തോണിച്ചാൽ : തോണിച്ചാൽ യുവജന വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ വായനക്കളരി ആരംഭിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ നിർദ്ദേശമനുസരിച്ച് മെയ് 1 മുതൽ 20 വരെ വിവിധ പരിപാടികൾ ഉൾപ്പെടുത്തിയാണ് വായനക്കളരി ആരംഭിച്ചിട്ടുള്ളത്.എടവക ഗ്രാമപഞ്ചായത്തംഗം എം.പി വത്സൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഷാജൻജോസ് പരിപാടി ഉദ്ഘാടനം ചെയ്തു.ബാലവേദി മെൻ്റർ സർഗ്ഗദിനേശ് സ്വാഗതവും സംഘാടകസമിതി ചെയർമാൻ പി.കെ.ദിനേശ് നന്ദിയും രേഖപ്പെടുത്തി. വായനശാല സെക്രട്ടറി പി.കെ.അനിൽകുമാർ വായനക്കളരിയുടെ പരിപാടികൾ വിശദീകരിച്ചു. ബാലവേദി സെക്രട്ടറി,വനിതാവേദി പ്രസിഡൻ്റ് സുധാവത്സൻ,ലൈബ്രേറിയൻ വീണറാണി,റെജിപൗലോസ് തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് നാടറിയാം,നാടിനെഅറിയാം എന്ന സന്ദേശമുയത്തി കൊണ്ട് കുട്ടികൾക്കായുള്ള മിനി പിക്നിക് സംഘടിപ്പിച്ചു.മെയ് 10 ന് ബിടെക് ബിരുദധാരിയായ യുവകർഷകൻ അമ്യത് ലാലുമായുള്ള കുട്ടികളുടെ അഭിമുഖം,മെയ് 15 ന് ഷോട്ട്ഫിലിം നിർമ്മാണം,റീഡിങ്ങ്തിയ്യേറ്റർ തുടങ്ങിയ പ്രവർത്തനങ്ങൾക്കുള്ള പരിശീലനം.മെയ് 17 ന് പുസ്തകാസ്വാദന അവതരണം,മെയ് 20 ന് നാടകം,നാടൻപാട്ട്,കഥ,കവിത,ചിത്രരചന തുടങ്ങിയവയ്ക്ക് പ്രാമുഖ്യം നൽകി വർണ്ണകൂടാരം എന്ന പേരിൽ നടത്തുന്ന കുട്ടികളുടെ ക്യാമ്പോടുകൂടി വായനക്കളരി സമാപിക്കും.
