വെള്ളമുണ്ട : വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് നേതൃത്വത്തിൽ സംഘടിപ്പിച്ച വിഷു ചന്തയ്ക്ക് തുടക്കമായി.ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലാം പി.കെ ഉദ്ഘാടനം നിർവഹിച്ചു.സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ആലീസ് ചെറിയാൻ സ്വാഗതം ആശംസിച്ചു.ചെയർപേഴ്സൺ സക്കീന എം അദ്ധ്യക്ഷത വഹിച്ചു.മെമ്പർമാരായ റംല മുഹമ്മദ്, രാഘേഷ്,എം.ഇ കൺവീനർ ഹാജറ കെ.കെ,അഗ്രി സി.ആർ.പി രസ്‌നി,സി.ഡി.എസ് അക്കൗണ്ടന്റ് ആതിര എന്നിവർ ആശംസകൾ അറിയിച്ചു.പരിപാടിയിൽ സി.ഡി.എസ് എക്സിക്യൂട്ടീവ്അംഗങ്ങൾ,അനിമേറ്റേഴ്‌സ്,കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.എം.ഇ.സി നീതു നന്ദി രേഖപ്പെടുത്തി.
