പൊതു ശൗചാലയങ്ങൾ അടച്ചിട്ട് മാസങ്ങൾ; കൽപ്പറ്റ നഗരസഭയ്‌ക്കെതിരെ യുഡിഎഫ് പ്രതിഷേധ ധർണ

പൊതു ശൗചാലയങ്ങൾ അടച്ചിട്ട് മാസങ്ങൾ; കൽപ്പറ്റ നഗരസഭയ്‌ക്കെതിരെ യുഡിഎഫ് പ്രതിഷേധ ധർണ

കൽപ്പറ്റ : ആയിരക്കണക്കിന് ആളുകൾ ദിവസേന ആശ്രയിക്കുന്ന കൽപ്പറ്റ നഗരത്തിലെ പൊതു ശൗചാലയങ്ങൾ മാസങ്ങളായി അടച്ചുപൂട്ടിയിട്ടും നടപടി സ്വീകരിക്കാത്ത നഗരസഭ ഭരണസമിതിയുടെ അനാസ്ഥയ്ക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ യുഡിഎഫ് കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.
കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിലെ പൊതു ശൗചാലയവും പി.ഡബ്ല്യു.ഡി റോഡിലുള്ള ശൗചാലയവും മാസങ്ങളായി യാതൊരു മുന്നറിയിപ്പുമില്ലാതെ അടച്ചിട്ടിരിക്കുകയാണെന്നാണ് യുഡിഎഫിന്റെ ആരോപണം.ഇതുമൂലം നഗരത്തിലെത്തുന്ന സാധാരണക്കാർ,യാത്രക്കാർ, വിദ്യാർഥികൾ,സ്ത്രീകൾ എന്നിവരുൾപ്പെടെയുള്ളവർ വലിയ ബുദ്ധിമുട്ട് നേരിടുന്നതായും നേതാക്കൾ പറഞ്ഞു.നഗരസഭയിലെ വിവിധ വാർഡുകളിലെ തകർന്ന റോഡുകളുടെ ശോചനീയാവസ്ഥ, മാസങ്ങളായി പ്രവർത്തനരഹിതമായ തെരുവുവിളക്കുകൾ,പൊതുജനങ്ങൾക്ക് ലഭിക്കേണ്ട വിവിധ ആനുകൂല്യങ്ങൾ ലഭ്യമാകാത്ത സാഹചര്യം എന്നിവയിലും പ്രതിഷേധിച്ചാണ് ധർണ സംഘടിപ്പിച്ചത്.

കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ കെ.പി.സി.സി അംഗം പി.പി. ആലി ഉദ്ഘാടനം ചെയ്തു.യുഡിഎഫ് മുനിസിപ്പൽ ചെയർമാൻ അഡ്വ.ടി.മൂസ അധ്യക്ഷത വഹിച്ചു.
സി. മൊയ്തീൻകുട്ടി,ഗിരീഷ് കൽപ്പറ്റ,എം.പി. നവാസ്,ഷമീർ ഒടുവിൽ,ഹർഷൽ കോന്നാടൻ, കെ.കെ.കുഞ്ഞമ്മദ്,കെ.കെ.രാജേന്ദ്രൻ,ബാവ പെരുംതട്ട,എം.പി.ബാപ്പു,പി.രാജാറാണി,ശരീഫ ടീച്ചർ,സി.കെ.നിഷ,കെ.ചിത്ര,സരോജിനി ഓടമ്പത്,എസ്.മണി,മുഹമ്മദ് ഫെബിൻ,അഷ്റഫ് വെങ്ങാട്ട്,ഷബ്നാസ് തെന്നാണി,കെ.ശശികുമാർ,അഡ്വ.എ.പി. മുസ്തഫ,പി.കുഞ്ഞുട്ടി,സെബാസ്റ്റ്യൻ കൽപ്പറ്റ, അസീസ് കുരുവിൽ തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: കൽപ്പറ്റ നഗരസഭ

Leave a Reply

Your email address will not be published. Required fields are marked *