വിദ്യാർത്ഥി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി

വിദ്യാർത്ഥി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി

കൽപ്പറ്റ : ഡൽഹി ജന്തർ മന്ദറിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് അജി കൊളോണിയ ഉദ്ഘാടനം ചെയ്തു. പരീക്ഷ സംവിധാനങ്ങൾ അട്ടിമറിച്ച് വിദ്യാഭ്യാസ സംവിധാനത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ ഈ രാജ്യത്തെ വിദ്യാർത്ഥികളെ വഞ്ചിച്ചു എന്നും പ്രധാനമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും രാജി വെച്ച് രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തി ജനാധിപത്യത്തിന് വില കൽപ്പിക്കാത്ത കേന്ദ്ര സർക്കാർ നിലപാട് ഈ രാജ്യത്തിൻ്റെ ഭാവിക്ക് ദോഷം ചെയ്യുമെന്നും രാജ്യത്തിൻ്റെ നിലനിൽപ്പിന് വിദ്യാർത്ഥി യുവ ജനങ്ങളെ ചേർത്ത് പിടിച്ചു മുന്നോട്ട് പോകുന്ന നിലപാട് സ്വീകരിക്കാൻ ഭരണകൂടങ്ങൾ തയ്യാറാകണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡണ്ട് ഡോ സുരേഷ് എ.റ്റി അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പോൾസൺ അമ്പലവയൽ,ഗഫൂർ കോട്ടത്തറ,ജയിംസ് കൊമ്മയാട്,ജേക്കബ് കെ.പി,ലിയോ മാത്യൂ മുള്ളൻകൊല്ലി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *