മേപ്പാടി : കള്ളാടി മണ്ണിടിച്ചിൽ കാണാതായ ബിക്രം സിങ് റാണയുടെ മൃതദേഹവും കണ്ടെത്തി.ഹിമാചൽ പ്രദേശ് സ്വദേശിയാണ് ഇദ്ദേഹം.ആറാം ദിവസം സോൺ രണ്ടിൽ നടത്തിയ വ്യാപക തിരച്ചിലിലാണ് മണ്ണിടിച്ചിലിൽ ഇരുമ്പ് ഭാഗങ്ങൾ അടിഞ്ഞ് കൂടിയ ഭാഗത്ത് നിന്നും മൃതദേഹം ലഭിച്ചത്.മൃതദേഹം ബിക്രം സിങ്ങിന്റെ ബന്ധുക്കൾ തിരിച്ചറിഞ്ഞ ശേഷം
പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് എംബാം ചെയ്യുന്നതിന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മൃതദേഹം കൊണ്ടുപോകും.ഇതോടെ കള്ളാടി മണ്ണിടിച്ചിലിൽ മരണപ്പെട്ടവരുടെ എണ്ണം എട്ടായി.
