ്കൂ‌ളിൽ ‘കളിയിടം’ ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ : കുട്ടികളുടെ സമഗ്രവികസനത്തിന് പ്രാധാന്യം നൽകി കൽപ്പറ്റ എച്ച്.ഐ.എം.യു.പി. സ്കൂ‌ളിൽ ‘കളിയിടം’ ഒരുക്കി. വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.വിദ്യാലയത്തിലെ കളിയിടം ശാരീരികക്ഷമതയ്‌ക്കൊപ്പം ആത്മവിശ്വാസവും കൂട്ടായ്‌മയും നേതൃത്വപാടവവും വളർത്തുന്നതിന് കളിയിടം അവസരമാകുമെന്ന് അവർ പറഞ്ഞു. ഉദ്ഘാടനചടങ്ങിൽ സ്‌കൂൾ മാനേജർ പയന്തോത്ത് മൂസ,പി.ടി.എ പ്രസിഡണ്ട് നവാസ് എം.പി,മദർ പി.ടി.എ പ്രസിഡണ്ട് നിഷിദ,മജീദ് വട്ടക്കാരി, ഹുസൈൻ അമ്പിലേരി,സലീം വി.വി,ഫൈസൽ മുണ്ടോളി,ഹസീന,റംഷീദ് സി,പ്രധാനാധ്യാപകൻ അലി.കെ,ലെജി ജോൺ,സജ്‌ന.കെ.വി, സുബിന,സബാഹ് പി.പി,റഹൂഫ് തുടങ്ങിയവർ പങ്കെടുത്തു.കുട്ടികളുടെ ദൈനംദിന ജീവിതത്തിൽ കായികപ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.തുടർന്ന് വിദ്യാർത്ഥികളുടെ കായികപരിപാടികളും നടന്നു.പി.ടി.എ. ഭാരവാഹികൾ,സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ,അധ്യാപകർ,രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *